"സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര | * സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[പ്രമാണം:22465-St.George's UPS Mukkattukara.jpg|thumb|left|സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]] | ||
* ബത്ലഹേം കോൺവെന്റ് ഹൈസ്കൂൾ, മുക്കാട്ടുകര | * ബത്ലഹേം കോൺവെന്റ് ഹൈസ്കൂൾ, മുക്കാട്ടുകര |
20:42, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിരമണീയവും സുന്ദരവും വികസിതവുമായ ഒരു പ്രദേശമാണ് മുക്കാട്ടുകര.
തൃശൂർ നഗരത്തിൽനിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്കുമാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
നൂറ്റാണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന മനകളാലും ആരാധനാലയങ്ങളാലും വിദ്യാഭ്യാസ സ്ഥാപനങ്ങളാലും നിരവധി നഴ്സറികളാലും സമ്പന്നമായ ഇവിടെയാണ് സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്.
മുക്കാട്ടുകര ഗ്രാമം
പറവട്ടാനി മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു കരയായിരുന്നു. വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .
പേരിന്റെ പൊരുൾ
മുക്കാട്ടുകര എന്ന പേര് ഈ പ്രദേശത്തിന് വന്നതിനു പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്.
മൂന്നുമലകളുടെയിടയിലെ കര
വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന താഴ്വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ് മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.
മുക്കാൽകര - മുക്കാട്ടുകര
നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട് എന്നിങ്ങനെ വിഭജിക്കുകയും കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.
ആരാധനാലയങ്ങൾ
![](/images/thumb/8/8c/22465_church.jpg/300px-22465_church.jpg)
![](/images/thumb/8/8f/22465_temple.jpg/300px-22465_temple.jpg)
- സെന്റ് ജോർജ്സ് ദേവാലയം
മുക്കാട്ടുകരയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയമാണ് സെന്റ് ജോർജ്സ് ദേവാലയം AD 1784 ജനുവരി 6ആം തീയ്യതി ഗീ വര്ഗീസിന്റെ നാമധേയത്തിൽ പള്ളി പണിതുയർത്തി - കൊക്കുളങ്ങര ഭഗവതി ക്ഷേത്രം ഭദ്രകാളി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ . മുക്കാട്ടുക്കര പള്ളിയുടെ അടുത്താണ് ഈ അമ്പലം
ബത്ലഹേം കോൺവെന്റ്
മുക്കാട്ടുക്കരയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ് ബത്ലഹേം കോൺവെന്റ്.
![](/images/thumb/8/88/22465_convent.jpg/300px-22465_convent.jpg)
![](/images/thumb/4/42/22465_lp_school.jpg/300px-22465_lp_school.jpg)
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിലെ നവജ്യോതി പ്രോവിൻസിന്റെ ഭാഗമായാണ് മുക്കാട്ടുകരയിൽ ബത്ലഹേം കോൺവെന്റ് പ്രവർത്തനം ആരംഭിച്ചത്. ഇടവക ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധിക്കുക എന്നതിനുതന്നെയായിരുന്നു പ്രഥമപ്രാധാന്യം. എന്നാൽ സാമൂഹികമായ വളർച്ചയോടൊപ്പം ആത്മീയ വളർച്ചയും നേടാൻ കഴിയുമെന്ന ദൃഢനിശ്ചയത്തിൽ ഇവർ മുക്കാട്ടുകരയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു.
![](/images/thumb/f/f2/22465_higher_secondary_school.jpg/300px-22465_higher_secondary_school.jpg)
സെന്റ് ജോർജ്സ് LP സ്കൂൾ, ബത്ലെഹെം ഹൈസ്കൂൾ എന്നിവ ആരംഭിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ബത്ലെഹെം ഹൈസ്കൂൾ തുടർന്ന് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു.
![](/images/thumb/e/e3/22465_orphanage.jpg/300px-22465_orphanage.jpg)
അനാഥരോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ ആയ പെൺകുട്ടികൾക്ക് താമസസൗകര്യത്തോടെ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി 1961 ഫെബ്രുവരി 21 നു സെന്റ് മേരീസ് നിലയം എന്നപേരിൽ ഒരു സ്ഥാപനവും ബത്ലഹേം കോൺവെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബത്ലഹേം കോൺവെന്റ് ഹൈസ്കൂൾ, മുക്കാട്ടുകര
- സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര
- ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര
പൊതുസ്ഥാപനങ്ങൾ
![](/images/thumb/a/ab/22465_Aganwadi.jpg/300px-22465_Aganwadi.jpg)
- ഗ്രാമീണ വായന ശാല , മുക്കാട്ടുകര
- പൊതുവായന കേന്ദ്രം ,കളിയിടം, മുക്കാട്ടുകര
- അങ്കണവാടി No: 43,ഡിവിഷൻ -15, മുക്കാട്ടുകര
- പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര
![](/images/thumb/c/ca/22465_Library.jpg/300px-22465_Library.jpg)
ചരിത്രസ്മാരകങ്ങളും വസ്തുക്കളും
മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.
പേരാറ്റുപുറംമന
കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അല്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നത്. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നത് പേരാറ്റുപുരകരുടെ ശക്തമായ സ്വാധിനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേദ്രമായിരുന്നു പേരാറ്റുപുറംമന.
പെരുമ്പടപ്പ് മന
പെരുമ്പടപ്പം ചേരിയിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്കു മുൻപ് ഇവിടെ കുടിയേറിപ്പാർത്തു. കാലക്രമത്തിൽ ഈ ഇല്ലം മൂന്നായി തിരിയുകയുണ്ടായി. മുക്കാട്ടുകരയുടെ തെക്കുഭാഗത്തെ ഒല്ലൂക്കര വില്ലേജിൽ ഉൾപ്പെട്ട ഒട്ടുമിക്ക പ്രദേശങ്ങളും ഇവരുടെ അധീനതയിലായിരുന്നു. നെട്ടിശ്ശേരി വില്ലേജിന്റെ മുക്കാട്ടുകര പള്ളിയുടെ വടക്കുഭാഗം, ചെറിയങ്ങാടി പ്രദേശം ഈ മനക്കാരുടെ കീഴിലായിരുന്നു.
വെള്ളാനിമന
മുക്കാട്ടുകരയുടെ കിഴക്കുഭാഗത്തു സ്ഥിതി ചെയുന്ന പുരാതനമായ മനയായിരുന്നു വെള്ളാനി മന. കാലക്രമേണ വെള്ളാനി മന മൂന്നായി തിരിഞ്ഞു. അവയാണ് പടിഞ്ഞാറേ തടം,കിഴക്കേ തടം വെള്ളാനി മന. ഇതിൽ മുക്കാട്ടുകരയുടെ സാമൂഹികജീവിതത്തിലെ പ്രധാന ശക്തികളിലൊന്നായിരുന്നു പടിഞ്ഞാറെ തടത്തിൽ മന.