"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
<p> | <p> | ||
== '''പുതിയ കെട്ടിടങ്ങൾ''' == | == '''പുതിയ കെട്ടിടങ്ങൾ''' == | ||
വരി 99: | വരി 98: | ||
[[പ്രമാണം:43018-LVHS-school-bus.jpg|ലഘുചിത്രം|സ്‌കൂൾ ബസ്സ് ]] | [[പ്രമാണം:43018-LVHS-school-bus.jpg|ലഘുചിത്രം|സ്‌കൂൾ ബസ്സ് ]] | ||
കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം. | കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം. | ||
<blockquote>[https://www.youtube.com/watch?v=5WAwfCaaEHk '''<big>LVHS SCHOOL PROFILE VIDEO</big>'''] | <blockquote>[https://www.youtube.com/watch?v=5WAwfCaaEHk '''<big>LVHS SCHOOL PROFILE VIDEO</big>'''] | ||
Website: [https://www.lvhspothencode.in/ www.lvhspothencode.in]</blockquote> | Website: [https://www.lvhspothencode.in/ www.lvhspothencode.in]</blockquote> |
10:06, 29 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പുതിയ കെട്ടിടങ്ങൾ
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത്
സി.സി.ടി.വി ക്യാമറകൾ
വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.
മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം
നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി.
നവീകരിച്ച ലൈബ്രറി
പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത്
പുതിയ പാചകപ്പുര
സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്.
കൗൺസിലിംഗ് സെൻറർ
ലക്ഷ്മിവിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി.
ടെക്കീസ് പാർക്ക്
സ്ക്കൂളിന്റെ കാമ്പസിനുള്ളിൽ തന്നെ ഒരു ഐ. ടി പാർക്ക്.
വിവിധ കായിക കോർട്ടുകൾ
ഖോ-ഖോ, കബഡി, വോളിബാൾ , ത്രോബാൾ, ബാസ്കറ്റ്ബാൾ, നെറ്റ്ബാൾ , എന്നിവയുടെ കോർട്ടുകൾ ഉണ്ട്. ഇവയില്ലെല്ലാം പരിശീലനങ്ങളും നടത്തി വരുന്നു.
ഐ. ടി റൂം
നവീകരിച്ച ഐ.ടി റൂം കുട്ടികൾക്ക് വളരെ സുഗമമായി പഠിക്കാനുള്ള ക്രമീകരണം.
ഓഫീസ്
മനോഹരമായതും ആർക്കും അനായാസേന എന്ത് കാര്യത്തിനും കയറിവരുവാനും ഇരിക്കുവാനുമുള്ളതുമായ ഓഫീസ്.
ക്ലീൻ ക്യാമ്പസ്
വളരെ വൃത്തിയായി പരിപാലിക്കുന്ന ക്യാമ്പസ് ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്.
ഗ്രീൻ ക്യാമ്പസ്
എക്കോ ക്ലബ്ബിൻറെ പ്രയത്‌നത്തോടെ വളരെ മനോഹരമായ ഒരു പച്ചക്കറി തോട്ടം അടങ്ങിയ ഗ്രീൻ ക്യാമ്പസ്.
ക്ലാസ്സ് മുറികൾക്കുള്ളിൽ
എല്ലാ ക്ലാസ്സുകളിലും ലൈറ്റുകൾ, ഫാനുകൾ, പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ വായു സഞ്ചാരമുള്ള ഈ ക്ലാസ് റൂമുകൾ കുട്ടികൾക്ക് പഠിക്കുവാനായുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നു.
അർദ്ധ സൈനിക വിഭാഗങ്ങൾക്കായി
എൻ.സി.സി. നേവി, എൻ.സി.സി. ആർമി, എസ് .പി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവയ്ക്കായി വളരെ നല്ല സൗകര്യങ്ങളുള്ള മുറികൾ.
ടോയ്ലറ്റുകൾ
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്.
ഓഡിറ്റോറിയം
1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു.
സ്‌കൂൾ ബസ്സ്
കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം.