"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 383: | വരി 383: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|.]] | ||
|} | |||
=== സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ തിളങ്ങി കർണ്ണകയമ്മൻ ഹയർസെക്കണ്ടറിസ്കൂൾ === | |||
{| class="wikitable" | |||
![[പ്രമാണം:21060-paviI.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-niranjan.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-adarsh.jpg|ലഘുചിത്രം|.]] | |||
! | |||
|} | |} |
22:35, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.
ഗണിതലാബ്, ഗണിത മ്യൂസിയം, ഗണിതലൈബ്രറി
വിദ്യാലയത്തിലെ മുൻഗണിത അധ്യാപകരും പാലക്കാട് ജില്ലാ ഗണിത DRGഅംഗങ്ങളായ ശ്രീകുമാർ മാഷ് ,ഹരിഹരൻമാഷ്,ഉഷടീച്ചർ എന്നിവർ സ്ഥാപിച്ചതാണ് ഗണിതലാബ് ,അനന്തപുരി ഗണിത മ്യൂസിയം ,ഗണിത ലൈബ്രറി എന്നിവ .കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കുന്നതിനായി കണ്ടും കേട്ടും വായിച്ചും മുന്നേറുക യാണ് ലക്ഷ്യം .പസ്സിലുകൾ ,ഗെയിംസ് ,ഗണിതത്തിലെ മഹാരഥന്മാർ ,വർക്കിങ്‌മോഡൽസ് ,സ്റ്റിൽ മോഡൽസ് .........തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഇവിടെ കാണാനുണ്ട് .വീണ ടീച്ചറുടെ നേതൃത്വത്തിലുള്ളഗണിതഅധ്യാപകരുടെ മേൽനോട്ടത്തിൽ ഇവഅപ്ഡേറ്റ് ചെയുകയും ചെയ്തിട്ടുണ്ട് .ഗണിതാവായന ലക്ഷ്യമിട്ടുകൊണ്ട് നൂറൊളോം ഗണിത പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗണിതലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .ക്വിസ് പ്രോഗ്രാമുകൾക്ക് കുട്ടികൾക്ക് വളരെ സഹായകരമാണ് ഈ പുസ്തകങ്ങൾ
ഗണിതമാഗസിൻ ഗണിതപൂക്കളം
വിദ്യാർത്ഥികൾ വരച്ച ജോമെട്രിക്കൽ പാറ്റേർന്നുകൾ ഉപയോഗിച്ചു തയ്യാറാക്കിയ ഗണിതമാഗസിൻ ഗണിതപൂക്കളം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗണിതബ്ലോഗ്
ഗണിതപഠനം രസകരമാക്കുന്നതിന് നമ്മുടെ വിദ്യാലയത്തിന് സ്വന്തമായി ഒരുഗണിതബ്ലോഗ് ഉണ്ട് .പ്രസീജ ടീച്ചറുടെ നേതൃത്വത്തിൽ ബ്ലോഗിന്റെ പ്രവർത്തനം നന്നായിപോകുന്നു .വിദ്യാലയത്തിലെ അധ്യാപർ തയ്യാറാക്കുന്ന വർഷീറ്റുകൾ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ എന്നിവബ്ലോഗിലൂടെ കാണാവുന്നതാണ് .ബ്ലോഗ് സന്ദർശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക
KHSS ന്റെ ഗണിത സാരഥികൾ
വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,രാജേഷ്‌മാഷ് ,അരുൺമാഷ് ,സജിതടീച്ചർ എന്നിവരടങ്ങുന്ന പഞ്ചപാണ്ഡവഃ സംഘമാണ് KHSS MOOTHANTHARAയിലെ ഗണിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം
പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്ര മേളയിൽ ഓവറാൾ കിരീടം നേടിയിട്ടുണ്ട് .ഇപ്പോഴും നിലനിർത്തുന്നു .
ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതശാസ്‌ത്രമേളയിലും മികവാർന്ന വിജയതിളക്കങ്ങൾ
ജില്ലാ തലത്തിലും ,സംസ്ഥാനതല ഗണിതശാസ്‌ത്രമേളയിലും മികവാർന്ന വിജയതിളക്കങ്ങൾ[1] KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട് .ദേശീയതലത്തിൽ ഗണിത സ്റ്റിൽമോഡലിലും നമ്മുടെ വിദ്യാർത്ഥികൾ മാറ്റുരച്ചു .TEAM WORKതന്നെയാണ് ഈവിജയത്തിന്റെ പിന്നിലുള്ളത്.സതേൺ ഇന്ത്യ സയൻസ് ഫെയറിൽ നമ്മുടെ വിദ്യാലയത്തിലെ ഗോകുൽദാസിന് ഗണിത സ്റ്റിൽ മോഡൽവിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞു
വിജയത്തിളക്കം സ്റ്റിൽ മോഡൽ സംസ്ഥാന സെക്കന്റ് എ ഗ്രേഡ് നേടി ദേശീയതലത്തിലേക്ക്
സതേൺ ഇന്ത്യ സയൻസ് ഫെയറിൽ KHSS ലെ താരങ്ങൾ
വിദ്യാലയം സന്ദർശിച്ച പാലക്കാട് ബിപിഒ ശിവപ്രസാദ് സാർ കുറിച്ചവരികൾക്കായി ക്ലിക്ക് ചെയ്യുക
മികച്ചഗണിത ക്ലബ്ബിനുള്ള അംഗീകാരം
പാലക്കാട് സബ്ജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ബി .ആർ .സി തല ക്യാഷ് അവാർഡ് തുടർച്ചയായി ലഭിക്കുന്നു
ഗണിതോത്സവത്തിൽ aeo സുബ്രമണ്യൻ sir..
ശാസ്ത്രരംഗം
പാലക്കാട് സബ്ജില്ലാ ശാസ്ത്രരംഗത്തിന്റെ ഭാഗമായുള്ള ഗണിത പ്രസന്റേഷൻ 'ചുറ്റളവും പരപ്പളവും 'നമ്മുടെ വിദ്യാലയത്തിലെ പവിത്ര ഒന്നാംസ്ഥാനം നേടി .
"ലോകസമാധാനം നമ്മുടെ ലക്ഷ്യം "
KHSS MOOTHANTHARA യിലെ മാധവഗണിത ക്ലബ് ന്റെ ആഭിമുഖ്യത്തിൽ എട്ടാംതരത്തിലെ തുല്യത്രികോണങ്ങൾ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ത്രികോണങ്ങളാൽ എങ്ങനെ കൊക്കിനെ നിർമിക്കാമെന്ന പരിശീലനം നടന്നു .കുട്ടികളുടെ ആവേശം ഏവരെയും അത്ഭുതപ്പെടുത്തി .നിർമിച്ച പക്ഷികൾ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രധാനാധ്യാപിക എം കൃഷ്ണവേണി ,സീനിയർ അദ്ധ്യാപിക ലതടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ഹരിസാർ.,അധ്യാപകർ ....എന്നിവർക്ക് കൈ മാറി .ഗണിതാധ്യപകരായ വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,സജിതടീച്ചർ ,അരുൺ ,രാജേഷ് എന്നിവർ പഠനകളരിക്ക് നേതൃത്വം നൽകി .
രാമായണം ക്വിസ്സ്
പുരാണഗ്രന്ഥങ്ങളിലെ ഗണിതപദങ്ങൾ ഉപയോഗിച്ചുള്ള ക്വിസ്സ് മത്സരം നടത്തി .വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകി
നാടോടി ഗണിതം
നമ്മുടെനാട്ടിൽപ്രചാരത്തിൽ ഉള്ള ഒന്നാണ് മരങ്ങളുടെ വണ്ണം കണക്കാക്കുന്നതിനുള്ള ഒരു നാട്ടുകണക്ക് .ഇത് കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു .ആശാരികണക്കിലെ ചതുരം എന്ന പദം കുട്ടികൾ പരിചയപ്പെടുകയും ചെയ്തു
ഗണിതവായന
ഗണിത വായനയ്ക്ക് പ്രാധാന്യം നൽകുന്നതിനായി ഗണിതലൈബ്രറിബുക്കുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും വായനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു .കേരളീയ ഗണിത ശാസ്ത്രജ്ഞന്മാർ എന്നവിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തി .സംഗമഗ്രാമ മാധവന്റെ ചരിത്രം അവതരിപ്പിച്ച വിഘ്‌നേഷ് (9 എ )പ്രത്യേകം പ്രശംസ ഏറ്റുവാങ്ങി .
