"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→2023-24 സ്കൂൾവാർത്തകൾ) |
(ചെ.) (→2023-24 സ്കൂൾവാർത്തകൾ) |
||
വരി 4: | വരി 4: | ||
'''21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു''' | '''21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു''' | ||
<gallery> | |||
പ്രമാണം:44046-digital news23-24.pdf | |||
</gallery> | |||
== 2020-23 വിപിഎസ് വാർത്തകൾ == | == 2020-23 വിപിഎസ് വാർത്തകൾ == |
22:50, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2023-24 സ്കൂൾവാർത്തകൾ
21-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ വാർത്തകൾ ഡിജിറ്റൽ പത്രമായി പ്രസിദ്ധീകരിച്ചു
2020-23 വിപിഎസ് വാർത്തകൾ
വെങ്ങാനൂർ-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾതലപ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്.
വെങ്ങാനൂർ-വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. . 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.
വെങ്ങാനൂർ-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകർക്ക് തുണയായി.