"പ്രവർത്തനങ്ങൾ/ ജി.എച്ച്.എസ് നെച്ചുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 63: വരി 63:
[[പ്രമാണം:51045 vaccin.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:51045 vaccin.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:51045 24.jpg|ലഘുചിത്രം]]
[[പ്രമാണം:51045 24.jpg|ലഘുചിത്രം]]
[[പ്രമാണം:51045 29.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:51045 athijeevanam.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:51045 26.jpg|പകരം=|നടുവിൽ|ലഘുചിത്രം|[[പ്രമാണം:51045 28.jpg|പകരം=|നടുവിൽ|ലഘുചിത്രം]]]]
[[പ്രമാണം:51045 26.jpg|പകരം=|നടുവിൽ|ലഘുചിത്രം|[[പ്രമാണം:51045 28.jpg|പകരം=|നടുവിൽ|ലഘുചിത്രം]]]]

01:38, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഹൈടെക് ടു ഓൺലൈൻ

  അപ്രതീക്ഷിതമായി 2020 മാർച്ചിൽ കൊറോണാ മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു മുമ്പ് 2018ൽ സ്കൂൾ ഹൈടെക് ആയത് ഏറെ പ്രയോജനം ചെയ്തു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഇതിനോടകം ഡിജിറ്റൽ മാധ്യമം വശമാക്കിയിരുന്നു. 2020- 21 ൽ ക്ലാസുകൾ ടെലിവിഷനിലൂടെയും യു ട്യൂബിലൂടെയും കുട്ടികൾ കണ്ടു. അതിനൊപ്പം അധ്യാപകർ സംശയ നിവാരണ ക്ലാസുകളും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തി. 2020 - 21 ആയപ്പോഴേക്കും ഓൺലൈൻ ക്ലാസ്സുകളെ പറ്റിയും കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാൽ ജൂൺ മുതൽ തന്നെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൃത്യമായ സമയക്രമം അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ജി സ്വീറ്റ് ഐ ഡി കൂടി ലഭിച്ചപ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി ക്ലാസിൽ കയറാവുന്ന സ്ഥിതിയിലായി. നവംബർ1 ആയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂൾ പഠനം വീണ്ടും ആരംഭിച്ചു. കുട്ടികളിൽ ആഹ്ലാദത്തിന്റെ വെള്ളിവെളിച്ചം മിന്നി തിളങ്ങി. അധ്യാപകരും പഴയ ഊർജ്ജസ്വലത വീണ്ടെടുത്തു. സാമൂഹിക അകലം പാലിച്ച് ആണെങ്കിൽ കൂടി സ്കൂളുകൾ പഴയതുപോലെ ഏറെക്കുറെ സജീവമായി. ഇപ്പോൾ ഓൺ ലൈൻ ക്ലാസും ഓഫ് ലൈൻ ക്ലാസും ഒപ്പത്തിനൊപ്പം മുന്നേറുന്നു.

ഓൺലൈൻ പഠന സഹായം

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ ലാപ്‍ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികൾക്ക് വീട്ടിലിരുന്ന് സ്കൂൾ തല ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി അധ്യാപകരുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും രക്ഷകർത്താക്കളുടെയും സഹായത്താൽ അഞ്ച് സ്മാർട്ട് ഫോണുകളും മൂന്ന് ടാബ്‍ലറ്റുകളും വിതരണം ചെയ്യാൻ ഈ അധ്യയന വർഷം സാധിച്ചു. കോവിഡ് വ്യാപന കാലത്ത് പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് ട്രാക്കു മാറ്റേണ്ട സ്ഥിതിയിലായി.

വിദ്യാകിരണം പദ്ധതി

വിദ്യാകിരണം പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി മുപ്പത്തിരണ്ട് ലാപ്പ്‍ടോപ്പുകൾ വിദ്യാർത്തികൾക്ക് നൽകി.





സഹായഹസ്തവുമായി നെച്ചുള്ളി കുടുംബം

കോവിഡ് മഹാമാരി സാധാരണ ജീവിതത്തിന് പ്രഹരമേൽപ്പിച്ച കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ സഹായം നൽകാൻ സാധിച്ചു. ഭക്ഷ്യ സാമഗ്രികൾ മറ്റ് അവശ്യവസ്തുക്കൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചത് സമൂഹത്തിന് തന്നെ മാതൃകയായി.

 .

യൂ ട്യൂബ് ചാനൽ

[1]  കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ മാനസ്സിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020 ജൂൺ മാസത്തിൽ യു ട്യൂബ് ചാനൽ തുടങ്ങിയത്. മികച്ച ക്ലാസ്സ് റൂം പ്രർത്തനങ്ങൾ ആകർഷകമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും മികച്ചവ യു ട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. കൂടാതെ വിവിധ ക്ലബുകൾ നടത്തുന്ന ദിനാചരണങ്ങളിൽ ഉൾക്കൊള്ളിക്കുന്ന മികവാർന്ന പരിപാടികൾ ചാനലിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്ന ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു. കുട്ടികൾക്ക് സ്വന്തം അവതരണം ചാനലിൽ കാണാൻ ലഭിക്കുന്ന അവസരം കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുകയും അവരിൽ കാര്യക്ഷമമായി പരിപാടികൾ അവതരിപ്പിക്കാനുള്ള താത്പര്യo വർദ്ധിപ്പിക്കുന്നു.

മാഗസിൻ

  സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു. "നിലാവ് "എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് തയ്യാറ്ക്കി.

സ്നേഹപാഠം പഠന കേന്ദ്രം

ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ഓൺലെെൻ പഠന സൗകര്യം ഒരിക്കുന്നതിനുമായി വിദ്യാലയമുൾപ്പെടെ നാല് പഠന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചു.അതിലൊന്ന് മരുതംകാട് പട്ടിക വർഗ്ഗ കോളനികേന്ദ്രീകരിച്ചായിരുന്നു.






മറ്റുപ്രവർത്തനങ്ങൾ

.ബോധവൽക്കരണ ക്ലാസുകൾ

.ചിത്രരചന ശില്പശാല

പോഷൺ അസംബ്ലി

.ആധാർ മേള, വാക്സിനേഷൻ ക്യാമ്പ്