"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
==നേരറിയാൻ പരിപാടി==
==നേരറിയാൻ പരിപാടി==
സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, എൽകെ മിസ്സ്ട്രസ്സ് അമിനാറോഷ്നി ടീച്ചറും പങ്കാളികൾ ആയി. ഈ പരിപാടി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തു.  
സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, എൽകെ മിസ്സ്ട്രസ്സ് അമിനാറോഷ്നി ടീച്ചറും പങ്കാളികൾ ആയി. ഈ പരിപാടി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തു.  
എൽബിഎസ് പൂജപ്പുരയിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.
==പ്രയാഗ് 3.0==
എൽബിഎസ് പൂജപ്പുരയിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.

14:55, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43085
യൂണിറ്റ് നമ്പർLK / 2018/ 43085
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഅഭിരാമി എ.പി
ഡെപ്യൂട്ടി ലീഡർനീരജ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമിനാറോഷ്നി ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേഖ ബി
അവസാനം തിരുത്തിയത്
15-11-2023Gghsscottonhill

സ്കൂൾ പ്രവേശനം : പോസ്റ്റർ ഡിസൈൻ

2013 സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി കുട്ടികൾ വിവിധ ട്രോളുകൾ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിച്ചു. ഇവ വിവിധ ഗ്രൂപ്പുകളിൽ പ്രചരണത്തിനായി ഉപയോഗിച്ചു. ഈ പോസ്റ്ററുകൾക്ക് വിവിധയിടങ്ങളിൽ നിന്നും പ്രോത്സാഹനം ലഭിച്ചു.

വൈ ഐ പി സമ്മർ ക്യാമ്പ്

കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.

ലിറ്റിൽ കൈറ്റ്സ് ക്ലാസ്

മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുമാരി ബി. ആർ ദേവിശ്രീ യെ മാഗസീൻ എഡിറ്ററായി തിരഞ്ഞെടുത്തു.

പ്രവേശനോത്‌സവം

ജൂൺ 1 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.

ലാബ് സജീകരണം

പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേ തൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി.

അലൻ ട്യൂറിംഗ് ഓർമ്മദിനം

ജൂൺ 7 ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായിരുന്നു. അന്ന് പോസ്റ്റർ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സിനായി മൂന്ന് നോട്ടീസ് ബോർഡുകളും ഒരു എൽ കെ കോർണറും തയാറാക്കി . നീല കളറിൽ പെയിന്റ് ചെയ്ത മേശയും ഡെസ്‌ക്കും എൽ കെ കൊർണറിന് മാറ്റ് കൂട്ടി . കൂടാതെ എട്ടു , ഒൻപതു , പത്തു ക്ലാസ്സുകളിലെ ടെക്സ്റ്റ് ബുക്കിലെ ഐറ്റി പ്രൊഫെഷണൽസിന്റെ ചിത്രവും ചരിത്രവും ഉൾപ്പടെ പോസ്റ്റർ തയാറാക്കി പ്രിന്റ് എടുത്തു എൽ കെ കോർണറിൽ ഒട്ടിച്ചു . ഇത് എല്ലാ കുട്ടികൾക്കും വായിക്കാനുതകും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് .

യൂണിസെഫ് സന്ദർശനം

ജൂൺ 14 നു യൂണിസെഫ് പ്രധിനിതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ സന്ദർശിച്ചു . ബാംഗ്ലൂരിലേ ഐ. റ്റി ഫോർ ചേയ്ഞ്ച് കമ്പനി യൂണിസെഫിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കുന്നതിനായാണ് കോട്ടൺഹിൽ സ്കൂളിൽ എത്തിയത് . കുട്ടികളോടു ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഓരോന്നും ചോദിച്ചു മനസിലാക്കി . കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ കണ്ടു. പ്രോത്സാഹനം നൽകി .

ക്ലാസ് മോണിറ്ററിങ്

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിന്റെ മോണിറ്ററിങ് ജൂൺ 14 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ നടത്തി . ഓപ്പൺ ട്യൂൺസിന്റെ പ്രഥമ ക്ലാസ്സായിരുന്നു ആന്നേദിവസം . കുട്ടികൾക്ക് വിലയേറിയ നിർദേശങ്ങളും പ്രോത്സാഹനവും പ്രിയ ടീച്ചർ പകർന്നു നൽകി .

സ്കൂൾവിക്കി പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തി വരുന്നു . ജൂൺ 18 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ മാസ്റ്റർ മിസ്ട്രസ് നു പ്രതേക ഓൺലൈൻ പരിശീലനം നൽകി . ലിറ്റിൽ കൈറ്റ്സ് പേജ് പുതിയ രീതിയിൽ മാറ്റം വരുത്തി . ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവിധ പേജുകളിൽ രേഖപ്പെടുത്തി വരുന്നു.

ഓപ്പൺ ട്യൂൺസ് മോഡ്യുൾ

ഓപ്പൺ ട്യൂൺസ് മോഡ്യൂൾ എൽ.കെ 22-25 ബാച്ചിന് ജൂൺ 14, 21 എന്നീ ബുധനാഴ്ചകളിൽ എടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ചെയ്തു. കൂടുതൽ പരിശീലനം ജൂൺ 30 ന് നൽകുന്നു.

പോസ്റ്റർ മത്സരം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.

ക്ലാസ്സുകൾ

ആഗസ്റ്റ് : 2 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആദ്യ ക്ലാസ് 9 ന് നൽകി. ആഗസ്റ്റ്: 9 എ ഐ യുടെ രണ്ടാമത്തെ ക്ലാസ് 9 ന് നൽകി. ആഗസ്റ്റ് : 10 എട്ടാം ക്ലാസിൽ ഗ്രാഫിക്ക് ഡിസൈനിംഗിന്റെ ഒന്നാമത്തെ ക്ലാസ് നൽകി. കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു

ഫ്രീഡം ഫെസ്റ്റ്@സ്കൂൾ

ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.

ഫ്രീൽഡ് വിസിറ്റ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ടാഗോറിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി. കുട്ടികൾക്ക് വേറിട്ട കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു

ഫ്രീഡം ഫെസ്റ്റ്@ടാഗോർ

12 മുതൽ 15 വരെ ടാഗോറിൽ വെച്ചു നടന്ന സംസ്ഥാനതല ഫ്രീഡം ഫെസ്റ്റിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു. അനിമേഷനിൽ ദേവശ്രീ നായർ, ദേവിശ്രീ, മിലി, മീനാക്ഷി, അപർണ എന്നിവർ തങ്ങളുടെ അനിമേഷനുകൾ പ്രദർശനത്തിൽ വെച്ചു. ദിയ, നീരജ എന്നിവർ സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം അവതരിപ്പിച്ചു. പ്രദർശനം കാണാൻ വരുന്നവർക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. റോബോട്ടിക് വിഭാഗത്തിൽ സേഫ് ലോക്ക്, ബോബ് ലോക്ക് , ആട്ടോമാറ്റിക് കാർട്ട്, റെയിൽവേ ട്രാക്ക് ക്രാഷ് ഡിക്റ്ററ്റിംഗ് റോബോർട്ട് എന്നിവ നിയാ , വർഷ , റീമ , അലോക , ഗായത്രി, അക്ഷിത , അനഘ, കലാവേണി എന്നിവർ 4 ദിവസങ്ങളിലായി അവതരിപ്പിച്ചു. ആദ്യ ദിവസം രജിസ്ട്രേഷൻ ചെയ്യാൻ 12 ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തിയിരുന്നു. 15 ന് നടന്ന സെമിനാറിൽ പ്രോഗ്രാമിംഗിന്റെ അനുഭവം പങ്കുവെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റാണി, അനഘ സുരേഷ്, കലാ വേണി എന്നിവർക്ക് ടാഗോർ തിയറ്ററിന്റെ മെയിൽ ഹാളിൽ അവസരം ലഭിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. അമിനാറോഷ്നി ഹൈടെക് ക്ലാസ് റൂം മിനെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു.

