ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}                                               '''രവി സന്നിധിമാത്രേണ സൂര്യകാന്തം വികാസയേത്'''
 
'''ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്'''
[[പ്രമാണം:23068 CRAFT SEP 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:23068 CRAFT 2.jpg|ലഘുചിത്രം]]
സെപ്റ്റംബർ അഞ്ച്  അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാ‍ർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും അദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം.


== '''ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം''' ==
== '''ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം''' ==

19:44, 5 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
                                              രവി സന്നിധിമാത്രേണ സൂര്യകാന്തം വികാസയേത്

ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്

സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാ‍ർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും അദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം.

ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം

കൊടുങ്ങല്ലൂർ : സ്വർഗ്ഗീയ സതീഷ് കുമാർ അനുസ്‍മരണദിനത്തിൽ സംസ്‍കൃതം അക്കാദമിക്ക് കൗൺസിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിത്തുകൊണ്ട് രാമായണപ്രശ്‍നോത്തരി നടത്തി. ആഗസ്റ്റ് രണ്ടാം തിയ്യതി ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് യു. പി, ഹൈസ്‍കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ വരദ പി എ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം കൗൺസില‍ർ സി എസ് സുമേഷിന്റെ കയ്യിൽ നിന്നും വരദ പി എ എറ്റുവാങ്ങുന്നു.

രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

സ്വസ്‍തി സംസ്‍കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒന്നാം തിയ്യതി വിദ്യാലയത്തിൽ സംസ്‍കൃത രാമായണ പ്രശ്‍നോത്തരി നടന്നു. യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം സൂര്യദേവ് കെ എസ്, രണ്ടാം സമ്മാനം ലക്ഷ്‍മിലയ ടി എസ്, മൂന്നാം സമ്മാനം അമർനാഥ് പി യു എന്നിവർ കരസ്ഥമാക്കി. വിജയികളായ കുട്ടികൾക്ക് സ്വസ്തി സംസ്‍കൃതം ക്ലബ്ബ് സമ്മാനങ്ങൾ നൽകി .

മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.

നിഹാര പ്രസാദ്സൽമ
അലീന & അമീന

വലിയപെരുന്നാളിനോടനുബന്ധിച്ച് സൃഷ്ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചി മത്സരവും മാപ്പിളപ്പാട്ട് മത്സരവും നടത്തി. ജൂൺ 27 ന് 2 മണിക്കാണ് മത്സരം സംഘടിപ്പിച്ചത്. യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മെഹന്തിയാൽ മൊഞ്ചുള്ള ചിത്രങ്ങൾ തന്റെ സഹപാഠിയുടെ കൈകളിൽ തീർക്കുന്നത് ഒരു നവ്യാനുഭൂതിയായി. യു പി വിഭാഗം ഒന്നാം സ്ഥാനം സൽമയും എച്ച് എസ് വിഭാഗം അഥീനയും നേടി.

സൃഷ്ടി

2023 - 24 അധ്യയനവർഷത്തിലെ പ്രവൃത്തിപരിചയക്ലബ്ബ് പ്രവർത്തനം ജൂൺ 16 ന് ആരംഭിച്ചു. കൺവീന‍ർ ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ വിദ്യാ‍ർത്ഥികളുടെ ഭാഗത്തുനിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ വിശാൽ കൃഷ്ണയെ തെരെഞ്ഞടുത്തു. പ്രവൃത്തിപരിചയ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുപ്പത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് സൃഷ്ടി എന്ന ക്ലബ്ബ് രൂപീകരിച്ചത്.

ജൂലൈ 29 വാൻഗോഗ് ഓർമ്മദിനം

ലോകപ്രശസ്‍ത റഷ്യൻ ചിത്രകാരൻ വാൻഗോഗിന്റെ ഓർമ്മദിവസം ആചരിച്ചു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂൾ ക്രാഫ്റ്റ് ക്ലബ്ബായ സൃഷ്ടി യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് ചൈതന്യടീച്ചർ വിവരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം വരച്ച ചിത്രങ്ങളും പുനഃസൃഷിടുച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നിറംപകർന്നു.

അമൂല്യം …. വൈദ്യുതി

ജൂലൈ ഒന്നാം തിയ്യതി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് KSEB യിലെ രണ്ടു ഉദ്യോഗസ്ഥർ ഊർജ്ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്‍തു. പ്രസ്‍തുത പരിപാടിയിൽ ദിവ്യ ടീച്ചർ സ്വാഗതവും വിദ്യാർത്ഥിപ്രതിനിധി കുമാരി വരദ പി എ നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധദിനാചരണം

ജൂൺ 26 ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. സംഗീതടീച്ചർ നേതൃത്വം നൽകിയ പരിപാടികളിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.