ഗണിത പ്രവർത്തനങ്ങൾ UP TO 2021-22
പ്രവർത്തനങ്ങൾ | കാണുവാൻ |
---|---|
ഗണിത പഠനോപകരണം സഞ്ജയ് മണികണ്ഠൻ | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഭാരതീയ ഗണിത ശാസ്ത്രജ്ഞന്മാർ അവന്തിക 10B | ഇവിടെ ക്ലിക്ക് ചെയ്യൂക |
ദേശീയ പതാക നിർമ്മാണം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഗണിത ക്ലബ്ബ് ഉദ് ഘാടനം | ഇവിടെ ക്ലിക്ക് ചെയ്യൂക |
യോഗയിലെ ഗണിതം യദുകൃഷ്‌ണ 10B | ഇവിടെ ക്ലിക്ക് ചെയ്യൂക |
കേരളീയ ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടാം വിഘ്‌നേഷ് .S 9A | ഇവിടെ ക്ലിക്ക് ചെയ്യൂ |
ഗണിത പ്രാർത്ഥന | ഇവിടെ ക്ലിക്ക് ചെയ്യൂ |
ഭൂമിയും മാനവും ദേവിക 10B | ഇവിടെ ക്ലിക്ക് ചെയ്യൂ |
തുല്യത്രികോണങ്ങളാൽ കൊക്ക് നിർമ്മാണം ശരണ്യ 9A | ഇവിടെ ക്ലിക്ക് ചെയ്യൂ |
ദേശീയഗണിത ശാസ്ത്രദിനം | ഇവിടെ ക്ലിക്ക് ചെയ്യ |
ഗണിതാവായനാദിനസന്ദേശം ഹെഡ്‍ട്മിസ്ട്രെസ്സ് എം .കൃഷ്ണവേണി | ഇവിടെ ക്ലിക്ക് ചെയ്യൂക |
"ലോകസമാധാനം നമ്മുടെ ലക്ഷ്യം | ഇവിടെ ക്ലിക്ക് ചെയ്യൂക |
ഭാരതീയഗണിതശാസ്ത്രത്തിൽ ജ്യോതിശാസ്ത്രത്തിന്റെ സംഭാവന.. വെബിനാറിനെ കുറിച്ച് KHSS MOOTHANTHARA യിലെ കൃഷ്‌ണേന്ദു | ഇവിടെ ക്ലിക്ക് ചെയ്യൂക |
വിജയഭേരി UP TO 2021-22
|
||
---|---|---|
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം 2022-23
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17ന് പ്രിൻസിപ്പാൾ രാജേഷ് സാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.ലത ആശംസകൾ നൽകി .ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം " വേദിയെമറ്റൊരുലോകത്തേക്ക് എത്തിച്ചു .മാത്‍സ് ക്ലബ് സെക്രട്ടറി കുമാരി പവിത്ര നന്ദി പറഞ്ഞു .
ജയചന്ദ്രൻ മാഷ് രചിച്ച കവിത "അനന്തവൃത്താന്തം | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |
മാധവഗണിത ക്ലബ്ബ് ഉദ്ഘാടനം2022 ജൂൺ 17 | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
ഗണിതവായന
ഗണിത വായനയ്ക്ക് പ്രാധാന്യം നൽകുന്നതിനായി ഗണിതലൈബ്രറിബുക്കുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും വായനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു .ഡിജിറ്റൽ വായനക്കും പ്രാധാന്യം നൽകുന്നു .
ഗണിത വായന ലക്കം 1 | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|
ഗണിത വായന ലക്കം 2 | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
തുല്യ ത്രികോണങ്ങൾ കൊണ്ടുള്ള പൂമ്പാറ്റ നിർമ്മാണം
തുല്യ ത്രികോണങ്ങൾ കൊണ്ടുള്ള പൂമ്പാറ്റ നിർമ്മാണം | കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
മാധവഗണിത ക്ലബ്ബ് നടത്തിയ geometric chart മത്സരത്തിൽ നിന്നും....
ഗണിതം ആസ്വദിച്ചു പഠിക്കട്ടെ അവർ മിടുക്കരായി വളരട്ടെ ✨️✨️✨️✨
24-06-2022
ഗണിതപ്രവർത്തനങ്ങൾ
24-06-2022 |
കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക |
ഗണിത ലാബ് പ്രവർത്തനം
സമാന്തരവരകൾക്കിടയിലെ ത്രികോണങ്ങൾ .ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ ഗണിതത്തിലെ ആദ്യത്തെ പാഠഭാഗമായ തുല്യ പരപ്പളവ് എന്ന പാഠവുമായി ബന്ധപ്പെട്ട ജിയോജിബ്രയിലൂടെ പ്രവർത്തനങ്ങൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനം കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിക്കുവാൻ സഹായിച്ചു .കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബോധവത്ക്കരണ ക്ലാസ്സ് BMI
08-07-2022
KHSS മാധവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് സങ്കടിപ്പിച്ചു. ഫാർമസിഏരിയ മാനേജർ ജി. വിനോദ് സാർ ആണ് ക്ലാസ്സ് നയിച്ചത്. കുട്ടികൾക്ക് ഉയരത്തിനു ആനുപാതി കമായി ശരീരഭാരം കാണുന്ന വിധം പഠിപ്പിച്ചു. ശരീര ഭാരം കൂടുമ്പോൾ നമുക്ക് വരുന്ന ശാരീരിക പ്രശ്നങ്ങളെ വ്യക്തമായി സ്ലൈഡ് ഷോ, വീഡിയോ എന്നിവയിലൂടെ അവതരിപ്പിച്ചു. സാധാരണ ഒരുവ്യക്തിക്ക് ഹൃദയ മിടിപ്പ് 80 ആണ്. എന്നാൽ ശരീരഭാരം കൂടുമ്പോൾ ഹൃദയ മിടിപ്പ് കൂടുകയും രക്തധമനി കളിലൂടെ രക്തപ്രവാഹത്തിന്റെ അളവ് കൂടുകയും ധാമണികൾപൊട്ടുന്നതിനും കാരണമാകുന്നു. കൊഴുപ്പ് കൂടുമ്പോൾ രക്തകുഴലുകളിൽ ബ്ലോക്ക് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഭക്ഷണക്രമീകരണം, കലോറി എന്നിവയെ കുറിച്ചും ക്ലാസുകൾ എടുത്തു. പ്രധാന അധ്യാപിക ശ്രീമതി. R. ലതടീച്ചർ, ഗണിത അധ്യാപകരായ വീണ, പ്രസീജ, രാജേഷ്,അരുൺ സജിത എന്നിവരും പങ്കെടുത്തു.കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യായാമത്തിലും ഗണിതം
13/7/2022
BMI യുടെ ക്ലാസിനു ശേഷം കുട്ടികൾക്ക് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാവുകയും. Daily aerobic dance എന്ന suggestion മുന്നോട്ടുവയ്ക്കുകയും ദിവസേന പ്രാക്ടീസുകൾ തുടങ്ങുകയും ചെയ്തു.
