"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''നാടോടി വിജ്ഞാനകോശം''' | |||
പ്രകൃതിരമണീയമായ മനോഹാരിതയ്ക്ക് ഒപ്പം വിജ്ഞാന സമ്പത്തിനാൽ സമ്പുഷ്ടമാണ് ഫാത്തിമ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി ഗ്രാമം .1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് | പ്രകൃതിരമണീയമായ മനോഹാരിതയ്ക്ക് ഒപ്പം വിജ്ഞാന സമ്പത്തിനാൽ സമ്പുഷ്ടമാണ് ഫാത്തിമ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി ഗ്രാമം .1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് | ||
കൊടുങ്ങല്ലൂരിലെ ചിങ്ങർ അഴി അടഞ്ഞ് കൊച്ചി തുറമുഖം രൂപപ്പെടുകയും അതിൽ നിന്നുണ്ടായ എക്കലും ചെളിയും മണ്ണും കൂടിയതുമാണ് വേമ്പനാട്ടുകായലിൽ കുമ്പളങ്ങി എന്ന ദ്വീപ് ഉണ്ടായത്.അതുകൊണ്ടുതന്നെ വൃക്ഷലതാദികളാൽ സമ്പുഷ്ടമായിരുന്നൊരിടം . 1341 ൽ ദ്വീപ് രൂപം കൊണ്ടതോടെ കുമ്പളങ്ങിയിൽ ജനവാസം ഉണ്ടാവുകയും ചെയ്തു. 1502 കളിൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോൾ ഏതാനും കത്തോലിക്കർ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. ഇന്ന് കുമ്പളങ്ങിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കല്ലഞ്ചേരിയിൽ അന്ന് പോർച്ചുഗീസുകാർ വിശുദ്ധ ആൻഡ്രൂസിന്റെ നാമധേയത്തിൽ ഒരു ദേവാലയവും ഒരു സൈനിക കേന്ദ്രവും ഒരു കുഷ്ഠരോഗ ആശുപത്രിയും സ്ഥാപിക്കുകയുണ്ടായി.ഒടുവിൽ കേരളത്തിൽ പോർച്ചുഗീസ് ഭരണത്തിന് അന്ത്യം കുറിച്ച പോർച്ചുഗീസ് ഡച്ച് യുദ്ധം നടന്നത് കല്ലഞ്ചേരി കേന്ദ്രമാക്കി ആയിരുന്നു. ഈ ദേവാലയവും സൈനിക കേന്ദ്ര വും ആശുപത്രിയും ഒക്കെ ഇന്ന് വേമ്പനാട്ടുകായലിലാണ്. | കൊടുങ്ങല്ലൂരിലെ ചിങ്ങർ അഴി അടഞ്ഞ് കൊച്ചി തുറമുഖം രൂപപ്പെടുകയും അതിൽ നിന്നുണ്ടായ എക്കലും ചെളിയും മണ്ണും കൂടിയതുമാണ് വേമ്പനാട്ടുകായലിൽ കുമ്പളങ്ങി എന്ന ദ്വീപ് ഉണ്ടായത്.അതുകൊണ്ടുതന്നെ വൃക്ഷലതാദികളാൽ സമ്പുഷ്ടമായിരുന്നൊരിടം . 1341 ൽ ദ്വീപ് രൂപം കൊണ്ടതോടെ കുമ്പളങ്ങിയിൽ ജനവാസം ഉണ്ടാവുകയും ചെയ്തു. 1502 കളിൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോൾ ഏതാനും കത്തോലിക്കർ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. ഇന്ന് കുമ്പളങ്ങിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കല്ലഞ്ചേരിയിൽ അന്ന് പോർച്ചുഗീസുകാർ വിശുദ്ധ ആൻഡ്രൂസിന്റെ നാമധേയത്തിൽ ഒരു ദേവാലയവും ഒരു സൈനിക കേന്ദ്രവും ഒരു കുഷ്ഠരോഗ ആശുപത്രിയും സ്ഥാപിക്കുകയുണ്ടായി.ഒടുവിൽ കേരളത്തിൽ പോർച്ചുഗീസ് ഭരണത്തിന് അന്ത്യം കുറിച്ച പോർച്ചുഗീസ് ഡച്ച് യുദ്ധം നടന്നത് കല്ലഞ്ചേരി കേന്ദ്രമാക്കി ആയിരുന്നു. ഈ ദേവാലയവും സൈനിക കേന്ദ്ര വും ആശുപത്രിയും ഒക്കെ ഇന്ന് വേമ്പനാട്ടുകായലിലാണ്.എക്കലും ചെളിയും മണ്ണും അടിഞ്ഞുണ്ടായതിനാൽ എല്ലാത്തരം സസ്യലതാദികളും മരങ്ങളും ഇവിടെ നന്നായി വളർന്നിരുന്നു. ഒപ്പം ഔഷധച്ചെടികളും . ഇന്നും ഇതെല്ലാം അതേ തനിമയിൽ നിലനിൽക്കുന്നു . | ||
എക്കലും ചെളിയും മണ്ണും അടിഞ്ഞുണ്ടായതിനാൽ എല്ലാത്തരം സസ്യലതാദികളും മരങ്ങളും ഇവിടെ നന്നായി വളർന്നിരുന്നു. ഒപ്പം ഔഷധച്ചെടികളും . ഇന്നും ഇതെല്ലാം അതേ തനിമയിൽ നിലനിൽക്കുന്നു . | |||
ഗ്രാമത്തിലെ പ്രധാന വ്യവസായം കയർ നിർമ്മാണമായിരുന്നു.ഇതിനുള്ള അസംസ്കൃതവസ്തുക്കൾ കുമ്പളങ്ങിയിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുമായിരുന്നു . നാളികേരത്തിന്റെ നാടായിരുന്നു കുമ്പളങ്ങി. നാളികേരത്തിന്റെ എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുപോന്നു.ചാടുകളിൽ കയറു പിരിയും മടലുതല്ലലും പുഴയിൽ മടൽ ചീയിക്കലും ഇഴപിരിക്കലുമൊക്കെ കുമ്പളങ്ങിയെ കയറുൽപാദന ത്തിന്റെ പ്രധാന കേന്ദ്രമാക്കി. വിശാലമായ പൊക്കാളി പാടങ്ങൾ കുമ്പളങ്ങിയുടെ മറ്റൊരു കാഴ്ചയായിരുന്നു. ഒപ്പം കണ്ടൽ കാടുകളുടെ നീണ്ട നിരയും കുമ്പളങ്ങിക്ക് സ്വന്തം. | ഗ്രാമത്തിലെ പ്രധാന വ്യവസായം കയർ നിർമ്മാണമായിരുന്നു.ഇതിനുള്ള അസംസ്കൃതവസ്തുക്കൾ കുമ്പളങ്ങിയിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുമായിരുന്നു . നാളികേരത്തിന്റെ നാടായിരുന്നു കുമ്പളങ്ങി. നാളികേരത്തിന്റെ എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുപോന്നു.ചാടുകളിൽ കയറു പിരിയും മടലുതല്ലലും പുഴയിൽ മടൽ ചീയിക്കലും ഇഴപിരിക്കലുമൊക്കെ കുമ്പളങ്ങിയെ കയറുൽപാദന ത്തിന്റെ പ്രധാന കേന്ദ്രമാക്കി. വിശാലമായ പൊക്കാളി പാടങ്ങൾ കുമ്പളങ്ങിയുടെ മറ്റൊരു കാഴ്ചയായിരുന്നു. ഒപ്പം കണ്ടൽ കാടുകളുടെ നീണ്ട നിരയും കുമ്പളങ്ങിക്ക് സ്വന്തം. |
23:27, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
നാടോടി വിജ്ഞാനകോശം
പ്രകൃതിരമണീയമായ മനോഹാരിതയ്ക്ക് ഒപ്പം വിജ്ഞാന സമ്പത്തിനാൽ സമ്പുഷ്ടമാണ് ഫാത്തിമ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി ഗ്രാമം .1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന്
കൊടുങ്ങല്ലൂരിലെ ചിങ്ങർ അഴി അടഞ്ഞ് കൊച്ചി തുറമുഖം രൂപപ്പെടുകയും അതിൽ നിന്നുണ്ടായ എക്കലും ചെളിയും മണ്ണും കൂടിയതുമാണ് വേമ്പനാട്ടുകായലിൽ കുമ്പളങ്ങി എന്ന ദ്വീപ് ഉണ്ടായത്.അതുകൊണ്ടുതന്നെ വൃക്ഷലതാദികളാൽ സമ്പുഷ്ടമായിരുന്നൊരിടം . 1341 ൽ ദ്വീപ് രൂപം കൊണ്ടതോടെ കുമ്പളങ്ങിയിൽ ജനവാസം ഉണ്ടാവുകയും ചെയ്തു. 1502 കളിൽ പോർച്ചുഗീസുകാർ കേരളത്തിൽ എത്തുമ്പോൾ ഏതാനും കത്തോലിക്കർ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. ഇന്ന് കുമ്പളങ്ങിയുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന കല്ലഞ്ചേരിയിൽ അന്ന് പോർച്ചുഗീസുകാർ വിശുദ്ധ ആൻഡ്രൂസിന്റെ നാമധേയത്തിൽ ഒരു ദേവാലയവും ഒരു സൈനിക കേന്ദ്രവും ഒരു കുഷ്ഠരോഗ ആശുപത്രിയും സ്ഥാപിക്കുകയുണ്ടായി.ഒടുവിൽ കേരളത്തിൽ പോർച്ചുഗീസ് ഭരണത്തിന് അന്ത്യം കുറിച്ച പോർച്ചുഗീസ് ഡച്ച് യുദ്ധം നടന്നത് കല്ലഞ്ചേരി കേന്ദ്രമാക്കി ആയിരുന്നു. ഈ ദേവാലയവും സൈനിക കേന്ദ്ര വും ആശുപത്രിയും ഒക്കെ ഇന്ന് വേമ്പനാട്ടുകായലിലാണ്.എക്കലും ചെളിയും മണ്ണും അടിഞ്ഞുണ്ടായതിനാൽ എല്ലാത്തരം സസ്യലതാദികളും മരങ്ങളും ഇവിടെ നന്നായി വളർന്നിരുന്നു. ഒപ്പം ഔഷധച്ചെടികളും . ഇന്നും ഇതെല്ലാം അതേ തനിമയിൽ നിലനിൽക്കുന്നു .
