"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | ||
== '''സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)''' == | |||
[[പ്രമാണം:19009-polling day.jpg|ലഘുചിത്രം|327x327ബിന്ദു|'''സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ''' ]] | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്. | |||
ക്ലാസ് ലീഡർമാർ ചേർന്ന് സ്‍കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു. | |||
[[പ്രമാണം:19009-school election -result declaration.jpg|ലഘുചിത്രം|324x324ബിന്ദു|സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ ഫലപ്രഖ്യാപനം ]] | |||
[[പ്രമാണം:19009-election polling day.jpg|ഇടത്ത്|ലഘുചിത്രം|Schoo election polling day]] | |||
സ്‍കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി. | |||
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. |
08:16, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ആവേശം പകർന്ന് പ്രവേശനോത്സവം
നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫലവൃക്ഷത്തൈ നട്ടു
പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,
ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.
പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.
എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,
സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‍കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി
റോസ് ഗാർഡൻ വൃത്തിയാക്കി
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
പ്രമാണം:19009 hs -scouts and guids -rose garden 2..jpg
എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബേസ് ലൈൻ ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്‍മാസ്റ്റർ ടി. ൽ അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.
സ്‍കൂൾ ഇലക്ഷൻ - പരിശീലനം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്.
ക്ലാസ് ലീഡർമാർ ചേർന്ന് സ്‍കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു.
സ്കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്‍മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.