"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 127: വരി 127:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ്  (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*
*ശ്രീ.വി.കെ. ബാലന്‍ നായര്‍, ഐ.പി.എസ്. (റിട്ട.എസ്.പി., ഉത്തര്‍ പ്രദേശ്)
*
*
*
*

19:59, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര
വിലാസം
വടശ്ശേരിക്കര

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2009Tttmvhssvda




വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു.

ചരിത്രം

താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയില്‍ 1920 -ല്‍ഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതല്‍ 1950 വരെ അദ്ദേഹത്തിന്റെ മകന്‍ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രന്‍ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജര്‍ ചുമതല ഏറ്റെടുത്തു . 1994ല്‍ സ്കൂളിനോട് ചേര്‍ന്ന് ബഹുമാനപ്പെട്ട ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബര്‍മാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടര്‍ന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഈ ലാബുകളില്‍ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ 1952 മുതല്‍.

01/06/1952 – 31/05/1981 ശ്രീ. ററി. എം. മത്തായി
01/06/1981 – 31/05/1987 ശ്രീ. ററി. സി. ചാക്കോ
01/06/1987 – 31/05/1988 ശ്രീമതി. അന്നമ്മ ഉമ്മന്‍
01/06/1988 – 31/03/1989 ശ്രീമതി. എ. റ്റി. ശോശാമ്മ
01/04/1989 – 30/04/1990 ശ്രീ. സഖറിയാ ഉമ്മന്‍
01/05/1990 – 31/05/1991 ശ്രീമതി. സി. കെ. റേച്ചലമ്മ
01/06/1991 – 30/04/1996 ശ്രീമതി. പി. ജെ. ഏലിയാമ്മ
01/05/1996 – 31/03/1997 ശ്രീമതി. അന്നമ്മ മാത്യു
01/04/1997 – 31/05/1999 ശ്രീമതി. പി.റ്റി. അന്നമ്മ
01/06/1999 – 30/04/2000 ശ്രീമതി. മറിയാമ്മ ജേക്കബ്
01/05/2000 – 31/05/2002 ശ്രീമതി. അന്നമ്മ ജോര്‍ജ്
01/06/2002 – 30/04/2005 ശ്രീ. കെ. ഇ. ഡേവിഡ്
01/05/2005 – 30/04/2006 ശ്രീ. തോമസ്. പി. തോമസ്
01/05/2006 – 30/04/2008 ശ്രീമതി.സാറാമ്മ ജേക്കബ്
01/05/2008 – മുതല്‍ ശ്രീമതി. ലിനു തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാര്‍ തോമസ് (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
  • ശ്രീ.വി.കെ. ബാലന്‍ നായര്‍, ഐ.പി.എസ്. (റിട്ട.എസ്.പി., ഉത്തര്‍ പ്രദേശ്)

വഴികാട്ടി

<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> 9.339249, 76.828839, സ്കൂള്‍ വടശ്ശേരിക്കര സ്കൂള്‍ 9.376591, 76.925274 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.