"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:

ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു റുബിസ് ക്യൂബ് മത്സരം സംഘടിപ്പിക്കുകയുണ്ടായി വിജയികളെ മൊമെന്റോ നൽകി ആദരിച്ചു  
ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു റുബിസ് ക്യൂബ് മത്സരം സംഘടിപ്പിക്കുകയുണ്ടായി വിജയികളെ മൊമെന്റോ നൽകി ആദരിച്ചു  
[[പ്രമാണം:48482Englishfest22-23-1.jpg|ലഘുചിത്രം]]

== എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23 ==
== എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23 ==
ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണപൊലിമയോടെ കൊണ്ടാടുവാൻ സ്കൂളിന് കഴിഞ്ഞു. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ. ജോയ്. ടി. എഫ് ഉദ്ഘാടനം ചെയ്തു.
ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണപൊലിമയോടെ കൊണ്ടാടുവാൻ സ്കൂളിന് കഴിഞ്ഞു. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ. ജോയ്. ടി. എഫ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:48482ammavayana.jpg|ലഘുചിത്രം]]

== അമ്മ വായന ==
== അമ്മ വായന ==
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി  അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.

14:24, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സപര്യ 2022-23

2022 -23 അധ്യയന വർഷത്തെ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായി നൽകിയിരിക്കുന്ന പേരാണ് സപര്യ 2002 23. അധ്യാപനം വളരെ ശ്രേഷ്ഠമായ ഒരു കർമ്മമാണ്.ഈ മഹത്തായ സേവനത്തിലൂടെ കുട്ടികളെ പരമോന്നതിയിലെത്തിക്കാൻ ഓരോ അധ്യാപകനും കഴിയട്ടെ അതുപോലെ സപര്യയിലൂടെ മുന്നോട്ടു പോകാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ എന്ന പ്രതീക്ഷയോടെയാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്.അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022- 23 അധ്യായനവർഷത്തിന് സപര്യ രണ്ടായിരത്തി ഇരുപത്തിരണ്ട് ഇരുപത്തിമൂന്നിന് തിരശ്ശീല ഉയർന്നു.

അക്ഷരദീപം/ പ്രവേശനോത്സവം

അറിവ് അഗ്നിയാണ് വെളിച്ചമാണ് മനുഷ്യന്റെ നിലനിൽപ്പിന്റെ വിജയത്തിന്റെ ആയുധമാണ് അറിവിന്റെ അക്ഷരച്ചിരാതുകൾ തെളിയിച്ചുകൊണ്ട് 2022 23 അധ്യയനവർഷത്തിന് തിരശ്ശീല ഉയർന്നു.  സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ  അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.

ഓഡിറ്റോറിയത്തിൽ പ്രഥമ അധ്യാപകനിൽ നിന്ന് നവാഗതർ  അറിവിന്റെ ചിരാതുകളിൽ വെളിച്ചം പകർന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അസതോമസ്ഗമയ തമസോമ ജോതിർഗമയ എന്ന അപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് അജ്ഞാനം എന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള താക്കോലുകളായ അക്ഷരങ്ങളുടെ പ്രതീകമായി ആദ്യ മലയാള അക്ഷരമായ "അ" ക്ക് ചുറ്റും നിരത്തിയ ചിരാതുകൾ വേദിക ഓഡിറ്റോറിയത്തെ  പ്രകാശപൂരിതമാക്കി. ചിരാതുകളിലേക്ക് പകർന്നു നൽകിയ അറിവിന്റെ വെളിച്ചം എന്നും ഈ കുഞ്ഞു മനസ്സുകളിൽ അക്ഷരങ്ങളായി ജ്വലിച്ചു നിൽക്കട്ടെ.

ചിത്രങ്ങൾക്ക് .......

രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം

2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.

സപര്യ മെഗാ ക്വിസ് 2022- 23

കുട്ടികളിൽ പത്രവായന ശീലിപ്പിക്കാനും ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അവബോധം നിറയ്ക്കുവാനും എല്ലാ തിങ്കളാഴ്ചയിലും പോയ ആഴ്ചയിലെ പത്ര വാർത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകിവരുന്നു. എല്ലാ വെള്ളി

യാഴ്ചകളിലും സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും ഈ ചോദ്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്കൂളിൽ തയ്യാറാക്കിയ സപര്യ മെഗാ ക്വിസ് പെട്ടിയിൽ തിങ്കൾ മുതൽ ബുധൻ വരെ ഉത്തരങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നു. ശരിയുത്തരം എഴുതിയ കുട്ടികൾക്ക് തിങ്കളാഴ്ച അസംബ്ലിയിൽ സമ്മാനവിതരണവുംനൽകുന്നു

ചിത്രങ്ങൾക്ക് .......

ആസാദി കാ അമൃത മഹോത്സവം

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്ന ഈ അസുലഭ നിമിഷത്തിൽ, ഓഗസ്റ്റ് 15ന്  അതിവിപുലമായ ആഘോഷ പരിപാടികളാണ് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്.

കുട്ടികളിൽ രാജ്യസ്നേഹവും ദേശസ്നേഹവും വളർത്താൻ ഉപകരിക്കുന്ന രീതിയിൽ ഈ ആഘോഷം സംഘടിപ്പിക്കപ്പെട്ടു. കൃത്യം 8. 45 ന്  സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. വിവിധ ജനപ്രതിനിധികളും എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ  മാസ്സ് ഡ്രിൽ നടത്തുകയുണ്ടായി. ദേശഭക്തിഗാനം മത്സരം, പ്രസംഗ മത്സരം, സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്, സ്കിറ്റ് എന്നിവ നടത്തുകയുണ്ടായി. അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ മിട്ടായി വിതരണം, പായസ വിതരണം എന്നിവ സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികതോടനുബന്ധിച്ച് നടത്തിയ "ഹർ ഘർ തിരംഗ്" കുട്ടികളിൽ ആവേശമുണർത്തി. കുടുംബശ്രീ

മുഖേന ലഭ്യമാക്കിയ ത്രിവർണ്ണ പതാകകൾ ഓരോ കുട്ടിയും വാങ്ങുകയും വീടുകളിൽ അവ ഉയർത്തുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ചിത്രങ്ങൾക്ക് .......

ജൂൺ 5 ലോക പരിസ്ഥിതി ദിനം

മനുഷ്യന് സ്വന്തമായി ഭൂമിയിൽ നിലനിൽപ്പില്ല. മനുഷ്യന്റെ നിലനിൽപ്പിന് പാരിസ്ഥിതിക സുരക്ഷയും കൂടി അനിവാര്യമാണ്. കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുവാനും, മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുവാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും പരിസ്ഥിതി ദിനാചരണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.

ജൂൺ 5 ഞായറാഴ്ച കരുളായി ഗ്രാമപഞ്ചായത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഞ്ചായത്ത് തല പരിസ്ഥിതിദിന ഉദ്ഘാടനങ്ങൾ പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂളിൽ വെച്ചാണ് നടത്തപ്പെട്ടത്. നൂറോളം തൊഴിലുറപ്പുകാരുടെ സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ പരിസ്ഥിതി ദിനവും കടന്നുപോയത്. ദേശീയ ഹരിതസേന ജി യുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ നടത്തപ്പെട്ടു. ജൂൺ 6 തിങ്കളാഴ്ച സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരവും നൽകുകയും ചെയ്തു. ഓരോ കുട്ടിയും ചെടികളും അതുപോലെ പരിസ്ഥിതി ദിന പ്ലക്കാർഡുകളും പരിസ്ഥിതി ദിന പോസ്റ്ററുകളും  കൊണ്ടുവരികയും ചെയ്തു. കുട്ടികൾ തങ്ങളുടെ ചെടികൾ സ്കൂളിന് ചുറ്റും വെച്ചുപിടിപ്പിക്കുന്നതിൽ വളരെയധികംആവേശം കാണിച്ചു.

ചിത്രങ്ങൾക്ക് .......

അന്താരാഷ്ട്ര യോഗാദിനം

ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ  ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും  ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.

ചിത്രങ്ങൾക്ക് .......

ഇൻസ്പയർ ടിവി ചാനൽ

2022 നവംബർ ഒന്നിന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഇൻസ്പെയർ ടിവി ചാനൽ കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതും പൊതുവിജ്ഞാനം വളർത്തുന്നതുമായ സ്കൂൾ വാർത്തകൾ, ക്വിസ് പ്രോഗ്രാമുകൾ, പാഠഭാഗവുമായി ബന്ധപ്പെട്ട രoഗാവിഷ്കാരങ്ങൾ, സ്കൂൾ നാടകങ്ങൾ, കുട്ടികളുടെ ഗാനാലാപനം കഥ അവതരണം, കവിത അവതരണം പാനൽ ചർച്ചകൾ എന്നിവക്കുള്ള അവസരം കുട്ടികൾക്ക് നൽകുന്നു

റുബിക്സ് ക്യൂബ് മത്സരം

ആൽഫ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു റുബിസ് ക്യൂബ് മത്സരം സംഘടിപ്പിക്കുകയുണ്ടായി വിജയികളെ മൊമെന്റോ നൽകി ആദരിച്ചു

എലൻഡ്ര ഇംഗ്ലീഷ് ഫെസ്റ്റ് 2022-23

ഈ അധ്യയന വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് വർണ്ണപൊലിമയോടെ കൊണ്ടാടുവാൻ സ്കൂളിന് കഴിഞ്ഞു. മലപ്പുറം ഡയറ്റ് സീനിയർ ലെക്ചറർ ശ്രീ. ജോയ്. ടി. എഫ് ഉദ്ഘാടനം ചെയ്തു.

അമ്മ വായന