"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(pacha chekidikadu) |
(ചെ.) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/എന്റെ ഗ്രാമം എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
തകഴിയുടെ വിഖ്യാതസാഹിത്യവും, എടത്വ പുണ്യവാന്റെ പ്രസിദ്ധിയും, ചക്കുളത്തുകാവിലമ്മയുടെ തീർത്ഥാടനപ്രശസ്തിയും ഇടനാഴിയിൽ നിവേദിച്ച പുണ്യഭൂമിയാണ് എന്റെ ഈ കൊച്ചുഗ്രാമം. അല്പവിസ്തൃതമെങ്കിലും ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടുന്നവയെല്ലാം പ്രദാനം ചെയ്യാൻ ഈ കൊച്ചുഗ്രാമത്തിന് ഇന്ന് സാധിക്കും. ആശുപത്രിയും,ആശാൻ കളരിയും; കലാലയവും, കടകളും; ആലയവും, അമ്പലവുമെല്ലാം ഇന്ന് ഈ നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനുതകും വിധം ഇന്ന് സജ്ജമാണ്.ഇവിടെ വേർതിരിവുകളുടെ മതിൽക്കെട്ടുകൾക്കു പകരം മനുഷ്യത്വത്തിന്റെ പാലങ്ങളാണ് ഹൃദയങ്ങൾക്കിടയിൽ പണികഴിപ്പിക്കുക . ജീവിതത്തിന്റെ സന്തോഷനിമിഷങ്ങളിൽ നാട്ടുകാരുടെ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്നവരാണ് പച്ച -ചെക്കിടിക്കാട്ടിലെ ആളുകൾ . പ്രളയവും, ദുരന്തങ്ങളും പലരെയും സങ്കടത്തുരുത്തുകളിൽ നിസ്സഹായരാക്കിയപ്പോൾ നാട്ടിലെ ഓരോ വ്യക്തിയും മറ്റുള്ളവന്റെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയതും ഈ നാടിൻറെ നന്മയാണ് .
പള്ളിയിലെ വൈദികനും, അമ്പലത്തിലെ പൂജാരിയും മാനുഷികതയുടെ ദൈന്യമായ അവസ്ഥയിൽ കരംകോർത്തുകൊണ്ട് സ്നേഹത്തിന്റെ വലിയ മാതൃകനൽകുന്ന നാടാണ് എന്റെ നാടെന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആശയങ്ങളിൽ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും നാടിന്റെ നന്മയ്ക്കായി കൂട്ടായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളും എന്റെ നാടിന്റെ പ്രത്യേകതയാണ് . ഈ നാനാത്വത്തിലുള്ള ഏകത്വമാവാം കുറ്റകൃത്യങ്ങളും, ക്രൂരതകളും , സാമൂഹികദ്രോഹങ്ങളും ഏറെ കുറവുള്ള ഒരു നാടായി എന്റെ നാട് വിളങ്ങുവാനുള്ള പ്രധാന കാരണം. ഇന്ന് സാമൂഹികമായ നന്മകൾ ത്വരിതപ്പെടുത്തുവാൻ ആരംഭിച്ചിരിക്കുന്ന മുഖപുസ്തക കൂട്ടായ്മകളും കാലത്തിനൊത്തുള്ള എന്റെ നാടിന്റെ മുന്നേറ്റമായി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാലയ മികവിലും നേട്ടങ്ങളിലും എന്റെ നാടും മക്കളും മികച്ചുനിൽക്കുന്നു.