"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''*അറബിക് ക്ലബ്ബ് റിപ്പോർട്ട്*''' | '''*അറബിക് ക്ലബ്ബ് റിപ്പോർട്ട്*''' | ||
23:14, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
*അറബിക് ക്ലബ്ബ് റിപ്പോർട്ട്*
04 /08 /2023 (വെള്ളി) സംയുക്ത ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം സമുചിതമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു .അറബിക് ക്ലബ് ഒരു സംഘഗാനം ആണ് അവതരിപ്പിച്ചത് .ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ക്വിസ് മത്സരം നടത്തി വിജയികളായവർക്ക് സ്കൂൾതല മത്സരം നടത്തുകയും ശേഷം ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുകയും .
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി പോസ്റ്റർ നിർമ്മാണം നടത്തി.
അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ സ്കൂൾതല മത്സരം നടത്തുകയും ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അസ്ലം (10 E ) യെ ബി ആർ സി യിൽ വച്ചു നടന്ന സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന പതിപ്പ് തയ്യാറാക്കി. ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു *ഗാന്ധിയെ വരയ്ക്കൽ* മത്സരം നടത്തി.
അറബിക് ക്ലബ്ബിൻറെ കീഴിൽ 19 ഇനങ്ങളിൽ കുട്ടികളെ സബ്ജില്ലാതല കലാ മത്സരത്തിൽ പങ്കെടുപ്പിക്കുവാനും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ തേർഡ് നേടുവാനും 3 ഇനങ്ങളിൽ (അടിക്കുറിപ്പ്, തയ്യാറാക്കൽ പദനിർമ്മാണം, മുഷാഅറ ) ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും അവസരം ലഭിച്ചു. ആദ്യമായി അറബിക് നാടക മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും Second with A Grade നേടുവാനും ഈ വർഷം സാധിച്ചു
Report on English Fest
As part of the English club we conducted English fest `Elysian'on 16 February 2024. It was
organized by the students and Convenor Mrs sherin George. The Fest started at 1 pm and
continued till 4 pm. The programme was inagurated by Hm-in-charge Mrs Jeena ck.Mrs
Sumaya C. Y anchored the whole event. The students of 9 standard performed a skit based
on the topic "Influence of Technology "and students of 8th standard arranged reading Corner
to exhibit lot of books to read. They were motivated to read and also to spread the
Importance of reading among Themselves and around them .They prepared a quotes which
included message of famous personalities and importances of developing reading habits
and also prepared biography of Mahatma Gandhi.They prepared chart related to grammar in
a innovative ways. They came up with brilliant ideas. We conducted a live quiz based on the
famous authors - Sreenandha and lekshmi students of 9th and 8th standard secured first
and second position. The club organized various activities to enhanced the speaking skill
and to inculate confidence in students.They actively participated in these and showed lot of
enthusiasm
By
Fest convenor
Sherin George
Hindi Club Report -Hindi
04/08/2023(വെള്ളി )സംയുക്ത ക്ലബ്ബുകളുടെ ഉദ്ഘാടനം സമുചിതമായി നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു. ഹിന്ദി ക്ലബ് ഹിന്ദി പാട്ടുകളുടെ ഒരു മാഷ് അപ്പും, പുസ്തക നിരൂപണവും അവതരിപ്പിച്ചു.
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ് വായന മത്സരം സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് പ്രിയനന്ദൻ (9I), ശ്രീലിയ (10L), നവീൻ നന്ദകുമാർ (9I)എന്നീ കുട്ടികളെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു. അതോടൊപ്പം പോസ്റ്റർ നിർമാണമത്സരവും പങ്കെടുപ്പിച്ചു. അതിൽ നിന്ന് മുഹമ്മദ് ഫഹദ്, ഹംന. പി. വി, നൈന ഫാത്തിമ എന്നീ കുട്ടികളെ തെരഞ്ഞെടുത്തു.
ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ച് ബുക്ക് റിവ്യൂ മത്സരം നടത്തി. പ്രേം ചന്ദിന്റെ വിവിധ പുസ്തകങ്ങളെക്കുറിച്ച് കുട്ടികൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
ഓഗസ്റ്റ് 15. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അവരിൽ നിന്ന് വിജയികളായി മൂന്നു കുട്ടികളെ തെരഞ്ഞെടുത്തു.
സെപ്റ്റംബർ.14 ഹിന്ദി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി. ഹിന്ദി കവിതാരചന, കഥാ രചന എന്നിവ സംഘടിപ്പിച്ചു. ധാരാളം വിജയികൾ ഉണ്ടായിരുന്നു.
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധിച്ചു.