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ്

23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.

ക്യാമ്പോണം

ക്യാമ്പോണം തയ്യാറെടുപ്പുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ നടത്തി. പോസ്റ്റർ മത്സരം, പ്രൊമോ വീഡിയോ എന്നിവ നടത്തി. സെപ്റ്റംബർ 9 ന് ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്കൂൾ ക്യാമ്പ് ഓണം

സെപ്റ്റംബർ‍ മാസത്തിലാണ് 2022-25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തിയത്. വളരെ മികച്ച രീതിയിൽ ആണ് ക്യാമ്പ് നടത്തിയത്. കുട്ടികൾ റിധം കമ്പോസർ വളരെ നന്നായി ചെയ്യുകയും ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ആശംസാ ജിഫ്, വീഡിയോ എന്നിവ നിർമ്മിച്ച് കൂട്ടുകാർക്കും മറ്റും അയച്ചു കൊടുത്തു. കേരള പശ്ചാത്തലത്തിലുള്ള ഗെയിം വളരെ മികച്ചതായി വിദ്യാർത്ഥികൾ നിർമ്മിച്ചു. സാധാരണയായി ഒരാൾക്കു മാത്രം കളിക്കാൻ കഴിയുന്ന വിധത്തിലുള്ള ഗെയ്മുകൾളാണ് പ്രോഗ്രാം ചെയ്തിരുന്നത്, എന്നാൽ ഇത്തവണ രണ്ട് പേർക്ക് കളിക്കാൻ പറ്റുന്ന വിധത്തിലുള്ള ഗെയിം പ്രോഗ്രാം ചെയ്യാനായി. കുട്ടികൾ ആവേശത്തോടെ ഗെയിം പൂർത്തിയാക്കി. കളിയുടെ ലോജിക്ക് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

സൂക്ൾ ഐറ്റി മേള

സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

റോബോട്ടിക് ഫെസ്റ്റ്

കെൽട്രോണിന്റെ സഹായത്തോടെ റോബോട്ടിക് & വിആർ ഫെസ്റ്റ് നടത്തി. വി ആർ ഉപയോഗിച്ച വിവിധ അനിമേഷൻ കാണാനും ഗെയിം കളിക്കാനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം ലിറ്റിൽ  കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കിയ ഗെയിം അനിമേഷൻ റോബോട്ടിക് ഉൽപ്പന്നങ്ങൾ എന്നിവ കാണാൻ അവസരം ഒരുക്കി. കൂടാതെ മറ്റു കുട്ടികൾക്ക് പ്രോഗ്രാമിങിന്റെ ബാലപാഠങ്ങൾ പഠിക്കാൻ അവസരം ഒരുക്കി. കൂടാതെ ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്യാൻ യൂ പി, എച്ച് എസ്സ്  കുട്ടികൾക്ക് പരിശീലനം നൽകി. താൽപ്പര്യം ഉള്ള കുട്ടികൾക്ക് ആയി തുടർ പരിശീലനം നല്കാൻ തീരുമാനിച്ചു. 

ഡോക്കുമേന്റേഷൻ

പോസ്റ്റർ മത്സരങ്ങൾ, വീഡിയോ പ്രദർശനം ഓസോൺ ദിനം, സ്കൂൾ മേള, കലോത്സവം , കായികമേള തുടങ്ങിയവയുടെ ഡോക്കുമേന്റേഷൻ ചെയ്തു.

നേരറിയാൻ പരിപാടി

സർക്കാരിന്റെ നേരറിയാൻ പരിപാടിയിൽ ഹൈടെക്ക് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പ്രയോജനങ്ങൾ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളും, എൽകെ മിസ്സ്ട്രസ്സ് അമിനാറോഷ്നി ടീച്ചറും പങ്കാളികൾ ആയി. ഈ പരിപാടി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്തു.

പ്രയാഗ് 3.0

എൽബിഎസ് പൂജപ്പുരയിൽ പ്രയാഗ് 3.0 ടെക്ക് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കൽ തുടങ്ങി വേറിട്ട പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.