"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/താളിയോല (വായന വാരം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
2022ലെ വായനാവാരം താളിയോല എന്ന പേരിൽ സമചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ പങ്കെടുക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.കുട്ടികളിലും രക്ഷകർത്താക്കളിലും വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.അക്ഷരലോകം, അക്ഷരത്താളം, അക്ഷരപ്പാട്ട്, അക്ഷരക്കൂട്ട്, എന്നീ പേരുകൾ നൽകി ഓരോ ദിവസത്തെയും പരിപാടികൾ വിജയത്തിൽ എത്തിച്ചു.
2022ലെ വായനാവാരം താളിയോല എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ പങ്കെടുക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.കുട്ടികളിലും രക്ഷകർത്താക്കളിലും വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.അക്ഷരലോകം, അക്ഷരത്താളം, അക്ഷരപ്പാട്ട്, അക്ഷരക്കൂട്ട്, എന്നീ പേരുകൾ നൽകി ഓരോ ദിവസത്തെയും പരിപാടികൾ വിജയത്തിൽ എത്തിച്ചു.


=== അക്ഷര ലോകം ===
=== അക്ഷര ലോകം ===

23:11, 21 ജൂലൈ 2022-നു നിലവിലുള്ള രൂപം

2022ലെ വായനാവാരം താളിയോല എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ പങ്കെടുക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.കുട്ടികളിലും രക്ഷകർത്താക്കളിലും വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.അക്ഷരലോകം, അക്ഷരത്താളം, അക്ഷരപ്പാട്ട്, അക്ഷരക്കൂട്ട്, എന്നീ പേരുകൾ നൽകി ഓരോ ദിവസത്തെയും പരിപാടികൾ വിജയത്തിൽ എത്തിച്ചു.

അക്ഷര ലോകം

ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച അക്ഷരലോകം എന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ഗീത ഭാസ്കർ ടീച്ചർ ' താളിയോല'ഉദ്ഘാടനം ചെയ്തു . അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പ്രോഗ്രാം ആയ അമ്മ വായന എന്ന പരിപാടിയും അന്നേ ദിവസം ഉദ്ഘാടനം ചെയ്തു.

അക്ഷരത്താളം .

അക്ഷരത്താളം എന്ന പരിപാടി ഒരു കവിത രചന ശില്പശാലയായി 21.O6.2002 ചൊവ്വാഴ്ച നടത്തി.കുട്ടികളെ കവിതാരചനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒരു കവിത രചിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ ശില്പശാലയിൽ മനസ്സിലാക്കി കൊടുത്തു.കവിതാരചനയിൽ താല്പര്യമുള്ള കുട്ടികളിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാനും കവിതാരചന സാമർത്ഥ്യം വളർത്തിയെടുക്കാനും ആണ് ഈ ശില്പശാല സംഘടിപ്പിച്ചത്.

അക്ഷരപ്പാട്ട്

കവിതാരചനാ ശില്പശാലയായി നടത്തിയ 'അക്ഷരപ്പാട്ടിൽ' ശ്രീ സെയ്ദ് സബർമതി അവർകൾ ജൂൺ 22 ബുധനാഴ്ച കുട്ടികൾക്ക് പരിശീലനം നൽകി.കുട്ടികൾക്ക് ഒരു കവിത എങ്ങനെ ആലപിക്കണം എന്നും വാക്കുകളുടെ സ്പഷ്ടത എങ്ങനെ ആയിരിക്കണം എന്നും ഉള്ള ക്ലാസുകൾ അന്നേദിവസം നൽകി.

അക്ഷരമേളം.

അക്ഷരമേളം എന്ന പ്രോഗ്രാം ഒരു ശില്പശാലയായി 23.06.2002 വ്യാഴാഴ്ച . പ്രശസ്ത കവിയായ ശ്രീ അഖിലൻ ചെറുകോട് ഈ ശില്പശാല ഉദ്ഘാടന ചെയ്തു. നാടൻ കവിതകൾ, നാടൻ ഈണങ്ങൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകി.

അക്ഷരക്കൂട്ട്.

വായനാവാരത്തോടനുബന്ധിച്ച് ജൂൺ 24 ആം തീയതി വായനാവാര അവസാനം സംഘടിപ്പിച്ച ശില്പശാലയാണ് അക്ഷരക്കൂട്ട്. പ്രശസ്തനായ എഴുത്തുകാരൻ ശ്രീ സജി മര്യാപുരം സാറാണ് കുട്ടികൾക്ക് വേണ്ടി അന്നേദിവസം ക്ലാസ് നയിച്ചത്. വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു അത്.