"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:27, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം നടത്തി
കോടഞ്ചേരി പഞ്ചായത്തിന്റെ
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായി തുടങ്ങിയ ചടങ്ങിൽ സ്കൂളിലെ എൻ സി സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ എന്നീ വിഭാഗം കുട്ടികളുടെ പരേടും സ്കൂൾ ബാൻഡിന്റെ ബാൻഡ് മേളവും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്ഐസി എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. തുടർന്ന് ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, എം പി ടി എ പ്രസിഡന്റ് നിഷ ഷാജി, ബിആർസി കോഡിനേറ്റർ മുഹമ്മദ് റാഫി, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് അവസാനമായി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്ഐസി നന്ദി പ്രകാശിപ്പിച്ചു.