"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ആക്കോടിന്റെ പൈതൃകം, നമ്മുടെയും.... ==
== ആക്കോടിൻ്റെ പൈതൃകം, നമ്മുടെയും.... ==
[[പ്രമാണം:Oorkkadavu bridge.jpg|വലത്ത്‌|ചട്ടരഹിതം|431x431ബിന്ദു]]

ചാലിയാറിൻ്റെ കുളിർക്കാറ്റേറ്റ് ഒരുമയുടെ സന്ദേശമോതി മഹത്തായ പൈതൃകത്തിൻ്റെ പാരമ്പര്യമുള്ള പ്രദേശമാണ് നമ്മുടേത്. മത സൗഹാർദ്ദത്തിന് കേളി കേട്ട നാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആക്കോട് ജുമാമസ്‌ജിദിന് സാഹോദര്യത്തിൻ്റെ കഥകളാണ് പറയാനുള്ളത്. പള്ളി നിർമ്മാണത്തിന് ഹൈന്ദവ സഹോദരന്മാർ ഏറെ സഹായങ്ങൾ ചെയ്തിരുന്നു എന്നാണ് ചരിത്രം. വിരിപ്പാടം പേടേങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉൽസവം ജാതി മത ഭേദമില്ലാതെ നാട്ടുകാരുടെ ഉൽസവമാണ്. മഹാഭൂരിപക്ഷവും കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ചാലിയാർ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും കുറവല്ല. ഊർക്കടവ് കവണക്കല്ല് പാലം വന്നതോട് കൂടി ഗതാഗത സൗകര്യം വർദ്ധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ഏറെ സൗകര്യമായി. കൂടാതെ കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവ്വകലാ ശാല മലബാറിൻ്റെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിൻ്റെ ചുറ്റുവട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണരുടെ നിഷ്‌കളങ്കത ഇവിടുത്തുകാരുടെ മുഖ മുദ്രയാണ്.