Still model നിർമ്മാണ പ്രതിഭകളെ കണ്ടെത്താൻ മത്സരങ്ങൾ
15/7/2022
മാധവ ഗണിത ക്ലബ് Still model നിർമ്മാണ പ്രതിഭകളെ കണ്ടെത്താൻ മത്സരങ്ങൾ സംഘടിപ്പിച്ചു.10c ക്ലാസിലെ ശ്രീജിത്ത് നിർമ്മിക്കുന്ന സ്റ്റിൽ മോഡലിന്റെ perfection കണ്ട് കുട്ടിയെ പ്രത്യേകം ക്ലബ്ബ് അഭിനന്ദിച്ചു.
ജൂലൈ 22 പൈ മതിപ്പ് ദിനം
പൈദിനത്തോടനുബന്ധിച്ച് KHSS MATHS CLUB തയ്യാറാക്കിയ പൈദിന പതിപ്പ് പ്രധാനഅധ്യാപികശ്രീമതി ലത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പൈദിനത്തിന്റെ പ്രാധാന്യം രാജേഷ്‌മാഷ് ,അരുൺ മാഷ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. 22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.
വിഘ്‌നേഷ് .എസ്സ് | വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക |
ദേവിക | വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക |
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു .
ബോഡി മാസ്സ് ഇൻഡക്സ് നെ കുറിച്ച് ക്ലാസ്സ് ജി.വിനോദ് സാർ എടുത്തിരുന്നു .ഇതിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സർവ്വേ.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വർണ്ണാഭമായ റോക്കറ്റ് മാതൃകകളുമായി..ഗണിതരൂപങ്ങളാൽ റോക്കറ്റ് നിർമ്മാണം
ചാന്ദ്രദിനത്തിൽ നമ്മുടെ ഗണിതക്ലബ്ബ് വിദ്യാർത്ഥികൾ.വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ് മുറികളിലെ ബ്ലാക്ക് ബോർഡ് തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാമായണത്തിലെ ഗണിതം 03-08-2022
മാധവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണത്തിലെ ഗണിതം ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു .എട്ട് മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്കെല്ലാംഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി .
ടെലിവിഷൻ,റേഡിയോ ചാനലുകളുടെ ഉദ്ഘാടനം നടത്തി
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ സർഗ്ഗാത്മക - സാംസ്കാരിക വാർത്താധിഷ്ഠിത പരിപാടികൾ കണ്ടും കേട്ടും ആസ്വദിക്കുന്നതിന് സ്വന്തം ടെലിവിഷൻ - റേഡിയോ ചാനലുകൾ ആരംഭിച്ചു. കർണ്ണകി ടി.വി.ചാനലിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി,കർണ്ണിക റേഡിയോ ചാനലിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. വി.കെ. രാജേഷ് എന്നിവർ നിർവ്വഹിച്ചു .പ്രധാനാധ്യാപിക ശ്രീമതി. ആർ . ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് അധ്യക്ഷതയും ശ്രീ.സി. .രാജേഷ് നന്ദിയും രേഖപ്പെടുത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണകി ചാനൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
കർണ്ണിക റേഡിയോ കേൾക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് സബ്ജില്ലാ ഗണിതശാസ്‌ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറാൾ ചാമ്പിയൻ മാരായി കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ
. | |||
---|---|---|---|
ഗണിതമാഗസിൻ പ്രകാശനം
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക ആർ .ലതടീച്ചർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്
ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു