ജി.എൽ.പി.എസ്. തെയ്യങ്ങാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023

പ്രവേശനോത്സവം

1/6/2022 ബുധനാഴ്ച ജി എൽ പി എസ് തെയ്യങ്ങാടിന്റെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. 2022-23 അക്കാദമിക വർഷത്തിൽ 252 കുട്ടികളാണ് പ്രവേശനം നേടിയത് ചെണ്ടമേളം കുട്ടികളുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പ്രവേശനോത്സവം സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചത് പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥനാണ്. H M താരടീച്ചർ പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് ആയിരുന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി കൊച്ചുകുട്ടികളുടെ പാട്ടും Welcome dance ഉം മനോഹരമായിരുന്നു

രക്ഷിതാക്കളുടെ സമ്പൂർണ്ണ പിന്തുണ ഈ പ്രവേശനോത്സവത്തിനും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ നിന്ന് കുട്ടികളുടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അക്ഷരത്തോപ്പിയും ധരിച്ചുള്ള കുഞ്ഞു കുട്ടികളുടെ ഘോഷയാത്ര വൈവിധ്യം ഉള്ളതായിരുന്നു. കലാപരിപാടികൾക്കായി ശേഷം കുട്ടികളെ ക്ലാസ് മുറികളിൽ ഇരുത്തി. അവരുടെ ടീച്ചറെയും കൂട്ടുകാരെയും പരിചയപ്പെടുത്തി. കുട്ടിക്കഥകളും പാട്ടുകളും കുട്ടികൾ ഏറ്റുപറഞ്ഞു കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്തുവാൻ അവസരം നൽകി. പിന്നീട് ഉച്ചഭക്ഷണം കഴിച്ചു സാമ്പാറും അവിയലും എല്ലാവർക്കും ഇഷ്ടപ്പെട്ടു.

പരിസ്ഥിതി ദിനം

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെയും ഓർമ്മിപ്പിക്കാനായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് തെയ്യങ്ങാടിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ഹരിതാഭമാർന്ന സ്കൂൾ അങ്കണത്തിന്റെ പൂന്തോട്ടത്തിൽ ബഹുമാനപ്പെട്ട HM താരാദേവി ടീച്ചറും PTA പ്രസിഡന്റ് അനിൽകുമാറും ചേർന്ന് നെല്ലിമരം നട്ടു. പൂത്തു നിൽക്കുന്ന ചെടികൾക്കിടയിൽ കുഞ്ഞോമനകൾ നട്ട ഫല വൃക്ഷത്തൈകൾ അഭിമാനത്തോടെ സ്കൂൾ അങ്കണത്തിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു.

സ്കൂൾ അസംബ്ലിയിൽ പ്രധാനധ്യാപിക പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചു തുടർന്ന് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾ വൈവിധ്യമാർന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. 2022 ലെ പരിസ്ഥിതി ദിന സന്ദേശമായ ആവാസ വ്യവസ്ഥയെ പുന:സ്ഥാപിക്കാൻ എന്ന ആശയവുമായി ബന്ധപ്പെട്ട് കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും സ്കൂൾ മുറ്റത്ത് നിറഞ്ഞപ്പോൾ നയന മനോഹരമായ കാഴ്ചയായി മാറി. HM ന്റെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിച്ചു മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികള ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു

വായനാ ദിനം

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ മലയാളികളെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യൻ , പി എൻ പണിക്കരുടെ ഓർമ്മദിനമാണ് ജൂൺ 19 ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന . വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു .നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനയ്ക്ക് കഴിയും ലോകത്തെ വിവിധ സംസ്കാരങ്ങളിലേക്കും ഭാഷകളിലേക്കും വായന നമ്മുടെ മനസ്സിനെ തുറന്നുകാട്ടുന്നു വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും .സ്കൂളിൽ വായനാദിനവുമായി ബന്ധപ്പെട്ട നടത്തുന്ന ഓരോ പരിപാടികളും കുട്ടികളുടെ മനസ്സിൽ ഉത്സാഹം നിറക്കുന്നതാണ് അതിലൂടെ വായനയുടെ പ്രാധാന്യവും കുരുന്നു മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്നു.തെയ്യങ്ങാട് ജിഎൽപിഎസിലെ കുരുന്നുകളുടെ ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും ഏന്തിയുള്ള റാലി വായനാ മത്സരം പ്രസംഗം മത്സരം വ്യത്യസ്തമായ പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി പരിചയപ്പെടൽ കവിതാലാപനം പോസ്റ്റർ നിർമ്മാണം പുസ്തക പ്രദർശനം വായന കാർഡ് വായന ചാർട്ട് പ്രദർശനം ക്വിസ് മത്സരം ഇത്തരം പരിപാടികൾ സ്കൂളിൽ നടത്തിയപ്പോൾ തന്നെ വായനയുടെ പ്രാധാന്യം എന്തെന്ന് ആരും പറയാതെ തന്നെ എല്ലാ കുട്ടികളും manassilakkan sramikkuka തന്നെ ചെയ്യും.എടപ്പാൾ ശ്രീ സുബ്രഹ്മണ്യനെ പോലെയുള്ളവർ സ്കൂൾ അങ്കണത്തിൽ വന്ന ആവേശം ഉണർത്തുന്ന കഥകളും പാട്ടുകളും ഉൾക്കൊള്ളിച്ചുള്ള അതിമനോഹരമായ പ്രഭാഷണം നടത്തിയപ്പോൾ thannea വായനയുടെ ചിന്താമണ്ഡലം വിശാലമാകുന്നു.

മരു വത്കരണ വിരുദ്ധ ദിനം ജൂൺ 17

സ്കൂൾ അസബ്ലിയിൽ ഹരിതനിയമാവലി രേഖപ്പെടുത്തി പ്രഖ്യാപിക്കുകയും എല്ലാവർക്കും കാണാ വുന്നതുപോലെ പ്രദർശി പ്പിക്കുകയും ചെയ്തു. കുടിവെള്ളം ശുദ്ധമാണോ എന്ന് മനസ്സിലാക്കാൻ വീട്ടിലെയും സ്കൂളിലെയും ജലം വാട്ടർ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്തു. ജല ശുദ്ധീകരണത്തിനുള്ള പുതിയ മാർഗങ്ങൾ പരിചയപ്പെട്ടു. അന്തരീക്ഷ താപനിലയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചുറ്റുപാടുമുള്ള അന്തരീക്ഷ താപനില അളന്നു രേഖപ്പെടുത്തുകയും ചെയ്തു. വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തേയും മറ്റുള്ള സ്ഥലങ്ങളിലെയും താപനില താരതമ്യം ചെയ്തു. കണ്ടൽക്കാട് സംരക്ഷിച്ച കല്ലേൻ പൊക്കുടൻ എന്ന വ്യക്തിയുടെ ജീവചരിത്രം പരിചയപ്പെടുത്തുകയും ചെയ്തു.

ലഹരി വിരുദ്ധ ദിനം

27 /6 / 2022 തിങ്കളാഴ്ച ജി എൽ പി എസ് തെയ്യങ്ങാടിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു .10 മണിക്ക് അസംബ്ലി ആരംഭിച്ചു. അസംബ്ലിയിൽ ബഹുമാനപ്പെട്ട എച്ച്. എം .താരാദേവി ടീച്ചർ മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകട പരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനും ആണ് ലോക ലഹരി വിരുദ്ധ ദിനം നാം ആചരിക്കുന്നത് എന്ന് ഓർമിപ്പിച്ചു. കൂടാതെ ഈ വർഷത്തെ പ്രമേയമായ ആരോഗ്യ മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ തുറന്നുകാട്ടുക എന്നതിനെക്കുറിച്ചും പ്രസംഗിച്ചു. അസംബ്ലിക്ക് ശേഷം സ്കൂളിലെ അധ്യാപകരും കുട്ടികളും ഒരുമിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി റാലി നടത്തി. അതിനു ശേഷം വെള്ളം വസ്ത്രം ധരിച്ച് കുട്ടികളെ NO DRUGS അക്ഷരരൂപത്തിൽ നിർത്തി. സ്കൂളിലും ക്ലാസുകളിലും ആയി പോസ്റ്റർ പ്രദർശനവും നടത്തി.

ഡോക്ടർ ദിനം ജൂലൈ 1

ജൂലൈ 1 ഡോക്ടർ ദിനവുമായി ബന്ധപ്പെട്ട് മാലിന്യങ്ങൾ തരംതിരിച്ച് ശരിയായ രീതിയിൽ ഒഴിവാക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകണമെന്നും പ്രതിജ്ഞ നടത്തി കൂടാതെ കൊതുക് പരത്തുന്ന രോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പദചക്രം നിർമിച്ചു. ആരോഗ്യ ശീലങ്ങൾ ആഹാരശീലങ്ങൾ എന്നീ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പോസ്റ്റർ നിർമിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ,പൂച്ചട്ടി ,കമ്പോസ്റ്റ് നിർമ്മാണം, ഫസ്റ്റ് എയ്ഡ് ബോക്സ് പരിചയപ്പെടുത്താൻ എന്നിവയും ഉൾപ്പെടുത്തി.

ബഷീർ അനുസ്മരണം

05.07.2022 ചൊവ്വാഴ്ച തെയ്യങ്ങാട് ജി എൽ പി സ്കൂൾ ബഷീർ അനുസ്മരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും ബഷീർ കഥാപാത്രങ്ങൾ ആയാണ് സ്കൂളിൽ എത്തിയത്. മജീദും, സുഹറയും, ബഷീറും,അബ്ദുൾ ഖാദറും, ഒറ്റക്കണ്ണൻ പോക്കറും ആനവാരി രാമൻനായരും പാത്തുമ്മയും ആടും തുടങ്ങി വിവിധ കഥാപാത്രങ്ങളായാണ് കുട്ടികളെല്ലാവരും സ്കൂളിൽ എത്തിയത്. വളരെ വർണ്ണാഭമായ കാഴ്ചയായിരുന്നു അത്. പ്രധാന അധ്യാപിക താരാ ദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സുദേവ് ഉം പിടിഎ അംഗം ശ്രീ ഷംസുദ്ദീൻ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന ടീച്ചറും ആശംസകൾ അറിയിച്ചു. മുഖ്യാതിഥിയായി എത്തിയ വിജു നായരങ്ങാടി സർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ അധ്യാപകർ തയ്യാറാക്കിയ ഇമ്മിണി ബല്യ ബഷീർ എന്ന പതിപ്പ് സനിഷ്മ ടീച്ചർ H M താര ടീച്ചർ അവർകളുടെ സാന്നിധ്യത്തിൽ വിജു നായരങ്ങാടിസാർ പ്രകാശനം ചെയ്തു. ശേഷം, കൊച്ചു കൂട്ടുകാരുടെ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ് കാരം നടത്തിവളരെ രസകരമാക്കി...

21 ചാന്ദ്രദിനം

1969 ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. ഇത് മനുഷ്യന്റെ ചെറിയ കാൽവെപ്പ് മാൻവരാശിക്ക് വലിയ കുതിച്ചുചാട്ടം എന്ന് നീ ആം സ്ട്രോങ്ങിനാൽ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിവസം ചാന്ദ്രദിനം ആയി ആഘോഷിക്കുന്നത്.

ജൂലൈ 21 ചാന്ദ്രദിനം ആയി ബന്ധപ്പെട്ട വർണ്ണാഭമായ അനേകം പരിപാടികൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. നിരവധി ചാറ്റുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ എക്സ്പ്രഷൻ നടന്നപ്പോൾ ഓരോ കുട്ടിക്കും അമ്പിളിമാമന്റെ കൗതുകലോകത്ത് എത്തിയ അനുഭൂതി ആയിരുന്നു. ഇതിനോടൊപ്പം ചാന്ദ്രലോകത്തെ കാഴ്ചകളും ആകാശ കാഴ്ചകളുടെ വിവരണവും വീഡിയോ പ്രദർശനവും കൂടിയായപ്പോൾ അനന്തമായ ആകാശയിൽ ആണെന്ന് ഓരോരുത്തർക്കും അനുഭവപ്പെട്ടു. PSLV മാതൃകയിൽ നിരവധി റോക്കറ്റ് മോഡലുകൾ ഹാളിൽ നിറഞ്ഞിരുന്നു. Still model, working model എന്നിവ ഇതിനൊപ്പം നിരന്നിരുന്നു. ബഹിരാകാശ യാത്രികരുമായി ബന്ധപ്പെട്ട അവതരിപ്പിച്ച കിറ്റും ബഹിരാകാശ യാത്രികരുടെ വേഷവിധാനങ്ങളുമായപ്പോൾ ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ മികവാർന്ന ഒരു പരിപാടിയായി മാറി. മീൽ ആം സ്ട്രോങ്ങുമായി നടത്തിയ അഭിമുഖവും പരിപാടിയുടെ പ്രധാന ആകർഷണം ആയിരുന്നു.

ലോക പ്രകൃതി സംരക്ഷണ ദിനം ജൂലൈ 28

കിളികൾ ക്ക് കുടിക്കാൻ ചെറു മൺപാത്രങ്ങൾ വച്ച് വെള്ളം നൽകിഒരു കിളി കുളി കുളം സ്ഥാപിച്ചു പ്രാദേശിക പ്രശ്നങ്ങൾ മുൻ നിർത്തി ആഗോള താപന ത്തെ കുറിച്ച് കുറിപ്പ് പോസ്റ്ററുകൾ തയ്യാറാക്കി. ജൈവ വൈവിധ്യ പാർക് വിപുലീകരിച്ചു പ്രകൃതിയെയും ജീവ ജലങ്ങളും നശിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല എന്ന് ഓർമപ്പെടുത്തുന്നു കഥയാണ് ഞാവൾക്കാട് ഈ പാഠഭാഗം ദിനം ആയി ബന്ധ പെടുത്തി പോസ്റ്റർ തയ്യാറാക്കി പരിസര പഠനം വിഷയത്തിൽ വയലും വനവും പാഠ ആയി ബന്ധപ്പെടുത്തി പോസ്റ്റർ രചന നടത്തി

ഹിരോഷിമ നാഗസാക്കി

തെയ്യങ്ങാട് ജി എൽ പി സ്കൂളിൽ ഓഗസ്റ്റ് 6 ,9 തീയതികളിലായി ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ എമ്പാടും വിവിധ പ്രവർത്തനങ്ങൾ അരങ്ങേറി. സ്കൂൾ അസംബ്ലിയിൽ യുദ്ധത്തിൻറെ കെടുതികളിൽ അകപ്പെട്ട ജനതകൾ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ചും, യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ചും പ്രധാന അധ്യാപിക താര ദേവി ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് വിവിധ ക്ലാസുകളിൽ നിന്നും കുട്ടികൾ പ്രസംഗങ്ങൾ അവതരിപ്പിച്ചു. ചിത്രപ്രദർശനം നടത്തി. ക്ലാസ് റൂം പ്രവർത്തനത്തിന് ഭാഗമായി സുഡോക്കോ കൊക്കുകൾ നിർമ്മിച്ചു. No War .... റാലി സംഘടിപ്പിച്ചു. യുദ്ധത്തിനെതിരായുള്ള placard കൾ പിടിച്ച കുട്ടികൾ റാലിയിൽ പങ്കെടുത്തു.ക്വിസ് സംഘടിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെയും ഹിരോഷിമ നാഗസാക്കി യുദ്ധങ്ങളുടെയും ഭീകരത വിളിച്ചോതുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനം

15.8.2022 തിങ്കളാഴ്ച ജി. എൽ. പി. എസ് തെയ്യങ്ങാട് വളരെ പ്രൗഢഗംഭീരമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 9 മണിക്ക് ബഹു : എച്ച്.എം.താരാദേവി ടീച്ചർ പതാക ഉയർത്തി.വളരെ അഭിമാനകരമായ ആ നിമിഷത്തിൽ പിടിഎ പ്രസിഡൻറ് ,എം ടി എ പ്രസിഡൻറ് ,പിടിഎ എംടിഎ ഭാരവാഹികൾ,രക്ഷിതാക്കൾ ,കൊച്ചു പൂമ്പാറ്റ മക്കൾ,അധ്യാപകർ എന്നിവർ സാക്ഷികളായി.മനസ്സിനെ അഭിമാന പുളകം കൊള്ളിച്ചു കൊണ്ട്ദേശഭക്തിഗാനം അവതരിപ്പിച്ചു. വിദേശികളുടെ അടിമത്വത്തിൽ നിന്നും നമ്മുടെ പൂർവികർ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 75- ആം പിറന്നാൾ ആണ് ഇവിടെ ആഘോഷിച്ചത്.വാഗൺ ട്രാജഡി ദുരന്തവും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെയും ചരിത്രം എച്ച് എം താര ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചരിത്രം കേട്ടുകൊണ്ടിരിക്കുന്നവരെ ആവേശഭരിതമാക്കി.ചരിത്രങ്ങൾ കേട്ടപ്പോൾ ശ്രോതാക്കളുടെ മനസ്സൊന്നിടറി.സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയെക്കുറിച്ചും .രാജ്യസ്നേഹത്തെക്കുറിച്ചും ടീച്ചർ പറഞ്ഞു തന്നു .ശേഷം 2, 3, 4ക്ലാസ് കുട്ടികളുടെ ദേശഭക്തിഗാനം മത്സരം ഉണ്ടായിരുന്നു. ഒന്നാം ക്ലാസിലെ കുട്ടികളുടെ പ്രച്ഛന്നവേഷം അരങ്ങേറി.മഹാത്മാഗാന്ധി ,ജവഹർലാൽ നെഹ്റു ,സുഭാഷ് ചന്ദ്രബോസ് ,ഝാൻസി റാണി, ഹസ്രത്ത് മഹൽ, ഡോ.അംബേദ്കർ ,ഇന്ദിരാഗാന്ധി സരോജിനി നായയുടെ തുടങ്ങിയ ധീര ദേശാഭിമാനികളുടെ വേഷം അണിഞ്ഞുകൊണ്ട് കുട്ടികൾ സ്വാതന്ത്ര്യദിനത്തെ ആനന്ദഭരിതമാക്കി .ശേഷം പായസവിതരണം നടത്തി.എല്ലാ കുട്ടികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തുകൊണ്ടുള്ള ക്വിസ് പ്രോഗ്രാം നടത്തി.ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെ ഭംഗിയായി നടന്നു.

കർഷകദിനം

17/8/2022 GLPS തെയ്യങ്ങാട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം വളരെ വിപുലമായി നടത്തി. നാലാംക്ലാസ്സ്‌ വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ ഓരോ വിത്തുകളെയും പരിചയപ്പെടുത്തി. കൃഷിയുമായി ബന്ധപ്പെട്ട പഴചൊല്ലുകൾ, കടംകഥകൾ, കൃഷിചിത്രങ്ങൾ എന്നിവയടങ്ങിയ ചാർട്ടുകൾ, വിവിധ വിത്തുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. പ്രദർശനം കണ്ടപ്പോൾ പുതിയ തലമുറക്ക് പല കാർഷിക ഉപകരണങ്ങളും അപരിചിതമായിരുന്നു. കാർഷികമേഖല പുതിയ തലമുറക്ക് ഒട്ടും പരിചിതമല്ലാതായിരിക്കുന്നു. ഭക്ഷ്യവസ്തുക്കൾക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള പുതിയ ജീവിതരീതി കാർഷികമേഖല തകരാനുള്ള പ്രധാന കാരണമാണ്. കൃഷി ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുകയാണല്ലോ. ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നത് കൊണ്ട് ഭാവി തലമുറക്ക് കൃഷിയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കാർഷികമേഖലയിലേക്കുള്ള ഒരു തിരിച്ചു വരവിന് ഒരു പക്ഷേ സാധിച്ചേക്കാം. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സ്കൂളിൽ നടന്ന പൊന്നാനി കൃഷി ഓഫീസറുടെയും മറ്റു ഉദ്യോഗസ്ഥരുടെയും H. M ന്റെയും നേതൃത്വത്തിൽ കൃഷിത്തോട്ടത്തിൽ പുതിയ വിത്തിടൽ. ഇത് എല്ലാ കുട്ടികൾക്കും വലിയൊരു പ്രോത്സാഹനമായിരുന്നു.

ദേശീയ കായിക ദിനം ആഗസ്റ്റ് 29

തലപ്പന്ത് കളി കുട്ടിയും കോലും, കുറുക്കനും കോഴിയും, കുളം കര, കള്ളനും പോലീസും, തുടങ്ങിയ നാടൻ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ കളികളുടെയും പ്രത്യേകതകൾ ചർച്ച ചെയ്തു. ഓരോ കുട്ടികളും വ്യത്യസ്ത മാണ്. എല്ലാ കുട്ടികളും സമ്പൂർണ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാൻ സഹായകമാകുന്നു എന്ന അറിവ് കുട്ടികൾക്ക് ഈ ദിനത്തിൽ നൽകാൻ സാധിച്ചു. ഹോക്കി മാന്ത്രികൻ ധ്യൻ ചന്ദിന്റെ ജന്മദിന കുറിപ്പ് തയ്യാറാക്കിയും ദേശീയ വിനോദങ്ങൾ പരിചയ പെടുത്തുവാനും കഴിഞ്ഞു. നാടൻ കളികൾ നിയമം പാലിച്ചുകൊണ്ടുള്ള മറ്റുകളികൾ ( ക്രിക്കറ്റ്‌, ഫുട്ബോൾ.....)പരിചയപ്പെടുത്തി. പത്രത്തിൽ നിന്നും വിവിധ കായിക പ്രതിഭകളുടെ ചിത്രങ്ങൾ ശേഖരണം നടത്തി.

ഓണാഘോഷം

ഓണം കേരളീയരുടെ ദേശീയ ഉത്സവമായാണ് നാം ആഘോഷിക്കുന്നത്. ജിഎൽപിഎസ് തെയങ്ങാടിന്റെയും ദേശീയ ഉത്സവമായാണ് ഇത്തവണ ഓണം ആഘോഷിച്ചത്. രണ്ടു വർഷത്തിനു ശേഷമുള്ള ഓണാഘോഷമായിരുന്നു ഇത്. പരീക്ഷ കഴിഞ്ഞ് ആഗസ്റ്റ് 2ന് ആയിരുന്നു ഓണാഘോഷം. പഴമയെ നിലനിർത്തി കൊണ്ടുള്ള ആഘോഷ പരിപാടികൾ ആയിരുന്നു എല്ലാം. ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഘോഷയാത്രയിൽ നിരവധി കുട്ടികൾ തിരുവാതിര, മലയാളി മങ്ക, മഹാബലി, പുലിക്കളി, ചെണ്ടക്കാർ തുടങ്ങിയ വേഷവിധാനങ്ങളോടെ പങ്കെടുത്തു. തുടർന്ന് പൂക്കളം ഒരുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. മെഗാ തിരുവാതിരയ്ക്ക് ശേഷം കുട്ടികൾക്കുള്ള വിവിധ മത്സര പരിപാടികൾ നടത്തി. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയാണ് അവ സംഘടിപ്പിച്ചത്. തവളച്ചാട്ടം, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി,ലെമൺ സ്പൂൺ, ചാക്കിൽ കയറി ചാട്ടം,ഉറിയടി, വടംവലി എന്നിങ്ങനെ പോകുന്നു മത്സര ഇനങ്ങൾ.ഇതിനിടയിലാണ് എല്ലാ വിഭവങ്ങളോടും കൂടിയ ഓണസദ്യ വിളമ്പിയത്. എല്ലാറ്റിനും ഒടുവിൽ നടത്തിയ വടംവലി ഓണാഘോഷ പരിപാടികൾക്ക് വിരാമമിട്ടു. മഹാബലി ചക്രവർത്തിയെ ഓർക്കാൻ വേണ്ടിയുള്ള പതിപ്പ് നിർമ്മാണവും കുറിപ്പ് തയ്യാറാക്കലും ഓണപ്പാട്ടുകൾ ശേഖരിക്കലും നടത്തിയിരുന്നു.തെയ്യങ്ങാടിനെ ഇളക്കിമറിച്ച ഈ ആഘോഷത്തിൽ പ്രിയ രക്ഷിതാക്കളുടെ സാന്നിധ്യവും മറക്കാനാവാത്തതാണ്.

അധ്യാപക ദിനാഘോഷം( സെപ്റ്റംബർ 5)

ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അറിവ് പകർന്നു തരുന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അധ്യാപകരെ ബഹുമാനിക്കാനും ആയി ഈ ദിനം ജി. എൽ. പി. എസിൽ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പ്രിയ ഗുരുവായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണനെ കുറിച്ചുള്ള വീഡിയോ കാണിച്ചു കൊടുത്തു. അതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ കുറിപ്പായി അവർ എഴുതി. ചെറിയ ക്ലാസ്സിൽ അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ആശംസ കാർഡ് നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനം നൽകി. കൂടാതെ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകരായി ക്ലാസ് എടുക്കുവാൻ ഉള്ള അവസരം നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് ക്ലാസുകൾ എടുത്തത്. അധ്യാപകരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സുകളിൽ ചർച്ച നടത്തി. വിദ്യാലയങ്ങൾ വീടുകൾക്ക് സമമാണെന്നും അധ്യാപകർ മാതാപിതാക്കൾക്ക് തുല്യരാണ് എന്നും പറഞ്ഞു കൊടുത്തു.

ഓസോൺ ദിനം- സെപ്റ്റംബർ 16

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഓസോൺ പാളി മനുഷ്യപ്രവർത്തനങ്ങളാൽ നശിക്കുകയും അത് ജീവന്റെ നിലനിൽപ്പിന് ഭീഷണിയായി മാറുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ എന്താണെന്ന് തിരിച്ചറിയാനും അതിൽ വേണ്ട തിരുത്തലുകൾ വരുത്താനും ലോകജനത ഒന്നിക്കുന്ന ഒരു ദിനം ആണിത്. 'ഓസോണിനെ അറിയാം ' എന്ന ഒരു വീഡിയോ പ്രദർശനം കുട്ടികൾക്ക് വേണ്ടി നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓസോൺ ശോഷണത്തിന് എതിരെയുള്ള പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓസോൺ ദിന ക്വിസ് നടത്തി

ഗാന്ധി ജയന്തി ഒക്ടോബർ - 2

അഹിംസയുടെയും സഹനത്തിന്റെയും ആയുധമേന്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച മഹാത്മാവിന്റെ ജന്മദിനമായ ഒക്ടോബർ 2 വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാവരുടെയും ആഘോഷങ്ങൾ നിറവേറ്റുന്നതിനുള്ളതൊക്കെ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല ; അതു കൊണ്ട് തന്നെ ഇത്തവണത്തെ ഗാന്ധിദിനാചാരണത്തോടനുബന്ധിച് സേവന സേവന പ്രവർത്തനങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയത്. സ്കൂൾ പരിസരവും റോഡും കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. ഓരോ ക്ലാസ്സ്‌ മുറികളും അതിനടുത്തുള്ള മുറ്റവും വൃത്തിയാക്കാൻ ഓരോരോ ക്ലാസുകാരെ ചുമതലപ്പെടുത്തി. ശേഷം ഒന്നാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥ, കവിത അവതരിപ്പിച്ചു. ഇത്തരത്തിലുള്ള കഥകളും കവിതകളും ശേഖരിച്ചു വരാൻ ആവശ്യപ്പെട്ടു. രണ്ടാം ക്ലാസ്സിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട 20 വീതം ചോദ്യോത്തരങ്ങൾ നൽകി. പിന്നീട് ക്വിസ് മത്സരം നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട കഥകളും കവിതകളും ക്ലാസ്സിൽ അവതരിപ്പിച്ചു. മൂന്നാം ക്ലാസ്സിൽ ഗാന്ധിക്കുറിപ്പ് തയ്യാറാക്കി. നാലാം ക്ലാസ്സിൽ ക്വിസ് മത്സരവും കുറിപ്പും തയാറാക്കലും ചുമർ പത്രിക നിർമിക്കുകയും ചെയ്തു.

ലോക ഭക്ഷ്യ ദിനം - ഒക്‌ടോബർ 16

1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന രൂപീകൃതമായത് .ഈ ദിനമാണ് ഭക്ഷ്യ ദിനമായി ആചരിക്കുന്നത് .ഈ ദിനത്തിൽ പട്ടിണി ഇല്ലാതാക്കൽ ,ഭക്ഷ്യ സുരക്ഷ ,എല്ലാവർക്കും പോഷക മൂല്യമുള്ള ഭക്ഷണം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ഭക്ഷ്യ മേള സംഘടിപ്പിച്ചു .ഈ ദിനത്തോടനുബന്ധിച്ച്

പച്ചക്കറി തോട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു .ഭക്ഷ്യ വിഭവങ്ങളുടെ നിർമ്മാണ രീതി പരിചയപ്പെടുത്തി .

പലഹാര പ്രദർശനം 22/11/2020

22/11/22 ചൊവ്വാഴ്ച ജി. എൽ. പി. എസ്. തെയ്യങ്ങാടിൽ ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തോട് അനുബന്ധിച്ച് പലഹാര പ്രദർശനം നടത്തി. പ്രധാനമായും വിവിധ ആഹാരവസ്തുക്കൾ നിരീക്ഷിച്ച് സാമ്യവ്യത്യാസങ്ങൾ കണ്ടെത്തുക, ആകൃതി, രുചി എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാരവസ്തുക്കളെ / പലഹാരങ്ങളെ തരംതിരിക്കുക, പട്ടികപ്പെടുത്തുക, നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചേരുവകൾ, നിർമ്മാണരീതി എന്നിവയെ കുറിച്ച് വിവരിക്കാൻ കഴിയുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി കൊണ്ടാണ് പലഹാര പ്രദർശനം നടത്തിയത്. രക്ഷിതാക്കളുടെയും ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പലഹാര പ്രദർശനം നടത്തിയത്. HM താരാ ദേവി ടീച്ചർ പലഹാരപ്രദർശനം ഉദ്ഘാടനം ചെയ്തു. ഷിജി ടീച്ചർ അതേ കുറിച്ച് കൂട്ടികളോട് അഭിസംബോധന ചെയ്ത് സംസാരിച്ചു. വീട്ടിൽ നിന്നുള്ള നൂറോളം പലഹാരങ്ങളാണ് പ്രദർശനത്തിനായി എത്തിയത്. നിർമ്മാണ രീതി ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയെ കുറിച്ചുള്ള സംശയങ്ങൾക്ക് കൃത്യമായി മറുപടി രക്ഷിതാക്കളും അധ്യാപകരും നൽകി. പ്രദർശനത്തിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പലഹാരങ്ങൾ പങ്കിട്ടു. ഈ പലഹാര പ്രദർശനം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു നല്ല അനുഭവമായിരുന്നു.