"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
====== '''തെറാപ്പി സെന്റർ''' ======
====== '''തെറാപ്പി സെന്റർ''' ======
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുറ്റിക്കോൽ പഞ്ചായത്തിന് കാസറഗോഡ് ബി.ആർ.സി അനുവദിച്ച Special Care Centre നമ്മുടെ സ്കൂളിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കായി ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ഇവിടെ നടത്തുന്നു. 84 കുട്ടികൾക്ക് ഈ സെന്ററിന്റെ സേവനം ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക സൗകര്യം ഒരുക്കുന്നതിന് പി.ടി.എ ഉൺന്ന് പ്രവർത്തിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് ഈSpecial Care Centre. സെന്ററിലെ കുട്ടികൾക്കായി ബി.ആർ.സിയുടെ നേതൃത്വത്തിൽ  27.12.2022 & 28.12.2022 തീയതികളിലായി‍ സ്കൂളിൽ ക്യാമ്പ് നടന്നു.

====== '''ഗൃഹ സന്ദർശനം''' ======
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീട് അധ്യാപകരോടൊപ്പം പി.ടി.എ, എസ്.എം.സി ഭാരവാഹികൾ സന്ദർശിച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
==== '''എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സ്''' ====
2022-23 വർഷത്തെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 12.01.2023 ന് ബോധവ ൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ.നിർമ്മൽ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിച്ച ക്ലാസ്സ് ആയിരുന്നു.
==== '''NMMS സ്കോളർഷിപ്പ്''' ====
എട്ടാം ക്ലാസ്സിൽ 23 കുട്ടികൾ NMMS സ്കോളർഷിപ്പിന് അപേക്ഷിച്ചതിൽ 17 കുട്ടികൾ വിജയികളായി. അതിൽ ഡാലിയ ഫാത്തിമ, അനുശ്രീ ബി കെ എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
'''പരിസ്ഥിതി ദിനം'''
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ്  എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ  "Beats Plastic Pollution" എന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.
'''ലഹരിവിരുദ്ധ ദിനം'''
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എക്സൈസ് ഓഫീസർ ചാൾസ് സാർ ക്ലാസ്സ് കൈകാര്യം ചെയ്തു.
'''യോഗാദിനം'''
21.06.2023 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് യോഗാക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യൻ ശ്രീ പ്രഭാകരൻ കെ കെ നിരാമയ പ്രകൃതി ചികിത്സകൻ കാഞ്ഞങ്ങാട്‍  ക്ലാസ്സ്‍ കൈകാര്യം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിനിമോൾ എം അദ്ധ്യക്ഷത വഹിച്ചു.
'''വായനാ മാസാചരണം'''
ദേശീയ വായനാ ദിന മാസാചരണം ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികളോടെ കൊണ്ടാടി. യുവ സാഹിത്യകാരി ശ്രീമതി. മേഘ മൽഹാർ ഉദ്ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കാസറഗോഡ് ഡി.ഇ.ഒ ശ്രീ. എൻ നന്ദികേശൻ ചടങ്ങിൽ സംബന്ധിച്ചു.
====== '''ചാന്ദ്ര ദിനം''' ======
ജൂലൈ 21 ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും പോസ്റ്റർ ‍രചനാമത്സരവും സംഘടിപ്പിച്ചു.

12:06, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയും കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്ക‍ും അവബോധങ്ങൾക്കും അനുസരിച്ച് നവീകരിക്കപ്പെട്ടുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ലക്ഷ്യം എന്നതിനാൽ കാലോചിതമായ പരിഷ്കാരങ്ങൾ അനുയോജ്യമാകുന്നു. ഇത്തരം പരിഷ്കാരങ്ങളിലൂടെ കേരളം രാജ്യത്തിനു മാതൃകയായി വളർന്നു വരുന്നു. യുക്തിചിന്തകളും ശാസ്ത്രീയ അവബോധവും വളർത്തി കുട്ടികളെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാക്കുക എന്നത് വിദ്യാഭ്യാസം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ രീതിയും പഠന പ്രവർത്തനങ്ങളും കുട്ടികളുടെ പഠനപ്രക്രിയയിൽ രക്ഷിതാക്കളുടെ പങ്ക് ഊന്നി പറയുന്നു. കുട്ടികളുടെ മാനസിക വളർച്ചയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൃത്യമായി ഇടപെടേണ്ടതുണ്ട്. നാളേക്കുള്ള കരുതലും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസിലാക്കുന്നുണ്ടെങ്കിലും തൊഴിൽ ലക്ഷ്യങ്ങൾ മാത്രം ശ്രദ്ധയൂന്നി പഠിപ്പിക്കുന്ന രക്ഷിതാക്കളും കുറവല്ല. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയിൽ പങ്കാളികളാകുന്നതിനാൽ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും സംയുക്തമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.അതിനാൽ കുറ്റിക്കോൽ സ്കൂളിന്റെ ചുമതല ഏറെ പ്രാധാന്യം അർഹിക്കുന്നു.

