|
|
വരി 1: |
വരി 1: |
|
| |
|
|
| |
| <nowiki>*</nowiki>സയൻസ് ഫെസ്റ്റ്*
| |
|
| |
| ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്
| |
|
| |
| സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം
| |
|
| |
| അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കി പരിപൂർണ്ണ
| |
|
| |
| പങ്കാളിത്തം ഉറപ്പുവരുത്താൻ സമഗ്ര ശിക്ഷാ കേരളം വിഭാവനം ചെയ്ത
| |
|
| |
| പദ്ധതിയാണിത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ സുന്ദർദാസ്
| |
|
| |
| സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാനവികതയിൽ ഊന്നിയ ശാസ്ത്ര
| |
|
| |
| പഠനത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഥമാധ്യാപകൻ ശ്രീ.എം
| |
|
| |
| എസ് പ്രശാന്ത്, ബി ആർ സി അംഗങ്ങളായ ശ്രീമതി. സിന്ധു, ശ്രീമതി.
| |
|
| |
| അഞ്ജന, ശ്രീ. രഞ്ജിഷ് എന്നിവർ സംസാരിച്ചു.
| |
|
| |
| കുട്ടികൾ നിർമ്മിച്ച ശാസ്ത്രോല്പന്നങ്ങളുടെ പ്രദർശനത്തിൽ
| |
|
| |
| നാട്ടുകാർ പങ്കെടുത്തു. സ്കൂൾതലത്തിൽ മികച്ച പ്രോജക്ട് അവതരണത്തിന്
| |
|
| |
| ശ്രേയന്ത് ആർ ഷിജുവിനെയും സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് പി
| |
|
| |
| റെജിയെയും ബിആർസി തലത്തിലേക്ക് തിരഞ്ഞെടുത്തു. ബി ആർ സി
| |
|
| |
| തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ
| |
|
| |
| ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
| |
|
| |
|
| |
| <nowiki>*</nowiki>ഗണിതോത്സവം*
| |
|
| |
| 20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ
| |
|
| |
| അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി
| |
|
| |
| ടീച്ചർ, കോ - ഓർഡിനേറ്റർ സന്ധ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ.
| |
|
| |
| ബാഹുലേയൻ സാർ വിശിഷ്ടാതിഥിയായിരുന്നു. ഗണിത അസംബ്ലിയോടെ
| |
|
| |
| പരിപാടികൾ ആരംഭിച്ചു. ഗണിത പ്രതിജ്ഞ കുട്ടികൾക്ക് വിദ്യാർത്ഥി പ്രതിനിധി
| |
|
| |
| അഭിനവ് പി റെജി ചൊല്ലിക്കൊടുത്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ
| |
|
| |
| കുട്ടികളുടെ ഗണിത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് പ്രകാശനം
| |
|
| |
| നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര
| |
|
| |
| വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
| |
|
| |
|
| |
|
| |
| <nowiki>*</nowiki>ഭക്ഷ്യമേള*
| |
|
| |
| വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
| |
|
| |
| കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള
| |
|
| |
| ഉദ്ഘാടനം ചെയ്തു. വീടുകളിൽ തന്നെ തയ്യാറാക്കിയ വിവിധങ്ങളായ
| |
|
| |
| വിഭവങ്ങൾക്കൊപ്പം കുട്ടികളും രക്ഷിതാക്കളും മേളയെ സമ്പന്നമാക്കി.
| |
|
| |
| ആരോഗ്യപരമായ അറിവുകൾ കൂടെ പകർന്നുനൽകുന്ന വിധം മികച്ച
| |
|
| |
| ക്രമീകരണത്തിലൂടെ ഭക്ഷ്യമേള കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരു അനുഭവം
| |
|
| |
| കൂടിയായി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭ്യമായ തുക
| |
|
| |
| വിനിയോഗിക്കപ്പെട്ടപ്പോൾ ഭക്ഷ്യമേള അക്ഷരാർത്ഥത്തിൽ നന്മയുടെ
| |
|
| |
| രസക്കൂട്ടായി മാറി.
