എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഉപജില്ലാ സംസ്‍കൃതം രാമായണപ്രശ്നോത്തരി മത്സരം

കൊടുങ്ങല്ലൂർ : സ്വർഗ്ഗീയ സതീഷ് കുമാർ അനുസ്‍മരണദിനത്തിൽ സംസ്‍കൃതം അക്കാദമിക്ക് കൗൺസിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിത്തുകൊണ്ട് രാമായണപ്രശ്‍നോത്തരി നടത്തി. ആഗസ്റ്റ് രണ്ടാം തിയ്യതി ബുധനാഴ്ച്ച രാവിലെ പത്ത് മണിക്ക് യു. പി, ഹൈസ്‍കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ വരദ പി എ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം കൗൺസില‍ർ സി എസ് സുമേഷിന്റെ കയ്യിൽ നിന്നും വരദ പി എ എറ്റുവാങ്ങുന്നു.

രാമായണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു

സ്വസ്‍തി സംസ്‍കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒന്നാം തിയ്യതി വിദ്യാലയത്തിൽ സംസ്‍കൃത രാമായണ പ്രശ്‍നോത്തരി നടന്നു. യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം സൂര്യദേവ് കെ എസ്, രണ്ടാം സമ്മാനം ലക്ഷ്‍മിലയ ടി എസ്, മൂന്നാം സമ്മാനം അമർനാഥ് പി യു എന്നിവർ കരസ്ഥമാക്കി. വിജയികളായ കുട്ടികൾക്ക് സ്വസ്തി സംസ്‍കൃതം ക്ലബ്ബ് സമ്മാനങ്ങൾ നൽകി .

മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.

നിഹാര പ്രസാദ്സൽമ
അലീന & അമീന

വലിയപെരുന്നാളിനോടനുബന്ധിച്ച് സൃഷ്ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചി മത്സരവും മാപ്പിളപ്പാട്ട് മത്സരവും നടത്തി. ജൂൺ 27 ന് 2 മണിക്കാണ് മത്സരം സംഘടിപ്പിച്ചത്. യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മെഹന്തിയാൽ മൊഞ്ചുള്ള ചിത്രങ്ങൾ തന്റെ സഹപാഠിയുടെ കൈകളിൽ തീർക്കുന്നത് ഒരു നവ്യാനുഭൂതിയായി. യു പി വിഭാഗം ഒന്നാം സ്ഥാനം സൽമയും എച്ച് എസ് വിഭാഗം അഥീനയും നേടി.

സൃഷ്ടി

2023 - 24 അധ്യയനവർഷത്തിലെ പ്രവൃത്തിപരിചയക്ലബ്ബ് പ്രവർത്തനം ജൂൺ 16 ന് ആരംഭിച്ചു. കൺവീന‍ർ ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ വിദ്യാ‍ർത്ഥികളുടെ ഭാഗത്തുനിന്നും സെക്രട്ടറിയായി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ വിശാൽ കൃഷ്ണയെ തെരെഞ്ഞടുത്തു. പ്രവൃത്തിപരിചയ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുപ്പത് അംഗങ്ങളെ ചേർത്തുകൊണ്ടാണ് സൃഷ്ടി എന്ന ക്ലബ്ബ് രൂപീകരിച്ചത്.

ജൂലൈ 29 വാൻഗോഗ് ഓർമ്മദിനം

ലോകപ്രശസ്‍ത റഷ്യൻ ചിത്രകാരൻ വാൻഗോഗിന്റെ ഓർമ്മദിവസം ആചരിച്ചു. പനങ്ങാട് ഹയർസെക്കന്ററി സ്‍കൂൾ ക്രാഫ്റ്റ് ക്ലബ്ബായ സൃഷ്ടി യുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ച് ചൈതന്യടീച്ചർ വിവരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രവും അദ്ദേഹം വരച്ച ചിത്രങ്ങളും പുനഃസൃഷിടുച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നിറംപകർന്നു.

അമൂല്യം …. വൈദ്യുതി

ജൂലൈ ഒന്നാം തിയ്യതി എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് KSEB യിലെ രണ്ടു ഉദ്യോഗസ്ഥർ ഊർജ്ജസംരക്ഷണത്തെകുറിച്ചും വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകുകയും ചെയ്‍തു. പ്രസ്‍തുത പരിപാടിയിൽ ദിവ്യ ടീച്ചർ സ്വാഗതവും വിദ്യാർത്ഥിപ്രതിനിധി കുമാരി വരദ പി എ നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധദിനാചരണം

ജൂൺ 26 ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ലഹരി വിരുദ്ധക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു പി, ഹൈസ്‍കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. സംഗീതടീച്ചർ നേതൃത്വം നൽകിയ പരിപാടികളിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അധ്യാപകദിനാഘോഷം

രവി സന്നിധിമാത്രേണ സൂര്യകാന്തം വികാസയേത്

ഗുരു സന്നിധിമാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത്

സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ക്രാഫ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ആശംസാകാ‍ർഡുകൾ നൽകികൊണ്ട് ആദരിച്ചു. ചൈതന്യടീച്ചറുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് ക്ലബ്ബ് അംഗങ്ങൾ വർണ്ണാഭമായ കാർഡുകൾ തയ്യാറാക്കി. വിദ്യാർത്ഥികളിൽ ഗുരുതുല്യരായവരെ ബഹുമാനിക്കാനും ആദരിക്കുവാനുമുള്ള വാസനയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രാഫ്റ്റ് ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനം.

സംസ്‍കൃതദിനാഘോഷം നടത്തി

പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിലെ സംസ്‍കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രാവണപൂർണ്ണിമ ദിനാഘോഷം നടത്തി. 2023 സെപ്റ്റംബർ 1`1 ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. പ്രാധാനാധ്യാപിക ദീതി ടീച്ചർ സംസ്‍കൃതദിനാഘോഷം നടത്തി. കുമാരി നിവേദ്യ പ്രസാദ് സംസ്‍കൃതദിനസന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ സംസ്‍കൃതവിദ്യാർത്ഥികൾക്കും ആശംസാകാ‍ർഡുകൾ വിതരണം നടത്തി.

ഹിന്ദി ദിനം ആചരിച്ചു

2023 – 2024 അധ്യയന വർഷത്തെ ഹിന്ദി വാരാഘോഷത്തിന് സെപ്റ്റംബർ 14 വ്യാഴാഴ്ച്ച പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ പ്രഭാതസഭയിൽ തിരിതെളിഞ്ഞു. പ്രാതകാൽ സഭ ഹിന്ദിപ്രാ‍ർത്ഥനയോടെ ആരംഭിച്ചു. ഹിന്ദിയിൽ പ്രതിജ്ഞചൊല്ലിയത് കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. തുടർന്ന് ഹിന്ദി വാർത്ത, ചിന്താവിഷയം, ഹിന്ദിയിൽ ജി കെ ചോദ്യങ്ങൾ, ഹിന്ദിദിനപ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം എന്നിവയുടെ അവതരണം വേറിട്ട ഹൃദ്യമായ ഒരനുഭവമായിമാറി. അന്നേദിവസം തന്നെ ഹിന്ദി എൿസിബിഷൻ നടത്തുകയുണ്ടായി.

തുടർന്നുള്ള ദിവസങ്ങളിൽ ഹിന്ദിഭാഷയോട് താൽപര്യമുണർത്തുന്ന പോസ്റ്റൽ രചന, വായന, ക്വിസ്, പ്രസംഗം തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്‍തു. സ്‍കൂളിലെ എല്ലാകുട്ടികൾക്കും മധുരം നൽകിയത് ഹിന്ദി ദിനത്തെ ഏറെ മാധുര്യമുള്ളതായി.

സംസ്‍കൃതം മമ ജീവവാണീ...

അഖിലഭാരതശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതിയുടെ സംസ്കൃതി പുരസ്‍കാരം കരസ്ഥമാക്കിയ നമ്മുടെ വിദ്യാലയത്തിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്‍തു.2022 - 2023  അധ്യയനവർഷം സംസ്‍കൃതത്തിൽ ഉയർന്ന ഗ്രൈഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‍കാരമാണ് നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയത് . ലക്ഷാ‍ർച്ചനാ സമിതി സമ്മാനിച്ച പ്രശസ്‍തി പത്രവും ട്രോഫിയും തൃശൂർ മണലാറുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികൾ സ്വീകരിച്ചു.  ആദിൽ ദേവ് എം എസ്, ആദിദേവ് ഡി വി, അമൽ ജിത്ത് പി ആർ, അമർനാഥ് പി യു, അനാമിക ഇ എ, അനയ് ടി എ, അഞ്ചൽ കൃഷ്ണ, അവിനിത ടി വി, ആയില്യ ടി എം, ഭാഗ്യനാഥ് എം എസ്, ഭവിൻനാഥ് ഇ ആർ, നകുൽ പി സി, നിവേദ്യ എ എസ്, റിഷിദേവ് കെ ആർ, സൂര്യദേവ് കെ എസ്, ശ്രേയസ്സ് പി എസ്, വൈഭവ് എ ആർ, കൃഷ്ണേന്ദു എ യു, കൃഷ്ണജിത്ത് ആ‍ർ എ, യധുകൃഷ്ണ ശീലൻ, അഭിരാജ് വി എസ്, അവന്തിക സി ആർ, നിഹാര പ്രസാദ്, ദേവപ്രിയ, കൃഷ്ണപ്രിയ ടി എസ് നിഖിത സുരേഷ് , ലക്ഷ്മിലയ ടി എസ്, ശ്രേയസ്സ് പി എസ്, അമേയ പി ജെ, അനന്യകീർത്തി, അൻകിത എം ബി, അർജ്ജുൻ എം പി, ദേവകൃഷ്ണ വി ബി, ഹ‍ർഷിത് കെ ദാസ്, കൃഷ്ണ പി യു, ലക്ഷ്മി കെ ബിജു, നിഖിത പി എസ്, നിള കെ ആർ, സായ് കൃഷ്ണ കെ എസ്, ശിവശ്രീ കെ ആർ, തീർത്ഥ ടി ടി, വൈഗ എൻ എസ്, വേണുരാജ് പി എസ് എന്നിവർ പുരസ്‍കാരങ്ങൾ സ്വീകരിച്ചു.

അഭിനന്ദനങ്ങൾ

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Time waste is Life Waste എന്ന വിഷയത്തെ ആസ്‍പദമാക്കി ഒൿടോബർ 9 ന് നടന്ന ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. യു പി വിഭാഗത്തിൽ നിന്ന് അനയ് ടി എ (7B) എച്ച് എസ് വിഭാഗത്തിൽനിന്ന് വരദ പി എ (9A) എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി