"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→e.ഒരുമയോടെ ഒൿടോബർ) |
||
വരി 152: | വരി 152: | ||
==== '''<u><big>2. സ്കൂൾ കലോത്സവം</big></u>''' ==== | ==== '''<u><big>2. സ്കൂൾ കലോത്സവം</big></u>''' ==== | ||
<gallery mode="nolines" widths=" | <gallery mode="nolines" widths="160" heights="80"> | ||
പ്രമാണം:44223 kalolsavam ingr.jpg | പ്രമാണം:44223 kalolsavam ingr.jpg | ||
പ്രമാണം:44223 sk wel.jpg | പ്രമാണം:44223 sk wel.jpg | ||
വരി 266: | വരി 266: | ||
==== <u>'''1. <big>പഠന - വിനോദ യാത്ര</big>'''</u> ==== | ==== <u>'''1. <big>പഠന - വിനോദ യാത്ര</big>'''</u> ==== | ||
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും ഇത്തരം ദൂരെയുള്ള യാത്രയിലും പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി. | [[പ്രമാണം:44223 tour happy.jpg|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
[[പ്രമാണം:44223 tour 1.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:44223 school tour.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:44223 tour dam.jpg|നടുവിൽ|ചട്ടരഹിതം]] | |||
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും ഇത്തരം ദൂരെയുള്ള യാത്രയിലും പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി.<gallery mode="nolines" widths="150" heights="100"> | |||
</gallery> |
12:02, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2023-24 അധ്യയന വർഷത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് .പ്രവേശനോത്സവം ,പരിസ്ഥിതി ദിനാഘോഷം ,ബഷീർ ദിനാഘോഷം,ലഹരിവിരുദ്ധ ദിനം ,സ്വതന്ത്ര ദിനാഘോഷം ,ഓണാഘോഷം ,സ്കൂൾ കലോത്സവം ,ശിശുദിനാഘോഷം ,കായികമേള ,കേരളീയം ,ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ചു നടത്തിയ ബോൾ ഔട്ട് മത്സരം ,അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ,ക്രിസ്തുമസ് ദിനാഘോഷം ,വിശേഷ ദിനങ്ങളിലെ ക്വിസ് മത്സരങ്ങൾ ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരങ്ങൾ ,ഫുഡ് ഫെസ്റ്റ് ,ക്ലാസ് ടെസ്റ്റുകൾ ,ക്ലാസ് പി .ടി .എ . കൾ , പഠനയാത്രകൾ ,വിനോദ യാത്ര ,സ്റ്റാഫ്‌ട്ടൂർ ,തുടങ്ങിയ പഠന - പഠ്യേതര പ്രവർത്തനങ്ങളാൽ സമ്പുഷ്ട്ടമായിരുന്നു ഈ വർഷത്തെ അക്കാദമിക് കലണ്ടർ .സമയബന്ധിതമായ സ്റ്റാഫ് മീറ്റിങ്ങുകളും ,എസ് .ആർ .ജി . കൗൺസിലുകളും നടത്തി ആസൂത്രണങ്ങളും വിലയിരുത്തലുകളും നടത്തിയത് കൊണ്ടാണ് പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി നടപ്പിൽ വരുത്താൻ സാധിച്ചത് .വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
a.ഉത്സവത്തോടെ ജൂൺ
1. പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവത്തിനു വേനലവധിക്ക് തന്നെ യോഗം ചേർന്ന് തയ്യാറെടുപ്പുകൾ നടത്തി .സ്കൂൾ പരിസരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു .കുട്ടികളെ മധുര പലഹാരങ്ങളും പഠനോപകാരണങ്ങളും നൽകി സ്വീകരിച്ചു.റിട്ടയേർഡ് ഹെഡ് മാസ്റ്റർ രാജാമണി സർ ഉദ്ഘാടാനം ചെയ്‌തു.അക്ഷരദീപം തെളിയിച്ചു.തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് യു.മുഹമ്മദ് ശാഫി ,വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോസ്റ്റൽ പോലീസ് എസ്.ഐ ,എന്നിവർ പങ്കെടുത്തു .
2. ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .കൂടാതെ ഈ ദിവസത്തിൽ പ്രത്യേകമായ അസംബ്ലി ചേരുകയും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തുകയും ചെയ്തു. സ്കൂളും പരിസരവും അധ്യാപകരുടെ നേത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു.
3.ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുകയും ,കേന്ദ്ര സർക്കാരിന് കീഴിലുള്ള മറൈൻ അക്വേറിയം സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി സമുദ്ര ജീവികളെ പരിചയപ്പെടുത്തുകയും ചെയ്‌തു .
4.കരിയർ ഗൈഡൻസ് ക്ലാസ്സ്
ജൂൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു
5.വായനാവാരം
ജൂൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .
6.ലഹരിവിരുദ്ധ ദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .
b.പ്രതീക്ഷകളുടെ ജൂലൈ
1.സജിത്ര ശില്പശാല
ജൂലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .
2. ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു, സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി. കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .
3. ലോക ജനസംഖ്യ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.
4. നേട്ടം
ജൂലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്‌കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .
5. ചന്ദ്രദിനാഘോഷം
ജൂലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ് മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി . കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം, ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.
6. വിദ്യാരംഗം
വിദ്യാരംഗത്തിന്റെ ഉദ്ഘാടനം ജൂലൈ 26 ന് ശ്യാമള ടീച്ചർ നിർവ്വഹിച്ചു.നിർദ്ദേശിക്കപ്പെട്ട മാഗസിൻ അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു .
c.ആവേശത്തോടെ ആഗസ്ത്
1.ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനത്തിൽ ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.
2.സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.
3.ഓണാഘോഷം
ഓഗസ്റ്റ് 23 24 25 തീയതികളിൽ വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഊഞ്ഞാൽ തയ്യാറാക്കി,രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി, ഓണപ്പൂക്കളം തയ്യാറാക്കി,ഓണത്തിന്റെ ചരിത്രവും ഓണപ്പാട്ടുകളും ,ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.
d.സ്വപ്‌നങ്ങളുടെ സെപ്റ്റംബർ
1.മെഡിക്കൽ ക്യാമ്പ്
സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 12ന് മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി കുട്ടികൾക്കായും,രക്ഷിതാക്കൾക്കായും,വിഴിഞ്ഞം പ്രദേശത്തുകാർക്കായും സംഘടിപ്പിക്കുവാൻ സാധിച്ചു .ജനറൽ മെഡിസിൻ ,ദന്തരോഗ വിഭാഗം ,നേത്രചികിത്സ വിഭാഗം,ഹൃദ്രോഗ വിഭാഗംതുടങ്ങിയവയുടെപരിശോധനകളാണ് ഉണ്ടായിരുന്നത്.
2.സ്കൂൾ പാർലമെൻറ് ഇലക്ഷൻ
വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിന്റെ ചരിത്രത്തിലെ സുന്ദരമായ ഒരു മുഹൂർത്തമായിരുന്നു 2023-24 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ. പൊതുതിരഞ്ഞെടുപ്പിന് സമാനമായ രൂപത്തിൽ കുട്ടികളാൽ നിയന്ത്രിക്കപ്പെട്ടതായിരുന്നു.ഇലക്ഷൻ പ്രഖ്യാപനം,നോമിനേഷ സമർപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണം,ഇലകട്രോണിക്ക് വോട്ടിംഗ് മെഷീൻ മൊബൈൽ ഫോൺ ഉപയോഗിച്ചു സജ്ജീകരിച്ചും നടന്ന ഇലക്ഷൻ വളരെ ഭംഗിയായി സമാപിച്ചു .തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബർ 13ന് നടത്തി. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതിസെപ്റ്റംബർ 15ന് ആയിരുന്നു. സെപ്തംബർ 19- നായിരുന്നു ഇലക്ഷൻ.നാലു സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി നാലുപേർക്കും വ്യത്യസ്തമായ ചിഹ്നങ്ങൾ അനുവദിച്ചു. ഇലക്ഷൻ പ്രചാരണം പോസ്റ്ററുകളിലൂടെയും ക്ലാസുകളിലൂടെ ചെന്ന് സ്ഥാനാർത്ഥികൾ കുട്ടികളെ നേരിൽ കണ്ടുംസംഘടിപ്പിക്കുകയുണ്ടായി.വോട്ടിംഗ് പ്രിസൈഡിംഗ് ഓഫീസർ, അസിസ്റ്റൻറ്,ഓഫീസർ മാർ,വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്,സെക്യൂരിറ്റി,ബൂത്ത് ഏജന്റ് തുടങ്ങിയവ സജ്ജീകരിക്കുകയും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയുംവോട്ടർമാരായി ലിസ്റ്റും പ്രസിദ്ധീകരിച്ച് അവർക്കെല്ലാം വോട്ടിംഗിന് അവസരം ഒരുക്കുകയും ചെയ്തു.സ്കൂളിൽ ദിവസവും വരാൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരൻ ഭിന്നശേഷിക്കാരാനായ മുഹമ്മദ് സാലിഹ് വരെ വോട്ടിങ്ങിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം വോട്ടെണ്ണൽ ആയിരുന്നു. മുഴുവൻ വിദ്യാർത്ഥികളെയും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി ,വോട്ടെണ്ണൽ എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് ഓരോന്നോരോന്നായി എണ്ണി പ്രദർശിപ്പിക്കുക യായിരുന്നു .ഏറെ ഉദ്യോഗ ത്തോടുകൂടിയിരുന്നു കുട്ടികൾ ഇലക്ഷൻ റിസൽട്ട് സ്വീകരിച്ചത്.ശേഷം ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും ചെയ്തു .
3.കായിമേള
ഈ അധ്യയന വർഷത്തിലെ മറ്റൊരു പ്രത്യേകതയായിരുന്നു സെപ്റ്റംബർ ഇരുപത്തിയാറാം തീയതി നടന്ന കായികമേള സ്കൂളിൻറെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു. സ്കൂളിന് സമീപമുള്ള പൊതു മൈതാനത്ത് ട്രാക്കും ഫീൽഡും ആദ്യമായിട്ടാണ് തയ്യാറാക്കിയത്.നാലു വ്യത്യസ്ത ഹൗസുകളായി തിരിച്ചു, ഹൗസുകൾക്ക് ക്യാപ്റ്റൻ മാരെയും ചുമതലയുള്ള അധ്യാപകരെയും നിശ്ചയിച്ചിരുന്നു. മത്സരങ്ങളിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി, വിജയികളെ സ്വീകരിക്കാൻ വിക്ടറി സ്റ്റാൻഡ് സജ്ജീകരിച്ചതും,ഹൗസുകളുടെ നേതൃത്വത്തിൽ ദീപശിഖാ റാലി നടത്തിയതും ഒരു ലോവർ പ്രൈമറി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തോടുകൂടി എടുത്തുപറയാവുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്.
4. സ്വപ്നം
ഈ ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.
e.ഒരുമയോടെ ഒൿടോബർ
1. ശാസ്‌ത്രമേള
ഒക്ടോബർ ആദ്യവാരത്തിൽ നടന്ന ബാലരാമപുരം ഉപജില്ല ശാസ്ത്രമേളയിൽ അനുവദിക്കപ്പെട്ട മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞതും അവർ വ്യത്യസ്ത ഗ്രേഡുകൾ കരസ്ഥമാക്കിയതും അഭിമാനമായി.ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച കളക്ഷനിൽ വിഴിഞ്ഞം ഹാർബർ സ്കൂളിന്റെഎണ്ണക്കുരുകളുടെ കളക്ഷനും, എക്സിബിഷനും പ്രശംസ പിടിച്ചു പറ്റി. ഉപജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഈ പ്രവർത്തനം സ്‌കൂളിലെ അദ്ധ്യാപകരുടെ ഒരുമക്കുള്ള ഉത്തമ ഉദാഹരണവുമായി.
2. സ്കൂൾ കലോത്സവം
ഒൿടോബർ 20,21 തിയ്യതികളിൽ നടന്ന സ്കൂൾ കലോത്സവം മറ്റൊരു നാഴികക്കല്ലായിരുന്നു.സ്കൂളിലെഓഡിറ്റോറിയത്തിൽഭംഗിയായി സജ്ജീകരിച്ച
സ്റ്റേജും അനുബന്ധ സൗകര്യങ്ങളും മുൻവർഷങ്ങളിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് നടന്നിട്ടുള്ളത് .എൽ.പി സ്കൂളിൽ നടക്കാറുള്ള മുഴുവൻ മത്സരങ്ങളും സംഘടിപ്പിക്കുകയും,മത്സരബുദ്ധിയോടെ കൂടി കുട്ടികളെ പങ്കെടുപ്പിക്കുവാൻ കഴിയുകയും ചെയ്തു.കലോത്സവത്തിൽ പ്രമുഖ നാടക നടൻ നോബിൾ നോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലറായിരുന്നു ഉദ്ഘാടകൻ.
f. നവകേരള നവംബർ
1. കേരള പിറവി
നവംബർ ഒന്നാം തീയതി കേരള പിറവി ദിവസത്തിൽ കേരളത്തനിമയുള്ള വേഷം ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും വരികയും കേരള സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഭക്ഷണം പാകം ചെയ്യുകയുംചെയ്തു.കേരള ഐതിഹ്യം വിശദീകരിക്കുന്ന പതിപ്പ് തയ്യാറാക്കൽ ,പ്രത്യേക അസംബ്ലി തുടങ്ങിയവ നടത്തുകയും, കേരളീയം പ്രവർത്തനങ്ങളോട് യോജിച്ചുകൊണ്ട് പുസ്തകങ്ങൾ കൊണ്ടുള്ള കേരളം നിർമ്മിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു.
2. കേരളീയം
സംസ്ഥാന സർക്കാരിന്റെ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി നവംബർ നാലാം തീയതി സംസ്ഥാനസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടികൾ കാണുന്നതിനായി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളെ ഫീൽഡ് ട്രിപ്പിലൂടെ കേരള നിയമസഭാ മന്ദിരം, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം ,കേരള ചരിത്രവും സംസ്കാരവും വിശദീകരിക്കുന്ന എക്സിബിഷനുകൾ ,മൃഗശാല സന്ദർശനം എന്നിവ കാണിക്കുവാൻ സാധിച്ചു .
3. ഉപജില്ല കലോത്സവം
നവംബർ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബാലരാമപുരം ഉപജില്ല കലോത്സവത്തിൽ പത്തു മത്സരങ്ങളിലും സ്കൂളിൽനിന്ന് കുട്ടികളെ പങ്കെടുപ്പിക്കുവാനുംസ്ഥാനങ്ങളും ഗ്രേഡുകളും കരസ്ഥമാക്കാനും, അറബിക് കലോത്സവത്തിൽ പങ്കെടുത്ത പത്ത് ഇനങ്ങളിലും എ ഗ്രേഡ് നേടി ഉപജില്ലയിൽ ഒന്നാം സ്ഥാനവും,ഓവറോൾ ചാമ്പ്യൻഷിപ്പും നേടിയെടുക്കാൻ കഴിഞ്ഞതും,അഭിമാനത്തോടെ ഓർക്കുന്നു.
3. ശിശു ദിനാഘോഷം
നവംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.
g.പതറാതെ ഡിസംബർ
1. ഭിന്നശേഷി ദിനം
ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സ്വാലിഹിന്റെ ഭവന സന്ദർശനം നടത്തി.ഓട്ടിസം ബാധിച്ച് ഒരുപാട് പരീക്ഷണങ്ങൾ നേരിടുന്ന,സഞ്ചരിക്കാൻ കഴിയാതെ വിദ്യാഭ്യാസം വീട്ടിൽനിന്നും നേടിക്കൊണ്ടിരിക്കുന്ന സ്വാലിഹിന് ആശ്വാസമായിരുന്നു അധ്യാപകരുടെ ഗൃഹ സന്ദർശനം. പ്രത്യേക സമ്മാനം അവനായി നൽകി.
