"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ ലഹരി വിരുദ്ധ ദിനം ജൂൺ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ യുഎൻഡിസി തീരുമാനിച്ചിട്ടുണ്ട്. | ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ യുഎൻഡിസി തീരുമാനിച്ചിട്ടുണ്ട്. | ||
[[പ്രമാണം:Lehari1.jpg|ലഘുചിത്രം]] |
19:34, 2 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ യുവാക്കളിൽ അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാൻ സമൂഹം നൽകുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.
മികച്ച പരിചരണത്തിനുള്ള മികച്ച അറിവ് എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന മുദ്രാവാക്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട യുവാക്കളുടെ ധാരണ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ മുക്തമാക്കാം എന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഈ വർഷത്തെ മുദ്രാവാക്യം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.
യുവാക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. 2015 ൽ ലഹരി ഉപയോഗിച്ചിരുന്നവരേക്കാളും കുറവാണ് 2017ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം എന്നാണ് യുഎൻഡിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത് എന്ന് യുഎൻഡിസി പറയുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് മദ്യവും ലഹരി മരുന്നുകളും കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ വാർത്തകൾ നമ്മൾ വലിയ ഞെട്ടലോടെയാണ് കേട്ടത്. സമൂഹത്തിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന യാഥാർത്യമാണ് അന്ന് നമ്മൾ വാർത്തകളിലൂടെ കണ്ടത്. 27 കോടി മനുഷ്യർ ലോകത്ത് ഇന്ന് ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാൻ യുഎൻഡിസി തീരുമാനിച്ചിട്ടുണ്ട്.