പശ്ചാത്തല വികസനം

കുറ്റിക്കോൽ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് 2013 ൽ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നത്. ഹൈസ്കൂൾ വികസന സമിതി ഒരുക്കിയ പരിമിതമായ സൗകര്യങ്ങളിൽ അഞ്ച് വർഷം സൺഡെ തീയേറ്ററിലാണ് സ്കൂൾ പ്രവർത്തിച്ചത്. നമ്മുടെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര ശ്രമഫലമായി കുറ്റിക്കോൽ ടൗണിന് അടുത്ത് തന്നെ 6.5 ഏക്കർ സ്ഥലം സ്വന്തമാക്കാനും നമുക്ക് സാധിച്ചു. തുടർന്ന് RMSA, കാസറഗോഡ് ജില്ലാ വികസന പാക്കേജ് എം.എൽ.എ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സ്മുറികളും അടുക്കള ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിച്ചു.

രണ്ട് കോടിയുടെ NABARD ഫണ്ട് ഉപയോഗിച്ച് എട്ട് ക്ലാസ്സ്മുറികളുടെയും അസംബ്ലി ഹാളിന്റെയും നിർമ്മാണം പുരോഗമിച്ചുവരുന്നു.

സ്കൂൾ‍ കുട്ടികളുടെ കായിക മേഖലയിലെ കഴിവുകൾ പരിപോഷിക്കുന്നതിനായി കബഡി - ഖോഖോ കോർട്ടുകൾ നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനായി കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

കുടിവെള്ളം

സ്വന്തമായി കുടിവെള്ളം ഒരുക്കുന്നിന് നിരന്തരമായ പരിശ്രമം നാം നടത്തുകയുണ്ടായി. ജില്ലാപഞ്ചായത്ത് അനുവദിച്ച ബോർവെല്ലുകളിൽ നിന്നും ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ സ്കൂളിന്റെ തൊട്ടടുത്തുള്ള കുഞ്ഞിരാമൻ മണിയാണിയുടെ ബോർവെല്ലിനെയാണ് നാം ആശ്രയിക്കുന്നത്. ജില്ലാ പഞ്ചായത്ത് തുക അനുവദിച്ച് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് കുഴൽക്കിണർ കുഴിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കുന്നതിന് പ്ലംബിംഗ് ജോലികൾക്ക് വേണ്ടി ജില്ലാ പഞ്ചായത്തിൽ അപേക്ഷിച്ചിട്ടുണ്ട്.

കളിസ്ഥലം

400 മീറ്റർ ട്രാക്കോടെ കളിസ്ഥലം നിർമ്മിക്കുന്നതിനുള്ള എല്ലാ ഭൗതീക സാഹചര്യങ്ങളും നിലവിൽ നമുക്ക് സ്കൂളിലുണ്ട്. വലിയ ഫണ്ട് ആവശ്യമുള്ള പ്രസ്തുത പ്രവൃത്തിക്കു വേണ്ടി എം.എൽ.എ യുടെ സഹായം തേടിയിട്ടുണ്ട്. ഒരു കോടിയുടെ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആരംഭഘട്ടത്തിലാണിപ്പോൾ. ഇതിനായി പി.ടി.എ സ്ഥലത്തന്റെ ഡിജിറ്റൽ സർവെ ചെയ്തുകൊടുത്തു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അധികം താമസിയാതെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ശുചീകരണ പ്രവർത്തനം‍

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ശുചീകരിക്കുകയുണ്ടായി. പി.ടി.എ യോടൊപ്പം എം.പി.ടി.എ, എസ്.എം.സി, നാട്ടുകാർ എന്നിവരും ഇതിൽ പങ്കാളിയായി.

ആട് വളർത്തൽ പദ്ധതി

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ നടത്തിവരുന്ന ആടു വളർത്തൽ പദ്ധതി വിജയകരമായി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പഠനത്തോടൊപ്പം ചെറിയ വരുമാന മാർഗ്ഗം എന്ന നിലയ്ക്കാണ് 2018 ഒക്ടോബറിൽ ഈ പദ്ധതി ആരംഭിച്ചത്. ആടു വളർത്തൽ താൽപര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്ത് ആദ്യഘട്ടത്തിൽ 15കുട്ടികൾക്ക് നൽകുകയും അടുത്ത വർഷം അവയുടെ കുഞ്ഞുങ്ങളെ അടുത്ത 15കുട്ടികൾക്ക് നൽകുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ കാലയളവിൽ മൂന്ന് കുട്ടികൾക്ക് ആട് വിതരണം ചെയ്യുകയുണ്ടായി.

ഉച്ച ഭക്ഷണം

2022-23 വർഷത്തിൽ എട്ടാം ക്ലാസ്സിലെ 74 കുട്ടികൾക്കും 2023-24 വർഷത്തിൽ എട്ടാം ക്ലാസ്സിലെ‍ 100 കുട്ടികൾക്കുമാണ് ഉച്ചഭക്ഷണം നൽകുന്നത്. അഞ്ച് വർഷം മുൻപ് നിശ്ചയിച്ച തുച്ചമായ തുകയാണ് ഇതിനായി വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.

ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

2021-22 വർഷത്തിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് നിലവിൽ വന്നു. ഈ വർഷം 41കുട്ടികൾ എട്ടാം ക്ലാസ്സിൽ നിന്ന് ക്ലബ്ബിൽ പ്രവേശനം നേടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് സൈബർ ബോധവൽകരണ ക്ലാസ്സ് നടന്നു. ശ്രീനന്ദ് കെ ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി.

ജെ.ആർ.സി

2023-24 വർഷത്തിൽ 20കുട്ടികൾ എട്ടാം ക്ലാസ്സിൽ നിന്ന് ക്ലബ്ബിൽ പ്രവേശനം നേടി.

തെറാപ്പി സെന്റർ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുറ്റിക്കോൽ പഞ്ചായത്തിന് കാസറഗോഡ് ബി.ആർ.സി അനുവദിച്ച Special Care Centre നമ്മുടെ സ്കൂളിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കായി ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ഇവിടെ നടത്തുന്നു. 84 കുട്ടികൾക്ക് ഈ സെന്ററിന്റെ സേവനം ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക സൗകര്യം ഒരുക്കുന്നതിന് പി.ടി.എ ഉൺന്ന് പ്രവർത്തിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് ഈSpecial Care Centre. സെന്ററിലെ കുട്ടികൾക്കായി ബി.ആർ.സിയുടെ നേതൃത്വത്തിൽ 27.12.2022 & 28.12.2022 തീയതികളിലായി‍ സ്കൂളിൽ ക്യാമ്പ് നടന്നു.

ഗൃഹ സന്ദർശനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീട് അധ്യാപകരോടൊപ്പം പി.ടി.എ, എസ്.എം.സി ഭാരവാഹികൾ സന്ദർശിച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.

എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സ്

2022-23 വർഷത്തെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 12.01.2023 ന് ബോധവ ൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ.നിർമ്മൽ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിച്ച ക്ലാസ്സ് ആയിരുന്നു.

NMMS സ്കോളർഷിപ്പ്

എട്ടാം ക്ലാസ്സിൽ 23 കുട്ടികൾ NMMS സ്കോളർഷിപ്പിന് അപേക്ഷിച്ചതിൽ 17 കുട്ടികൾ വിജയികളായി. അതിൽ ഡാലിയ ഫാത്തിമ, അനുശ്രീ ബി കെ എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ശ്വേതാലക്ഷ്മി കെ.ടി, എം സ്വപ്ന സുരേഷ് എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ "Beats Plastic Pollution" എന്നതിന്റെ പ്രാധാന്യം മനസിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എക്സൈസ് ഓഫീസർ ചാൾസ് സാർ ക്ലാസ്സ് കൈകാര്യം ചെയ്തു.

യോഗാദിനം

21.06.2023 അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് യോഗാക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യൻ ശ്രീ പ്രഭാകരൻ കെ കെ നിരാമയ പ്രകൃതി ചികിത്സകൻ കാഞ്ഞങ്ങാട്‍ ക്ലാസ്സ്‍ കൈകാര്യം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിനിമോൾ എം അദ്ധ്യക്ഷത വഹിച്ചു.

വായനാ മാസാചരണം

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും പോസ്റ്റർ ‍രചനാമത്സരവും സംഘടിപ്പിച്ചു.