"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ
ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ
[[പ്രമാണം:42076-ente gramam-night viewof varayadinmotta.jpg /thumb /പൊന്മുടി-വരയാടിൻമൊട്ട]]

15:05, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇടിഞ്ഞാർ

തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്കിൽ തെന്നൂർ പഞ്ചായത്തിനുള്ളിൽ വരുന്ന ചെറിയ ഗ്രാമം ആണ് ഇടിഞ്ഞാർ.

പെരിങ്ങമ്മല - പൊന്മുടി പാതക്കിടയിലായാണ് ഇടിഞ്ഞാർ ഗ്രാമം നിലകൊള്ളുന്നത്. കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് നമ്മുടെ ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്‌വാരത്തായി കാണപ്പെടുന്ന ഈ ഇടിഞ്ഞാർ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ മനോഹാരിത നിലനിർത്തുന്നു.

ഭൂമിശാസ്ത്രം

കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്‌വാരത്തായി കാണപ്പെടുന്ന ഈ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ മനോഹാരിത നിലനിർത്തുന്നു. മഴയും മഞ്ഞും തണുപ്പും ഊഷ്മളതയും നിറച്ച് പ്രകൃതി നമ്മെ താലോലിക്കുമ്പോൾ ഇവിടുത്തെ ജനങ്ങൾ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും വെളിച്ചം പരത്തി നമ്മെ ആകർഷിക്കുന്നു. മതസൗഹാർദ്ദത്തിന്റെ പ്രതീകമെന്നോണം അമ്പലം പള്ളി എന്നിവ ഒരു ചുറ്റുമതിലിനുള്ളിൽ തീർത്ത ഗ്രാമം........ Ecotourism-ത്തിനു പ്രാധാന്യം നൽകുന്ന മങ്കയം വെള്ളച്ചാട്ടം ഇടിഞ്ഞാറിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വിവിധയിനം കൃഷികൾ നിറഞ്ഞ എസ്റ്റേറ്റുകൾ, വന സംരക്ഷണ സമിധി (VSS) unit, Pump House, Watch tower, റിസോർട്ടുകൾ, കുടില് വ്യവസായങ്ങളായ കുട്ട, വട്ടി, മുറം എന്നിവയുടെ നിർമാണം തുടങ്ങിയവയെല്ലാം ഈ ഗ്രാമത്തിന്റെ മുതൽ കൂട്ടുകളാണ്. ഭൂപ്രകൃതി അങ്ങനെ തന്നെ സംരക്ഷിച്ചു പോകുന്നതിൽ ഒരു കോട്ടവും വരുത്താത്ത പ്രദേശമാണ് ഇടിഞ്ഞാർ, ബ്രൈമൂർ, മങ്കയം പ്രദേശം. ചെറു പുഴകളും തൊടുകളും ചെറു വനങ്ങളുമായ് പ്രകൃതി രമണീയമായി തീർന്നിരിക്കുന്ന ഭൂപ്രദേശമാണിവിടം. വാമനപുരം നദിയുടെ ഉറവിടം മങ്കയം ആണ്.

പ്രധാന സ്ഥാപനങ്ങൾ

  • ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ,
  • ആയുർവേദ ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രം,
  • പോസ്റ്റ്‌ ഓഫീസ്,
  • വന സംരക്ഷണ സമിധി (VSS)unit,
  • Pump house, Watch tower

ശ്രദ്ധേയരായ വ്യക്തികൾ

ഈ പ്രദേശത്തെ പുറം ലോകത്തിനു കാട്ടിക്കൊടുത്തു കൊണ്ടും പുരോഗമന പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടും ചരിത്രത്തിൽ ഇടം നേടിയവർ പലതാണ്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയും ആയിരുന്ന അന്നമ്മ തോമസ്, ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിലും വളർത്തുന്നതിലും പ്രധാന പങ്കു വഹിച്ച മാത്തിമുത്തു മുത്തശ്ശി തുടങ്ങിയവരൊക്കെ ഇടിഞ്ഞാറിന്റെ ചരിത്ര താളുകളിൽ നിന്നും ഒരിക്കലും മായാത്ത കയ്യൊപ്പ് ചാലിച്ചവർ ആണ്.

ആരാധനാലയങ്ങൾ

  • ഇടിഞ്ഞാർ മുസ്ലിം പള്ളി,
  • മാടൻ തമ്പുരാൻ ക്ഷേത്രം,
  • CSI ദേവാലയം, ലൂഥർ മിഷൻദേവാലയം, റോമൻ കത്തോലിക്കാദേവാലയം, പെന്തകോസ് ദേവാലയം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂൾ

പ്രമാണം:42076-ente gramam-night viewof varayadinmotta.jpg /thumb /പൊന്മുടി-വരയാടിൻമൊട്ട