| |
|
| |
|
| |
| <nowiki>*</nowiki>പ്രതിഭയോടൊപ്പം*
| |
|
| |
| വിദ്യാർത്ഥികൾകളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് ഈ അക്കാദമിക വർഷം
| |
|
| |
| നമ്മുടെ വിദ്യാലയത്തിൽ എസ് എം സി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ
| |
|
| |
| പ്രതിമാസ പരിപാടിയാണ് പ്രതിഭയോടൊപ്പം. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം
| |
|
| |
| തെളിയിച്ച കുഞ്ഞു പ്രതിഭകൾ പല ദിവസങ്ങളിൽ നമ്മുടെ കുട്ടികളോടൊപ്പം
| |
|
| |
| അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
| |
|
| |
| സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ തന്മയ സോൾ, യംഗ്
| |
|
| |
| ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ഗ്രാൻഡ്ഫിനാലെയിൽ അംഗീകാരം ലഭിച്ച
| |
|
| |
| കുട്ടിശാസ്ത്രജ്ഞൻ ജസൽ. എൻ. എസ്, സംസ്ഥാന സ്കൂൾ ജൂഡോ മത്സരം 35Kg
| |
|
| |
| വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ റോജർ, ബാലകവയിത്രിയും പുസ്തക
| |
|
| |
| രചയിതാവുമായ അരുണിമ.എസ്. സജി എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികളോട്
| |
|
| |
| സംവദിച്ചു. പ്രതിഭയോടൊപ്പം; പരിപാടിയുടെ സമാപനദിവസം ഈ
| |
|
| |
| വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിനിയും സ്കൂളിൽ കലാ മത്സരങ്ങളിലെ
| |
|
| |
| നിറസാന്നിദ്ധ്യവും ആയിരുന്ന കവിത.ഐ മുഖ്യാതിഥിയായി.
| |
|
| |
|
| |
| <nowiki>*</nowiki>കരുതൽ*
| |
|
| |
| വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക
| |
|
| |
| എന്ന ഉദ്ദേശവുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ കെ എസ് ടി എ
| |
|
| |
| നടപ്പിലാക്കിയ കരുതൽ പദ്ധതിക്ക് ആഗസ്റ്റ് ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ
| |
|
| |
| തുടക്കം കുറിച്ചു. ഭാഷ,ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ
| |
|
| |
| വിദ്യാർത്ഥികൾ നേരിടുന്ന പരിമിതികൾക്ക് പരിഹാരമായി സ്കൂൾ
| |
|
| |
| സമയത്തിന് പുറമേയുള്ള അധിക സമയങ്ങളിൽ ക്ലാസുകൾ നൽകി. ആഗസ്റ്റ്
| |
|
| |
| ഒന്നു മുതൽ 30 മണിക്കൂർ ഉള്ള മൊഡ്യൂൾ ആണ് കുട്ടികൾക്കായി
| |
|
| |
| നൽകിയത്. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയായപ്പോൾ
| |
|
| |
| അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മുൻപിൽ പകച്ചുനിന്നവർ അവയോട്
| |
|
| |
| ചങ്ങാത്തം കൂടി. സമാപനദിവസം സബ്ജില്ലാതല മികവുത്സവം അഡ്വ.
| |
|
| |
| അജയകുമാർ ഉദ്ഘാടനം ചെയ്തു.ഗണിതം, സയൻസ്,മലയാളം എന്നീ
| |
|
| |
| വിഷയങ്ങളിൽ ചർച്ചാക്ലാസുകളും നടന്നു. വിവിധ പരിപാടികളും
| |
|
| |
| മികവുകളുടെ പ്രദർശനവും നടന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധരായ
| |
|
| |
| ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീ. പ്രേമചന്ദ്രൻ, ശ്രീ. ബാബുരാജ് വിക്ടർ, ശ്രീ. അരുൺ
| |
|
| |
| ശിവൻ, ശ്രീ.സനൽ പുകിലൂർ, ശ്രീ. വേണു തോട്ടിൻകര എന്നിവർ ക്ലാസുകൾ
| |
|
| |
| കൈകാര്യം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. എം എസ് പ്രശാന്ത്, കരുതൽ
| |
|
| |
| കോ - ഓർഡിനേറ്റർ ശ്രീമതി. ദീപ ആർ വി എന്നിവർ കുട്ടികളോട്
| |
|
| |
| സംസാരിച്ചു.
| |