"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{prettyurl|S P H S S Veliyanad,ഇംഗ്ലീഷ് വിലാസം}}
{{start tab
{{start tab
| off tab color      =  
| off tab color      =  

10:06, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾവർണകാഴ്ചകൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
  • 2003 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 581 മാർക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തിൽ എട്ടാം റാങ്ക്‌ നേടി.
  • S.S.L.C പരീക്ഷക്ക്തുടർച്ചയായി എട്ടാം തവണയും സ്കൂളിന് 100% വിജയം കൈവരിക്കാൻ സാധിച്ചു. 2020 - 2021ൽ 36 കുട്ടികൾ ഫുൾ എ പ്ലസ് ഗ്രേഡുകളും 16 കുട്ടികൾ 9 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി.
  • സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും ,  പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു.
  • 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.
  • 2014 ൽ ആണ് നമ്മുടെ സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിച്ചത്. ഹയർ സെക്കന്ററി ഇല്ലാത്ത പഞ്ചായത്തുകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നമ്മുടെ സ്കൂളിൽ ഹയർ സെക്കന്ററി കിട്ടിയത്. ആദ്യം സയൻസ് ബാച്ച് ആണ് അനുവദിച്ചത്.40 കുട്ടികൾ ആയിരുന്നു ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നത്.2015ൽ കോമേഴ്‌സ് ബാച്ച് അനുവദിക്കുകയും ചെയ്തു.
  • " നവംബർ റെയിൻ " ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ  സംസ്ഥാനതലത്തിൽ പ്രത്യേകം പരാമർശം ലഭിച്ചിട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ 15 ഹ്രസ്വചിത്രങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളിന്റെതായിരുന്നു
  • 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു.