"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
[[പ്രമാണം:41032 Sports kollam.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
[[പ്രമാണം:41032 Sports kollam.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.
==കായിക പരിശീലനം പ‍ുനരാരംഭിക്കുന്ന‍ു.==
പരീക്ഷ കാരണം നിർത്തി വച്ചിരുന്ന  ഗെയിമുകളുടെയും അത്‌ലറ്റിക്സ്  ഇവന്റുകളുടെയും കായിക പരിശീലനം  20.04.2022 ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ പ‍ുനരാരംഭിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുത്തിരുന്ന കുട്ടികളും പുതിയതായി പങ്കെടുക്കാൻ താല്പര്യമുള്ള  കുട്ടികളും കൃത്യമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു

10:54, 15 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാല കായിക പരിശീലനം.

സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ് 2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ 10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.

ടീം സെലക്ഷനും ഹോക്കി സ്പോർട്സ് കിറ്റ് സ്വീകരിക്കലും

കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസമുന്നേറ്റത്തിന് കുതിപ്പേകിയ ഗേൾസ് ഹൈസ്കൂളിന്റെ കായിക പരിശീലനം ദേശീയ നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ഹോക്കി സ്പോർട്സ്കിറ്റ് വിതരണവും വിവിധ ഗെയിമുകളുടെ പരിശീലനവും അത്‍ലറ്റിക് മീറ്റ് ഇവന്റുകളുടെ ഉദ്ഘാടനവും 2022 ഏപ്രിൽ 20-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് ബഹു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രി. എക്സ്. ഏണസ്റ്റ് നിർവ്വഹിച്ച‍ു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.എം. ജെ. മനോജ് പദ്ധതിവിശദീകരണം നടത്തി. ചടങ്ങിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത ടീച്ചർ, ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന, ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.ഇന്നസെന്റ് ബോസ്, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, സ്കൂൾ മാനേജർ വി.രാജൻപിള്ള, ഹെഡ്മാസ്റ്റർ കെ.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് വൈ. നാസർ, സ്‍കൂൾ സീനിയർ അസിസ്റ്റന് കെ.ജി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ, സ്‍ക‍ൂൾ കായിക അധ്യാപകൻ ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെട‍ുത്ത‍ു. സ്കൂൾ മാനേജർ വി.രാജൻപിള്ള ഹോക്കി സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി.

ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ

കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.

കായിക പരിശീലനം പ‍ുനരാരംഭിക്കുന്ന‍ു.