"സെന്റ്മാത്യൂസ്എൽ പി എസ് അന്ത്യാളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മീനച്ചിൽ താലൂക്കിൽ പയപ്പാർ കരയിൽ അന്ത്യാളം ദേശത്തുള്ള ആയിരക്കണക്കിന് സാധാരണക്കാരായ കുട്ടികൾക്ക് വിജ്ഞാനവും വിവേകവും നൽകി, അവരെ കൈപി ടിച്ചു നടത്തിയ അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂൾ സ്ഥാപിതമായിട്ട് 108 വർഷം പൂർത്തിയായിരിക്കുന്നു. നാല് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന നമ്മൾ, ഈ സന്ദർഭ ത്തിൽ, സ്‌കൂളിൻ്റെ ദൂതകാല ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കുന്നത് സമുചിത മായിരിക്കും. | |||
'''പിന്നിട്ട വഴികൾ''' | |||
വിദ്യയുടെ പൊൻവെളിച്ചം തലമുറ തലമുറ കൈമാറി കെടാതെ ഇപ്പോഴും സൂക്ഷി ക്കുന്ന അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി. സ്‌കൂൾ കൊല്ലവർഷം 1091-ൽ (എ.ഡി. 1916) സ്ഥാപിതമായി. അന്ത്യാളം പള്ളി വികാരി പരിയാത്തുമറ്റത്തിൽ ബഹു. കുര്യാ ക്കോസച്ചനാൽ 1916 മേയ് 22-ാം തീയതി ആരംഭിച്ച സ്‌കൂളിൻ്റെ പ്രഥമ മാനേജരും അച്ഛൻ തന്നെ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതിരുന്ന ഈ പ്രദേശത്ത് സെൻ്റ് മാത്യൂസ് എൽ.പി.സ്‌കൂൾ ദൈവം ചൊരിഞ്ഞ ഒരു അനു ഗ്രഹം തന്നെയായിരുന്നു. | |||
സാമ്പത്തിക പരാധീനതമൂലം കേവലം ഒരു ഓലക്കെട്ടിടത്തിൽ തുടങ്ങിയ സ്‌കൂളിൽ അച്ചൻ തന്നെ ഒരു ക്ലാസിൽ പഠിപ്പിക്കുകയും ഹെഡ്‌മാസ്റ്ററുടെ ചുമതല വഹിക്കുകയും ചെയ്‌തു. ഒന്നാംക്ലാസിൽ ശ്രീ. കുര്യൻ ആശാൻ കുട്ടികൾക്ക് വിദ്യ പകർന്ന് നൽകി. സ്‌കൂൾ ആവശ്യങ്ങൾ നല്ലവരായ നാട്ടുകാരുടെ സഹായത്താൽ നിർവ്വ ഹിച്ചുപോന്നു. ഗവൺമെൻ്റിൽ നിന്നും ഈ കാലയളവിൽ യാതൊരു ആനുകൂല്യവും വരു ലഭിച്ചിരുന്നില്ല. | |||
'''മൂന്നാംക്ലാസ് ആരംഭിക്കുന്നു, ഒപ്പം പുതിയ അധ്യാപകരും''' | |||
1917-ൽ മൂന്നാംക്ലാസ് ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ബഹു. അച്ചൻ അധ്യാപനം നിർത്തുകയും ചെയ്‌തപ്പോൾ പാലാ സ്വദേശി കൊട്ടാരത്തിൽ ശ്രീ. ഗോപാല പിള്ള ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെട്ടു. കുര്യനാശാൻ അധ്യാപനം അവസാനിപ്പിച്ച തിനുശേഷം പാലാക്കാരായ ശ്രീ. അയ്യപ്പൻപിള്ള, ശ്രീ. ശങ്കരപ്പിള്ള എന്നിവർ സ്‌കൂളിൽ അധ്യാപകരായി നിയമിക്കപ്പെട്ടു. പരിയാത്തുമറ്റത്തിലച്ചനുശേഷം മാനേജരായി കാടൻകാവിൽ ബഹു. ജോസഫച്ചനും തുടർന്ന് വാഴക്കൽ ബഹു. ചാക്കോച്ചനും സേവ നമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സ്‌കൂൾ മാനേജരായ തെരുവംകുന്നേൽ (മംഗലത്തിൽ) ബഹു. കുര്യാക്കോസച്ചൻ ഏതാനും മാസങ്ങൾക്കുശേഷം സ്ഥലം മാറിപോയപ്പോൾ മാറാമറ്റത്തിൽ ബഹു. യാക്കോബച്ചൻ സ്‌കൂൾ മാനേജരായി സ്ഥാനമേറ്റു. | |||
'''നാലാം ക്ലാസ് ആരംഭിക്കുന്നു''' | |||
മാറാമറ്റത്തിലച്ചന്റെ കാലത്ത് സ്‌കൂളിൽ നാലാം ക്ലാസിന് അനുമതി ലഭിച്ചു. ഈ കാലഘട്ടത്തിൽ ശ്രീ. അയ്യപ്പൻ പിള്ള ജോലി രാജി വെക്കുകയും ഏഴാച്ചേരി സ്വദേശി കൈപ്പനാവയലിൽ ശ്രീ. നാരായണപിള്ള തൽസ്ഥാനത്ത് നിയമിതനാവുകയും ചെയ്തു. പത്തു വർഷത്തിനുശേഷം ഏഴാച്ചേരി എൻ.എസ്.എസ് സ്.എസ് സ്‌കൂളിലേക്ക് സ്ഥലം മാറി പോയ നാരായണപിള്ള സാറിനുശേഷം അദ്ദേഹത്തിൻ്റെ പിൻഗാമി ചെങ്ങന്നൂർ സ്വദേശി ശ്രീ. വർഗീസ് സാർ ഹെഡ്‌മാസ്റ്ററായും കുഴമ്പിൽ ബഹു. ദേവസ്യാച്ചൻ മാനേജരായും ചാർജെടുത്തു. | |||
