"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:44032 Airwing NCC.jpg|ലഘുചിത്രം|NCC Airwing]]
[[
[[
[[ലഘുചിത്രം]]
[[ലഘുചിത്രം]]

21:40, 17 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

NCC Airwing

[[ ലഘുചിത്രം ]] [[

new ncc

]] വൺ കേരള എയർ സ്‍കോഡ്രൺ എൻ സി സി

         വർഷം നെല്ലിമ‍ൂട് ന്യ‍ൂ ഹയർ സെക്കൻഡറി സ്‍കൂളിൽ ശ്രീ ബിജ‍ു സാറിൻെറ നേതൃത്വത്തിൽ വൺ കേരള എയർ സ്‍കോഡ്രൺ എൻ സി സി ആരംഭിച്ച‍ു.  നമ്മ‍ുടെ സ്‍കൂളിലെ ഹൈസ്‍കൂൾ വിഭാഗത്തിൽ നിന്ന് ന‍ൂറ് ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുകയ‍ും അവർക്ക് വേണ്ടി നല്ലരീതിയില‍ുള്ള പരിശീലനം നടന്ന‍ുവര‍ുകയ‍ും ചെയ്യ‍ുന്ന‍ു. എൻ സി സി ക‍ുട്ടികള‍ുടെ നേതൃത്വത്തിൽ സാമ‍ൂഹിക ക്ഷേമപരമായ വിവിധ പദ്ധതികൾ നടപ്പിലാക്കി വര‍ുന്ന‍ു.  ലഹരി വിമ‍ുക്ത കേരളം എന്ന പദ്ധതിയെ ആസ്‍പദമാക്കി സമ‍ൂഹത്തിന് ബോധവത്ക്കരണം നടത്ത‍ുന്നതിലേയ്ക്കായി വിവിധ തരം പരിപാടികൾ നടത്തിവര‍ുന്ന‍ു.

ഇന്ത്യൻ ആർമി ത്രീ കേരള ബറ്റാലിയൻ എൻ സി സി

          ന്യ‍ൂ ഹയർ സെക്കൻഡറി സ്‍കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീനിയർ ഡിവിഷനിൽ ആർമി എൻ സി സി 2020 അധ്യയന വർഷമാണ് പ്രവർത്തനമാരംഭിക്ക‍ുന്നത്.  ഒന്ന‍ും രണ്ട‍ും വർഷങ്ങളിലായി 160 കേഡറ്റ‍ുകൾക്കാണ് പരിശീലനം ചെയ്യാൻ സാധിക്ക‍ുന്നത്.  160 കേഡറ്റ‍ുകള‍ുള്ള തിനാൽ ഒര‍ു COY ആയാണ് ഈ യ‍ൂണിറ്റ് പ്രവർത്തിച്ച‍ുവര‍ുന്നത്.  (F COY) ഇന്ത്യൻ ആർമി ത്രീ കേരള ബറ്റാലിയൻ എൻ സി സി യ‍ുടെ കീഴിലാണ് F COY ഉൾപ്പെട‍ുന്നത്.  നിലവിൽ ത്രീ കേരള ബറ്റാലിയൻെറ കമാഡൻെറ് ആയി പ്രവർത്തിക്ക‍ുന്നത് കേൺൽ ഗൗതം റോയി ആണ്.  
          മഹാര്ഷ്‍ട്ര ആസ്ഥാനമാക്കി പ്രവർത്തിക്ക‍ുന്ന ഓഫീസേഴ്സ് ട്രയിനിംഗ് അക്കാഡമിയിൽ നിന്ന‍ും പരിശീലനം പ‍ൂർത്തിയാക്കിയ ലഫ്‍റ്റനൻറ് കിംഗ്സിലി ജയിൻ ജെ ആണ് COY കമാൻററായി പ്രവർത്തനമന‍ുഷ്‍ഠിക്ക‍ുന്നത്.  കേഡറ്റ‍ുകൾക്ക് പരിശീലനം നൽക‍ുന്നതിനായി രണ്ട് GCA മാര‍ും രണ്ട് BCA മാര‍ും ഉണ്ട്.  Full Time Lady Officer ആയി ഈ നാള‍ുകളിൽ പ്രവർത്തനമന‍ുഷ്‍ഠിച്ച‍ു വര‍ുന്നത് 3KBN സാങ്‍ക എൽ തങ്കച്ചൻ ആണ്.  കൃത്യതയോടെയ‍ുള്ള പരിശീലനമാണ് കേഡറ്റ‍ുകൾക്ക് ലഭ്യമായിക്കൊണ്ടിരിക്ക‍ുന്നത്.  Routine പരേഡിന് പ‍ുറമെ ഗാർഡ് ഓഫ് ഓണർ റൈഫിൾ ഡ്രിൽ, കെയിൻ ഡ്രിൽ, ടേബിൾ ഡ്രിൽ, സോർഡ് ഡ്രിൽ എന്നിവയ്ക്ക‍ും പ്രത്യേക പരിശീലനം നൽകിവര‍ുന്ന‍ു.  ഈ വർഷത്തെ റിപ്പബ്ലിക് ഡേ പരേഡ് സെലക്ഷന് മ‍ുന്നോടിയായിട്ട‍ുള്ള വിവിധ ക്യാംപ‍ുകളിൽ പങ്കെട‍ുത്ത് മത്സരിച്ച് 1GA തലം വരെ എത്തിനിൽക്ക‍ുന്ന 3 കേഡറ്റ‍ുകൾ യ‍ൂണിറ്റിന് അഭിമാനമാണ്.  മ‍ുൻ വർഷങ്ങളിൽ Pre RD -II ക്യാംപ് വരെ നമ്മ‍ുടെ കേഡറ്റ‍ുകൾ മികവ് തെളിയിച്ചിട്ട‍ുണ്ട്.  
           ബറ്റാലിയൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ഒബ്സ്റ്റക്കിൾ ട്രെയിനിംഗ് ക്യാപ്, ഡയറൿടറേറ്റിൻെറ ആഭിമ‍ുഖ്യത്തിൽ സംഘടിപ്പിച്ചിട്ട‍ുള്ള ആർമി അറ്റാച്ച്മെൻറ് ക്യാംപ്, ലൈൻ ഏര്യ കോമ്പറ്റിഷൻ(ഫസ്‍റ്റ്) ഡ്രിൽ , കോമ്പറ്റിഷൻ(ഫസ്‍റ്റ്) , കൾച്ചറൽ കോമ്പറ്റിഷൻ(ഫസ്‍റ്റ്) , TSC(തൽ സൈനിക് ക്യാംപ്) , ഫയറിംഗ് ക്യാംപ്, ടെൻറ് പിച്ചിംഗ് (ഫസ്‍റ്റ്) ബറ്റാലിയൻ ഗാർഡ്(ടീം സെലക്ഷൻ) ത‍ുടങ്ങിയ വിവിധ മത്സര ക്യാപ‍ുകളിൽ യ‍ൂണിറ്റിലെ  (F COY) കേഡറ്റ‍ുകൾ മികവ് തെളിയിച്ചിട്ട‍ുണ്ട്.  ADG യ്ക്കൊപ്പം പ‍ുതിയ ഡയറൿടറേ‍റ്റ് മന്ദിരത്തിൻെറ തറക്കല്ലിടൽ ചടങ്ങിൽ മ‍ുഖ്യകാർമ്മികത്വം വഹിക്കാൻ 5 കേഡറ്റ‍ുകൾക്ക് സെല‍ക്ഷൻ ലഭിച്ചിട്ട‍ുണ്ട്.  
          വിവിധ ഔട്ട് ഡോർ ക്യാംപ‍ുകളില‍ും  നമ്മ‍ുടെ യ‍ൂണിറ്റിലെ കേഡറ്റ‍ുകൾ പങ്കെട‍ുത്ത് മികവ് തെളിയിച്ചിട്ട‍ുണ്ട്.  ട്രക്കിംഗ് എൿ‍പെഡിഷൻ, സൈക്ലിംഗ്, പാരാഗ്ലൈഡിംഗ്, പാരാ സെയിലിംഗ്, കയാക്കിംഗ്, മൗണ്ടനൈറിംഗ്, റോക്ക് ക്ലൈംബിംഗ് ,അഡ്വഞ്ചർ ക്യാംപ് എന്നിവയിൽ പങ്കെട‍ുത്ത് ക്യാംപ് സർട്ടിഫിക്കറ്റ‍ുകൾ നേടാന‍ും, മികവ് തെളിയിക്കാന‍ും യ‍ൂണിറ്റിലെ കേ‍ഡറ്റ‍ുകൾക്ക് സാധിച്ചിട്ട‍ുണ്ട്.  പരിശീലന കാലയളവിൽ മികവ് തെളിയിച്ച് വിവിധ സർട്ടിഫിക്കറ്റ‍ുകൾക്ക് അർഹരാക‍ുന്ന കേഡറ്റ‍ുകൾക്ക്  CSM, SGT, CPL, L/CPL എന്നിങ്ങനെ വിവിധ റാങ്ക‍ുകൾ നൽകിവര‍ുന്ന‍ു.  CPL റാങ്ക‍ു മ‍ുതൽ മ‍ുകളിലേക്ക് യോഗ്യത നേട‍ുന്ന കേഡറ്റ‍ുകൾക്ക് നിലവിലെ ഗ്രേസ് മാർക്കിന് പ‍ുറമേ 5% മാർക്ക് അഡീഷണൽ ഗ്രേസ് മാർക്കായി നൽകിവര‍ുന്ന‍ു.