"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 208: | വരി 208: | ||
== കേരളപ്പിറവി ദിനം == | == കേരളപ്പിറവി ദിനം == | ||
കേരളപ്പിറവി | ബഹുമാനപ്പെട്ട H M ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു . | ||
'''അന്നേ ദിവസം ഉച്ചക്ക് ശേഷം പി റ്റി എ യും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർക്കുകയും ലഹരി ഉപേക്ഷിക്കുന്നതിനു പ്രതീകിമായി ലഹരിയുടെ പേരുകൾ എഴുതിയ കടലാസുകൾ കത്തിക്കുകയും ചെയ്തുകൊണ്ട് ലഹരിയോടുള്ള കുട്ടികളുടെ പ്രതിഷേധം പ്രകടമാക്കി . അതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു .''' | |||
== പാഠ്യ പദ്ധതി - ജനകീയ ചർച്ച == |
12:37, 1 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദിനാചരണങ്ങൾ (2022-23)
ക്ലാസ് മുറികളിൽ മാത്രം പഠനം ഒതുക്കി നിർത്താതെ ദിനാചരങ്ങൾ ആഘോഷിച്ചു പഠനം വിപുലീകരിക്കുകയുണ്ടായി . ദിനാചരങ്ങൾ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ കലാബോധം, ധാർമികത, ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ഇതിലൂടെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.
ജൂൺ 5 : പരിസ്ഥിതി ദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 - യോഗ ദിനം
ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
ജൂലൈ 11 - ജനസംഖ്യ ദിനം
ജൂലൈ 21 - ചാന്ദ്ര ദിനം
സത്യമേവ ജയതെ
ആഗസ്റ്റ് 15 -- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക നിർമിക്കുന്ന ഒരു മത്സരം സംഘടിപ്പിച്ചു .
സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ റാലി സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു .
ചിങ്ങം 1 --കർഷക ദിനം
കര്ഷകദിനത്തോടനുബന്ധിച്ചു രണ്ടു കർഷകരെ ആദരിച്ചു .
ഗ്രാമോത്സവം പദ്ധതിയുടെ
ഗ്രാമോത്സവം പദ്ധതിയുടെ ഭാഗമായി Dr .സി വി സുരേഷ് സാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി .
ഓണാഘോഷം
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണാഘോഷം വിപുലമായി ആഘോഷിക്കുകയുണ്ടായി .
ക്ലാസ് പി റ്റി എ
ഓണ പരീക്ഷയോടനുബന്ധിച്ചു കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നതിന് വേണ്ടി ക്ലാസ് പി റ്റി എ നടത്തുകയുണ്ടായി .
ലഹരി വിരുദ്ധ പ്രവർത്തനം
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നോടിയായി 29/09/2022 സാം സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .
CHRF ന്റെ നേതൃത്വത്തിൽ പ്രതാപ ദേവ് സർ 30/09/2022-ൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സു കുട്ടികൾക്കും മുതിർന്നവർക്കും നൽകുകയുണ്ടായി.
ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള
ഈ വർഷത്തെ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള 29/09/2022 ന് നടത്തുകയുണ്ടായി .
സ്കൂൾ ബാല കലോത്സവം -2022
ഈ വർഷത്തെ സ്കൂൾ ബാല കലോത്സവം 06/10/2022 ന് നടത്തുകയുണ്ടായി .
അന്നേ ദിവസം തന്നെ മുഖ്യ മന്ത്രി പിണറായി വിജയൻ സർ ന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി .
ഫീൽഡ് ട്രിപ്പ്
ഈ വർഷത്തെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഫീൽഡ് ട്രിപ്പ് 14/10/2022 നു തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിലായിരുന്നു. ഏഴാം ക്ലാസ്സിലെ സയൻസ് പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ മണ്ണിൽ പൊന്നു വിളയിക്കാം എന്നതിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രം കുട്ടികളും അധ്യാപകരും സന്ദർശിച്ചു . budding ,grafting ,layering എന്നിവ കുട്ടികൾക്ക് നേരിട്ട് കണ്ടു പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിച്ചു .
അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി പത്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 നു അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുകയുണ്ടായി . അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വൈഷ്ണവി ബി എസ് നു ഒന്നാം സ്ഥാനം ലഭിച്ചു .
കേരളപ്പിറവി ദിനം
ബഹുമാനപ്പെട്ട H M ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു .
അന്നേ ദിവസം ഉച്ചക്ക് ശേഷം പി റ്റി എ യും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർക്കുകയും ലഹരി ഉപേക്ഷിക്കുന്നതിനു പ്രതീകിമായി ലഹരിയുടെ പേരുകൾ എഴുതിയ കടലാസുകൾ കത്തിക്കുകയും ചെയ്തുകൊണ്ട് ലഹരിയോടുള്ള കുട്ടികളുടെ പ്രതിഷേധം പ്രകടമാക്കി . അതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു .