"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 53: | വരി 53: | ||
'''11)സംസ്കൃതം ക്ലബ്''' | |||
'''11)സംസ്കൃതം ക്ലബ്''' | |||
'''12)ഐ.ടി. ക്ലബ്''' | '''12)ഐ.ടി. ക്ലബ്''' | ||
വരി 63: | വരി 60: | ||
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. | കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. | ||
'''14)തണൽ പരിസ്ഥിതി ക്ലബ്''' | |||
'''14)തണൽ പരിസ്ഥിതി ക്ലബ്''' | '''14)തണൽ പരിസ്ഥിതി ക്ലബ്''' |
18:47, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
1) ഗ്യാലക്സി ശാസ്ത്ര ക്ലബ്

കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ രീതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാലക്സി ശാസ്ത്ര ക്ലബ് രൂപീകരിച്ചത്.അഞ്ച്, ആറ് 'ഏഴ് ക്ലാസുകളിലെ 50 കുട്ടികളാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ശാസ്ത്ര ദിനാചരണങ്ങൾ, കുട്ടികളുടെ ശാസ്ത്രക്ലാസ് ,ലഘു പരീക്ഷണങ്ങൾ, ചുമർ പത്ര നിർമാണം, ശാസ്ത്രജ്ഞന്മാരെ അറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു.



2)റുബിക് സ് ഗണിതശാസ്ത്ര ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് റുബിക്സ് ഗണിതക്ലബിന്റെ ലക്ഷ്യം. ഗണിത പസിൽ, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, സഡാക്കോ നിർമാണം,ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്.

3)സൃഷ്ടി പ്രവർത്തിപരിചയ ക്ലബ്

ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ ക്ലബ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നത്.ബാഡ്ജ് നിർമാണം, കുട നിർമാണ പരിശീലനം, എംബ്രോയിഡറി പരിശീലനം, ഫാബ്രിക് പെയിന്റ് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു
4)അലിഫ് അറബി ക്ലബ്
5)വിദ്യാരംഗം കലാസാഹിത്യവേദി
6)ഇംഗ്ലീഷ് ക്ലബ്
7)ഹിന്ദി ക്ലബ്
8)ഭാരത് സ്കൗട്ട്സ് &ഗൈഡ്സ്
സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിൻെറ സ്ഥാപകൻ. 1857 ഫെബ്രുവരി 22ന് ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ ജനിച്ച അദ്ദേഹം 1876ൽ ബ്രിട്ടീഷ് പട്ടാളത്തിൽ (ബ്രിട്ടീഷ് റോയൽ ആർമി ) ചേർന്നു. ഇന്ത്യ, അഫ്ഗാനിസ്താൻ, റഷ്യ, സൗത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം നടത്തിയ അദ്ദേഹം ലഫ്റ്റനൻറ് ജനറൽ എന്ന ഉന്നതപദവിയിൽ സേവനമനുഷ്ഠിക്കുന്ന അവസരത്തിൽ (1910) സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുസമയവും പ്രവർത്തിക്കുന്നതിനായി തൻെറ പട്ടാള ജീവിതത്തിൽനിന്ന് വിരമിച്ചു.
യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൗട്ട് &ഗൈഡ് വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ പരിപാടികളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്.
ശ്രീ സി.പി.ബാബുരാജൻ മാസ്റ്ററായിരുന്നു സ്കൗട്ട്&ഗൈഡ് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചത്. അവരോടൊപ്പം ശ്രീമതി ലാലി വർഗീസ് ടീച്ചർ ഗൈഡ് പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഇന്ന് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നത് ശ്രീ കെ.പി.മുഹമ്മദ് അഷറഫ് മാസ്റ്റർ സ്കൗട്ടും ശ്രീമതി ശ്രുതി ടീച്ചർ, ശ്രീമതി ലാലി വർഗീസ് ടീച്ചർ ഗൈഡും ശ്രീ ഒ.പി കുഞ്ഞഹമ്മദ് മാസ്റ്റർ , ശ്രീ കെ.വി സുഗേഷ് മാസ്റ്റർ എന്നിവർ കബ്ബ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു പ്രവർത്തിച്ച് വരുന്നു.
9)സാമൂഹ്യ ശാസ്ത്ര ക്ലബ്
10)ഗുലാബ് ഉറുദു ക്ലബ്
മാടായി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഏര്യം വിദ്യാമിത്രം യുപി സ്കൂളിലെ ഗുലാബ് ഉർദു ക്ലബ്ബ് (گلاب اردو کلب). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാതലത്തിൽ ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനവും ഉർദു പദ്യം A ഗ്രൈഡും ലഭിച്ചു. ഉർദു ടാലൻറ് ടെസ്റ്റിൽ സബ് ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ യോഗ്യത നേടി.
ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ മാടായി പഞ്ചായത്ത് ബഡ്സ് സ്കൂൾ സന്ദർശിച്ചു


11)സംസ്കൃതം ക്ലബ്
12)ഐ.ടി. ക്ലബ്
13)ബാലസഭ
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി എൽ.പി.ക്ലാസിലെ കുട്ടികൾക്ക് സംഘടിപ്പിക്കുന്ന വേദിയാണ് ബാലസഭ. എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ച ബാലസഭ ചേരാറുണ്ട്. കുട്ടികൾ തങ്ങളുടെ വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.അതുവഴി കുട്ടികളിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും ഒരു പരിധിവരെ സാധ്യമാകുന്നുണ്ട്. 14)തണൽ പരിസ്ഥിതി ക്ലബ്
14)തണൽ പരിസ്ഥിതി ക്ലബ്
പരിസ്ഥിതിയെ അറിഞ്ഞു കൊണ്ടുള്ള പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കു

ന്ന ക്ലബ്. 50 കുട്ടികളാണ് ക്ലബിൽ ഉള്ളത് 'ഫീൽഡ് ടിപ്പ്, പരിസ്ഥിതി സംരക്ഷണം പ്രവർത്തനം,
സ്കൂൾ പച്ചക്കറിത്തോട്ട പരിപാലനം, സ്കൂൾ പൂന്തോട്ട പരിപാലനം .പരിസ്ഥിതി ദിനാചരണ പരിപാടികൾ,
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവ
പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്ന പരിപാടികളാണ്.

