"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 433: | വരി 433: | ||
2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.''' | 2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.''' | ||
'''ക്രിസ്തുമസ് ആഘോഷം''' |
15:33, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ 1
1/06/2022 ന് സെന്റ് തെരേസ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ രാവിലെ 9.30 തോടെ ആരംഭിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവേശനോത്സവത്തിന് സംസ്ഥാനതല ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. തത്സമയം കുട്ടികൾക്ക് അത് വീക്ഷിക്കുന്നതിനുള്ള അവസരം ഒരിക്കിയിരുന്നു. തുടർന്ന് നവാഗതരായ കുരുന്നുകളെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു. സ്കൂളിന്റെ ലോക്കൽ മാനേജരും സുപ്പീരിയറും ആയ ബഹുമാനപ്പെട്ട സിസ്റ്റർ ജോസ്ലിൻ ജോസഫ്, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോഷ്നി മാനുവൽ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട സിസ്റ്റർ വിനയ റോസ്, ടി. ടി. ഐ. പ്രിൻസിപ്പാൾ ശ്രീമതി വിനയ ടീച്ചർ, പി.ടി.എ പ്രസിഡന്റ്മാരായ ശ്രീ. രതീഷ് ആന്റണി, ശ്രീ. സുനീഷ് എന്നിവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് പ്രസംഗിക്കുകയും ചെയ്തു .
പരിസ്ഥിതി ദിനാചരണവും ബട്ടർഫ്ലൈ പാർക്ക് ഉദ്ഘാടനവും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 3/ 6 / 2022 ന് യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരവും പെയിന്റിംഗ് മത്സരവും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും പൂമ്പാറ്റകളെ ആകർഷിക്കുന്ന പൂക്കൾ ഉണ്ടാകുന്ന ചെടികളും നട്ട് കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ജി.എച്ച്.എസ്.എസ്. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സംസ്ഥാന ശാസ്ത്ര ക്ലബ് സെക്രട്ടറി, ജില്ലാ ശാസ്ത്ര കോൺഗ്രസ് അക്കാദമി കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്രീ. മനോജ് കുമാർ പി.പി. നിർവഹിച്ചു. ദൈനംദിന ജീവിതത്തിൽ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ. മനോജ് കുമാർ സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ റോസ്മിൻ വിശിഷ്ടാതിഥി ശ്രീ. മനോജ് കുമാർ സാറിന് സ്മരണിക നൽകി ആദരിക്കുകയും ചെയ്തു.
ജൂൺ 21- യോഗ ദിനാചരണവും മ്യൂസിക് ഡേയും ആചരിച്ചു.
യോഗാദിനാചരണത്തിന്റെയും മ്യൂസിക് ഡേയുടെയും പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള മനോഹരമായ യോഗ ഡാൻസും യോഗയും സംഗീതത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്ന പ്രസംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായിട്ടാണ് ഗാനശകലങ്ങൾക്ക് അനുസൃതമായി യോഗ ഡാൻസ് അവതരിപ്പിച്ചത്. ഗായികമാരായ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസും ഗാനങ്ങൾ ആലപിച്ചു. യോഗാ ദിനത്തെയും മ്യൂസിക് ഡേയും സുന്ദരമാക്കി.
യുപി, ഹൈസ്കൂൾ വിഭാഗം ക്ലാസുകളിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ
മലയാളം
യു പി വിഭാഗം
അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനു വേണ്ടി അവ എഴുതി പഠിപ്പിച്ചു വായിക്കുകയും ഏറ്റെടുത്ത് നടത്തുകയും ചെയ്തു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി പാഠപുസ്തകമായി തിരിച്ചു വ്യക്തമായ രീതിയിൽ അക്ഷരങ്ങളും വാക്കുകളും ചിരിക്കാൻ പഠിപ്പിച്ചു.
