"ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രശസ്ത വ്യക്തികൾ അരയൻ പറമ്പിൽ രാജഗോപാലൻ കെ കെ അബ്ദു സാഹിബ് സൈഫുദ്ദീൻ തേപ്പറമ്പിൽ അബൂബക്കർ ഹാജി)
(ഡോ. നെജുമുദ്ധീൻ ഡോ. ഷഫീർ അഹമ്മദ്)
വരി 19: വരി 19:
* സൈഫുദ്ദീൻ തേപ്പറമ്പിൽ
* സൈഫുദ്ദീൻ തേപ്പറമ്പിൽ
* അബൂബക്കർ ഹാജി
* അബൂബക്കർ ഹാജി
*
 
* ഡോ. നെജുമുദ്ധീൻ
* ഡോ. ഷഫീർ അഹമ്മദ്


=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===

12:30, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആല,കോതപറമ്പ്

കേരളത്തിലെ ത‍ൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസ്‌രിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ആല,കോതപറമ്പ് എന്ന ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .


ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്.  കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി  തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ  ഏർപ്പെട്ടിരുന്നവർ  എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും.1924 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലാണ് ദേശത്തെ ആദ്യ വിദ്യാലയമായ ജി എം എൽ പി എസ് ആല സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പ്രവർത്തനത്തിനായി കോതപറമ്പ് ജുമാമസ്ജിദിന്റെ കീഴിലുള്ള ഓത്തു പള്ളിക്കൂടം നാമമാത്രമായ വാടകയ്ക്ക് വിട്ടുനൽകി. കോതപറമ്പ് ദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനിയായ കെ. കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന സമയത്തായിരുന്നു വിദ്യാലയത്തിന് അനുമതി ലഭിച്ചത്. അദ്ദേഹം വിദ്യാലയം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.കോതപറമ്പ്ദേശത്തിന്റെ യശസ്സ് ഉയർത്തിയ പ്രമുഖ വ്യക്തികളാണ് കേരള സർക്കാർ അകൗണ്ട് ജനറൽ ഓഫീസറായ ശ്രീ അരയൻപറമ്പിൽ രാജഗോപാലൻ , പ്രമുഖ വ്യവസായിയായെ കെ കെ.അബ്ദു സാഹിബ്, സൈഫുദ്ദീൻ തേപറമ്പിൽ, ബി.ഡി.സി ആയിരുന്ന അബൂബക്കർ ഹാജി തുടങ്ങിയ നിരവധി ആളുകൾ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കോതപറമ്പ് പോസ്റ്റ് ഓഫീസ്
  • എസ് ബി ഐ കൊടുങ്ങല്ലൂർ
  • ജി എം എൽ പി എസ് ആല
  • ജെ ടി എസ് ടെക്നിക്കൽ ഹൈസ്കൂൾ

പ്രശസ്ത വ്യക്തികൾ

  • അരയൻ പറമ്പിൽ രാജഗോപാലൻ
  • കെ കെ അബ്ദു സാഹിബ്
  • സൈഫുദ്ദീൻ തേപ്പറമ്പിൽ
  • അബൂബക്കർ ഹാജി
  • ഡോ. നെജുമുദ്ധീൻ
  • ഡോ. ഷഫീർ അഹമ്മദ്

ആരാധനാലയങ്ങൾ

ReplyForward
  • ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ
  • കോതപറമ്പ് ജുമാ മസ്ജിദ്
  • കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം
  • ആല ക്ഷേത്രം
  • സെന്റ് തോമസ് ചർച്ച്