ഗ്രാമത്തിലെ പ്രധാന വ്യവസായം കയർ നിർമ്മാണമായിരുന്നു.ഇതിനുള്ള അസംസ്കൃതവസ്തുക്കൾ കുമ്പളങ്ങിയിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുമായിരുന്നു . നാളികേരത്തിന്റെ നാടായിരുന്നു കുമ്പളങ്ങി. നാളികേരത്തിന്റെ എല്ലാ ഭാഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുപോന്നു.ചാടുകളിൽ കയറു പിരിയും മടലുതല്ലലും പുഴയിൽ മടൽ ചീയിക്കലും ഇഴപിരിക്കലുമൊക്കെ കുമ്പളങ്ങിയെ കയറുൽപാദന ത്തിന്റെ പ്രധാന കേന്ദ്രമാക്കി. വിശാലമായ പൊക്കാളി പാടങ്ങൾ കുമ്പളങ്ങിയുടെ മറ്റൊരു കാഴ്ചയായിരുന്നു. ഒപ്പം കണ്ടൽ കാടുകളുടെ നീണ്ട നിരയും കുമ്പളങ്ങിക്ക് സ്വന്തം.
വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിൽ പഴക്കം ചെന്നത് 1810 സ്ഥാപിതമായ പഴങ്ങാട് ക്രൈസ്തവ ദേവാലയമാണ് .പോർച്ചുഗീസ് കലാചാരുത വിളിച്ചോതുന്ന കോൺപിറ്റ് പൈൻസ്റ്റസ്റ്റൻ സ്റ്റൈൽ ശൈലിയിലുള്ളതുമാണ് ഇവിടത്തെ ദേവാലയങ്ങൾ പലതും . നിരവധി ഇല്ലങ്ങളും ക്ഷേത്രങ്ങളും നാലുകെട്ടും പടിപ്പുരയും ഒക്കെ ഉള്ള വീടുകളും കുമ്പളങ്ങിയുടെ പുരാതന കാഴ്ചകളാണ്.ഇവിടങ്ങളിൽ ഇപ്പോഴും പഴയ നിറയും പറയും ആട്ടുകട്ടിലും തൊട്ടിലും തുടങ്ങി പഴമയുടെ പലതും സൂക്ഷിക്കപ്പെടുന്നുണ്ട്.
വൻമത്സ്യസമ്പത്ത് കുമ്പളങ്ങിക്ക് സ്വന്തം . ഒപ്പം വിവിധ തരം മത്സ്യങ്ങൾ വളർത്തുന്ന കേന്ദ്രങ്ങളും കുമ്പളങ്ങിയിൽ ഉണ്ട് . ഉൾനാടൻ ജലാശയങ്ങളിലേക്കുള്ള യാത്ര അതിസുന്ദരമാണ്. വെട്ടി മിനുക്കിയ കുളങ്ങളും അതിൽ ആമ്പൽ പൂക്കളും ഒക്കെ കുമ്പളങ്ങിയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കാനുള്ള കഴിവും അവയുടെ ലഭ്യതയും കുമ്പളങ്ങിയുടെ പ്രത്യേകതകളിലൊന്നാണ്. . വീടുകളിലും ആരാധനാലയങ്ങളിലും ഇപ്പോഴും കൈക്കൊട്ടി കളികളും പരിചമുട്ടുകളികളും പുത്തൻ പാന, രാമായണ വായനകളും ദേവാസ്ത വിളികളും വാദ്യമേളങ്ങളും പ്രദക്ഷിണ കാവടി ആഘോഷങ്ങളും പറയെടുപ്പുമൊക്കെ നടക്കുന്നു. കുട്ടികൾ ചാഞ്ഞ തെങ്ങിൻ മുകളിൽ കയറി പുഴയിലേക്ക് ചാടുന്നതും കൊന്തികളിക്കുന്നതും തുടങ്ങി നാടൻ കളികളിൽ ഏർപ്പെടുന്നതും കുമ്പളങ്ങി യുടെ നിത്യ കാഴ്ചകളിൽ ഉള്ളതാണ് .ഗ്രാമങ്ങൾ പോലും നാഗരികതയ്ക്കും ആധുനികതയ്ക്കും വഴി മാറുമ്പോഴും കുമ്പളങ്ങി ഇപ്പോഴും തനി നാടൻ ഗ്രാമമായി നിലകൊള്ളുന്നു.