2.ഫുഡ് ഫെസ്റ്റ്
ഡിസംബർ നാലാം തീയ്യതി സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മില്ലറ്റ് ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഫുഡ്ഫെസ്റ്റ് നടന്നത്.ചെറുതാ ധാന്യങ്ങൾ എങ്ങനെ പ്രയോജനത്താമെന്ന് ബോധ്യപ്പെടുത്തുന്ന രുചികരവും ആകർഷണീയവുമായ ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും പാകം ചെയ്യപ്പെട്ടു.വിദ്യാർഥികളും രക്ഷിതാക്കളും വീട്ടിൽനിന്നും പാകംചെയ്ത ഭക്ഷണപദാർത്ഥങ്ങൾ ആണ് ഫുഡ് ഫെസ്റ്റിനായി ഉപയോഗിച്ചത്.ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ നിർവഹിച്ചു. വാർഡ് കൗൺസിലറും സന്നിഹിതനായിരുന്നു.
3.ക്രിസ്മസ് ന്യൂഇയർ ആഘോഷം
അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞയുടനെ ഡിസംബർ 22ന് ക്രിസ്മസ് ന്യൂഇയർ ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ ക്രിസ്മസ് അപ്പൂപ്പൻറെ വേഷം ധരിച്ച് സ്കൂളിൽ ഹാജരാവുകയും, അന്നേദിവസം പ്രത്യേകമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്തു.ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷം ഭംഗിയാക്കി.
h.ജന്മ സാഫല്യത്തിന്റെ ജനുവരി
1.പഠനയാത്ര
ജനുവരി പത്താം തീയ്യതി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു.ഇതുവരെ ട്രെയിൻ യാത്ര നടത്താത്ത കുട്ടികൾ കൊച്ചുവേളി തീരത്ത് പോവുകയും, അവിടെനിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി,അവർക്ക് റെയിൽവേ സ്റ്റേഷൻ പരിചയപ്പെടുത്തി ട്രെയിൻ മാർഗം നെയ്യാറ്റിൻകരയിലേക്ക് യാത്ര ചെയ്യുകയാണ് ചെയ്തത് .പ്രസ്തുത യാത്ര ഏറെ ഹൃദ്യമായിരുന്നു.കുട്ടികൾ വളരെയധികം ആസ്വാദന ത്തോടുകൂടി യാണ് ഈ പഠനയാത്ര സ്വീകരിച്ചത്.
2.സ്റ്റാഫ് ടൂർ
ജനുവരി 15ന് പൊങ്കൽ ഒഴിവു ദിവസത്തിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്റ്റാഫ് ടൂർ സങ്കടിപ്പിച്ചു .മങ്കയം ഡാം ,കല്ലാർ ഡാം ,പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .അനുഭവങ്ങൾ പങ്കുവെച്ചുള്ള യാത്ര ഒരുപാടു തിരിച്ചറിവുകൾക്കും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായകരമായി.
3.ചരിത്രമുഹൂർത്തം
പതിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .
4. സെൽഫ് ഡിഫെൻസ് ക്ലാസ്സ്
ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി.സെൽഫ് ഡിഫെൻസ് ട്രൈനിംഗിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി . സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന കരാട്ടെ പരിശീലനം വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ .യും സംഘവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി
.5. റിപ്പബ്ലിക് ഡേ
2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു.
ഫെബ്രുവരി
1. പഠന - വിനോദ യാത്ര
2023 - 24 അധ്യയനവർഷത്തിലെ പഠന - വിനോദ യാത്ര ഫെബ്രുവരി ഒന്നാം തീയ്യതി നടന്നു .യാത്ര രാവിലെ ഏഴു മണിക്ക് സ്കൂളിൽ നിന്ന് ആരംഭിച്ച് നെയ്യാർഡാം,ഹാപ്പി ലാൻഡ് ,ശംഖുമുഖം കടപ്പുറം എന്നീ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് രാത്രി 9 മണിയോടുകൂടി സ്കൂളിൽ തിരികെ എത്തിച്ചേർന്നത്. വിനോദ യാത്രയിൽ 72 അംഗങ്ങൾ വിദ്യാർഥികളും അധ്യാപകരുമായി പങ്കാളികളായി. വിനോദയാത്രയിലും ഇത്തരം ദൂരെയുള്ള യാത്രയിലും പലരും പങ്കാളികളാകുന്നത് ജീവിതത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. വനമേഖലകൾ കാണുന്നതും ,അനുബന്ധമായ ആനന്ദകരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതും പലർക്കും ജീവിതത്തിലെ നവ്യാനുഭവമായി മാറി.