ഹൈസ്കൂൾ വിഭാഗം
അക്ഷരങ്ങളും ചിഹ്നങ്ങളും ഓർമിപ്പിക്കുകയും ഉച്ഛാരണം ശരിയായ രീതിയിൽ പറഞ്ഞു പഠിപ്പിക്കുകയും ചെയ്തു. എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി കുട്ടികളോട് അവരുടെ കോവിഡ് കാല അനുഭവങ്ങൾ എഴുതിക്കുകയും പറയുകയും ചെയ്തു വായന മത്സരം സംഘടിപ്പിച്ചു വായനാദിനാചരണം ത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നോട്ടീസ് ബോർഡ് നിർമ്മാണം കഥാ രചന മത്സരങ്ങൾ എന്നിവ നടത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് വായിച്ച് വരെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഇംഗ്ലീഷ് യു പി യുപി വിഭാഗം
അക്ഷരമാല ചെറിയ അക്ഷരം വലിയ അക്ഷരം ചിത്രം നോക്കി വായിക്കൽ പാഠഭാഗത്തുള്ള പുതിയ വാക്കുകൾ പഠിക്കൽ വായന പരിശോധന വ്യാകരണം നന്നായി പഠിച്ചിട്ടുണ്ട് എന്ന് വിലയിരുത്തുന്നതിനായി വാക്യങ്ങൾ എഴുതുകയും പറയുകയും ചെയ്യുന്നു
ആ മനസ്സിലാക്കുന്നതിനുവേണ്ടി വായന പരിശോധന നടത്തുന്നു. ദിവസങ്ങൾ എങ്ങനെ ചെലവഴിച്ചു എന്നറിയാൻ പ്രവർത്തനം നൽകി അതിലൂടെ ഇംഗ്ലീഷ് വ്യാകരണം എത്രമാത്രം കുട്ടികൾക്ക് പ്രയോഗിക്കാൻ സാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു പഠിച്ച കവിതകളെക്കുറിച്ച് പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.
മാക്സ് യു പി വിഭാഗം
യുപി ക്ലാസിലെ കുട്ടികൾക്ക് ട്രാക്ടർ നിർമ്മാണം കണക്കിലെ പാട്ടിനൊപ്പം നിർത്തം ചെയ്യിക്കൽ പ്രകൃതിയെ നിരീക്ഷിക്കൽ ഗുണനപ്പട്ടിക പടിക്കൽ ചതുഷ്ക്രിയകൾ കുട്ടി ഉറപ്പിക്കൽ സംഖ്യകളുടെ ലോകം സ്ഥാന വില നിശ്ചയിക്കൽ പലതരം ശേഷിപ്പുകൾ തിരിച്ചറിയൽ ഗുണനം ഭരണം ഭിന്നസംഖ്യകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യിപ്പിച്ചു
Maths HS വിഭാഗം
പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി മുന്നൊരുക്കങ്ങൾ നടത്തി 8 9 10 ക്ലാസുകളിലെ ഗുണനപ്പട്ടിക ഡിവിഷൻ പെർഫെക്ട് സ്ക്വയർ
സയൻസ് യു പി
ആറാം ക്ലാസിലെ കുട്ടികൾക്ക് സയൻസ് എന്ന വിഷയത്തെക്കുറിച്ച് പരിചയപ്പെടുത്തിക്കൊടുത്തു ഏഴാം ക്ലാസിലെ കുട്ടികൾക്ക് ആറാം ക്ലാസിലെ പാഠഭാഗങ്ങൾ ഓർമ്മിപ്പിച്ചു കൊടുക്കുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു പാഠഭാഗവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു
HS Physics
8 9 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മുൻ ക്ലാസുകളിൽ പഠിച്ച പാഠഭാഗങ്ങൾ ഒന്നുകൂടി ഓർമിപ്പിക്കുകയും സൂത്രവാക്യങ്ങൾ ഓർമ്മപ്പെടുത്തുകയും പഠിപ്പിച്ച ഭാഗങ്ങൾ കുട്ടികൾ എത്രമാത്രം ഓർമിക്കുന്നുണ്ട് എന്നറിയാൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു
കെമിസ്ട്രി
കഴിഞ്ഞവർഷത്തെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പഠനപ്രവർത്തനങ്ങൾ നൽകി വീഡിയോ പീരിയോഡിക് ടേബിൾ ഉൽഭവം അതിനു പുറകിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞൻ മൂലകങ്ങളുടെ അറ്റോമിക് നമ്പർ അവയുടെ വിന്യാസം എന്നിവ കുട്ടികളെക്കൊണ്ട് രേഖപ്പെടുത്തുകയും ചെയ്തു
ബയോളജി
മുൻ വർഷത്തെ പാഠഭാഗങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും കഴിഞ്ഞവർഷം പഠിച്ച പരീക്ഷണങ്ങളെ കുറിച്ച് ചോദിക്കുകയും പരിസ്ഥിതിയുമായി കുട്ടികളെ കൂടുതൽ പഠിപ്പിക്കുന്നതിനായി സ്കൂളിൽ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു കൂടാതെ ക്വിസ് മത്സരം നടത്തി.
സോഷ്യൽ സയൻസ് യു പി
കുട്ടികളെക്കൊണ്ട് മുൻവർഷം പഠിച്ച പാഠഭാഗങ്ങളെ കുറിച്ച് പറയിപ്പിക്കുകയും സ്കൂളിന്റെ ചരിത്രം എന്താണ് എഴുതി വെക്കുകയും ചെയ്തു
വിച്ച് സോഷ്യൽ സയൻസ്
കുട്ടികളോട് വ്യത്യസ്തങ്ങളായ യുദ്ധങ്ങളെ കുറിച്ച് പറയിപ്പിക്കുന്നു
ഹിന്ദി യുപി ഹൈസ്കൂൾ
ഹിന്ദിയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും പറയിപ്പിക്കുകയും പാഠപുസ്തകങ്ങൾ വായിക്കുകയും ചെയ്തു കുട്ടികളെക്കൊണ്ട് വാക്യങ്ങൾ എഴുതിപ്പിച്ചു വ്യാകരണ കാര്യങ്ങൾ തെറ്റുകൂടാതെ എഴുതാൻ എത്ര കുട്ടികൾക്ക് സാധിക്കും എന്ന് അറിയാൻ കേട്ടു എഴുത്തുകൾ നടത്തുകയും ചെയ്തു അക്ഷരങ്ങളും വാക്കുകളും ശരിയായ രീതിയിൽ ഉച്ചരിക്കാൻ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു
ജൂൺ 22 ആം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് താവക്കര ഗവൺമെന്റ് യുപി സ്കൂളിൽ ഹെഡ്മാസ്റ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവ് സാംസ്കാരിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഭദ്രദീപം തെളിയിച്ചുകൊണ്ട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന മാസാചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ പ്രസംഗിച്ചു ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ മാനുവൽ വിദ്യാരംഗം കോഡിനേറ്റർ സുനിത എന്നിവർ പ്രസംഗിച്ചു. ശിക്ഷാ തീയതി യോടൊപ്പം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും ഹെഡ്മിസ്ട്രസ് ചേർന്ന് ദീപം തെളിയിച്ചു. വായന മാസാചരണത്തിന് ഭാഗമായി പോസ്റ്റർ രചന മത്സരം നോട്ടീസ് ബോർഡ് നിർമാണം കവിത കഥാരചനാ മത്സരം ക്വിസ് മത്സരം പുസ്തകപരിചയം വായന മത്സരം എന്നിവ നടത്തി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വായനാദിനം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാം തീയതി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടത്തി. കുമാരി ദേവദത്തയെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.
ജൂലൈ മാസത്തെ പഠന പ്രവർത്തനങ്ങൾ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തോടെ അനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബഷീർ ക്വിസും ചിത്രരചന മത്സരവും നടത്തി. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിജയികളെ അനുമോദിച്ചു.
11/07/2022 ന് 2022 - 2023 അധ്യയന വർഷത്തിലെ സ്കൂൾ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ ലീഡറായി കുമാരി ദേവദത്തയും മറ്റു ഭാരവാഹികളും ചുമതലയേറ്റു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
Merit Evening
14/ 7/ 2022ന് ഉച്ചയ്ക്ക് 2 30ന് ചേർന്ന അനുമോദയോഗത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ (2021- 2022 ) പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയിൽ മുഴുവൻ A+ വാങ്ങിച്ച കുട്ടികളെയും മുഴുവൻ മാർക്ക് നേടിയ കുട്ടികളെയും അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കണ്ണൂർ മേയർ അഡ്വ. ടി. ഒ. മോഹനൻ അവർകളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും കുട്ടികൾക്ക് ഉപകാരങ്ങൾ സമ്മാനിച്ചതും. കണ്ണൂർ കോർപ്പറേഷനിൽ100% വിജയം കൈവരിച്ച സ്കൂൾ എന്ന നിലയിൽ സെന്റ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിനെ അഭിനന്ദിക്കുകയും മെയർ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് ഇൻസ്പയർ അവാർഡ് ജേതാക്കളായ കുമാരി സുലാല സി യെയും മേദാ എം നമ്പ്യാരെയും അഭിനന്ദിച്ചു.
21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
21/7/2022 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലൂണാർ ക്വിസ്സ് മത്സരം നടത്തി. ലൂണാർ ഡേയുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും കൊണ്ടും എല്ലാ ക്ലാസുകളും നോട്ടീസ് ബോർഡ് നിർമ്മാണം നടത്തുകയും യുപി വിഭാഗത്തിൽ നിന്നും 7A യും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 9D യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഓഗസ്റ്റ് മാസത്തിലെ പ്രവർത്തനങ്ങൾ
പ്രേംചന്ദ് ജയന്തി
പ്രേംചന്ദ് ജയന്തി ആചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഓരോ ക്ലാസുകളിലും പോസ്റ്റർ നിർമ്മാണവും നോട്ടീസ് ബോർഡ് നിർമ്മാണവും നടത്തി. സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണവും ചെയ്തു. ഹിന്ദി ഭാഷയിലാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്.
ചിങ്ങം 1: മലയാള ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് സ്പെഷ്യൽ അസംബ്ലി നടത്തി. ചിങ്ങം 1 ന്റെ പ്രാധാന്യത്തെക്കുറിച്ചും ഓണത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും മിസ്സ്. ഷൈനി അഗസ്റ്റിൻ സംസാരിച്ചു.
75 ാം സ്വാതന്ത്ര്യദിനാഘോഷം
15/08/2022 ന് 75 ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലുള്ള സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. ദേശഭക്തിഗാനാലാപനം, ദേശഭക്തി തുളുമ്പുന്ന നൃത്തം, പ്രസംഗങ്ങൾ (മലയാളം, ഹിന്ദി) എന്നിവ ഉണ്ടായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സിസ്റ്റർ വിനിയാ റോസ് പതാക ഉയർത്തി.റിട്ട. കേണൽ രവി പി വി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സ്കൂൾതല ഫെയർ
19/08/2022 ന് സയൻസ്,സോഷ്യൽ സയൻസ്, മാത്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ഫെയർ നടന്നു. നല്ല ശതമാനം കുട്ടികൾ ഇതിൽ പങ്കെടുക്കുകയും അതിൽ നിന്നും ഏറ്റവും നല്ല ഐറ്റം സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.
മഴയാത്ര
പരിസ്ഥിതിയെ അടുത്തറിയുന്നതിന് വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച മഴയാത്ര 2022 എന്ന പരിപാടിയിൽ ഏകദേശം 200 ഓളം കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഓണാഘോഷം
22/08/2022 ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്. അധ്യാപകനും പ്രശസ്ത കലാകാരനുമായ പ്രശാന്ത് മധു സാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മനോഹരമായ പുല്ലാങ്കുഴൽ വാദനവും മാപ്പിളപ്പാട്ടും സംഗീതവും കൊണ്ട് മുഖരിതമായിരുന്നു ഓണാഘോഷവേദി. ഓണപ്പായസവും ഓണസദ്യയും ആഘോഷമായ പരിപാടികളും അന്നേ ദിവസത്തെ മനോഹരമാക്കി. ഓണാഘോഷ പരിപാടിയിൽ ഏറ്റവും ആകർഷകമായത് കുട്ടികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ് തുടർന്ന് ഓണപ്പാട്ടു മത്സരവും നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10ടി യും യുപി വിഭാഗത്തിൽ 5ബി യും വിജയികളായി.
അധ്യാപക ദിനാചരണം
27/08/2022 ന് അധ്യാപക ദിനത്തിന്റെ ആഘോഷ പരിപാടികൾ നടന്നു സെപ്റ്റംബർ അഞ്ചിന് നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്നേ ദിവസം ആഘോഷിച്ചത്.
സെപ്റ്റംബർ മാസത്തെ പഠന പ്രവർത്തനങ്ങൾ
പച്ചക്കറിത്തോട്ടം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണവും വിത്ത് വിതരണവും നടത്തി. കൃഷിയുടെ ആവശ്യകതയും ജൈവകൃഷി ആരോഗ്യത്തിന് ഉത്തമമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണ് ഈ പച്ചക്കറിത്തോട്ട നിർമ്മാണം. അടുക്കളത്തോട്ടം എന്ന ഈ പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും വിത്തുകൾ വിതരണം ചെയ്തു.
ഹിന്ദി ദിവസ്സ് പക്ഷാചരണ്
'ഹിന്ദി ദിവസ്സ് പക്ഷാചരണ്' ന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനമാണ് സ്കൂളിൽ നടന്നത് ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കുവാനും ഹിന്ദിയാണ് നമ്മുടെ രാഷ്ട്രഭാഷ എന്നും മറ്റു ഭാഷകൾക്ക് നൽകുന്ന അതേ പ്രാധാന്യം ഹിന്ദിക്കും നൽകണമെന്നും കുട്ടികളെ ഉദ്ബോധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയത്. ഹിന്ദി ദിവസ്സ് പക്ഷാചരണത്തിന്റെ സമാപന ദിവസം കെ. ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ. പി. കെ സുഗുണൻ സാർ ആയിരുന്നു മുഖ്യാതിഥി.
സ്കൂൾ കലോത്സവം
സെപ്റ്റംബർ 24, 26 തീയതികളിൽ സ്കൂളിൽ കലോത്സവം നടന്നു. 24ആം തീയതി രാവിലെ 9:30 ന് സ്കൂൾ കലോത്സവത്തിന് തിരി തെളിച്ചു. നമ്മുടെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫ്ലവേഴ്സ് ടോപ് സിംഗർ ദേവന സി കെ ആണ് 2022 23 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. 24ആം തീയതി ഓഫ് സ്റ്റേജ് ഐറ്റങ്ങളും ഇരുപത്തിയാറാം തീയതി സ്റ്റേജ് ഐറ്റങ്ങളും നടന്നു. മികവുറ്റ രീതിയിലുള്ള അവതരണങ്ങളാണ് വേദികളിൽ നിറഞ്ഞുനിന്നത്.
ലഹരി വിമുക്ത കേരളം പരിപാടി
ബി. ആർ. സി യിൽ വെച്ച് നടന്ന 'ലഹരി വിമുക്ത കേരളം' എന്ന പരിപാടിയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം സ്കൂളിലെ എല്ലാ അധ്യാപകരും വ്യത്യസ്ത സമയങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലുമായി പങ്കെടുത്തു.
2021 - 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ- വായനാദിനാചരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് സന്ധ്യ അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട അതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.
വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.
ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.
ജൂൺ 21 യോഗ ഡേ
യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.
ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.
ക്വിസ് മത്സര വിജയികൾ
1. വേദ കെ കെ
2. അളക രാജീവൻ
2021ആഗസ്ത്
ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം
ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.
ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
അനുസ്മരണ പരിപാടികൾ
1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ]
2. ബഷീർ കൃതി പരിചയം
3. പ്രധാന ബഷീറിയൻകഥാപാത്ര പരിചയം
4. ക്വിസ്
സ്കൂൾതല സർഗോത്സവ വിജയികൾ
കാവ്യാലാപനം
1. വൈഗ രാജു-8A
2. നിസ്വന സജിത്ത്-8D
നാടൻ പാട്ട്
1. ദർശന രതീഷ്-8C
2. ശിവഗംഗ ആർ ജൈനി-8B
അഭിനയം
1. ദേവനന്ദ സാബു -8B
ചിത്രരചന
1. അമൃത ഓ-9C
2. പാർവ്വതി രാജ്-10C
കഥാരചന
1. ഗ്രാഹി ത സിജു-9C
2. മാളവിക സുഭാഷ്-9C
കവിതാരചന
1. ശിവനന്ദ ഷിബിൻ-8B
2. ഇഷ ജിതേഷ്-8D
പുസ്തകാസ്വാദനം
1. റിതു നന്ദ രജിത-9A
2. സാധിക കൃഷ്ണൻ -9C
കവിതാലാപന മത്സരം
സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ
1. നിഖിത മനോജ്
2. മായുക മനോജ്
3. നന്ദിത പി
4. നിസ്വന് സജിത്ത്
5. നന്ദന പി
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.
സ്വാതന്ത്ര്യത്തിന് എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്
ക്വിസ് മത്സര വിജയികൾ
പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ കെ യും .
പ്രാദേശിക ചരിത്ര രചന വിജയികൾ
സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.
ആഗസ്റ്റ് 15 വിവിധതരം യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.
ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ
ബോധവൽക്കരണ ക്ലാസ്
ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്.
2021 സെപ്തംബർ
06-09-2021
' പ്ലാസ്റ്റിക്മാലിന്യ സംസ്കരണം' എന്ന പരിപാടിയോടനുബന്ധിച്ച് രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം
വേദ കെ കെ- രണ്ടാം സ്ഥാനം
സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.
ഓണാഘോഷം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.
തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.
2021ഒൿടോബർ
' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു
2021 നവംബർ
കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ.
സെപ്തംബർ 14- ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.
ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ
ക്വിസ്- പ്രിലിമിനറി
രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുSteresasaihssത്തു.
റീജിയണൽ സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന് സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.
ലിറ്റിൽ കൈറ്റ്‌സ്
2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു.
രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ
ക്വിസ് മത്സര വിജയികൾ
ഗോപിക ഇ കെ
ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം
സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
2021ഡിസംബർ
02-12-2021
നൂഹ് മെഹ്റുഫ്-X
ജില്ലാതല ശാസ്ത്ര രംഗം സയൻസ് പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.
യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ
ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.
ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.
2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.
ക്രിസ്തുമസ് ആഘോഷം