"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
=== സ്കൂൾ ചരിത്രം === | === സ്കൂൾ ചരിത്രം === | ||
{| class="wikitable" | |||
|+ | |||
!'''[[എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി|...തിരികെ പോകാം...]]''' | |||
|} |
11:07, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
തൊടുപുഴയാറിന്റെ ഓളങ്ങളുടെ താളത്തിൽ ഒഴുക്കിന്റെ ഈണത്തിൽ ഒരുമയുടെ സംഗീതം മീട്ടുന്ന തൊടുപുഴ താലൂക്കിലെ, പ്രകൃതിരമണീയമായ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ, നെയ്യശ്ശേരി വില്ലേജിലെ നെയ്യശ്ശേരിക്കവലയിലാണ് എസ്.എൻ.സി.എം. എൽ.പി. സ്ഥിതിചെയ്യുന്നത്.
പൂഞ്ചോലയേക്കാൾ സൗമ്യതയും മാൻപേടയേക്കാൾ നിഷ്ക്കളങ്കതയുമുണ്ട് നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്. കേരള തനിമയാർന്ന വയലുകളും, കുന്നുകളും പച്ചക്കുടകൾ നിവർത്തി സുന്ദര സ്വപ്നങ്ങൾക്കണ്ട് മയങ്ങുന്ന കേരവൃക്ഷങ്ങളും കുണുങ്ങിക്കുണുങ്ങി മന്ദം മന്ദമൊഴുകുന്ന കൊച്ചരുവികളാലും സമൃദ്ധമായ ഭൂപ്രകൃതിയാണ് നെയ്യശ്ശേരിയുടേത്. സീൽക്കാര ശബ്ദം മുഴക്കുന്ന യന്ത്രങ്ങളും മോട്ടോറുകളും കേരളത്തിന്റെ സുന്ദരമായ ഭൂപ്രകൃതിയെ തല്ലിതകർത്തുകൊണ്ടിരിക്കുമ്പോൾ അധികമൊന്നും നെയ്യശ്ശേരിയുടെ ഭൂപ്രകൃതിയെ കുത്തിനോവിച്ചിട്ടില്ല എന്നത് സ്വാഗതാർഹമാണ്.
മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് സുന്ദരവും, മനോഹരവും, സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. തൊടുപുഴയിലെ മറ്റ് സ്ഥലങ്ങളിലേക്കാൾ കൂടുതൽ മഴ ലഭിക്കുന്നു എന്നതും ഇവിടുത്തിന്റെ പ്രത്യേകതയിൽപ്പെടുത്താം. ഒരു പരിധിവരെ ഇതിന്റെയെല്ലാം കാരണം ഹരിതാഭമായി ഇടതൂർന്ന് ഏക്കറുകളോളം സ്ഥിതിചെയ്യുന്ന തൊമ്മൻകുത്ത് വനപ്രദേശമായിരിക്കാം. അടുത്തിടെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ നയനാനന്ദകരമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിലേക്ക് കടന്നുപോകുന്നത് ഈ ഗ്രാമത്തിലൂടെയാണ്.
അൻപത് വർഷങ്ങൾക്ക് മുമ്പ് നെയ്യശ്ശേരി കരിമണ്ണൂർ വില്ലേജിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. തൊടുപുഴയെ അന്ന് അഞ്ച് ഭാഗങ്ങൾ (വില്ലേജുകൾ) ആയിട്ടാണ് വിഭജിച്ചിരുന്നത്. അതിൽ കരിമണ്ണൂർ വില്ലേജിനെ കോടിക്കുളം, ഉടുമ്പന്നൂർ, ഏഴുമുട്ടം, കുറുമ്പാലമറ്റം, കാളിയാർ, ചിലവ് എന്നിങ്ങനെ തിരിച്ചിരുന്നു. വണ്ണപ്പുറം ഫോറസ്റ്റ് ഏരിയ ആയിരുന്നു. ഇപ്പോഴത്തെ ഇടുക്കി ജില്ലാസ്ഥാനമായ കുയിലിമല (പൈനാവ്) ഉൾപ്പെട്ട അതിർത്തി വരെ ഉടുമ്പന്നൂരിന്റെ ഭാഗമായിരുന്നു. മുതുവാൻകുടിയിൽ എങ്ങാനും ഒരു വാക്കു തർക്കമോ കേസോ ഉണ്ടായാൽ പരാതിപ്പെട്ടിരുന്നത് കരിമണ്ണൂർ പോലീസ്റ്റേഷനിലായിരുന്നു. ഗതാഗതം, വിദ്യാഭ്യാസം, തൊഴിൽ സൗകര്യങ്ങൾ ജാതിവ്യവസ്ഥ തുടങ്ങിയവയിലെല്ലാം 1950-65 കാലഘട്ടങ്ങളിലാണ് മാറ്റങ്ങൾ തുടങ്ങിയത്. അതിനു മുമ്പ് നെയ്യശ്ശേരിയെ സംബന്ധിച്ച് കാളവണ്ടിയുഗമായിരുന്നു. കരിമണ്ണൂരിൽ ചെന്നാൽ തൊടുപുഴയിൽനിന്നുവരുന്ന ബസുകൾ ഉണ്ടായിരുന്നു. പിന്നെ യാത്രയും ചരക്കും എല്ലാം കാളവണ്ടിയിലായിരുന്നു.
