"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:

== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:15222freedomday3.jpg|ലഘുചിത്രം]]
2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം  സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ  വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ   സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  പതിനാലാം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് ഉദ്ഘാടനം ചെയ്തു.  

12:11, 27 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  പതിനാലാം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു.

ജ‍ൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്ക‍ൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് നിർവഹിച്ചു.

ജൂൺ 19 വായനാ ദിനം

ജൂൺ 19 മുതൽ മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിച്ചു. വായനാ മൽസരം, വായന കുറിപ്പ് തയ്യാറാക്കൽ,ചിത്രരചന മത്സരം, ചിത്രവായന, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂളിൽ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി.

ബഷീർ ദിനം

   ബഷീർ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്ക‍ൂളിൽ നടത്തി. പ്രശ്നോത്തരി,ബഷീർ കഥാപാത്രങ്ങൾ വരക്കൽ, ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർകൃതികൾ പരിചയപ്പെടൽ തുടങ്ങിയവ ശ്രദ്ധേയമായി.

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

   തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് ന‍ടത്തിയത്.

ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി.

ചാന്ദ്രദിനം ആഘോഷിച്ചു

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

ദേശീയ ഡോക്ടേഴ്സ് ദിനം

ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്.

ഹിരോഷിമ,നാഗസാക്കി ദിനം

   യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

‍‍ചാന്ദ്രയാൻ