"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 181: | വരി 181: | ||
ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി. | ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി. | ||
== 17.10.2023 - ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് == | |||
17.10.2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ അക്ഷരമുറ്റം ക്വിസ് നടത്തി. എൽ. പി യു. പി വിഭാഗങ്ങളിലാണ് ക്വിസ് മത്സരം നടന്നത്. എൽ. പി തലത്തിൽ മുഹമ്മദ് റസിൻ. വി. കെ(4 ബി), ഒന്നാം സ്ഥാനവും മുഹമ്മദ് റയാൻ വി.കെ(3 ബി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു. പി തലത്തിൽ നിയ ലക്ഷ്മി.എം(5 ബി), ആരാദ്യ ഹരി (5 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. |
12:08, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം- 2023
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന് വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു. സ്വാഗത ഗാനത്തോടെ സ്വാഗതം ചെയ്ത നവാഗതരെ പാപ്പിനിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രമോദ്. ടി. കെ വാർഡ് മെമ്പർമാരായ ശ്രീമതി രജനി. ടി ശ്രീ .കുഞ്ഞു മൊയ്തീൻ എച്ച് എം ശ്രീ ജയപ്രകാശം മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ അധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തു പരിപാടിയിൽ വെച്ച് നവാഗതർക്ക് സ്കൂൾ പി ടി എ യുടെ വകയായി പഠനോപകരണ വിതരണവും പായസവും നൽകി.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി നടത്തി.
യുപിഎൽ.പിതലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
കുട്ടികൾ പ്ലാസ്റ്റിക് പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ മറ്റ് അവ പ്രദർശിപ്പിച്ചു.
പരിസ്ഥിതി ദിന പോസ്റ്റർ നിർമിച്ചു. പ്രദർശിപ്പിച്ചു
പഠനോപകരണ നിർമ്മാണ ശില്പശാല
2023 ജൂൺ 8 വ്യാഴാഴ്ച 1, 2 ക്ലാസിലെ രക്ഷിതാക്കളുടെ സഹായത്തോടുകൂടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ഭാഷാ പഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിലും ആസ്വാദ്യകരം ആക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങൾ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കി ശ്രീ . ജയപ്രകാശൻ മാസ്റ്റർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ശ്രീ മഹേഷ് മാസ്റ്റർ ശ്രീമതി അനുജ ടീച്ചർ ശ്രീമതി അൻസൽന ടീച്ചർ എന്നിവർ ക്ലാസ് നയിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ആകർഷകമായി.
ജൂലൈ 21 - ചാന്ദ്രദിനം
21 .07 .2023 രാവിലെ 10 മണിക്ക് അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി ചാന്ദ്രദിന അസംബ്ലിയാണ് പാപ്പിനിശ്ശേരി വെസ്റ്റ് യു .പി സ്കൂളിൽ നടന്ന് . 7 ബി ക്ലാസിൻറെ നേതൃത്വത്തിലാണ് അസംബ്ലിനടന്നത് . അസംബ്ലിയിൽ
എൽ .പി , യു .പി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധതരം ഐ .എസ് .ആർ .ഒ റോക്കറ്റ് മോഡലുകൾ പ്രദർശിപ്പിച്ചു .തുടർന്ന് ആദ്യ ചന്ദ്ര മനുഷ്യനായ നീൽ ആംസ്‌ട്രോങിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയവരെ കുറിച്ചുള്ള ഒരു പതിപ്പ് ബഹു :ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 2 മണിക് ചാന്ദ്രദിനക്വിസ് സംഘടിപ്പിച്ചു.
ജൂലൈ 21 - വാങ്‌മയം പരീക്ഷ
7.07.2023 ബുധനാഴ്ച്ച ഉച്ചയ്‌ക്ക് 2 മണിക്ക് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷാപ്രതിഭാ നിർണയ പരീക്ഷ പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടത്തി. എൽ. പി തലത്തിൽ മുഹമ്മദ് ഷാനിദ് (4 ബി), മുഹമ്മദ് റസിൻ (4 ബി) എന്നി കുട്ടികൾ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു. പി തലത്തിൽ നിയ ലക്ഷ്മി (5 ബി) ആരാധ്യ ഹരി (5 ബി) ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
ജൂലൈ - 22 അമ്മവായന
22.07.2021 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ലൈബ്രറി കൗണ്സിലിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂൾ ഹാളിൽ വച്ച് അമ്മവായന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ സ്വാഗതഭാഷണം നിർവഹിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് പി. ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് ടി.കെ ആയിരുന്നു. പരിപാടി ഉദ്‌ഘാടകയായി തീരുമാനിച്ചത് ബഹു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജിമോൾ ആയിരുന്നു. സാങ്കേതിക കാരണങ്ങളാൽ ബഹുമാനപ്പെട്ട എ.ഇ.ഒ ക്ക് വന്നു ചേരാൻ സാധിച്ചില്ല. പ്രസ്തുത പരിപാടിയിൽ നല്ല വായനയ്ക്കുള്ള സമ്മാനം അമ്മമാർക്ക് വിതരണം ചെയ്തു. തുടർന്ന് ചാന്ദ്രദിനക്വിസ് എന്നിവയിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
അമ്മവായന പരിപാടിയയുടെ വിഷയാവതരണം നടത്തിയത് റിട്ടയേർഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ (എസ്. എസ്. കെ) ഡോ. പി. പി പുരുഷോത്തമൻ സർ ആണ്. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ പ്രസിഡന്റ്, ശ്രീമതി ഫാത്തിമ എന്നിവർ സംസാരിച്ചു. പദ്ധതി വിശദീകരണം നടത്തിയത് ലൈബ്രറി കൺവീനർ ശ്രീമതി അൻസൽന കെ.എ ആണ്. തുടർന്ന് 5, 6 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരണം നടത്തി. പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ.മധു. വി ആയിരുന്നു.
രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് അമ്മ വായന പരിപാടി നല്ല രീതിയിൽ പൂർത്തീകരിക്കാൻ സംഘാടക സമിതിക്ക് സാധിച്ചു.
02.08.2023 കരുതൽ
2023 ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക് വിദ്യാലയ മികവിന് കെ. എസ്. ടി.എ പിന്തുണ കരുതൽ പരിപാടി സംഘടിപ്പിച്ചു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ കെ.സ്.ടി.എ അധ്യാപക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ശോഭന ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബഹു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പാപ്പിനിശ്ശേരിപഞ്ചായത്ത് ശ്രീ. പ്രമോദ്. ടി.കെ ആയിരുന്നു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചത് വാർഡ് മെമ്പർ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയിദീൻ, മദർ പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഫാത്തിമ എന്നിവരായിരുന്നു.
04.08.2023 തൊടിയിലെ കൃഷി - പരിശീലന ക്ലാസ്
2023 ഓഗസ്റ്റ് 4 ഉച്ചയ്ക്ക് 2 മണിക്ക് 'തൊടിയിലെ കൃഷി' പരിശീലന ക്ലാസ് പാപ്പിനിശ്ശേരി വെസ്റ്റ് സ്കൂൾ ഹാളിൽ വച്ച് നടന്നു. 6, 7 ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു. പരിപാടിക്ക് സ്വാഗതം അർപ്പിച്ച് സംസാരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ ആയിരുന്നു. ക്ലാസ് നയിച്ചത് ബഹുമാനപ്പെട്ട എരുവേശി കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ മധുസൂദനൻ. സി ആയിരുന്നു.
പരിപാടിയുടെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും വിത് നൽകി. വിത് വിതരണത്തിന്റെ ഉദഘാടനം നിർവഹിച്ചത് ബഹു. വാർഡ് മെമ്പർ ശ്രീമതി. രജനി.ടി ആയിരുന്നു. തുടർന്ന് സ്റ്റാഫ് സെക്രെട്ടറി മധു.വി നന്ദി പ്രകാശനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികളുടെ പങ്കാളിത്തവും ക്ലാസ്സിന്റെ മികവും പരിപാടി ശ്രദ്ധേയമാക്കി.
07.08.2023 ഹിരോഷിമ - നാഗസാക്കി ദിനാചരണം
2023 ആഗസ്റ്റ് 7 ന് ഹിരോഷിമ - നാഗസാക്കി ദിനാചരണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ എൽ. പി, യു. പി തലത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു. തുടർന്ന് യുദ്ധഭീകരത കുട്ടികളിലെത്തിക്കാൻ ഡോക്ക്യൂമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
09.08.2023 വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്‌ഘാടനം
09.08.2023 ബുധനാഴ്ച് പാപ്പിനിശ്ശേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ചു നടന്നു. രാവിലെ 9.30 ന് രെജിസ്ട്രേഷനിലൂടെയാണ് പരിപാടി ആരംഭിച്ചത്. പരിപാടിക്ക് സ്വഗാതം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ജയപ്രകാശൻ മാസ്റ്റർ ആയിരുന്നു. ബഹുമാനപ്പെട്ട പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി സുശീല പരിപാടിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് ബഹു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.സി ജിഷ ടീച്ചർ ആയിരുന്നു. പ്രസ്തുത പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഒ. കെ ബിജിമോൾ ആയിരുന്നു. തുടർന്ന് ശ്രീ. കെ പ്രദീപ് കുമാർ (വൈസ് പ്രസിഡന്റ് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്), ശ്രീ. ടി.കെ പ്രമോദ് (ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പി.ടി.എ പ്രസിഡന്റ്), ശ്രീമതി ടി.രജനി (വാർഡ് മെമ്പർ) ശ്രീ. കെ പ്രകാശൻ (ബി.പി.സി സ്.സ്.കെ), ശ്രീ.ഒ. കെ കുഞ്ഞുന്മൊയ്‌തീൻ (വാർഡ് മെമ്പർ), ശ്രീ.ഇ.പി വിനോദ് കുമാർ (കോ ഓർഡിനേറ്റർ വിദ്യാരംഗം കണ്ണൂർ), ശ്രീ.പി.വി അനിൽ കുമാർ (സെക്രട്ടറി എച്. എം ഫോറം) തുടങ്ങിയവർ ആശംസ അർപ്പിച്ച് സം സാരിച്ചു. പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചത് ശ്രീ.ടി ദിലീപ് കുമാർ (കോ ഓർഡിനേറ്റർ പാപ്പിനിശ്ശേരി ഉപജില്ലാ) ആയിരുന്നു.
രാവിലെ 11 മണിക്ക് 'സംഗീതിക' അവതരിപ്പിച്ചത് ശ്രീ. ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് 'ഇശൽ വസന്തം' അവതരിപ്പിച്ചത് ശ്രീ. സുഹൈൻ ബ്ലാത്തൂർ ആയിരുന്നു.
14.08.2023 സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം
14.08 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സമർപ്പണം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് ശ്രീമതി ശ്രീജ. പി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരിക്കിൻകുളം ഡിവിഷൻ) ആയിരുന്നു. ശ്രീമതി പ്രചിത്ര. കെ.വി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇല്ലിപ്പുറം ഡിവിഷൻ) യുടെ സാനിധ്യം ഉണ്ടായിരുന്നു. തുടർന്ന് ശ്രീമതി വിസ്മയ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി.
14.08.2023 വാർഷിക ജനറൽ ബോഡി
14.08.2023 തിങ്കളാഴ്ച 2.30 ന് വാർഷിക ജനറൽ ബോഡി യോഗം പാപ്പിനിശ്ശേരി സ്കൂൾ ഹാളിൽ വച്ച നടന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രമോദ് ടി.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ ആയ ശ്രീമതി രജനി.ടി, ശ്രീ. ഒ. കെ കുഞ്ഞുമൊയ്തീൻ എന്നിവർ സന്നിഹിതരായി. ചടങ്ങിൽ വച്ച് എൽ. എസ്. എസ്, യു. എസ്. എസ് വിജയികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. അതുപോലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹരിതകർമ്മ സേനയെയും വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാതല ഉദ്ഘടനത്തിന്റെ വിജയത്തിലേക്ക് പ്രയത്നിച്ചതിനാൽ ആദരിച്ചു. 2022 ആഗസ്റ്റ് മുതലുള്ള വാർഷിക റിപ്പോർട്ട് ശ്രീമതി റജിന ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റായി ശ്രീ. അബ്ദുൽ സത്താറിനെയും വൈസ് പ്രസിഡന്റായി ശ്രീ. ഗിരീഷ് നെയും തെരെഞ്ഞെടുത്തു. മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി രേഷ്മ യെയും തെരെഞ്ഞെടുത്തു വൈസ് പ്രസിഡന്റായി ശ്രീമതി ഫാത്തിമയെയും തെരെഞ്ഞെടുത്തു. പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു.
15.08.2023 സ്വാതന്ത്ര്യ ദിനാഘോഷം
15.08.2023 ചൊവ്വാഴ്ച സ്വാതന്ത്ര്യ ദിനാഘോഷം സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. രാവിലെ 09.15 ന് ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുൽ സത്താർ, വൈസ്പ്രസിഡന്റ് ശ്രീ.ഗിരീഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള പായസവിതരണത്തിന് വേണ്ട തുക പവർ ഗ്രൂപ്പ് ഓഫ് അബുദാബി സ്ഥാപനത്തിനു വേണ്ടി ശ്രീ. നൗഷാദ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ മാസ്റ്റർക്ക് കൈമാറി. അതിനു ശേഷം എൽ. പി, യു. പി വിഭാഗത്തിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനാലാപനം നടത്തി. തുടർന്ന് എൽ. പി, യു. പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. എൽ. പി തലത്തിൽ മിൻഹ ഫാത്തിമ(4 ബി ), മുഹമ്മദ് റെസിൻ(4ബി) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം റാം കൃപാൽ(7 ബി) രണ്ടാം സ്ഥാനം നിയ ലക്ഷ്മി(5 ബി) യും കരസ്ഥമാക്കി. തുടർന്ന് വിദ്യാർത്ഥികൾക്കായുള്ള പായസ വിതരണം നടന്നു. എല്ലാവരുടെയും പങ്കാളിത്തം കൊണ്ട് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കാൻ സാധിച്ചു.
