"എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുറച്ചു വിവരങ്ങൾ കൂടി ചേർത്തു. വിക്കിപീഡിയ നോക്കിയാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത്) |
(ചേർത്തല എന്ന തലക്കെട്ട് കൊടുത്തു) |
||
വരി 1: | വരി 1: | ||
== ചേർത്തല == | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്. '''എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് നഗരമധ്യത്തിലാണ് ഡി. ഇ ഒ , എ ഇ ഒ | കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്. '''എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് നഗരമധ്യത്തിലാണ് ഡി. ഇ ഒ , എ ഇ ഒ | ||
ഒഫീസുകൾ ബി ആർ സി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്കൗട്ട് ബിൽഡിംഗ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ സ്കൂൾ കോ ബൗണ്ടിൽ പ്രവത്തിക്കുന്നു . ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഏറ്റ മണ്ണിലാണ് സ്കൂൾ നിൽക്കുന്നത് | ഒഫീസുകൾ ബി ആർ സി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്കൗട്ട് ബിൽഡിംഗ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ സ്കൂൾ കോ ബൗണ്ടിൽ പ്രവത്തിക്കുന്നു . ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഏറ്റ മണ്ണിലാണ് സ്കൂൾ നിൽക്കുന്നത് |
20:49, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
ചേർത്തല
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു. ആലപ്പുഴയിൽ നിന്നു 22 കി.മീ. ദൂരെ, കൊച്ചിയിൽ നിന്നും 36 കി.മീ. അകലെയായിട്ടാണ് ചേർത്തലയുടെ കിടപ്പ്. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് നഗരമധ്യത്തിലാണ് ഡി. ഇ ഒ , എ ഇ ഒ ഒഫീസുകൾ ബി ആർ സി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്കൗട്ട് ബിൽഡിംഗ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ സ്കൂൾ കോ ബൗണ്ടിൽ പ്രവത്തിക്കുന്നു . ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശം ഏറ്റ മണ്ണിലാണ് സ്കൂൾ നിൽക്കുന്നത്
പേരിനു പിന്നിൽ
ഐതിഹ്യം
ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.
ചരിത്രം
കടലിനും കായലിനും മദ്ധ്യേ ഏതാണ്ട് 12-15 കിലോമീറ്റർ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കൽ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക് ചേർത്തു. ഇങ്ങനെ ചേർത്ത തലയാണത്രേ ചേർത്തല.[അവലംബം ആവശ്യമാണ്] ഈയിടെ ഇവിടെ തൈക്കൽ എന്ന സ്ഥലത്തുനിന്ന് (കടലിൽ നിന്ന് 4 കിലോമീറ്ററോളം കിഴക്ക്, ഇന്ന് കരയായ ഭാഗത്ത്) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങൾ ചില വിചിത്രമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതിൽ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) (കാർബൺ ഡേറ്റിങ്ങ് പ്രകാരം) എന്നാൽ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പൽപ്പണിയാണ് ഇതിൽ കണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടും ചേർത്തലയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്ന സമയത്ത് തിരുവിതാംകൂറിന്റെ ഉപാധികളിൽ ഒന്ന് ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്ന ചേർത്തല താലൂക്കിലെ സർക്കാർ പാട്ടം നിലങ്ങൾ എന്നറിയപ്പെട്ടിരുന്ന 51 ഏക്കർ സ്ഥലം തിരുവിതാംകൂറിന് വിട്ടുകൊടുക്കുക എന്നതായിരുന്നു. എന്നാൽ ചേർത്തലയിലെ പാട്ടം നിലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന് ബ്രിട്ടീഷ് സർക്കാർ ആദ്യമേ തന്നെ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആർട്സ് & സയൻസ് കോളേജ്
- ശ്രീനാരായണ കോളേജ്, ചേർത്തല
- സെന്റ്മൈക്കിൾസ് കോളേജ്,ചേർത്തല.
- എൻ.എസ്.എസ്.കോളേജ്,ചേർത്തല
- KVM കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,ചേർത്തല
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കോളേജ് ഓഫ് എഞ്ചിനീയറിംഗ്,ചേർത്തല
- പോളിടെൿനിക് കോളേജ്, ചേർത്തല
- കെ.വി.എം.കോളേജ് ഓഫ് എൻജിനീയറിംഗ് & ഐ.റ്റി.,ചേർത്തല
- നൈപുണ്യസ്കൂൾ ഓഫ് മാനേജ്മെന്റ്,ചേർത്തല
- കെ.ആർ ഗൗരിഅമ്മ കോളേജ് ഓഫ് എഞ്ചിനിയറിംഗ് വളമംഗലം, ചേർത്തല
- സെന്റ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസി,ധർമഗിരി കോളേജ് ക്യാമ്പസ്, ചേർത്തല
ആശുപത്രികൾ
- താലൂക്ക് ഹോസ്പിറ്റൽ, ചേർത്തല
- കെ.വി.എം.ഹോസ്പിറ്റൽ,ചേർത്തല
- സേക്രഡ്ഹാർട്ട് ഗ്രീൻഗാർഡൻസ് ഹോസ്പിറ്റൽ (മതിലകംഹോസ്പിറ്റൽ), ചേർത്തല
- ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ,( എക്സ്-റേഹോസ്പിറ്റൽ),ചേർത്തല
- കിൻഡർ ഹോസ്പിറ്റൽ ഫോർ ചൈൽഡ് ആൻഡ് വിമൺ, ചേർത്തല