"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ ജൂൺ 5 ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Drawing1.jpg|ലഘുചിത്രം]]
 
World environment day 2022  
World environment day 2022  
  എന്തിന് ലോക പരിസ്ഥിതി ദിനം? എന്തുകൊണ്ട് ലോക പരിസ്ഥിതി ദിനം?
  എന്തിന് ലോക പരിസ്ഥിതി ദിനം? എന്തുകൊണ്ട് ലോക പരിസ്ഥിതി ദിനം?
വരി 10: വരി 10:
[[പ്രമാണം:പരിസ്ഥിതി ദിനം @2022.jpg|ലഘുചിത്രം]]
[[പ്രമാണം:പരിസ്ഥിതി ദിനം @2022.jpg|ലഘുചിത്രം]]
ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.
ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.
[[പ്രമാണം:Drawing1.jpg|ലഘുചിത്രം]]

18:38, 2 ജൂലൈ 2022-നു നിലവിലുള്ള രൂപം

World environment day 2022

എന്തിന് ലോക പരിസ്ഥിതി ദിനം? എന്തുകൊണ്ട് ലോക പരിസ്ഥിതി ദിനം?

2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിന (World environment day 2022) . ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? ഉണ്ട്, നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. നമുക്കറിയാം, ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു... യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമി(UNEP) -ന്റെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ലോകമെമ്പാടും ജനങ്ങൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വി​ഗദ്‍ദ്ധാഭിപ്രായം. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ, 2030 -ഓടെ വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കണം. 2040 -ഓടെ വായുമലിനീകരണം 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നുമാണ് കരുതുന്നത്.

ഇതിന് എന്തെങ്കിലും തരത്തിൽ പരിഹാരം കണ്ടേ തീരൂ എന്നതാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. അതിന് ചെയ്യാനാവുന്നത് പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, ലോകനേതാക്കളാരും തന്നെ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദ​ഗ്‍ദ്ധരും വിമർശനവും ഉന്നയിക്കുന്നുണ്ട്.

ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.