"ന്യൂ യു പി എസ് ശാന്തിവിള/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<big>'''ഗുരുകൃപ'''</big> ഇപ്പോൾ മനസ്സ് ശാന്തമാണ്. എവിടെ തുടങ്ങണം എന്നറിയാതെ ഏറെനാളത്തെ അസ്വസ്ഥതകൾക്കൊടുവിൽ പേന കയ്യിലെടുക്കുമ്പോൾ മുന്നിലൂടെ കടന്നുപോകുന്നത് 40 വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
ഇപ്പോൾ മനസ്സ് ശാന്തമാണ്. എവിടെ തുടങ്ങണം എന്നറിയാതെ ഏറെനാളത്തെ അസ്വസ്ഥതകൾക്കൊടുവിൽ പേന കയ്യിലെടുക്കുമ്പോൾ മുന്നിലൂടെ കടന്നുപോകുന്നത് 40 വർഷങ്ങൾക്ക് പിന്നിട്ട ഓർമ്മകളാണ്. അടുക്കും ചിട്ടയും ഇല്ലാതെ ഉടഞ്ഞ ചില്ല് പോലെ ചിതറക്കിടക്കുന്ന ഓർമ്മകൾ. കുട്ടികളുടെ ആരവം അതിനിടയിൽ ഒരു വിരൽ സ്പർശം ശിരസ്സിൽ തലോടി കടന്നുപോകുന്ന വിരൽ സ്പർശം, ശരിക്കും ഞാനത് അനുഭവിച്ചറിയുന്നു. എൻറെ കണ്ണുകൾ ഈറൻ അണിയുന്നു. മൂന്നാം ക്ലാസിലെ എൻറെ ടീച്ചർ നരവീണ ചുരുണ്ട തലമുടികളും ദുഃഖം കനിഭവിച്ച ശാന്തമായ മുഖവുമായി അമ്മയെപ്പോലെ സ്നേഹ വായ്പ്പോടെ അക്ഷരവും ആർദ്രതയും പറഞ്ഞുതന്ന ടീച്ചർ പിന്നെ പലപ്പോഴും കാണണമെന്ന് ഞാൻ ആഗ്രഹിച്ച ടീച്ചർ. ചന്ദ്രമണി ടീച്ചർ എന്നാണ് ഞാൻ വിശ്വസിക്കുന്നത് .ആ സ്നേഹ സ്പർശമാണ് ശാന്തിവിള സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ മനസ്സിലേക്ക് ആദ്യം കടന്നു വരിക. | ഇപ്പോൾ മനസ്സ് ശാന്തമാണ്. എവിടെ തുടങ്ങണം എന്നറിയാതെ ഏറെനാളത്തെ അസ്വസ്ഥതകൾക്കൊടുവിൽ പേന കയ്യിലെടുക്കുമ്പോൾ മുന്നിലൂടെ കടന്നുപോകുന്നത് 40 വർഷങ്ങൾക്ക് പിന്നിട്ട ഓർമ്മകളാണ്. അടുക്കും ചിട്ടയും ഇല്ലാതെ ഉടഞ്ഞ ചില്ല് പോലെ ചിതറക്കിടക്കുന്ന ഓർമ്മകൾ. കുട്ടികളുടെ ആരവം അതിനിടയിൽ ഒരു വിരൽ സ്പർശം ശിരസ്സിൽ തലോടി കടന്നുപോകുന്ന വിരൽ സ്പർശം, ശരിക്കും ഞാനത് അനുഭവിച്ചറിയുന്നു. എൻറെ കണ്ണുകൾ ഈറൻ അണിയുന്നു. മൂന്നാം ക്ലാസിലെ എൻറെ ടീച്ചർ നരവീണ ചുരുണ്ട തലമുടികളും ദുഃഖം കനിഭവിച്ച ശാന്തമായ മുഖവുമായി അമ്മയെപ്പോലെ സ്നേഹ വായ്പ്പോടെ അക്ഷരവും ആർദ്രതയും പറഞ്ഞുതന്ന ടീച്ചർ പിന്നെ പലപ്പോഴും കാണണമെന്ന് ഞാൻ ആഗ്രഹിച്ച ടീച്ചർ. ചന്ദ്രമണി ടീച്ചർ എന്നാണ് ഞാൻ വിശ്വസിക്കുന്നത് .ആ സ്നേഹ സ്പർശമാണ് ശാന്തിവിള സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ മനസ്സിലേക്ക് ആദ്യം കടന്നു വരിക. | ||
അന്ന് സ്കൂൾ ഇങ്ങനെയായിരുന്നില്ല | അന്ന് സ്കൂൾ ഇങ്ങനെയായിരുന്നില്ല റോഡ് കടന്നു ഉള്ളിലേക്ക് കയറിയാൽ ഇന്ന് കാണുന്ന പ്ലേ ഗ്രൗണ്ടിന് ഇരുവശങ്ങളിലുമായി രണ്ട് നിരയായി ഓലമേഞ്ഞ ഷെഡുകളിൽ സ്കൂളിലെ പ്രൈമറി വിഭാഗം .ധാരാളം വെളിച്ചവും കാറ്റും കടന്നുവരുന്ന ക്ലാസ് മുറികൾ അതിന് മുന്നിലെ ചരൽത്തറയിലാണ് ഞങ്ങൾ ഓടിക്കളിച്ചതും ഉരുണ്ടുവീണതും. ആ ചരൽ മുറ്റവും ഓട്ട വീണ തട്ടികളും ക്ലാസ് മുറികളും ഇപ്പോഴും കൺമുന്നിൽ ഉണ്ട്. ഗ്രൗണ്ടിനെതിരെ റോഡിനപ്പുറം വളരെ സജീവമായ പട്ടം സ്മാര ഗ്രന്ഥശാലയും ക്ഷീര സഹകരണ സംഘവും . പടിക്കെട്ടുകൾ ഇറങ്ങി താഴെയെത്തുമ്പോൾ ഹെഡ്മാസ്റ്റർ മുറി വീണ്ടും പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നാൽ മുതിർന്ന കുട്ടികളുടെ വിഭാഗം. കുട്ടിക്കാലത്ത് അപ്രാപ്യമെന്ന് തോന്നിയ സ്ഥലം. | ||
അക്കാലത്ത് പത്രങ്ങളിലും വാരികകളിലും കവിതകൾ എഴുതിയിരുന്ന എൻറെ ചേച്ചിയുടെ സഹപാഠികളോ സുഹൃത്തുക്കളോ ആയിരുന്നു പല അധ്യാപികമാരും .എന്നെ നേമം പുഷ്പ കുമാരിയുടെ അനുജൻ എന്ന് പറഞ്ഞാണ് മറ്റ് അധ്യാപകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത് . പുതുക്കുടിയിലെ ലളിത ടീച്ചറും , വിത്തറത്താൻ വിളയിലെ പത്മകുമാരി ടീച്ചറും, വിളയിൽ വീട്ടിലെ ലക്ഷ്മിഭായി ടീച്ചറും, തങ്കമണി ടീച്ചറും, കമലമ്മ ടീച്ചർ ഒക്കെ സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നവരാണ്. | അക്കാലത്ത് പത്രങ്ങളിലും വാരികകളിലും കവിതകൾ എഴുതിയിരുന്ന എൻറെ ചേച്ചിയുടെ സഹപാഠികളോ സുഹൃത്തുക്കളോ ആയിരുന്നു പല അധ്യാപികമാരും .എന്നെ നേമം പുഷ്പ കുമാരിയുടെ അനുജൻ എന്ന് പറഞ്ഞാണ് മറ്റ് അധ്യാപകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത് . പുതുക്കുടിയിലെ ലളിത ടീച്ചറും , വിത്തറത്താൻ വിളയിലെ പത്മകുമാരി ടീച്ചറും, വിളയിൽ വീട്ടിലെ ലക്ഷ്മിഭായി ടീച്ചറും, തങ്കമണി ടീച്ചറും, കമലമ്മ ടീച്ചർ ഒക്കെ സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നവരാണ്. |
11:53, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗുരുകൃപ
ഇപ്പോൾ മനസ്സ് ശാന്തമാണ്. എവിടെ തുടങ്ങണം എന്നറിയാതെ ഏറെനാളത്തെ അസ്വസ്ഥതകൾക്കൊടുവിൽ പേന കയ്യിലെടുക്കുമ്പോൾ മുന്നിലൂടെ കടന്നുപോകുന്നത് 40 വർഷങ്ങൾക്ക് പിന്നിട്ട ഓർമ്മകളാണ്. അടുക്കും ചിട്ടയും ഇല്ലാതെ ഉടഞ്ഞ ചില്ല് പോലെ ചിതറക്കിടക്കുന്ന ഓർമ്മകൾ. കുട്ടികളുടെ ആരവം അതിനിടയിൽ ഒരു വിരൽ സ്പർശം ശിരസ്സിൽ തലോടി കടന്നുപോകുന്ന വിരൽ സ്പർശം, ശരിക്കും ഞാനത് അനുഭവിച്ചറിയുന്നു. എൻറെ കണ്ണുകൾ ഈറൻ അണിയുന്നു. മൂന്നാം ക്ലാസിലെ എൻറെ ടീച്ചർ നരവീണ ചുരുണ്ട തലമുടികളും ദുഃഖം കനിഭവിച്ച ശാന്തമായ മുഖവുമായി അമ്മയെപ്പോലെ സ്നേഹ വായ്പ്പോടെ അക്ഷരവും ആർദ്രതയും പറഞ്ഞുതന്ന ടീച്ചർ പിന്നെ പലപ്പോഴും കാണണമെന്ന് ഞാൻ ആഗ്രഹിച്ച ടീച്ചർ. ചന്ദ്രമണി ടീച്ചർ എന്നാണ് ഞാൻ വിശ്വസിക്കുന്നത് .ആ സ്നേഹ സ്പർശമാണ് ശാന്തിവിള സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ മനസ്സിലേക്ക് ആദ്യം കടന്നു വരിക.
അന്ന് സ്കൂൾ ഇങ്ങനെയായിരുന്നില്ല റോഡ് കടന്നു ഉള്ളിലേക്ക് കയറിയാൽ ഇന്ന് കാണുന്ന പ്ലേ ഗ്രൗണ്ടിന് ഇരുവശങ്ങളിലുമായി രണ്ട് നിരയായി ഓലമേഞ്ഞ ഷെഡുകളിൽ സ്കൂളിലെ പ്രൈമറി വിഭാഗം .ധാരാളം വെളിച്ചവും കാറ്റും കടന്നുവരുന്ന ക്ലാസ് മുറികൾ അതിന് മുന്നിലെ ചരൽത്തറയിലാണ് ഞങ്ങൾ ഓടിക്കളിച്ചതും ഉരുണ്ടുവീണതും. ആ ചരൽ മുറ്റവും ഓട്ട വീണ തട്ടികളും ക്ലാസ് മുറികളും ഇപ്പോഴും കൺമുന്നിൽ ഉണ്ട്. ഗ്രൗണ്ടിനെതിരെ റോഡിനപ്പുറം വളരെ സജീവമായ പട്ടം സ്മാര ഗ്രന്ഥശാലയും ക്ഷീര സഹകരണ സംഘവും . പടിക്കെട്ടുകൾ ഇറങ്ങി താഴെയെത്തുമ്പോൾ ഹെഡ്മാസ്റ്റർ മുറി വീണ്ടും പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നാൽ മുതിർന്ന കുട്ടികളുടെ വിഭാഗം. കുട്ടിക്കാലത്ത് അപ്രാപ്യമെന്ന് തോന്നിയ സ്ഥലം.
അക്കാലത്ത് പത്രങ്ങളിലും വാരികകളിലും കവിതകൾ എഴുതിയിരുന്ന എൻറെ ചേച്ചിയുടെ സഹപാഠികളോ സുഹൃത്തുക്കളോ ആയിരുന്നു പല അധ്യാപികമാരും .എന്നെ നേമം പുഷ്പ കുമാരിയുടെ അനുജൻ എന്ന് പറഞ്ഞാണ് മറ്റ് അധ്യാപകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത് . പുതുക്കുടിയിലെ ലളിത ടീച്ചറും , വിത്തറത്താൻ വിളയിലെ പത്മകുമാരി ടീച്ചറും, വിളയിൽ വീട്ടിലെ ലക്ഷ്മിഭായി ടീച്ചറും, തങ്കമണി ടീച്ചറും, കമലമ്മ ടീച്ചർ ഒക്കെ സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നവരാണ്.
അപ്പർ പ്രൈമറിയിൽ എത്തുമ്പോൾ കുറച്ചൊക്കെ സ്വാതന്ത്ര്യം കിട്ടിയ പ്രതീതിയായിരുന്നു വിൽപ്പാട്ടും കഥാപ്രസംഗവും കോക്കോ കളിയും കബഡിയും ഒക്കെയായി കഴിഞ്ഞുപോയ നാളുകളിൽ എപ്പോഴോ ആണ് അല്പം മാത്രം ചിത്രം വരയ്ക്കുമായിരുന്ന എനിക്ക് ബ്ലോക്ക് തലത്തിൽ ചിത്രകല മത്സരത്തിന് സമ്മാനം കിട്ടുന്നത്. അന്ന് ഗോപിസാറിന്റെ മകൻ ജയചന്ദ്രനും കൃഷ്ണപിള്ള സാറിൻറെ മകൻ ശരത് ചന്ദ്രനും എൻറെ ക്ലാസിലായിരുന്നു. ശരത് എന്നെക്കാൾ നന്നായി ചിത്രം വരയ്ക്കും ആയിരുന്നു. ജയചന്ദ്രൻ നന്നായി പാടുകയും ഞങ്ങളൊക്കെ മത്സരത്തിൽ പങ്കെടുത്തിരുന്നു. ജില്ലാതല മത്സരത്തിൽ കൃഷ്ണപിള്ള സാറാണ് എന്നെ ടാഗോർ തിയേറ്ററിലേക്ക് കൊണ്ടുപോയത് അദ്ദേഹത്തിൻറെ പോക്കറ്റിലെ കാശെടുത്താണ് എന്നെ കൊണ്ടുപോയത് എന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത് അന്ന് സാർ വാങ്ങിത്തന്ന ഭക്ഷണത്തിന്റെ സ്വാദ് ഇന്നും നാവിൽ ഊറുന്നു.
യശശരീരനായ ആ ഗുരുവാണ് എന്നിലെ ചിത്രകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും .സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നു കൃഷ്ണപിള്ള സാർ സ്നേഹവും നേരിയ ഭയവും തന്നു ഗോപിസാർ. കർക്കശനായ കൃഷ്ണൻ നായർ സാർ, ഭാസ്കരൻ പിള്ള സാർ, ആർ എസ് പിള്ള സാർ, സൂചിമുനപോലെ നഖം അമർത്തി തെറ്റിന് ശിക്ഷ തന്നിരുന്ന ജനാർദ്ദനൻ സാർ മുഖങ്ങളും അനുഭവങ്ങളും സ്നേഹ സ്മൃതികളായി മുന്നിലൂടെ കടന്നു പകുന്നു.
അടുത്തകാലത്തായി വീണ്ടും ഞാൻ അവിടെ എത്തി. എൽ പി വിഭാഗം ആകെ മാറിയിരിക്കുന്നു യുപിയിലെ കെട്ടിടങ്ങൾക്ക് കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല പഠിച്ച ക്ലാസുകളിലൂടെ കയറിയിറങ്ങി മുന്നിലെ ബെഞ്ചുകളിൽ പഴയ ബാല്യകാല സുഹൃത്തുക്കളെ ആ കുട്ടിക്കാല രൂപത്തിൽ കണ്ടു. ഒരുതരം വിങ്ങലായിരുന്നു ഓർമ്മകളുടെ മഹാസമുദ്രം തീരെയിളക്കി വരുന്നു കൊച്ചുകൊച്ചു പിണക്കങ്ങൾ വലിയ സന്തോഷങ്ങൾ പരിഭവങ്ങൾ.
ക്ലാസ് ലീഡർ ആയിരിക്കെ സംസാരിച്ച ബഹളമുണ്ടാക്കിയതിന് പേര് എഴുതിവച്ച് തല്ലു വാങ്ങി കൊടുത്ത മുഖങ്ങളിലെ പരിഭവങ്ങൾ അവരൊക്കെ ഇന്ന് എവിടെയാണ് ? പുതിയ കുട്ടികളും പുതിയ അധ്യാപകരും വന്നുകൊണ്ടേയിരിക്കുന്നു അനുഭവങ്ങൾ ഏത് കാലത്തും സമാനതകൾ ധാരാളമായിരിക്കു. സ്കൂൾ ജീവിതത്തിനുശേഷം കോളേജുകൾ എത്രയോ അധ്യാപകർ ക്ലാസ് എടുത്തു. എങ്കിലും ബാല്യകാലത്തിലെ അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ അറിയാതെ ആദരവ് കടന്നു വരുന്നു. ഗുരുമുഖങ്ങൾ അവരിലാണ് കാണുന്നത് കാലത്തിൻറെ മാറ്റത്തിൽ ബന്ധങ്ങളുടെ നിർവചനം പോലും മാറിപ്പോകുന്നുണ്ട് .എങ്കിലും ഒരു തൊഴിൽ എന്നതിനപ്പുറം മഹത്തായ ഒരു ദൗത്യം ഏറ്റെടുത്തവരായിരുന്നു അക്കാലത്തെ ബഹുഭൂരിപക്ഷം അധ്യാപകരും. അതുകൊണ്ടുതന്നെ അവർ വെറും അധ്യാപകർ അല്ലാതെ ഗുരുക്കന്മാരും രക്ഷിതാക്കളുമായി .ഇന്നത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനപ്പുറം കലയുടെ കനൽ ഊരി ചുവപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
പുതിയ തലമുറയിലെ അധ്യാപകർക്കും നല്ല ഗുരുനാഥന്മാരാകാൻ കഴിയണം പാഠഭാഗങ്ങൾ പഠിപ്പിക്കുക മാത്രമല്ല വിദ്യാർത്ഥികളെ മക്കളായി കണ്ടു അവരെ ജീവിത പ്രാന്ഥാവിലേക്ക് ആനയിക്കുവാനും അധ്യാപകർക്ക് വഴി കഴിയണം അവർ നാളെ നിങ്ങളെ ആദരവോടെ ആർദ്രതയോടെ ഓർക്കണം.
നേമം പുഷ്പരാജ്
പൂർവ്വ വിദ്യാർത്ഥി.