സ്ഥലത്ത് ഒരു കിലോമീറ്ററിനുള്ളിൽ തെക്ക് കരിമണ്ണൂർ ഗവൺമെന്റ് യു.പി.എസ്.ഉം, പടിഞ്ഞാറ് സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്.ഉം നെയ്യശ്ശേരിയും രണ്ടുകിലോ മീറ്ററിനുള്ളിൽ മുളപ്പുറം റ്റി.സി.എം.എം. യു.പി.എസ്.ഉം അന്നുണ്ടായിരുന്നു. എന്നാലും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പല അസൗകര്യങ്ങൾക്കൊണ്ടും സ്കൂളിൽ പോകാതെ സ്ഥലത്തുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസം ഒന്നാമതായി കണക്കിലെടുത്താണ് സ്കൂൾ സ്ഥാപനത്തിനുള്ള ചർച്ചകൾ സംഘടിപ്പിച്ചത്. കൂടാതെ പിന്നോക്ക വിഭാഗങ്ങൾക്ക് ഒരു സ്കൂൾ എന്ന ആശയവും മുന്നിലുണ്ടായിരുന്നു. (അതിനുവേണ്ടിയാണ് സ്കൂൾ സ്ഥാപിച്ചതുതന്നെ) വിശ്വകർമ്മ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ഭൂരിപക്ഷം കുട്ടികളും മുസ്ലീം, വിശ്വകർമ്മ, പുലയ, ഈഴവ വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
1955 ശ്രീനാരായണ ഗുരുവിന്റെ ജന്മശതാബ്ദി സ്മാരകമായി തുടങ്ങിയതാണ് ശ്രീനാരായണ സെഞ്ചിനറി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ നമുക്ക് അനുവദിച്ച വർഷം ഗവൺമെന്റ് സംസ്ഥാന മൊട്ടാകെ 100 സ്കൂളുകൾ അനുവദിച്ചു. എസ്എൻഡിപി യോഗം 14 സ്കൂളുകൾക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എങ്കിലും ഒരു സ്കൂൾ പോലും അനുവദിച്ചില്ല. ഈ വിവേചന നടപടിയോട് യോഗം പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ 14 ൽ 12 സ്കൂളുകൾ അനുവദിക്കാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദമേനോൻ തയ്യാറായി. എങ്കിലും കരിമണ്ണൂർ ശാഖയുടെ കീഴിൽ ഇന്നുള്ള നമ്മുടെ വിദ്യാലയം അതിൽ ഉൾപ്പെട്ടില്ല. കരിമണ്ണൂരിൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടിയെ പറ്റൂ എന്ന് അന്നത്തെ യോഗം ജനറൽ സെക്രട്ടറി ശ്രീ കെ കാർത്തികേയൻ അവർകൾ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടപ്പോൾ എസ്എൻഡിപി യോഗത്തിന്റെ 14 സ്കൂളുകളും അനുവദിക്കാൻ മന്ത്രി തയ്യാറായി. നേരത്തെ ഈ ശാഖ സന്ദർശിച്ചിരുന്ന ശ്രീ കെ കാർത്തികൻ സാറിന് ഈ ശാഖയോട് ഉണ്ടായ താല്പര്യമാണ് സ്കൂളിനുവേണ്ടി നിർബന്ധം പിടിക്കാൻ ഇടയാക്കിയത്. അതുകൊണ്ടു തന്നെ സ്ഥാപകൻ എന്ന പേരിനർഹൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. കെ. കാർത്തികേയൻ എം.