അന്ത്യാളത്തിൻ്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു വ്യക്തിയാണ് വർഗീസ് സാർ. അന്ത്യാളത്ത് ഒരു സഹകരണ സംഘം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത് വർഗീസ് സാറായിരുന്നു. അന്ത്യാളം ഇടവകാംഗങ്ങളിൽ പകുതിയോളം ആളുകൾ താമസിച്ചിരു ന്നത് ളാലം തോടിന് കിഴക്കു കരയിലും പള്ളിയും സ്‌കൂളും പടിഞ്ഞാറുകരയിലും ആയിരുന്നതുകൊണ്ട് മഴക്കാലത്തു തോടു കടക്കുവാൻ ഒരു പാലം ആവശ്യമായി വന്നു. ബഹു. മുങ്ങാംമാക്കലച്ചൻ നേതൃത്വം കൊടുത്ത് ചുഴിപാലം നിർമ്മിച്ചപ്പോൾ അച്ചനോട് സഹകരിച്ച് പാലം നിർമ്മിക്കുന്നതിന് വർഗീസ് സാർ കാണിച്ചിട്ടുള്ള ത്യാഗവും സഹകരണവും ഇന്നും അന്ത്യാളം കൃതജ്ഞതയോടെ സ്മരിക്കുന്നു. ചെങ്ങന്നൂർ സ്വദേശികളായ ഈശോ സാറും തോമസ് സാറും ഈ സ്‌കൂളിൽ കുറെ കാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സ്‌കൂളിൻ്റെ അടുത്ത ഹെഡ്‌മാസ്റ്റർ ശ്രീ. വി.ഡി. ചാണ്ടിയാണ്. പൊളിച്ചു കളഞ്ഞ പഴയപള്ളിയുടെ ഉരുപ്പടികൾ ചേർത്ത് ചേർത സ്‌കൂളിന്ഒരു ഷെഡ് ഉണ്ടാക്കിച്ചത് തുടർന്നു മാനേജരായ പാറേക്കുന്നേൽ ബഹു. തോമാച്ചനായിരുന്നു | |||
ശ്രീ. വി.ഡി. ചാണ്ടിയോടൊപ്പം ശ്രീ. വി.എസ്. നീലകണ്‌ഠൻ നായർ, ശ്രീ. വി.കെ. ചെറിയാൻ പാനായിൽ, എലിയാമ്മ വേരനാനിക്കൽ എന്നിവർ സഹാധ്യാപകരായി സേവ നമനുഷ്‌ഠിച്ചു. പ്രതിമാസ ശമ്പളം ആറര രൂപയായിരുന്നു സ്‌കൂൾ ആരംഭിച്ചപ്പോൾ അധ്യാപകർക്ക് നല്‌കിയിരുന്നത്. ഈ കാലയളവിൽ പ്രതിമാസ ശമ്പളം 15 രൂപയായി ഉയർന്നു കഴിഞ്ഞിരുന്നു. | |||
തെരുവപ്പുഴ ബഹു. ജോസഫച്ചനും തുടർന്ന് പുളിയനാനിക്കൽ (വകശേരിൽ) ബഹു. ഫ്രാൻസീസച്ചനും സ്‌കൂൾ മാനേജർമാരായി സേവനമനുഷ്‌ഠിച്ചു വി.ഡി. ചാടി സാർ രാമപുരത്തിന് പോയ ഒഴിവിൽ ശ്രീമതി. ഇ.വി മറിയക്കുട്ടി പ്രഥമ വനിത ഹെഡ്‌മി സ്ട്രസായി തെക്കേമുറിയിൽ ബഹു. ജോസഫച്ചനായിരുന്നു അന്നത്തെ മാനേജർ ശ്രീ ഉലഹന്നാൻ ആഗസ്‌തി കാവളക്കാട്ട്, അന്നമ്മ ജോൺ അറക്കൽ കുന്നുംപുറത്ത് എന്നി വർ ഇക്കാലത്ത് സ്‌കൂളിൽ സേവനമനുഷ്‌ഠിച്ചു. | |||
ചെലവു ചുരുക്കലിൻ്റെ പേരിൽ സർ സി.പി. രാമസ്വാമി അയ്യർ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം സ്‌കൂളിൽ നിലവിൽ വന്നതോടെ അദ്ധ്യാപകരുടെ എണ്ണം മൂന്നായി കുറയുകയും ശമ്പളം 21 രൂപയായി ഉയരുകയും ചെയ്‌തു. ഈ കാലഘട്ടത്തിൽ ശ്രീമതി പി.വി. മറിയാമ്മ, ശ്രീ. എം. വി. വർക്കി എന്നിവർ കുറെക്കാലത്തേക്ക് സ്‌കൂളിൽ അധ്യാ പകരായിരുന്നിട്ടുണ്ട്. ശ്രീ. ഉലഹന്നൻ ആഗസ്‌തിക്കു ശേഷം ശ്രീ. വി. എസ്. നീലക ണ്ഠൻ നായർ പ്രഥമാധ്യാപകനായും വേരനാനിക്കൽ വി.എം. ത്രേസ്യാമ്മ അസിസ്റ്റന്റായും നിയമിക്കപ്പെട്ടു. ഈ കാലത്ത് സ്‌കൂളിൽ വീണ്ടും നാലാം ക്ലാസ് തുടങ്ങി. 1949 സെപ്റ്റം ബർ മാസത്തിൽ അന്ത്യാളത്തുനിന്ന് ചവറനാനിക്കൽ സി.എസ്. സെബാസ്റ്റ്യനെ ബഹു. ജോസഫ് തെക്കേമുറിയച്ചൻ സ്‌കൂളിൽ അധ്യാപകനായി നിയമിച്ചു. | |||
1950-ൽ ചങ്ങനാശേരി രൂപത വിഭജിക്കപ്പെടുകയും പുതുതായി ജന്മംകൊണ്ട് പാലാ രൂപതയുടെ പ്രഥമ മെത്രാനായി മാർ സെബാസ്റ്റ്യൻ വയലിൻ നിയമിക്കപ്പെടുകയും രൂപതയിലെ എല്ലാ സ്‌കൂളുകളേയും ഏകോപിപ്പിച്ച് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരുകയും അധ്യാപക നിയമനാധികാരം കോർപറേറ്റ് മാനേജ രിൽ നിക്ഷിപ്‌തമാകുകയും ചെയ്‌തു. | |||
അധ്യാപിക വി.എം. ത്രേസ്യാമ്മ മഠത്തിൽ ചേർന്നപ്പോൾ ശ്രീ. സി.യു. ജോസഫ് ചവ റനാനിക്കൽ പകരം നിയമിക്കപ്പെട്ടു. ശ്രീ. കെ.ഡി. ദേവസ്യാ കുര്യത്ത്, എ.റ്റി. അന്നമ്മ അറയ്ക്കൽ എന്നിവർ ഒരു വർഷത്തോളം ഈ കാലഘട്ടത്തിൽ സ്‌കൂളിൽ അധ്യാപക രായി സേവനമനുഷ്‌ഠിച്ചു. മണ്ണനാൽ ബഹു. കുര്യാക്കോസച്ചനും മണ്ണൂരാംപറമ്പിൽ ബഹു. മാത്യു അച്ചനും തുടർന്നുള്ള കാലങ്ങളിൽ സ്‌കൂളിൻ്റെ മാനേജർമാരായി നിയമി തരായി. 1957 മുതൽ ശ്രീ. സി.എസ്. സെബാസ്റ്റ്യൻ പ്രഥമാധ്യാപകനാവുമ്പോൾ കച്ചി റമറ്റത്തിൽ ബഹു. കുര്യാക്കോസച്ചനുശേഷമുള്ള എടക്കര ബഹു. സക്കറിയാസച്ച നായിരുന്നു സ്‌കൂൾ മാനേജർ. | |||
സ്കൂൾ കെട്ടിടം ബലക്ഷയമെന്ന് പിഡബ്ല്യുഡി അധികാരികൾ പറയുന്ന സന്ദർഭ ത്തിലാണ് ശൗര്യാംകുഴിയിൽ ബഹു. മാത്യു അച്ചൻ സ്‌കൂൾ മാനേജരായി നിയമിക്ക പ്പെടുന്നത്. ഇപ്പോഴത്തെ സ്‌കൂൾ കെട്ടിടവും, വാഹനഗതാഗത സൗകര്യത്തോടുകൂ ടിയ ചുഴിപ്പാലവും, ജീപ്പ് റോഡായിരുന്ന പയപ്പാർ - ചൂഴിപ്പാലം റോഡിൻ്റെ വികസന വും, ചുഴിപ്പാലം - ചക്കാമ്പുഴ നിരപ്പ് റോഡിൻ്റെ നിർമ്മാണവും, അന്ത്യാളത്തുകൂടി യുള്ള മെയിൻ റോഡിൻ്റെ ടാറിങ്ങും പൂർത്തിയായത് ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാ ണ് എന്നത് ഇളം തലമുറക്ക് അറിവില്ലാത്ത കാര്യമാണ്. 1970 മാർച്ചിൽ അന്നത്തെ എംഎൽഎ ശ്രീ. കെ.എം. മാണിയുടെ സാന്നിധ്യത്തിൽ ഗതാഗതവകുപ്പ് മന്ത്രി ശ്രീ. കെ.എം. ജോർജ് സ്‌കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
അടുത്ത മാനേജർ ഫാ. തോമസ് വെട്ടിക്കൽ സ്‌കൂളിന് വിശാലമായ കളിസ്ഥലം | |||
നിർമ്മിക്കുന്നതിന് നേതൃത്വം നൽകി. ഇദ്ദേഹത്തിൻ്റെ പരിശ്രമഫലമായി പള്ളി വക ഒരേക്കർ സ്ഥലം നൽകി. അവിടെ പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. തുടർന്നു വന്ന സ്‌കൂൾ മാനേജർ ഫാ. തോമസ് തോണക്കര സ്‌കൂൾ മുറ്റത്തിന് ബലവ ത്തായ മതിൽ കെട്ട് നിർമ്മിച്ചു. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാണ് അന്ത്യാളത്ത് ആരാ ധനാ മഠം സ്ഥാപിച്ചത്. വർഷങ്ങളായി സേവൻ ചെയ്‌തശേഷം ശ്രീ. കെ.സി ജോസഫ് കൂന്താനം സ്ഥലംമാറിപ്പോയ ഒഴിവിൽ സിസ്റ്റ മേരിപോൾ വെള്ളിമൂഴയിൽ സ്‌കൂളിലെ ആദ്യത്തെ സിസ്റ്റർ അധ്യാപികയായി നിയമിതയായി. | |||
സ്‌കൂളിൻ്റെ അടുത്ത മാനേജർ തയ്യിൽ ബഹു. ജോർജച്ചനായിരുന്നു. തുടർച്ചയായി 37 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം 1986-ൽ ഹെഡ്‌മാസ്റ്റർ ശ്രീ. സി.എസ്. സെബാസ്റ്റ്യൻ റിട്ടയർ ചെയ്യുകയും സിസ്റ്റർ റൊസാരിയൊ പ്രഥമാധ്യാപികയായി ചാർജെടുക്കുകയും ചെയ്തു. | |||
സ്‌കൂൾ മാനേജർ ബഹു. മാത്യു തൊണ്ടാംകുഴിയച്ചന്റെ ശ്രമഫലമായി സ്‌കൂളിൽ ആദ്യമായി വെള്ളവും വെളിച്ചവും എത്തി. തുടർന്നുവന്ന മാനേജർ ഫാ. സെബാസ്റ്റ്യൻ മണിയാക്കുപാറ സ്‌കൂളിൻ്റെ സുഗമമായ നടത്തിപ്പിന് ഗണ്യമായ സംഭാവനകൾ ചെയ്തി ട്ടുണ്ട്. 1990 മാർച്ചിൽ ശ്രീ പി.റ്റി. ആഗസ്‌തി പൂങ്കുടിയിൽ റിട്ടയർ ചെയ്യുകയും സിസ്റ്റർ ആൻസി തൽസ്ഥാനത്ത് നിയമിതയാവുകയും ചെയ്തു. 1992-ൽ സിസ്റ്റ റൊസാരിയൊ റിട്ടയർ ചെയ്തപ്പോൾ സിസ്റ്റർ ആൻസി പ്രഥമാദ്ധ്യാപികയായി. ശ്രീമതി വി.എൽ. കൊച്ചു ത്രേസ്യാ നെടുമ്പള്ളിൽ, ശ്രീമതി മേഴ്‌സി സഖറിയാസ്, സിസ്റ്റർ ഫ്ളവർലെറ്റ് എന്നിവർ ഈ കാലഘട്ടത്തിൽ ഇവിടെ സേവനമനുഷ്‌ഠിച്ചു. | |||
സ്‌കൂളിന്റെ മാനേജരായി ചാർജെടുത്ത നെല്ലിക്കാട്ട് ബഹു. ജോർജച്ചൻ സ്‌കൂളിന്റെ പുരോഗതിക്കായി സജീവമായി പ്രയത്നിച്ചു. തുടർന്ന് കുളമാക്കൽ ബഹു. അബ്രാഹ മച്ചനും, പടന്നമാക്കൽ ബഹു. ജോസഫ് അച്ചനും, കാര്യപ്പുറത്ത് ബഹു. ജോണച്ചനും സ്‌കൂൾ മാനേജർമാരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ശ്രീമതി ലാലി തോമസ്, ശ്രീമതി ജസ്സി വർഗീസ്, ശ്രീമതി വത്സമ്മ കെ.എം. എന്നീ അദ്ധ്യാപകരും ഈ കാലഘട്ടത്തിൽ സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. | |||
തുടർന്ന് സിസ്റ്റർ റോസമ്മ ജോർജ്ജ് ഹെഡ്‌മിസ്റ്ററായി ചാർജെടുത്തു. ഏറ്റവും കൂടുതൽ കാലം സ്‌കൂൾ മാനേജരായി റവ. ഫാ. ആൻറണി തെങ്ങുംപള്ളിൽ സേവനമ നുഷ്‌ഠിച്ച അവസരത്തിൽ സിസ്റ്റർ എത്സമ്മ ജോർജ്, സിസ്റ്റർ ബീന ജോൺ, സിസ്റ്റർ ഷൈനി ജോസ്, സിസ്റ്റർ മോളിക്കുട്ടി ആൻ്റണി എന്നിവർ ഈ സ്‌കൂളിൽ അധ്യാപക രായി സേവനം ചെയ്തു. | |||
സിസ്റ്റർ റോസമ്മ ജോർജിനു ശേഷം സിസ്റ്റർ സെലിൻ അഗസ്റ്റിൻ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. തു. സിസ്റ്റർ റോസ് മരിയ സ്‌കൂളിലെ പ്രഥമാധ്യാപികയായപ്പോൾ ശ്രീമതി ലിസി തോമസ്, ശ്രീമതി റോസ്‌ലി പോൾ എന്നിവർ അധ്യാപികമാരായി സ്‌കൂളിൽ എത്തി ച്ചേർന്നു. സിസ്റ്റർ റോസ് മരിയാ ട്രാൻസ്‌ഫർ ആയപ്പോൾ സിസ്റ്റർ ലിൻസി അഗസ്റ്റിൻ പ്രഥമാധ്യാപികയായി. സിസ്റ്റർ ട്രീസ അധ്യാപികയായി. | |||
