"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/അന്താരാഷ്ട്ര വെളള വടി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

10:58, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഒക്ടോബർ 15 അന്താരാഷ്ട്ര വെള്ള വടി ദിനം . കാഴ്ചയില്ലാത്തവർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കരിമണ്ണൂർ ബി ആർ സി യിലും ലോക വെള്ള വടി ദിനം സമുചിതമായി ആചരിച്ചു. തട്ടക്കുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടത്തപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സുകുമാരൻ സർ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസ്സ് ബി ആർ സി യിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീമതി. ബിൻസി തോമസ് നയിച്ചു. വെള്ള വടിയുടെ ഉപയോഗവും, അതിന്റെ പ്രാധാന്യവും കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരുന്നു.