എ. അവർകളാണ്. അദ്ദേഹം തൊടുപുഴയിലെ ശാഖകളിൽ ഒരു പര്യടനം നടത്തിയപ്പോൾ നെയ്യശ്ശേരിയിൽ ഈ സ്കൂൾ ഇരിക്കുന്ന സ്ഥലത്ത് ഒരു സ്വീകരണം നൽകി പ്രസ്തുത സ്വീകരണത്തിൽ പടിഞ്ഞാറേ മാളികയ്ക്കൽ മുഹമ്മദ് ഇബ്രാഹിം, ഉറുമ്പിൽ യു. ഐ. വർക്കി (സ്വാഗതം) ചേരിയക്കാട്ട് വാസുദേവൻ ആചാരി, പാലിയത്ത് പി.എസ്. അയ്യപ്പൻ (ശാഖാ പ്രസിഡന്റ്) കാളിയാർ എം. കുമാരൻ (തൊടുപുഴ എസ്.എൻ.പി.പി. സെക്രട്ടറി) പാലയത്ത് അയ്യപ്പൻ രാമൻ, നടയ്ക്കനാൽ പരമേശ്വരൻ തുടങ്ങിയ 500-റോളം പേർ ഒത്തുച്ചേർന്നിരുന്നു. യോഗനടപടികളിൽ പങ്കെടുത്ത
ശ്രീ. കെ. കാർത്തികേയൻ സ്കൂളിന് അനുവാദം വാങ്ങിതരാമെന്ന് ഉറപ്പുനൽകുകയും യഥാസമയം ആർ. ശങ്കറുമായി ചേർന്നു മുഖ്യമന്ത്രിയെ സന്ദർശിച്ച് അനുവാദം വാങ്ങുകയും ചെയ്തു. വള്ളിക്കാട്ട് കേള, എൻ.കെ. കുഞ്ചു, വള്ളാടിയിൽ ഇട്ടൻ, രാമൻകുട്ടി ആനിത്തോട്ടത്തിൽ ഇവരുടെ സഹകരണത്തോടെ പി.എസ്. അയ്യപ്പൻ മാനേജർ എന്ന നിലയിൽ അപേക്ഷ സമർപ്പിച്ചു. ശാഖാകമ്മിറ്റിയുടെ നിയന്ത്രണത്തിൽ യോഗാംഗങ്ങളുടെ ഉടമസ്ഥതയിൽ നാലുകാലിൽ ഉയർന്നുനിൽക്കുന്ന ഓല ഷെഡും ഉപകരണങ്ങളും തയ്യാറാക്കി. ഇതിന്റെ എല്ലാം പ്രധാന മേൽനോട്ടം വഹിച്ചത് ആദ്യമാനേജർ ആയിരുന്ന ശ്രീ. പി.എസ്. അയ്യപ്പനാണ്.
സ്ഥാപിത കാലത്തുണ്ടായിരുന്ന ഓലഷെഡ് ക്രമേണ ജീർണ്ണാവസ്ഥയിലാവുകയും അതിൽ തുടർന്ന് പ്രവർത്തനം ബുദ്ധിമുട്ടാവുകയും ചെയ്തപ്പോൾ അതിനുള്ള സാമ്പത്തിക സഹായസഹകരണങ്ങൾ നൽകിയത് ഈ നാട്ടിലുള്ള സന്മനസ്സുള്ളവരും പ്രവർത്തന സജ്ജരുമായ നാട്ടുകാരുമായിരുന്നു. 1957-ൽ ഇന്നു കാണുന്ന രീതിയിലുള്ള വാനിലെ അമ്പിളിയെ തഴുതുനിൽക്കുന്ന വിശാലസുന്ദരമായ സൗധം സുഗമമായ സ്കൂളിന്റെ നടത്തിപ്പിനായി പണികഴിക്കുകയായിരുന്നു. തുടർന്നിങ്ങോട്ടുള്ള പ്രയാണത്തിൽ ഒരു സുവർണ്ണാദ്ധ്യായം രചിക്കാൻ സ്കൂളിനായി.
അന്നും ഇന്നും സ്കൂളിന്റെ ചുറ്റുംപാടും മുസ്ലീങ്ങളും ഹൈന്ദവരുമായിരുന്നു ഭൂരിഭാഗവും. സാമ്പത്തികമായി ഉയർന്ന മേഖലയിൽ അല്ലാത്ത ഇവിടെ അധികവും മണ്ണിനോട് മല്ലടിക്കുന്ന പാവപ്പെട്ട കൂലിപ്പണിക്കാരാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മതത്തിന്റേയും ജാതിയുടേയും ഉരുക്കു ഭിത്തികൾ ഒരിക്കലും ഈ നാട്ടിലെ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടാറില്ല.
കാലാനുസൃതമായ പരിവർത്തനങ്ങളിലൂടെ വിദ്യപകർന്നുകൊടുത്തുകൊണ്ട് അനേകം പ്രശസ്തർക്ക് ജന്മം നൽകാൻ ഈ സ്കൂളിനായി. ഡോക്ടർമാർ, എഞ്ചിനീയർമാർ, ആർ.ഡി.ഒ., അധ്യാപകർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ
വരാണ്. സ്കൂളിന്റെ പ്രാരംഭകാലത്ത് ഈ സ്കൂളിൽതന്നെ പഠിച്ച് സ്വന്തം വിദ്യാലയത്തിൽതന്നെ ഒരായിരം ബാല്യകാലസ്മരണകളുമായി ആ സ്കൂളിൽതന്നെ അധ്യാപികയായി സേവനം ചെയ്യാൻ ഭാഗ്യ ലഭിച്ച വ്യക്തിത്വമായിരുന്ന ശ്രീമതി സാറാമ്മാൾ ടീച്ചർ എന്നത് സ്കൂൾ ചരിത്രത്തിലെ ഒരു പ്രത്യേകസംഭവമാണ്.
സ്കൂളിന്റെ തുടക്ക കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരോട് ആരാഞ്ഞാൽ അവരുടെ ജീവിതത്തിന്റെ സമസ്തമേഖലയിലും വൻ സ്വാധീനം ചെലുത്തിയ ഈ സ്കൂളിന്റെ സംഭാവനകൾ പറയുന്നതിൽ നൂറ് നാവാണ് അവർക്കുള്ളത്.
1955 സ്കൂൾ വർഷത്തിൽ മറുനാട്ടുകാരനായ കെ. ശങ്കരൻസാർ ആദ്യത്തെ പ്രഥമാദ്ധ്യാപകനായി. നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും പുതിയ പാഠശാല ആരംഭിച്ചതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. പാഠപുസ്തകവും സ്ലേറ്റും മാറോടു ചേർത്തുപിടിച്ച് തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന കാഴ്ച ഗ്രാമീണർ രോമഞ്ചാത്തോടെ കണ്ടു നിന്നു. അനേകായിരങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാൻ നാടിന്റെ മഹത്വം ലോകത്തിന്റെ മുക്കിലും മൂലയിലുംമെത്തിക്കാൻ ഈ സ്കൂളിന് സാധിച്ചത് എത്രയോ മഹത്തരമണ്. ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളേയും അനേകം അധ്യാപകരേയും ആനന്ദത്താൽ കോൾമയിർക്കൊള്ളിച്ചുകൊണ്ട് 2005 ഫെബ്രുവരിമാസത്തിൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി ഈ നാടിനെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിലാറാടിച്ചുകൊണ്ട് ആഘോഷിക്കുകയുണ്ടായി. കാലാനുസൃതമായി പരിവർത്തനങ്ങളിലൂടെ വിദ്യ പകർന്നുകൊടുക്കുവാൻ ഈ കലാലയത്തിനു സാധിക്കുന്നതിൽ നമുക്ക് അഭിമാനം കൊള്ളാം.
സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ നിർമ്മിച്ച ഒരു ബിൽഡിങ്ങും അതിനുശേഷം നിർമ്മിച്ച മറ്റൊരു ബിൽഡിങ്ങിലും ആണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. എന്നാൽ അതിലെ ഒരു ബിൽഡിംഗ് കാലപ്പഴക്കത്താൽ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കേണ്ട സാഹചര്യം വന്നപ്പോൾ ഇപ്പോഴത്തെ മാനേജരായ ശ്രീ രാജപ്പൻ വല്ലോമറ്റത്തിലിന്റെ നേതൃത്വത്തിൽ പഴയ ബിൽഡിംഗ് പൊളിച്ചു മാറ്റുകയും പുതിയതിന് തറക്കല്ലിടുകയും ചെയ്തു. തൊടുപുഴ എസ്എൻഡിപി യൂണിയന്റെ മുൻ പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ ആർ നാരായണൻ നടക്കനാൽ അവർകളാണ് 02/07/2022 പുതിയ ബിൽഡിങ്ങിന്റെ കല്ലിടിൽ കർമ്മം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ ശ്രീ രാജപ്പൻ വല്ലോമറ്റത്തിൽ, എൻ ആർ ചന്ദ്രശേഖരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കമലക്ഷി എൻ എം, സൈലേഷ് ഇ. എൻ, സരളദേവി ടീച്ചർ, രുക്മണി ടീച്ചർ, ശ്യാമള ശിവരാമൻ, എൻ ആർ സുനീഷ്, കാവപ്പുര ഭാസ്കരൻ, ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു. 2022 മാർച്ച് നാലാം തീയതി ഈ ബിൽഡിങ്ങിന്റെ പണി പൂർത്തീകരിച്ച് ഈ നാടിനായി സമർപ്പി ച്ചി രിക്കുന്നു
മറ്റ് സ്കൂളുകളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് എല്ലാ നിലയിലും അക്കാദമിക രംഗത്തും ഭൗതിക രംഗത്തും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തിൽ എത്തിപ്പെടാൻ സാധിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
...തിരികെ പോകാം... |
---|