25.08.2023 ഓണാഘോഷം
25.08.2023 വെള്ളിയാഴ്ച പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ ക്ലാസ്സ് അടിസ്ഥാനത്തിൽ പൂക്കള മത്സരം നടന്നു. തുടർന്ന് എൽ. കെ.ജി, യു.കെ.ജി, എൽ. പി, യു. പി വിഭാഗം വിദ്യാർത്ഥികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, പന്ത് മാറ്റൽ, തൊപ്പിക്കളി, സുന്ദരിക്ക് പൊട്ട് തൊടൽ ഷർട്ട് ബട്ടൻസ് ഇടൽ, മെഴുകുതിരി നടത്തം സൂചിയിൽ നൂൽ കോർക്കൽ ഉന്നം നോക്കൽ പേപ്പർ ഗ്ലാസ്-ബലൂൺ ഗെയിം, സ്ലോ സൈക്ലിംഗ് തുടങ്ങിയ ഓണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉനഹ്ദയിരുന്നു. ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കൾക്കായി ഓണക്കളികൾ നടന്നു. തുടർന്ന് വിവിധ ഓണക്കളികളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. പൂക്കള മത്സരത്തിൽ 5ബി, 7എ ക്ലാസ്സുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു (യു.പി തലം). എൽ. പി വിഭാഗത്തിൽ പൂക്കള മത്സരത്തിൽ വിജയികളായത് മൂന്നാം ക്ലാസ്സ് ആയിരുന്നു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നല്ല രീതിയിലുള്ള പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി.
അലിഫ് അറബിക് ക്ലബ്ന്റെ നേതൃത്വത്തിൽ അർഹരായ കുട്ടികളെ കണ്ടെത്തി സ്നേഹ സമ്മാനം നൽകി (ഓണക്കോടി). മുഹമ്മദ് ബിലാൽ(ഒന്നാം ക്ലാസ്), സാരംഗിത(മൂന്നാം ക്ലാസ്സ്)., സന ഫാത്തിമ (നാലാം ക്ലാസ്) തുടങ്ങിയവർക്കാണ് സ്നേഹ സമ്മാനം ലഭിച്ചത്. ഓണാഘോഷത്തിന്റെ നിറവിൽ പരിപാടി ശ്രദ്ധേയമായി.
05.09.2023 അധ്യാപകദിനം
05.09.2023 ചൊവ്വാഴ്ച അധ്യാപകദിനാചരണം പാപ്പിനിശ്ശേരി വെസ്റ്റ് യു. പി സ്കൂളിൽ വച്ച് നടന്നു. ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർഥികൾ ആശംസ കാർഡുകൽ നിർമിച്ച് അധ്യാപകർക്ക് ആശംസകൾ നേർന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾ എൽ. പി കുട്ടികൾക്ക് ക്ലാസ്സെടുത്തു. 5, 6 ക്ലാസ്സുകളിലെ കുട്ടികൾ അവരവരുടെ ക്ലാസ്സിലെ കൊച്ച് അധ്യാപകരായി.
11.09.2023, 12.09.2023 പ്രവൃത്തി പരിചയ മേള
സെപ്തംബര് 11, 12 ദിവസങ്ങളിലായി സ്കൂൾതല പ്രവൃത്തി പരിചയ മേള നടന്നു. എൽ. പി യു. പി വിഭാഗങ്ങളിലായി വിവിധ മതസരങ്ങൾ നടന്നു.
വെജിറ്റൽ പ്രിന്റിങ് ക്ലേ മോഡലിംഗ്, പേപ്പർ ക്രാഫ്റ്റ് ത്രെഡ് പാറ്റേൺ, മുത്തുകൾ കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ നടന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു.
02.10.2023 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകർ സ്കൂളിൽ എത്തി ശുചീകരണ
പ്രവർത്തികളിൽ ഏർപ്പെട്ടു. ഗാന്ധിജയന്തിയോടനുബന്ധിച്ച് 03.10.2023 ന്
ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി.
17.10.2023 - ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
17.10.2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ അക്ഷരമുറ്റം ക്വിസ് നടത്തി. എൽ. പി യു. പി വിഭാഗങ്ങളിലാണ് ക്വിസ് മത്സരം നടന്നത്. എൽ. പി തലത്തിൽ മുഹമ്മദ് റസിൻ. വി. കെ(4 ബി), ഒന്നാം സ്ഥാനവും മുഹമ്മദ് റയാൻ വി.കെ(3 ബി) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു. പി തലത്തിൽ നിയ ലക്ഷ്മി.എം(5 ബി), ആരാദ്യ ഹരി (5 ബി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.