റവ.ഫാ. ആൻ്റണി തെങ്ങും പള്ളിയുടെ ശ്രമഫലമായി ആരംഭിച്ച സെൻ്റ് മാത്യൂസ് നേഴ്‌സറി സ്‌കൂൾ വളരെ നല്ല രീതിയിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. തുടർന്ന് മാനേജർമാരായി സേവനമനുഷ്‌ഠിച്ചത് ഫാ. തോമസ് മലയിൽ പുത്തൻപുരയും ഫാ. ജോസഫ് മലയിലുമാണ്. ഒരു വർഷത്തോളം സിസ്റ്റർ എലൈസാ ഇവിടെ അധ്യാപികയായി സേവനം ചെയ്തു. സിസ്റ്റർ ലിൻസിക്കുശേഷം സിസ്റ്റർ സീന പ്രഥമാധ്യാപികയായി ചാർജെടുത്തു. | |||
2015-ലെ വാർഷികത്തോടനുബന്ധിച്ച് ശതാബ്ദിവർഷ ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാൻസല റുമായ ഡോ. എ.റ്റി. ദേവസ്യായും മുഖ്യപ്രഭാഷണം നടത്തിയത് പൂർവ വിദ്യാർത്ഥിയും പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രനുമാണ്. ജീവിച്ചിരി ക്കുന്നതിലെ ഏറ്റവും പ്രായം കൂടിയ പൂർവ വിദ്യാർത്ഥിയായ ശ്രീ. ഇട്ടിയേപ്പ് ജോസഫ് 4 മൈലാടൂർ (കുഞ്ഞേപ്പ് ചേട്ടൻ) ശതാബ്ദി ദീപം തെളിച്ചു. | |||
2016-ൽ അന്ത്യാളത്തിൻ്റെ മുഖഛായയ്ക്ക് കൂടുതൽ ശോദ നൽകിക്കൊണ്ട് സെൻ്റ് = മാത്യൂസ് ഇടവക ദേവാലയ നവീകരണം, കൊല്ലപ്പള്ളി-അന്ത്യാളം - ചക്കാമ്പുഴ നിരപ്പ് - റോഡിൻ്റെ പുനരുദ്ധാരണം, ചൂഴിപാലത്തിൻ്റെ പുനർ നിർമ്മാണം, എൽ.പി സ്‌കുളിന്റെ ശതാബ്ദിയാഘോഷം ഇവയെല്ലാം ഒത്തിണങ്ങി വന്നത് ഇടവക മദ്ധ്യസ്ഥനായ മത്തായി ശ്ലീഹായുടെ പ്രത്യേക മദ്ധ്യസ്ഥതയിൽ ആണെന്ന് നാനാജാതി മതസ്ഥരായ എല്ലാവരും വിശ്വസിക്കുന്നു. | |||
ജ്ഞാനവും വിജ്ഞാനവും പകർന്ന് നൽകി സംസ്‌കാരം ജ്ഞാനം രൂപപ്പെടുത്തു ന്നതിൽ ഈ വിദ്യാലയത്തിലെ അധ്യാപകർ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉ ഈ വിദ്യാലയമാതാവ് അനുഗ്രഹിച്ചയച്ച അനേകം മക്കൾ വളരെ ഉയർന്ന മണ്ഡലങ്ങളിൽ നാട്ടിലും വിദേശത്തും സേവനം ചെയ്യുന്നുണ്ട്. പുതിയ പാതകൾ കണ്ടെ ത്തുന്ന വിദ്യാർത്ഥികൾക്ക് ധീരതയും ആത്മജ്ഞാനവും വിവേകവും ഐശ്വര്യവും നേർന്നു കൊണ്ട് സെൻ്റ് മാത്യൂസ് എൽ.പി.സ്‌കൂൾ അന്നും ഇന്നും നന്മപകർന്ന് നൽകുന്നു. നൂറ് വയസ് തികഞ്ഞ ഈ വിദ്യാലയ മുത്തശ്ശിയുടെ അന്നത്തെ മാനേജർ ഫാ.ജോസഫ് വെട്ടത്തേൽ ആണ്. അദ്ദേഹത്തോടൊപ്പം ഹെഡ്‌മിസ്ട്രസ് സിസ്റ്റർ സീനയും *അധ്യാപകരായ സിസ്റ്റർ ഷേർളി ജോർജ്, ശ്രീമതി റോസ്‌ലി പോൾ, ശ്രീമതി ലിസി തോമസ് എന്നിവരും എൽ.പി സ്‌കൂളും കുട്ടികളും പുരോഗതിയിലേക്ക് മുന്നേറുകയാണ്. പാലായിലും രാമപുരത്തും അക്ഷരാഭ്യാസത്തിനുപോയ ആ കാലഘട്ടത്തിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഈ നാടിനെ നയിച്ച അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂളിൻ്റെ ഈ ശതാബ്‌ദി ആഘോഷത്തിൽ സ്‌കൂളിൻ്റെ ചരിത്ര പശ്ചാത്തലത്തെ നാടിനു മുൻപിൽ സമർപ്പിക്കുന്നു. നമ്മുടെ മാതൃവിദ്യാലയത്തിന് വന്ദനങ്ങൾ | |||
108 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്‌നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് [[റവ.ഫാദർ കുര്യൻ ആനിത്താനം]] ആണ് ഇപ്പോഴത്തെ മാനേജർ. |
15:15, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മീനച്ചിൽ താലൂക്കിൽ പയപ്പാർ കരയിൽ അന്ത്യാളം ദേശത്തുള്ള ആയിരക്കണക്കിന് സാധാരണക്കാരായ കുട്ടികൾക്ക് വിജ്ഞാനവും വിവേകവും നൽകി, അവരെ കൈപി ടിച്ചു നടത്തിയ അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂൾ സ്ഥാപിതമായിട്ട് 108 വർഷം പൂർത്തിയായിരിക്കുന്നു. നാല് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന നമ്മൾ, ഈ സന്ദർഭ ത്തിൽ, സ്‌കൂളിൻ്റെ ദൂതകാല ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കുന്നത് സമുചിത മായിരിക്കും.
