"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 140: വരി 140:
*ശ്രീ. ഹനീഷ് മുഹമ്മദ്                        ഐ. എ. എസ് (ഡി.പി.ഐ)
*ശ്രീ. ഹനീഷ് മുഹമ്മദ്                        ഐ. എ. എസ് (ഡി.പി.ഐ)
*ശ്രീ. കെ.മുരളീധരന്‍                          മുന്‍ മന്ത്രി
*ശ്രീ. കെ.മുരളീധരന്‍                          മുന്‍ മന്ത്രി
==വഴികാട്ടി==
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 147: വരി 147:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തിരുവനന്തപുരം നഗരത്തില്‍ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററില്‍ നിന്നും 1 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
*
|----
 
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 9 കി.മി. അകലം
|}
<googlemap version="0.9" lat="8.502593" lon="76.946354" zoom="16" width="350" height="350" selector="no" controls="none">
|}
11.071469, 76.077017, MMET HS Melmuri
{{#multimaps:  8.5371834,76.943154 | zoom=12 }}
(A) 8.499601, 76.94541, St. Joseph's HSS
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:13, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-12-2016Sreejaashok




തിരുവനന്തപുരം നഗരത്തില്‍ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ 2 ഏക്കര്‍ 65 സെന്റില്‍ മൂന്ന് ആധുനിക കോണ്‍ക്രീററ് കെട്ടിടങ്ങളുടെ നടുവില്‍ തലയുയര്‍ത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂര്‍ത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയര്‍ത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തില്‍ അഭംഗുരം തുടരുന്നു..

ചരിത്രം

1857-മാണ്ട് കര്‍മ്മലീത്താ സഭാവൈദീകര്‍ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കര്‍മ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെര്‍ഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂള്‍. 1874-ല്‍ ഈ സ്കൂള്‍ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡില്‍ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ല്‍ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നല്‍കി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവര്‍ത്തനംചെയ്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാതിരിക്കല്‍ എന്നു തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബന്‍സിഗര്‍ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ല്‍ ഇപ്പോള്‍ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂര്‍ത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോണ്‍സിജ്ഞോര്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍,(കോ അഡ്ജ്യൂററര്‍,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ അല്‍ഫോന്‍സിനെ അനുമോദിക്കുകയും ചെയ്തു. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്. 1998-ല്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററര്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാള്‍ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അപ്പര്‍ പ്രൈമറിക്ക് സയന്‍സ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊര്‍ജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം എല്‍.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികള്‍, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടര്‍ ശൃംഖലയും ഹയര്‍ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമാക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.

. സ്പോര്‍ട്സ് ക്ളബ്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ മേല്‍നോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററിസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മററ് അനേകം സ്കൂളുകല്‍ രൂപതയുടെ കോര്‍റേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴില്‍ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ല്‍ ഈശോസഭാവൈദീകരില്‍ തിരുവനന്തപുരം അതിരൂപത ഈ സ്കൂള്‍ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോണ്‍ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാള്‍സ് ലിയോണ്‍ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. 2016 ജൂണ്‍ മുതല്‍ റവ. ഫാ.ഡൈസൺ ആണ് സ്കൂള്‍ മാനേജര്‍. ശ്രീ. പി ജെ വർഗീസ് പ്രിന്‍സിപ്പലായും ശ്രീ. ജോസഫ് ജോസ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1906 - 22 ശ്രീ. കുളന്തൈസ്വാമി
1922 - 32 റവ.ഫാ.യൂഗില്‍ബര്‍ട്ട് ഒ.സി.ഡി.
1932 - 45 റവ.ഫാ.പാട്രിക് ഒ.സി.ഡി.
1945 - 56 ശ്രീ. സ്വാമിനാഥന്‍
1956 - 58 ശ്രീ. അനന്ത നാരായണ അയ്യര്‍
1958 - 61 ശ്രീ. എല്‍. ജി. ഭീമര്‍
1961 - 65 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1966- 70 റവ. ഫാ. പോള്‍ കുന്നുങ്കള്‍ എസ്. ജെ.
1970 - 74 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1974 - 83 റവ.ഫാ.വര്‍ക്കി ചെറുവള്ളില്‍ എസ്. ജെ.
1983 - 87 റവ.ഫാ. ജോര്‍ജ്ജ് മുരിക്കന്‍ എസ്. ജെ.
1987 - 98 റവ.ഫാ.എഫ്രേം തോമസ് എസ്. ജെ.
1988 - 2002 ശ്രീ. എബ്രഹാം പി. വര്‍ഗ്ഗീസ്
2002 - 03 ശ്രീ. എം.എം.ജോണ്‍
2003 - 2011 ശ്രീ. എം. എ. ജോര്‍ജ്ജ്
2005 -2010 ശ്രീ. ജോസ് സിറിയക് (പ്രിന്‍സിപ്പാല്‍)
2010-2012 ശ്രീ. രത്‌നരാജ് (പ്രിന്‍സിപ്പാല്‍)
2011-2015 ശ്രീ. പി എ സെബാസ്റ്റ്യൻ (ഹെഡ്മാസ്റ്റർ )
2015-2016 ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ )


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മോസ്ററ് റവ.ഫാ. സൂസൈപാക്യം- തിരുവനന്തപുരം അതിരൂപതാ മെത്രാന്‍
  • മോസ്ററ് റവ.ഫാ.വിന്‍സെന്റ് സാമുവേല്‍- നെയ്യാററിന്‍കര രൂപതാ മെത്രാന്‍
  • ശ്രീ. തെന്നല ബാലകൃഷ്ണന്‍ - മുന്‍ കെ.പി.സി.സി. പ്രസ്ഡന്റ്
  • ശ്രീ. മധു - സുപ്രസിദ്ധ സിനിമാനടന്‍
  • ശ്രീ. എം. എന്‍. പ്രസാദ് - മുന്‍ റയില്‍വേ ചെയര്‍മാന്‍
  • ശ്രീ. മുനീര്‍ - മുന്‍ മന്ത്രി
  • ശ്രീ. ജയകുമാര്‍- ഐ. എ. എസ്
  • ശ്രീ. വിജയാനന്ദ്- ഐ. എ. എസ്
  • ശ്രീ. സുരേഷ്കുമാര്‍ ഐ. എ. എസ്
  • ശ്രീ. ഹനീഷ് മുഹമ്മദ് ഐ. എ. എസ് (ഡി.പി.ഐ)
  • ശ്രീ. കെ.മുരളീധരന്‍ മുന്‍ മന്ത്രി

=വഴികാട്ടി

{{#multimaps: 8.5371834,76.943154 | zoom=12 }}