"ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
19512 (സംവാദം | സംഭാവനകൾ)
(ചെ.) 2022-2023
വരി 2: വരി 2:


= '''2022-2023''' =
= '''2022-2023''' =
'''ഡോക്ടർ ദിനം ജൂലൈ 1'''
ജൂലൈ 1 ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് മാലിന്യങ്ങൾ തരംതിരിച്ച് ശരിയായ രീതിയിൽ ഒഴിവാക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും പ്രതിജ്ഞ നടത്തി കൂടാതെ കൊതുക് പരത്തുന്ന രോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പദചക്രം നിർമിച്ചു. ആരോഗ്യ ശീലങ്ങൾ ആഹാരശീലങ്ങൾ എന്നീ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പോസ്റ്റർ നിർമിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ,പൂച്ചട്ടി ,കമ്പോസ്റ്റ് നിർമ്മാണം, ഫസ്റ്റ് എയ്ഡ് ബോക്സ് പരിചയപ്പെടുത്താൻ എന്നിവയും ഉൾപ്പെടുത്തി.
'''സ്വാതന്ത്ര്യ ദിനം'''
15.8.2022 തിങ്കളാഴ്ച ജി. എൽ. പി. എസ് തെയ്യങ്ങാട് വളരെ പ്രൗഢഗംഭീരമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 9 മണിക്ക് ബഹു : എച്ച്.എം.താരാദേവി ടീച്ചർ പതാക ഉയർത്തി.വളരെ അഭിമാനകരമായ ആ നിമിഷത്തിൽ പിടിഎ പ്രസിഡൻറ് ,എം ടി എ പ്രസിഡൻറ് ,പിടിഎ എംടിഎ ഭാരവാഹികൾ,രക്ഷിതാക്കൾ ,കൊച്ചു പൂമ്പാറ്റ മക്കൾ,അധ്യാപകർ എന്നിവർ സാക്ഷികളായി.മനസ്സിനെ അഭിമാന പുളകം കൊള്ളിച്ചു കൊണ്ട്ദേശഭക്തിഗാനം അവതരിപ്പിച്ചു.
വിദേശികളുടെ അടിമത്വത്തിൽ നിന്നും നമ്മുടെ പൂർവികർ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 75- ആം പിറന്നാൾ ആണ് ഇവിടെ ആഘോഷിച്ചത്.വാഗൺ ട്രാജഡി ദുരന്തവും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെയും ചരിത്രം എച്ച് എം താര ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചരിത്രം കേട്ടുകൊണ്ടിരിക്കുന്നവരെ ആവേശഭരിതമാക്കി.ചരിത്രങ്ങൾ കേട്ടപ്പോൾ ശ്രോതാക്കളുടെ മനസ്സൊന്നിടറി.സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയെക്കുറിച്ചും .രാജ്യസ്നേഹത്തെക്കുറിച്ചും ടീച്ചർ പറഞ്ഞു തന്നു .ശേഷം 2, 3, 4ക്ലാസ് കുട്ടികളുടെ ദേശഭക്തിഗാനം മത്സരം ഉണ്ടായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രച്ഛന്നവേഷം അരങ്ങേറി.മഹാത്മാഗാന്ധി ,ജവഹർലാൽ നെഹ്റു ,സുഭാഷ് ചന്ദ്രബോസ് ,ഝാൻസി റാണി, ഹസ്രത്ത് മഹൽ, ഡോ.അംബേദ്കർ ,ഇന്ദിരാഗാന്ധി സരോജിനി നായയുടെ തുടങ്ങിയ ധീര ദേശാഭിമാനികളുടെ വേഷം അണിഞ്ഞുകൊണ്ട് കുട്ടികൾ സ്വാതന്ത്ര്യദിനത്തെ ആനന്ദഭരിതമാക്കി .ശേഷം പായസവിതരണം നടത്തി.എല്ലാ കുട്ടികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തുകൊണ്ടുള്ള ക്വിസ് പ്രോഗ്രാം നടത്തി.ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി നടന്നു.