പിന്നിട്ട വഴികൾ
വിദ്യയുടെ പൊൻവെളിച്ചം തലമുറ തലമുറ കൈമാറി കെടാതെ ഇപ്പോഴും സൂക്ഷി ക്കുന്ന അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി. സ്‌കൂൾ കൊല്ലവർഷം 1091-ൽ (എ.ഡി. 1916) സ്ഥാപിതമായി. അന്ത്യാളം പള്ളി വികാരി പരിയാത്തുമറ്റത്തിൽ ബഹു. കുര്യാ ക്കോസച്ചനാൽ 1916 മേയ് 22-ാം തീയതി ആരംഭിച്ച സ്‌കൂളിൻ്റെ പ്രഥമ മാനേജരും അച്ഛൻ തന്നെ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതിരുന്ന ഈ പ്രദേശത്ത് സെൻ്റ് മാത്യൂസ് എൽ.പി.സ്‌കൂൾ ദൈവം ചൊരിഞ്ഞ ഒരു അനു ഗ്രഹം തന്നെയായിരുന്നു.
സാമ്പത്തിക പരാധീനതമൂലം കേവലം ഒരു ഓലക്കെട്ടിടത്തിൽ തുടങ്ങിയ സ്‌കൂളിൽ അച്ചൻ തന്നെ ഒരു ക്ലാസിൽ പഠിപ്പിക്കുകയും ഹെഡ്‌മാസ്റ്ററുടെ ചുമതല വഹിക്കുകയും ചെയ്‌തു. ഒന്നാംക്ലാസിൽ ശ്രീ. കുര്യൻ ആശാൻ കുട്ടികൾക്ക് വിദ്യ പകർന്ന് നൽകി. സ്‌കൂൾ ആവശ്യങ്ങൾ നല്ലവരായ നാട്ടുകാരുടെ സഹായത്താൽ നിർവ്വ ഹിച്ചുപോന്നു. ഗവൺമെൻ്റിൽ നിന്നും ഈ കാലയളവിൽ യാതൊരു ആനുകൂല്യവും വരു ലഭിച്ചിരുന്നില്ല.
മൂന്നാംക്ലാസ് ആരംഭിക്കുന്നു, ഒപ്പം പുതിയ അധ്യാപകരും
1917-ൽ മൂന്നാംക്ലാസ് ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ബഹു. അച്ചൻ അധ്യാപനം നിർത്തുകയും ചെയ്‌തപ്പോൾ പാലാ സ്വദേശി കൊട്ടാരത്തിൽ ശ്രീ. ഗോപാല പിള്ള ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെട്ടു. കുര്യനാശാൻ അധ്യാപനം അവസാനിപ്പിച്ച തിനുശേഷം പാലാക്കാരായ ശ്രീ. അയ്യപ്പൻപിള്ള, ശ്രീ. ശങ്കരപ്പിള്ള എന്നിവർ സ്‌കൂളിൽ അധ്യാപകരായി നിയമിക്കപ്പെട്ടു. പരിയാത്തുമറ്റത്തിലച്ചനുശേഷം മാനേജരായി കാടൻകാവിൽ ബഹു. ജോസഫച്ചനും തുടർന്ന് വാഴക്കൽ ബഹു. ചാക്കോച്ചനും സേവ നമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് സ്‌കൂൾ മാനേജരായ തെരുവംകുന്നേൽ (മംഗലത്തിൽ) ബഹു. കുര്യാക്കോസച്ചൻ ഏതാനും മാസങ്ങൾക്കുശേഷം സ്ഥലം മാറിപോയപ്പോൾ മാറാമറ്റത്തിൽ ബഹു. യാക്കോബച്ചൻ സ്‌കൂൾ മാനേജരായി സ്ഥാനമേറ്റു.
നാലാം ക്ലാസ് ആരംഭിക്കുന്നു
മാറാമറ്റത്തിലച്ചന്റെ കാലത്ത് സ്‌കൂളിൽ നാലാം ക്ലാസിന് അനുമതി ലഭിച്ചു. ഈ കാലഘട്ടത്തിൽ ശ്രീ. അയ്യപ്പൻ പിള്ള ജോലി രാജി വെക്കുകയും ഏഴാച്ചേരി സ്വദേശി കൈപ്പനാവയലിൽ ശ്രീ. നാരായണപിള്ള തൽസ്ഥാനത്ത് നിയമിതനാവുകയും ചെയ്തു. പത്തു വർഷത്തിനുശേഷം ഏഴാച്ചേരി എൻ.എസ്.എസ് സ്.എസ് സ്‌കൂളിലേക്ക് സ്ഥലം മാറി പോയ നാരായണപിള്ള സാറിനുശേഷം അദ്ദേഹത്തിൻ്റെ പിൻഗാമി ചെങ്ങന്നൂർ സ്വദേശി ശ്രീ. വർഗീസ് സാർ ഹെഡ്‌മാസ്റ്ററായും കുഴമ്പിൽ ബഹു. ദേവസ്യാച്ചൻ മാനേജരായും ചാർജെടുത്തു.
അന്ത്യാളത്തിൻ്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു വ്യക്തിയാണ് വർഗീസ് സാർ. അന്ത്യാളത്ത് ഒരു സഹകരണ സംഘം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത് വർഗീസ് സാറായിരുന്നു. അന്ത്യാളം ഇടവകാംഗങ്ങളിൽ പകുതിയോളം ആളുകൾ താമസിച്ചിരു ന്നത് ളാലം തോടിന് കിഴക്കു കരയിലും പള്ളിയും സ്‌കൂളും പടിഞ്ഞാറുകരയിലും ആയിരുന്നതുകൊണ്ട് മഴക്കാലത്തു തോടു കടക്കുവാൻ ഒരു പാലം ആവശ്യമായി വന്നു. ബഹു. മുങ്ങാംമാക്കലച്ചൻ നേതൃത്വം കൊടുത്ത് ചുഴിപാലം നിർമ്മിച്ചപ്പോൾ അച്ചനോട് സഹകരിച്ച് പാലം നിർമ്മിക്കുന്നതിന് വർഗീസ് സാർ കാണിച്ചിട്ടുള്ള ത്യാഗവും സഹകരണവും ഇന്നും അന്ത്യാളം കൃതജ്ഞതയോടെ സ്മരിക്കുന്നു. ചെങ്ങന്നൂർ സ്വദേശികളായ ഈശോ സാറും തോമസ് സാറും ഈ സ്‌കൂളിൽ കുറെ കാലം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സ്‌കൂളിൻ്റെ അടുത്ത ഹെഡ്‌മാസ്റ്റർ ശ്രീ. വി.ഡി. ചാണ്ടിയാണ്. പൊളിച്ചു കളഞ്ഞ പഴയപള്ളിയുടെ ഉരുപ്പടികൾ ചേർത്ത് ചേർത സ്‌കൂളിന്ഒരു ഷെഡ് ഉണ്ടാക്കിച്ചത് തുടർന്നു മാനേജരായ പാറേക്കുന്നേൽ ബഹു. തോമാച്ചനായിരുന്നു
ശ്രീ. വി.ഡി. ചാണ്ടിയോടൊപ്പം ശ്രീ. വി.എസ്. നീലകണ്‌ഠൻ നായർ, ശ്രീ. വി.കെ. ചെറിയാൻ പാനായിൽ, എലിയാമ്മ വേരനാനിക്കൽ എന്നിവർ സഹാധ്യാപകരായി സേവ നമനുഷ്‌ഠിച്ചു. പ്രതിമാസ ശമ്പളം ആറര രൂപയായിരുന്നു സ്‌കൂൾ ആരംഭിച്ചപ്പോൾ അധ്യാപകർക്ക് നല്‌കിയിരുന്നത്. ഈ കാലയളവിൽ പ്രതിമാസ ശമ്പളം 15 രൂപയായി ഉയർന്നു കഴിഞ്ഞിരുന്നു.
