"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<big>[[{{PAGENAME}}/2022-2023 പ്രവർത്തനങ്ങൾ|2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big> | <big>[[{{PAGENAME}}/2022-2023 പ്രവർത്തനങ്ങൾ|2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big> | ||
<big>[[{{PAGENAME}}/2021-2022 പ്രവർത്തനങ്ങൾ|2021- 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big> | <big>[[{{PAGENAME}}/2021-2022 പ്രവർത്തനങ്ങൾ|2021 - 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big> | ||
== '''2021- 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == | == '''2021- 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' == |
21:16, 31 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022 - 2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
2021 - 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
2021- 2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം (01-06-2021)
2021 22 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആണ് സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം കൂടുതൽ ആയ സാഹചര്യം ആയതിനാൽ ക്ലാസ് അടിസ്ഥാനത്തിലാണ് രവേശനോത്സവം കൊണ്ടാടിയത് . പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി സ്കൂൾ അധ്യയനം ആരംഭിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും സന്ദേശം നൽകി. കൊച്ചി കോർപ്പറേഷൻ എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി. എ. ശ്രീജിത്ത്, തോപ്പുംപടി പോലീസ് സ്റ്റേഷൻ സി.ഐ. ശ്രീ പ്രവീൺ ജെ.എസ്; സിനി ആർട്ടിസ്റ്റ് സാജൻ പള്ളുരുത്തി, കൗൺസിലർ ശ്രീമതി. ഷീബ ഡുറോം തുടങ്ങി പ്രമുഖ വ്യക്തികളുടെ സന്ദേശങ്ങളും കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും ഉൾക്കൊള്ളുന്ന വീഡിയോകളും കുട്ടികൾക്ക് അയച്ചുകൊടുത്തു. കുട്ടികളും അവരുടെ രക്ഷകർത്താക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു .
പരിസ്ഥിതി ദിനാചരണം (05-06-2021)
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ് 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.
വായനാദിനാചരണം(09-07-2021)
വായനാദിനാചരണം ജൂൺ 19 ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് സംഘടിപ്പിച്ചത് . ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി എല്ലാവർക്കും സന്ദേശം നൽകി. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ആയിരുന്നു ദിനാചരണ പരിപാടികൾ നടത്തിയത് . കൂടാതെ മലയാളം ഇംഗ്ലീഷ് സംസ്കൃതം ഹിന്ദി എന്നീ വിഷയാടിസ്ഥാനത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വായനപക്ഷാചരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.
ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2021)
ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ സയൻസ് വിഭാഗം അധ്യാപകരും ക്ലബ് കോർഡിനേറ്റർ സിസ്റ്റർ റാണി മോൾ അലക്സും ചേർന്ന് തോപ്പുംപടി സർക്കാർ ആശുപത്രി സന്ദർശിക്കുകയും അവിടത്തെ ഡേക്ടർമാരെ ആദരിക്കുകയും ചെയ്തു.
സ്കൂൾ തല ശാസ്ത്രരംഗം ഉദ്ഘാടനം (24-07-2021)
സ്കൂൾ തല ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗൂഗിൾ മീറ്റിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി.മോളിയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കുകയുണ്ടായി. ഡി ആർ സി ക്ലാസ്സ് കോർഡിനേറ്റർ ശ്രീ ബിജു പോൾ ഉദ്ഘാടനം നിർവഹിച്ചു .ഹൈസ്കൂൾ വിഭാഗം ശാസ്ത്ര അധ്യാപിക ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ക്രിസ്റ്റൽ ബോണിഫസ് എക്സ്പിരിമെന്റ് നടത്തുകയുണ്ടായി. ഹൈസ്കൂൾ പ്രതിനിധി കുമാരി ആഷ്ന "ശാസ്ത്രത്തിന്റെ പ്രാധാന്യം നിത്യജീവിതത്തിൽ" എന്ന വിഷയത്തിനെക്കുറിച്ച് ആശയങ്ങൾ പങ്കുവെച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ശാസ്ത്ര അധ്യാപകരും വിദ്യാർഥികളും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തു. കൂടാതെ വിവിധ മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു.
എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം (17-09-2021)
വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ഉദ്ഘാടനവും ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി. ഡി. ഏവർക്കും സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോപ്പുംപടി പോലീസ് ഇൻസ്പെക്ടർ ശ്രീ.എൻ. എ.അനൂപ് എസ്.പി.സി കോഡിനേറ്റർമാരായ മണിയപ്പൻ,മേരി ദാസ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ജെ. സനിൽ മോൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ,സിസ്റ്റർ ബീന,പി.ടി.എ പ്രസിഡന്റ് ശ്രീ.ജോസഫ് സുമിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കവിതാ രചന,കവിതാലാപനം, കഥ, ആസ്വാദനക്കുറിപ്പ്, അഭിനയം,നാടൻപാട്ട്, ചിത്രരചന എന്നീ ഏഴ് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ഒന്നാം സമ്മാനത്തിന് അർഹരായ കുട്ടികളെ ഉപജില്ലാ മത്സരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഉപജില്ലാ മത്സരത്തിൽ യു പി വിഭാഗത്തിൽ കവിതാരചന, നാടൻപാട്ട്, അഭിനയം എന്നിവയിൽ ഒന്നാംസ്ഥാനവും. ചിത്രരചനയിൽ മൂന്നാംസ്ഥാനവും വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. എച്ച്.എസ് വിഭാഗത്തിൽ കഥ,ആസ്വാദനക്കുറിപ്പ്, നാടൻപാട്ട് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും ഉപജില്ല മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹരായ കുട്ടികളെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കുകയും തുടർന്ന് ജില്ലാതലത്തിൽ യു പി വിഭാഗത്തിൽ നിന്ന് കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനവും നാടൻ പാട്ടിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.
കിഴങ്ങ് വിളവെടുപ്പ് - അന്താരാഷ്ട്ര മണ്ണ് ദിനം(6-12-21)
വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച വിളവെടുപ്പ് ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി. വി. ഡി ഉദ്ഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വളർത്തിയ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പാണ് നടന്നത് .അന്താരാഷ്ട്ര മണ്ണ് ദിനം, സംസ്ഥാന കിഴങ്ങ് വിള ദിനം എന്നിവയുടെ ഭാഗമായായിരുന്നു ഇത്. മരച്ചീനി ,ചേമ്പ് ,കാച്ചിൽ ,ചേന, അടതാപ്പ് തുടങ്ങിയവയാണ് കൃഷി ചെയ്തത്. എല്ലാ വിളകളും സ്കൂളിൽ പ്രദർശിപ്പിച്ചു. മഞ്ഞളിനെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. വിളകൾ പ്രധാന അധ്യാപിക കൈമാറി . സീഡ് ക്ലബ് കോ-ഓർഡിനേറ്റർ സിസ്റ്റർ റാണി അലക്സ് സീഡ് അധ്യാപകരായ ജെസി കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി .
ക്രിസ്മസ് ആഘോഷം( 21-12-21)
വിദ്യാലയത്തിലെ യുപി വിഭാഗം കുട്ടികളുടെ ക്രിസ്മസ് ആഘോഷ പരിപാടികൾ 21.12.2021ന് നടന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി ഡി സ്വാഗതമാശംസിച്ചു . മാനേജർ സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇരുപത്തിയാറാം ഡിവിഷൻ കൗൺസിലർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ ലാൽ സെന്റ് ജോസഫ് വെയ്റ്റ് ഹോം അഗതിമന്ദിരത്തിലെ സിസ്റ്റർ ലിജി , സിസ്റ്റർ ലിസ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് സമാഹരിച്ച് ടോയ്‌ലറ്റ് ആർട്ടിക്കിൾസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീബ ലാലും ചേർന്ന് സെൻ ജോസഫ് ഹോമിലെ സിസ്റ്റർ ലിസയ്ക്ക് കൈമാറി . മാനേജർ സി മോളി അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ ജോസഫ് സുമീത്,സിസ്റ്റർ ലിസ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുപി വിഭാഗം കുട്ടികളുടെ വിവിധ ക്രിസ്മസ് കലാപരിപാടികൾ നടന്നു. തുടർന്ന് എല്ലാ കുട്ടികൾക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും യുപി വിഭാഗം അധ്യാപിക ശ്രീമതി ജെയിനി സി.കെ. ഏവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
ക്രിസ്മസ് ആഘോഷം(23-12-21)
ഹൈസ്കൂൾ വിഭാഗത്തിലെ ക്രിസ്മസ് ആഘോഷം വിദ്യാലയത്തിൽ നടന്നു . ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപിക ശ്രീമതി ലിജി കെ ഏവർക്കും സ്വാഗതം ആശംസിച്ചു . മാനേജർ abaran സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോർട്ടുകൊച്ചി ഗുഡ് ഹോമിലെ അന്തേവാസികൾക്കായി സമാഹരിച്ച് ടോയ്ലറ്റ് ആർട്ടിക്കിൾ സിസ്റ്റർ മാരിസിന് കൈമാറി. ബേബി മറൈൻ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ശ്രീമതി രൂപ ജോർജ്ജ് ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം , ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വിഡി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ ക്രിസ്മസ് ഡാൻസ്, ഒമ്പതാം ക്ലാസ്സിലേയും പത്താം ക്ലാസിലെ കുട്ടികൾ ക്രിസ്മസ് കരോൾ, സ്കിറ്റ് തുടങ്ങിയ മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ചത് ചടങ്ങിനെ ആകർഷകമാക്കി.
കോവിഡ് വാക്സിനേഷൻ(28-01-22)
15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു.
റിപ്പബ്ലിക് ദിനാഘോഷം (26-01-22)
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി വീഡി യുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപിക എലിസബത്ത് റീന ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വിഡി പതാക ഉയർത്തി. ദേശഭക്തി ഗാനം അധ്യാപകർ ആലപിച്ചു .ഗൈഡിങ് അധ്യാപിക ശ്രീമതി സുനിത ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
സെഹിയോൻ പ്രേക്ഷിത സംഘത്തിന് ഒരു കൈത്താങ്ങ്(29-01-22)
വിവിധ സ്ഥലങ്ങളിൽ അശരണരായ കഴിയുന്ന നിരവധി ആളുകൾക്ക് ദിവസേന ആയിരത്തിലധികം പൊതിച്ചോറുകൾ നൽകി സേവനം ചെയ്യുന്ന പ്രേക്ഷിത സംഘത്തിന് വിദ്യാലയത്തിലെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡിയുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ അരിയും പച്ചക്കറികളും നൽകുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. ബി.ആർ.സി കോർഡിനേറ്റർ ശ്രീ. കലാഭാനു സാർ സന്നിഹിതനായിരുന്നു.
ഡ്രൈ ഡേ ബോധവൽക്കരണം ശുചിത്വം പതിപ്പ് പ്രകാശനം (19-2-22)
വിദ്യാലയത്തിൽ കുട്ടികൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും . ഡ്രൈ ഡേ ആചാരണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീമതി ഡാലിയ ടീച്ചർ കുട്ടികൾക്ക് ഡ്രൈ ഡേയെകുറിച്ച് നിർദ്ദേശങ്ങൾ നൽകി. വ്യക്തി ശുചിത്വം പരിസര ശുചിത്വം തുടങ്ങിയ ലക്ഷ്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് അധ്യാപിക സിസ്റ്റർ റാണിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ശുചിത്വ പതിപ്പിന്റെ പ്രകാശനം ഡെപ്യൂട്ടി എച്ച് എം ശ്രീമതി. മീന ടീച്ചർ നിർവഹിക്കുകയുണ്ടായി.
കോവിഡ് വാക്സിനേഷൻ(10-3-22)
വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ് ഡോസ് ) ക്യാമ്പ് 18-01-2022ന് വിദ്യാലയത്തിൽ നടന്നു.