വരി 5: വരി 5:
ബാസിത് കെ - സ്കൂൾ പൂർവ്വ വിദ്യാർഥി തയ്യാറാക്കിയ ലേഖനം

(ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു)
(ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു)
== വിരിപ്പ് നിലം വിരിപ്പാടം ==
വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന കൊച്ചു ഗ്രാമം കിഴക്കു ഭാഗം വയലുകളും പ ടിഞ്ഞാർ അതിർത്തി പൂർണ്ണമായും ചാലിയാർ പുഴയാണ്. പുള്ളിശ്ശീരിപുറായ്, തലേക്കുന്നുമ്മൽ പുറായ്, കുന്തിരിയാട്ടു കുഴിപുറായ് എന്ന മലകളും ഈ ഗ്രാമത്തിൻ്റെ മാറ്റു കൂട്ടുന്നു. ഇതിൻ്റെ അടിഭാഗം പറമ്പുകളും വയലുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. കിഴക്ക് ഭാഗത്തിൻ്റെ ഏറെയും നെൽകൃഷിയായിരുന്നു. മുല്ലാശ്ശീരി താഴം, വെളുത്തേടത്ത് താഴം, ഊർക്കടവ് പാലം നിൽക്കുന്ന മണ്ണുമ്മൽ, ഇവിടെയൊക്കെ ഞാറ് പാവുന്ന വിരി പ്പ് നിലമായിരുന്നു. അങ്ങി നെയാവാം പൂർവികർ വിരിപ്പാടം എന്ന് പേരിട്ടത്. പൂർവികർ പലരും കൃഷിക്കാരായിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, മൈസൂർ വാഴ, എള്ള്, പൂള എന്നിവയായിരുന്നു പ്രധാനകൃഷി.
=== മഴക്കാലത്തെ ഇടത്താവളം ===
ചാലിയാറിൻ്റെ ശാന്തതയും കാലവർഷത്തിൽ അതിൻ്റെ ക്ഷോഭവും അനുഭവിച്ചവരാണ് വിരിപ്പാടത്തുകാർ. ചാലിയാർ കരകവിഞ്ഞ് ഒഴുകുമ്പോൾ കുറുന്തോട്ടത്തിൽ ഇടവഴി, മോയിക്കൽ തോട് വഴി വെള്ളം കയറി വിരിപ്പാട ത്തെ പുഴക്കരയിലുള്ളവർ വെള്ളത്തിലാവും. വീടുകളിൽ വെള്ളം കയറും ഇ രെ മാറ്റി താമസിപ്പിച്ചിരുന്നത് വിരിപ്പാടം സ്കൂളിലാ യിരുന്നു. ഉയർന്ന പ്രദേശമായ പുള്ളിശ്ശേരി, കല്ലി ങ്ങൽതൊടി എന്നിവിടങ്ങളിലെ വീടുകളിൽ ആളു കൾ ദിവസങ്ങളോളം താമസിക്കും. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിനു ചുറ്റും വെള്ളം കയറി ദ്വീപായി നിൽക്കും. ചെറുതോണിയിൽ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കും. കുട്ടികൾ വാഴതട കൊണ്ട് പാണ്ടി കെട്ടി സവാരി നടത്തും. കോരപ്പാടം, അനന്തായൂർ ഭാഗത്തേക്ക് യാത്ര നടത്തും. വെള്ളം ഇറങ്ങുംവരെ ഉത്സവമാണ് കു ട്ടികൾക്ക്.
വിരിപ്പാടം പണ്ടുകാലത്ത് ഒരു തുറമുഖമായിരുന്നു. മദ്രസക്കിടയിലൂടെ കുറുന്തോട്ടത്തിൽ ഇടവഴി പുഴക്കടവിലേക്കാണ്. കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് മാങ്കാവ് വഴി തോണിയിലാണ് ഒളവട്ടൂർ, അനന്തായൂർ, പുതിയോടത്ത് പറമ്പ്, കോടിയമ്മൽ, ചൂരപ്പട്ട എന്നീ സ്ഥലങ്ങളിലേക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിയിരുന്നത്. തലചുമടായി ഇവിടേക്ക് എത്തിക്കും. ആഴ്ച്ചയിൽ രണ്ടു ദിവസം ഉണ്ടാകും. നാട്ടിലുള്ള തേങ്ങ, അടക്ക അങ്ങിനെ വിൽക്കാനുള്ള പലചരക്കുമായി നിറഞ്ഞു കവിഞ്ഞ തോണിയുമായി കോഴിക്കോട്ടേക്ക് നീങ്ങും. പുള്ളിശ്ശീരി കുഞ്ഞഹമ്മദ് കാക്ക, പനയംതൊടി മുഹമ്മദ് കാക്ക, സി.എം കോയാമുക്ക എന്നിവരായിരുന്നു തോണിക്കാർ. റോഡ് വന്നപ്പോൾ തോണി മാറി. ലോറി മാർഗം സി.എം ആലി ആക്കോട് ആ തൊഴിൽ തുടർന്നിരുന്നു.
=== കള്ളക്കർക്കിടകം ===
കർക്കിടക മാസം വരുക എന്നത് പൂർവ്വികരെ സംബന്ധിച്ചിടത്തോളം ഭയമായിരുന്നു. ദാരിദ്രത്തിൻ്റെ മാസമായിട്ടാണ് കർക്കിടകത്തെ കണ്ടിരുന്നത്. തോരാ മഴ, വെള്ളപ്പൊക്കം, പണിയില്ല. ചില കടക്കാരും വീട്ടുകാരും കർക്കിടകത്തെ നേരിടാൻ ചില മുൻ കരുതലുകൾ എടുക്കും. കുറിയരി, ഉണക്കമീൻ, കുടംമ്പന ഉണക്കി വെച്ചത്. ചക്കക്കുരു എന്നിവ കരുതി വെക്കും. കുറച്ച് കഞ്ഞിയും ഒരു കഷണം ഉണക്ക മീനും കിട്ടാൻ കൊതിക്കുന്ന കാലം. പനം കഞ്ഞി വട്ടം കൂടി മുളക് വെള്ളം ഒഴിച്ച് കഴിക്കും. കൂട്ടം കൂടി പുള്ളി ശ്ശീരി വീട്ടിൽ അവിലിടിക്കും. അതും വിഷപ്പട ക്കാൻ ഉപകരിക്കും. വിരി പ്പാടത്ത് 100 പറവിത്തിൻ്റെ സ്ഥലമുള്ളയാൾ പുള്ളിശ്ശീരി മായിൻ കുട്ടി എന്നവരായിരുന്നു. മരക്കാട്, വള്ളിക്കുളം, കവണക്കല്ല് പാലത്തിനടുത്തുള്ള പീടി ക, വീടുകൾ നിൽക്കുന്ന എല്ലാ പ്രദേശവും പുള്ളിശ്ശീരി വകയായിരുന്നു. ഇന്ന് കൃഷിയില്ല പാടങ്ങൾ മൺകുഴിയായി മാറി, ബാക്കി സ്ഥലത്ത് വാഴ, കവു ങ്ങ്,തെങ്ങ് എന്നിവ മാത്രം. ചാലിയാർ പുഴയിൽ നിന്ന് മീൻ പിടിച്ചും കക്ക, എരുന്ത് വാരിയും ധാരാളം പേർ ജീവിച്ചു. പനയം തൊടി പരേക്കാട് വീടുകളിൽ എരുന്തിറച്ചി കിട്ടുമായിരുന്നു. ചക്ക ആർത്തിയോടെ കഴിക്കുന്ന കാലം,

22:07, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആക്കോടിൻ്റെ പൈതൃകം, നമ്മുടെയും....

ചാലിയാറിൻ്റെ കുളിർക്കാറ്റേറ്റ് ഒരുമയുടെ സന്ദേശമോതി മഹത്തായ പൈതൃകത്തിൻ്റെ പാരമ്പര്യമുള്ള പ്രദേശമാണ് നമ്മുടേത്. മത സൗഹാർദ്ദത്തിന് കേളി കേട്ട നാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആക്കോട് ജുമാമസ്‌ജിദിന് സാഹോദര്യത്തിൻ്റെ കഥകളാണ് പറയാനുള്ളത്. പള്ളി നിർമ്മാണത്തിന് ഹൈന്ദവ സഹോദരന്മാർ ഏറെ സഹായങ്ങൾ ചെയ്തിരുന്നു എന്നാണ് ചരിത്രം. വിരിപ്പാടം പേടേങ്ങൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉൽസവം ജാതി മത ഭേദമില്ലാതെ നാട്ടുകാരുടെ ഉൽസവമാണ്. മഹാഭൂരിപക്ഷവും കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ചാലിയാർ പുഴയെ ആശ്രയിച്ച് ജീവിക്കുന്നവരും കുറവല്ല. ഊർക്കടവ് കവണക്കല്ല് പാലം വന്നതോട് കൂടി ഗതാഗത സൗകര്യം വർദ്ധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ഏറെ സൗകര്യമായി. കൂടാതെ കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സർവ്വകലാ ശാല മലബാറിൻ്റെ അലിഗഡ് എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിൻ്റെ ചുറ്റുവട്ടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണരുടെ നിഷ്‌കളങ്കത ഇവിടുത്തുകാരുടെ മുഖ മുദ്രയാണ്.

ബാസിത് കെ - സ്കൂൾ പൂർവ്വ വിദ്യാർഥി തയ്യാറാക്കിയ ലേഖനം (ഇപ്പോൾ അധ്യാപകനായി ജോലിചെയ്തുവരുന്നു)

വിരിപ്പ് നിലം വിരിപ്പാടം

വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന കൊച്ചു ഗ്രാമം കിഴക്കു ഭാഗം വയലുകളും പ ടിഞ്ഞാർ അതിർത്തി പൂർണ്ണമായും ചാലിയാർ പുഴയാണ്. പുള്ളിശ്ശീരിപുറായ്, തലേക്കുന്നുമ്മൽ പുറായ്, കുന്തിരിയാട്ടു കുഴിപുറായ് എന്ന മലകളും ഈ ഗ്രാമത്തിൻ്റെ മാറ്റു കൂട്ടുന്നു. ഇതിൻ്റെ അടിഭാഗം പറമ്പുകളും വയലുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. കിഴക്ക് ഭാഗത്തിൻ്റെ ഏറെയും നെൽകൃഷിയായിരുന്നു. മുല്ലാശ്ശീരി താഴം, വെളുത്തേടത്ത് താഴം, ഊർക്കടവ് പാലം നിൽക്കുന്ന മണ്ണുമ്മൽ, ഇവിടെയൊക്കെ ഞാറ് പാവുന്ന വിരി പ്പ് നിലമായിരുന്നു. അങ്ങി നെയാവാം പൂർവികർ വിരിപ്പാടം എന്ന് പേരിട്ടത്. പൂർവികർ പലരും കൃഷിക്കാരായിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, മൈസൂർ വാഴ, എള്ള്, പൂള എന്നിവയായിരുന്നു പ്രധാനകൃഷി.

മഴക്കാലത്തെ ഇടത്താവളം

ചാലിയാറിൻ്റെ ശാന്തതയും കാലവർഷത്തിൽ അതിൻ്റെ ക്ഷോഭവും അനുഭവിച്ചവരാണ് വിരിപ്പാടത്തുകാർ. ചാലിയാർ കരകവിഞ്ഞ് ഒഴുകുമ്പോൾ കുറുന്തോട്ടത്തിൽ ഇടവഴി, മോയിക്കൽ തോട് വഴി വെള്ളം കയറി വിരിപ്പാട ത്തെ പുഴക്കരയിലുള്ളവർ വെള്ളത്തിലാവും. വീടുകളിൽ വെള്ളം കയറും ഇ രെ മാറ്റി താമസിപ്പിച്ചിരുന്നത് വിരിപ്പാടം സ്കൂളിലാ യിരുന്നു. ഉയർന്ന പ്രദേശമായ പുള്ളിശ്ശേരി, കല്ലി ങ്ങൽതൊടി എന്നിവിടങ്ങളിലെ വീടുകളിൽ ആളു കൾ ദിവസങ്ങളോളം താമസിക്കും. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിനു ചുറ്റും വെള്ളം കയറി ദ്വീപായി നിൽക്കും. ചെറുതോണിയിൽ ആളുകളെ യഥാസ്ഥാനത്ത് എത്തിക്കും. കുട്ടികൾ വാഴതട കൊണ്ട് പാണ്ടി കെട്ടി സവാരി നടത്തും. കോരപ്പാടം, അനന്തായൂർ ഭാഗത്തേക്ക് യാത്ര നടത്തും. വെള്ളം ഇറങ്ങുംവരെ ഉത്സവമാണ് കു ട്ടികൾക്ക്.

വിരിപ്പാടം പണ്ടുകാലത്ത് ഒരു തുറമുഖമായിരുന്നു. മദ്രസക്കിടയിലൂടെ കുറുന്തോട്ടത്തിൽ ഇടവഴി പുഴക്കടവിലേക്കാണ്. കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് മാങ്കാവ് വഴി തോണിയിലാണ് ഒളവട്ടൂർ, അനന്തായൂർ, പുതിയോടത്ത് പറമ്പ്, കോടിയമ്മൽ, ചൂരപ്പട്ട എന്നീ സ്ഥലങ്ങളിലേക്കുള്ള പലചരക്ക് സാധനങ്ങൾ എത്തിയിരുന്നത്. തലചുമടായി ഇവിടേക്ക് എത്തിക്കും. ആഴ്ച്ചയിൽ രണ്ടു ദിവസം ഉണ്ടാകും. നാട്ടിലുള്ള തേങ്ങ, അടക്ക അങ്ങിനെ വിൽക്കാനുള്ള പലചരക്കുമായി നിറഞ്ഞു കവിഞ്ഞ തോണിയുമായി കോഴിക്കോട്ടേക്ക് നീങ്ങും. പുള്ളിശ്ശീരി കുഞ്ഞഹമ്മദ് കാക്ക, പനയംതൊടി മുഹമ്മദ് കാക്ക, സി.എം കോയാമുക്ക എന്നിവരായിരുന്നു തോണിക്കാർ. റോഡ് വന്നപ്പോൾ തോണി മാറി. ലോറി മാർഗം സി.എം ആലി ആക്കോട് ആ തൊഴിൽ തുടർന്നിരുന്നു.

കള്ളക്കർക്കിടകം