തെരുവപ്പുഴ ബഹു. ജോസഫച്ചനും തുടർന്ന് പുളിയനാനിക്കൽ (വകശേരിൽ) ബഹു. ഫ്രാൻസീസച്ചനും സ്‌കൂൾ മാനേജർമാരായി സേവനമനുഷ്‌ഠിച്ചു വി.ഡി. ചാടി സാർ രാമപുരത്തിന് പോയ ഒഴിവിൽ ശ്രീമതി. ഇ.വി മറിയക്കുട്ടി പ്രഥമ വനിത ഹെഡ്‌മി സ്ട്രസായി തെക്കേമുറിയിൽ ബഹു. ജോസഫച്ചനായിരുന്നു അന്നത്തെ മാനേജർ ശ്രീ ഉലഹന്നാൻ ആഗസ്‌തി കാവളക്കാട്ട്, അന്നമ്മ ജോൺ അറക്കൽ കുന്നുംപുറത്ത് എന്നി വർ ഇക്കാലത്ത് സ്‌കൂളിൽ സേവനമനുഷ്‌ഠിച്ചു.
ചെലവു ചുരുക്കലിൻ്റെ പേരിൽ സർ സി.പി. രാമസ്വാമി അയ്യർ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം സ്‌കൂളിൽ നിലവിൽ വന്നതോടെ അദ്ധ്യാപകരുടെ എണ്ണം മൂന്നായി കുറയുകയും ശമ്പളം 21 രൂപയായി ഉയരുകയും ചെയ്‌തു. ഈ കാലഘട്ടത്തിൽ ശ്രീമതി പി.വി. മറിയാമ്മ, ശ്രീ. എം. വി. വർക്കി എന്നിവർ കുറെക്കാലത്തേക്ക് സ്‌കൂളിൽ അധ്യാ പകരായിരുന്നിട്ടുണ്ട്. ശ്രീ. ഉലഹന്നൻ ആഗസ്‌തിക്കു ശേഷം ശ്രീ. വി. എസ്. നീലക ണ്ഠൻ നായർ പ്രഥമാധ്യാപകനായും വേരനാനിക്കൽ വി.എം. ത്രേസ്യാമ്മ അസിസ്റ്റന്റായും നിയമിക്കപ്പെട്ടു. ഈ കാലത്ത് സ്‌കൂളിൽ വീണ്ടും നാലാം ക്ലാസ് തുടങ്ങി. 1949 സെപ്റ്റം ബർ മാസത്തിൽ അന്ത്യാളത്തുനിന്ന് ചവറനാനിക്കൽ സി.എസ്. സെബാസ്റ്റ്യനെ ബഹു. ജോസഫ് തെക്കേമുറിയച്ചൻ സ്‌കൂളിൽ അധ്യാപകനായി നിയമിച്ചു.
1950-ൽ ചങ്ങനാശേരി രൂപത വിഭജിക്കപ്പെടുകയും പുതുതായി ജന്മംകൊണ്ട് പാലാ രൂപതയുടെ പ്രഥമ മെത്രാനായി മാർ സെബാസ്റ്റ്യൻ വയലിൻ നിയമിക്കപ്പെടുകയും രൂപതയിലെ എല്ലാ സ്‌കൂളുകളേയും ഏകോപിപ്പിച്ച് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിലവിൽ വരുകയും അധ്യാപക നിയമനാധികാരം കോർപറേറ്റ് മാനേജ രിൽ നിക്ഷിപ്‌തമാകുകയും ചെയ്‌തു.
അധ്യാപിക വി.എം. ത്രേസ്യാമ്മ മഠത്തിൽ ചേർന്നപ്പോൾ ശ്രീ. സി.യു. ജോസഫ് ചവ റനാനിക്കൽ പകരം നിയമിക്കപ്പെട്ടു. ശ്രീ. കെ.ഡി. ദേവസ്യാ കുര്യത്ത്, എ.റ്റി. അന്നമ്മ അറയ്ക്കൽ എന്നിവർ ഒരു വർഷത്തോളം ഈ കാലഘട്ടത്തിൽ സ്‌കൂളിൽ അധ്യാപക രായി സേവനമനുഷ്‌ഠിച്ചു. മണ്ണനാൽ ബഹു. കുര്യാക്കോസച്ചനും മണ്ണൂരാംപറമ്പിൽ ബഹു. മാത്യു അച്ചനും തുടർന്നുള്ള കാലങ്ങളിൽ സ്‌കൂളിൻ്റെ മാനേജർമാരായി നിയമി തരായി. 1957 മുതൽ ശ്രീ. സി.എസ്. സെബാസ്റ്റ്യൻ പ്രഥമാധ്യാപകനാവുമ്പോൾ കച്ചി റമറ്റത്തിൽ ബഹു. കുര്യാക്കോസച്ചനുശേഷമുള്ള എടക്കര ബഹു. സക്കറിയാസച്ച നായിരുന്നു സ്‌കൂൾ മാനേജർ.
സ്കൂൾ കെട്ടിടം ബലക്ഷയമെന്ന് പിഡബ്ല്യുഡി അധികാരികൾ പറയുന്ന സന്ദർഭ ത്തിലാണ് ശൗര്യാംകുഴിയിൽ ബഹു. മാത്യു അച്ചൻ സ്‌കൂൾ മാനേജരായി നിയമിക്ക പ്പെടുന്നത്. ഇപ്പോഴത്തെ സ്‌കൂൾ കെട്ടിടവും, വാഹനഗതാഗത സൗകര്യത്തോടുകൂ ടിയ ചുഴിപ്പാലവും, ജീപ്പ് റോഡായിരുന്ന പയപ്പാർ - ചൂഴിപ്പാലം റോഡിൻ്റെ വികസന വും, ചുഴിപ്പാലം - ചക്കാമ്പുഴ നിരപ്പ് റോഡിൻ്റെ നിർമ്മാണവും, അന്ത്യാളത്തുകൂടി യുള്ള മെയിൻ റോഡിൻ്റെ ടാറിങ്ങും പൂർത്തിയായത് ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാ ണ് എന്നത് ഇളം തലമുറക്ക് അറിവില്ലാത്ത കാര്യമാണ്. 1970 മാർച്ചിൽ അന്നത്തെ എംഎൽഎ ശ്രീ. കെ.എം. മാണിയുടെ സാന്നിധ്യത്തിൽ ഗതാഗതവകുപ്പ് മന്ത്രി ശ്രീ. കെ.എം. ജോർജ് സ്‌കൂളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
അടുത്ത മാനേജർ ഫാ. തോമസ് വെട്ടിക്കൽ സ്‌കൂളിന് വിശാലമായ കളിസ്ഥലം
നിർമ്മിക്കുന്നതിന് നേതൃത്വം നൽകി. ഇദ്ദേഹത്തിൻ്റെ പരിശ്രമഫലമായി പള്ളി വക ഒരേക്കർ സ്ഥലം നൽകി. അവിടെ പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. തുടർന്നു വന്ന സ്‌കൂൾ മാനേജർ ഫാ. തോമസ് തോണക്കര സ്‌കൂൾ മുറ്റത്തിന് ബലവ ത്തായ മതിൽ കെട്ട് നിർമ്മിച്ചു. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാണ് അന്ത്യാളത്ത് ആരാ ധനാ മഠം സ്ഥാപിച്ചത്. വർഷങ്ങളായി സേവൻ ചെയ്‌തശേഷം ശ്രീ. കെ.സി ജോസഫ് കൂന്താനം സ്ഥലംമാറിപ്പോയ ഒഴിവിൽ സിസ്റ്റ മേരിപോൾ വെള്ളിമൂഴയിൽ സ്‌കൂളിലെ ആദ്യത്തെ സിസ്റ്റർ അധ്യാപികയായി നിയമിതയായി.
സ്‌കൂളിൻ്റെ അടുത്ത മാനേജർ തയ്യിൽ ബഹു. ജോർജച്ചനായിരുന്നു. തുടർച്ചയായി 37 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം 1986-ൽ ഹെഡ്‌മാസ്റ്റർ ശ്രീ. സി.എസ്. സെബാസ്റ്റ്യൻ റിട്ടയർ ചെയ്യുകയും സിസ്റ്റർ റൊസാരിയൊ പ്രഥമാധ്യാപികയായി ചാർജെടുക്കുകയും ചെയ്തു.
സ്‌കൂൾ മാനേജർ ബഹു. മാത്യു തൊണ്ടാംകുഴിയച്ചന്റെ ശ്രമഫലമായി സ്‌കൂളിൽ ആദ്യമായി വെള്ളവും വെളിച്ചവും എത്തി. തുടർന്നുവന്ന മാനേജർ ഫാ. സെബാസ്റ്റ്യൻ മണിയാക്കുപാറ സ്‌കൂളിൻ്റെ സുഗമമായ നടത്തിപ്പിന് ഗണ്യമായ സംഭാവനകൾ ചെയ്തി ട്ടുണ്ട്. 1990 മാർച്ചിൽ ശ്രീ പി.റ്റി. ആഗസ്‌തി പൂങ്കുടിയിൽ റിട്ടയർ ചെയ്യുകയും സിസ്റ്റർ ആൻസി തൽസ്ഥാനത്ത് നിയമിതയാവുകയും ചെയ്തു. 1992-ൽ സിസ്റ്റ റൊസാരിയൊ റിട്ടയർ ചെയ്തപ്പോൾ സിസ്റ്റർ ആൻസി പ്രഥമാദ്ധ്യാപികയായി. ശ്രീമതി വി.എൽ. കൊച്ചു ത്രേസ്യാ നെടുമ്പള്ളിൽ, ശ്രീമതി മേഴ്‌സി സഖറിയാസ്, സിസ്റ്റർ ഫ്ളവർലെറ്റ് എന്നിവർ ഈ കാലഘട്ടത്തിൽ ഇവിടെ സേവനമനുഷ്‌ഠിച്ചു.
സ്‌കൂളിന്റെ മാനേജരായി ചാർജെടുത്ത നെല്ലിക്കാട്ട് ബഹു. ജോർജച്ചൻ സ്‌കൂളിന്റെ പുരോഗതിക്കായി സജീവമായി പ്രയത്നിച്ചു. തുടർന്ന് കുളമാക്കൽ ബഹു. അബ്രാഹ മച്ചനും, പടന്നമാക്കൽ ബഹു. ജോസഫ് അച്ചനും, കാര്യപ്പുറത്ത് ബഹു. ജോണച്ചനും സ്‌കൂൾ മാനേജർമാരായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ശ്രീമതി ലാലി തോമസ്, ശ്രീമതി ജസ്സി വർഗീസ്, ശ്രീമതി വത്സമ്മ കെ.എം. എന്നീ അദ്ധ്യാപകരും ഈ കാലഘട്ടത്തിൽ സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
തുടർന്ന് സിസ്റ്റർ റോസമ്മ ജോർജ്ജ് ഹെഡ്‌മിസ്റ്ററായി ചാർജെടുത്തു. ഏറ്റവും കൂടുതൽ കാലം സ്‌കൂൾ മാനേജരായി റവ. ഫാ. ആൻറണി തെങ്ങുംപള്ളിൽ സേവനമ നുഷ്‌ഠിച്ച അവസരത്തിൽ സിസ്റ്റർ എത്സമ്മ ജോർജ്, സിസ്റ്റർ ബീന ജോൺ, സിസ്റ്റർ ഷൈനി ജോസ്, സിസ്റ്റർ മോളിക്കുട്ടി ആൻ്റണി എന്നിവർ ഈ സ്‌കൂളിൽ അധ്യാപക രായി സേവനം ചെയ്തു.
സിസ്റ്റർ റോസമ്മ ജോർജിനു ശേഷം സിസ്റ്റർ സെലിൻ അഗസ്റ്റിൻ ഹെഡ്‌മിസ്ട്രസായി ചാർജെടുത്തു. തു. സിസ്റ്റർ റോസ് മരിയ സ്‌കൂളിലെ പ്രഥമാധ്യാപികയായപ്പോൾ ശ്രീമതി ലിസി തോമസ്, ശ്രീമതി റോസ്‌ലി പോൾ എന്നിവർ അധ്യാപികമാരായി സ്‌കൂളിൽ എത്തി ച്ചേർന്നു. സിസ്റ്റർ റോസ് മരിയാ ട്രാൻസ്‌ഫർ ആയപ്പോൾ സിസ്റ്റർ ലിൻസി അഗസ്റ്റിൻ പ്രഥമാധ്യാപികയായി. സിസ്റ്റർ ട്രീസ അധ്യാപികയായി.
