"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
== '''ഡ്രൈ ഡേ അസംബ്ലി''' == | == '''ഡ്രൈ ഡേ അസംബ്ലി''' == | ||
''' ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.''' | ''' ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.''' | ||
== '''വിജയസ്പർശം -2023''' == | |||
''' മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന " വിജയ സ്പർശം" പദ്ധതിയുടെ വിദ്യാലയതലത്തിൽ ഉള്ള പരിശീലനം ജൂലായ് 1 ന് കെ എം എം എ യു പി എസ് ചെറുകോട് വെച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ഹാജറ കൂരിമണ്ണിൽ, കെ.പി.പ്രസാദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിജയ സ്പർശ സമയക്രമം, പഞ്ചായത്ത് തലസമിതി ,സ്കൂൾതല സമിതി, നിർവഹണ രീതി, വിജയ് സ്പർശ മാസ്റ്റർ പ്ലാൻ, വിദ്യാലയതല വിജയ് സ്പർശ പരീക്ഷ എന്നീവിഷയങ്ങളിൽ ആയിരുന്നു അവതരണം. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.''' |
19:39, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി
പ്രീ പ്രൈമറി പ്രവേശനോത്സവം
കെ. എം. എം. എയു.പിഎസിന്റെ പ്രീ പ്രൈമറി പ്രവേശനോത്സവം ജൂൺ 5നാണ് നടത്തിയത്. പ്രവേശനോത്സവത്തിനായി ക്ലാസ് റൂമുകളും വരാന്തയും അലങ്കരിച്ച് തയ്യാറായിരുന്നു.
പ്രവേശന ഉത്സവ ചടങ്ങിൽ ആരിഫ ടീച്ചർ സ്വാഗതം പറഞ്ഞു. വണ്ടൂർ AEO അപ്പുണ്ണി സാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ HM മുജീബ് മാസ്റ്റർ, സ്റ്റാലിമാഷ്,അയ്നു റഹ്മത്ത് ടീച്ചർ,MTA പ്രസിഡണ്ട് സ്മിത.P എന്നിവർ ആശംസകൾ അറിയിച്ചു. ബിൻസി ടീച്ചർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
കൂടാതെ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം അരങ്ങേറിയിരുന്നു
സ്കൂൾ അസംബ്ലി
KMMAUP സ്കൂളിൽ ഈ വർഷത്തെ ആദ്യത്തെ അസംബ്ലി 9/06/23 നു വെള്ളിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചേർന്നു.1,2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളും ചേർന്നായിരുന്നു അസംബ്ലി. അസംബ്ലി ടീം എട്ടാം തീയതി തന്നെ 7 ബി ക്ലാസിലെ കുട്ടികൾക്ക് അതിനു വേണ്ട പ്രത്യേക ട്രെയിനിങ് കൊടുത്തിരുന്നു. ഫാത്തിമ റുബ എന്ന കുട്ടിയാണ് അസംബ്ലിക് നേതൃത്വം കൊടുത്തത്.
പ്രാർത്ഥന ചൊല്ലി അസംബ്ലി തുടങ്ങി എച്ച് മുജീബ് മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ എല്ലാം അസംബ്ലിയിൽ നൽകി. കുട്ടികൾക്ക് പ്രധാനമായും സ്കൂൾ അച്ചടക്കത്തെ കുറിച്ചും മറ്റും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.
കൂടാതെ അസംബ്ലിയിൽ വെക്കേഷൻ വർക്കുകൾ മുഴുവൻ ചെയ്ത കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.
ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു
സൈക്കിൾ ബോധവൽക്കരണ റാലി
ജൂൺ 12 ഹാപ്പി വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി പോരുർ പഞ്ചായത്തിന്റെ കീഴിലുള്ള ചെറുകോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെ.എം.എം. എ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈസൈക്കിൾറാലിസംഘടിപ്പിച്ചു.
സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ് എന്നിവരും പങ്കെടുത്തു.
യോഗ ദിനം - ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 കെ എം എം എ യു പി എസ് ചെറുകോട് സമഗ്ര യോഗ പരിശീലന പാഠ്യക്രമം ആരംഭിച്ചു. സിന്ധു ടീച്ചർ അതിനു നേതൃത്വം നൽകി. ക്ലാസ് അധ്യാപകർ യോഗാ ദിനത്തിന്റെ ഭാഗമായി ഓരോ ക്ലാസിലും യോഗ പരിശീലനം നടത്തി . പി ഇ പിരീഡുകളിൽ സ്കൗട്ടിൽ അംഗങ്ങളായ കുട്ടികൾ യോഗ പരിശീലിച്ചു അതുപോലെ സിൻസിന ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് അംഗങ്ങളും യോഗ പരിശീലിച്ചു.യോഗാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.
ഡ്രൈ ഡേ അസംബ്ലി
ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.
ഡ്രൈ ഡേ അസംബ്ലി
ജൂൺ 23ന് കെ എം എം എ യു പി എസ് ചെറുകോട് സ്പെഷ്യൽ അസംബ്ലി ചേർന്നു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അസംബ്ലി ചേർന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ മുജീബ് മാസ്റ്റർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബാധിക്കുന്ന പനി, പകർച്ചവ്യാധികൾ തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ആണ് അവതരിപ്പിച്ചത്. സ്കൂൾ പരിസര ശുചിത്വം, രോഗലക്ഷണങ്ങൾ കണ്ടാൽ 3-5 ദിവസം സ്കൂളിൽ നിന്നും വിട്ടുനിൽക്കുക, മാസ്ക് ഉപയോഗിക്കാൻ നിർദ്ദേശിക്കുക, കൂടുതൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രധാന അധ്യാപകനെ അറിയിക്കുക, വെള്ളിയാഴ്ചകളിൽ സ്കൂളിൽ ഡ്രൈ ഡേ ആചരണം എന്നിവ മുഖ്യഭാഷണത്തിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.
വിജയസ്പർശം -2023
മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന " വിജയ സ്പർശം" പദ്ധതിയുടെ വിദ്യാലയതലത്തിൽ ഉള്ള പരിശീലനം ജൂലായ് 1 ന് കെ എം എം എ യു പി എസ് ചെറുകോട് വെച്ച് നടന്നു.ഹെഡ്മാസ്റ്റർ എം.മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ഹാജറ കൂരിമണ്ണിൽ, കെ.പി.പ്രസാദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിജയ സ്പർശ സമയക്രമം, പഞ്ചായത്ത് തലസമിതി ,സ്കൂൾതല സമിതി, നിർവഹണ രീതി, വിജയ് സ്പർശ മാസ്റ്റർ പ്ലാൻ, വിദ്യാലയതല വിജയ് സ്പർശ പരീക്ഷ എന്നീവിഷയങ്ങളിൽ ആയിരുന്നു അവതരണം. വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.