റവ.ഫാ. ആൻ്റണി തെങ്ങും പള്ളിയുടെ ശ്രമഫലമായി ആരംഭിച്ച സെൻ്റ് മാത്യൂസ് നേഴ്‌സറി സ്‌കൂൾ വളരെ നല്ല രീതിയിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ ഇപ്പോൾ അദ്ധ്യയനം നടന്നു വരുന്നു. തുടർന്ന് മാനേജർമാരായി സേവനമനുഷ്‌ഠിച്ചത് ഫാ. തോമസ് മലയിൽ പുത്തൻപുരയും ഫാ. ജോസഫ് മലയിലുമാണ്. ഒരു വർഷത്തോളം സിസ്റ്റർ എലൈസാ ഇവിടെ അധ്യാപികയായി സേവനം ചെയ്തു. സിസ്റ്റർ ലിൻസിക്കുശേഷം സിസ്റ്റർ സീന പ്രഥമാധ്യാപികയായി ചാർജെടുത്തു.
2015-ലെ വാർഷികത്തോടനുബന്ധിച്ച് ശതാബ്ദിവർഷ ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാൻസല റുമായ ഡോ. എ.റ്റി. ദേവസ്യായും മുഖ്യപ്രഭാഷണം നടത്തിയത് പൂർവ വിദ്യാർത്ഥിയും പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രനുമാണ്. ജീവിച്ചിരി ക്കുന്നതിലെ ഏറ്റവും പ്രായം കൂടിയ പൂർവ വിദ്യാർത്ഥിയായ ശ്രീ. ഇട്ടിയേപ്പ് ജോസഫ് 4 മൈലാടൂർ (കുഞ്ഞേപ്പ് ചേട്ടൻ) ശതാബ്ദി ദീപം തെളിച്ചു.
2016-ൽ അന്ത്യാളത്തിൻ്റെ മുഖഛായയ്ക്ക് കൂടുതൽ ശോദ നൽകിക്കൊണ്ട് സെൻ്റ് = മാത്യൂസ് ഇടവക ദേവാലയ നവീകരണം, കൊല്ലപ്പള്ളി-അന്ത്യാളം - ചക്കാമ്പുഴ നിരപ്പ് - റോഡിൻ്റെ പുനരുദ്ധാരണം, ചൂഴിപാലത്തിൻ്റെ പുനർ നിർമ്മാണം, എൽ.പി സ്‌കുളിന്റെ ശതാബ്ദിയാഘോഷം ഇവയെല്ലാം ഒത്തിണങ്ങി വന്നത് ഇടവക മദ്ധ്യസ്ഥനായ മത്തായി ശ്ലീഹായുടെ പ്രത്യേക മദ്ധ്യസ്ഥതയിൽ ആണെന്ന് നാനാജാതി മതസ്ഥരായ എല്ലാവരും വിശ്വസിക്കുന്നു.
ജ്ഞാനവും വിജ്ഞാനവും പകർന്ന് നൽകി സംസ്‌കാരം ജ്ഞാനം രൂപപ്പെടുത്തു ന്നതിൽ ഈ വിദ്യാലയത്തിലെ അധ്യാപകർ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉ ഈ വിദ്യാലയമാതാവ് അനുഗ്രഹിച്ചയച്ച അനേകം മക്കൾ വളരെ ഉയർന്ന മണ്ഡലങ്ങളിൽ നാട്ടിലും വിദേശത്തും സേവനം ചെയ്യുന്നുണ്ട്. പുതിയ പാതകൾ കണ്ടെ ത്തുന്ന വിദ്യാർത്ഥികൾക്ക് ധീരതയും ആത്മജ്ഞാനവും വിവേകവും ഐശ്വര്യവും നേർന്നു കൊണ്ട് സെൻ്റ് മാത്യൂസ് എൽ.പി.സ്‌കൂൾ അന്നും ഇന്നും നന്മപകർന്ന് നൽകുന്നു. നൂറ് വയസ് തികഞ്ഞ ഈ വിദ്യാലയ മുത്തശ്ശിയുടെ അന്നത്തെ മാനേജർ ഫാ.ജോസഫ് വെട്ടത്തേൽ ആണ്. അദ്ദേഹത്തോടൊപ്പം ഹെഡ്‌മിസ്ട്രസ് സിസ്റ്റർ സീനയും *അധ്യാപകരായ സിസ്റ്റർ ഷേർളി ജോർജ്, ശ്രീമതി റോസ്‌ലി പോൾ, ശ്രീമതി ലിസി തോമസ് എന്നിവരും എൽ.പി സ്‌കൂളും കുട്ടികളും പുരോഗതിയിലേക്ക് മുന്നേറുകയാണ്. പാലായിലും രാമപുരത്തും അക്ഷരാഭ്യാസത്തിനുപോയ ആ കാലഘട്ടത്തിൽ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഈ നാടിനെ നയിച്ച അന്ത്യാളം സെൻ്റ് മാത്യൂസ് എൽ.പി സ്‌കൂളിൻ്റെ ഈ ശതാബ്‌ദി ആഘോഷത്തിൽ സ്‌കൂളിൻ്റെ ചരിത്ര പശ്ചാത്തലത്തെ നാടിനു മുൻപിൽ സമർപ്പിക്കുന്നു. നമ്മുടെ മാതൃവിദ്യാലയത്തിന് വന്ദനങ്ങൾ
108 വർഷങ്ങൾക്കുമുൻപ് അന്ത്യാളത്ത്ഒരു സ്കൂളില്ലായിരുന്നൂ.പാലായിലും രാമപുരത്തും, മാത്രമാണ് സ്കൂൾഉണ്ടായിരുന്നത്.കാൽനടയായി യാത്രചെയ്യേണ്ടിയിരുന്നതിനാൽവളരെ കുറച്ചുകുട്ടികൾ മാത്രമാണ് സ്കൂളിൽ പോയിരുന്നത് .1916 പള്ളിയുടെ അന്നത്തെ വികാരിയച്ചൻ ബ.കുര്യാക്കോസ് മെയ് 22 നു ഈ നാട്ടുകാരുടെ സ്വപ്‌നമായിരുന്ന സെൻറ്.മാത്യൂസ്എൽപി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്.ഇതുവരെ 28 മാനേജർമാർ സ്കൂളിൻറെ നേതൃത്വം വഹിച്ചിട്ടുണ്ട് റവ.ഫാദർ കുര്യൻ ആനിത്താനം ആണ് ഇപ്പോഴത്തെ മാനേജർ.