"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി. | കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി. | ||
1.കർഷകശ്രീപദ്ധതി | ==== 1.കർഷകശ്രീപദ്ധതി ==== | ||
കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.അവ നട്ടുവളർത്തുന്നതിൻ്റെ | കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.അവ നട്ടുവളർത്തുന്നതിൻ്റെ | ||
ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു .കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു .മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഈ പ്രവർത്തനത്തിലൂടെ വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ സാധിച്ചു. കർഷകർ സമൂഹത്തിൻ്റെ നെടുംതൂണാണെന്ന തിരിച്ചറിവ് വിദ്യാർത്ഥിനികളിൽ കാർഷികവൃത്തിയെ കുറിച്ച് പുതിയ കാഴ്ചപ്പാടുണ്ടാക്കി. | ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു .കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു .മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഈ പ്രവർത്തനത്തിലൂടെ വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ സാധിച്ചു. കർഷകർ സമൂഹത്തിൻ്റെ നെടുംതൂണാണെന്ന തിരിച്ചറിവ് വിദ്യാർത്ഥിനികളിൽ കാർഷികവൃത്തിയെ കുറിച്ച് പുതിയ കാഴ്ചപ്പാടുണ്ടാക്കി. | ||
2. രോഗം - മുൻകരുതലും അവബോധവും | ==== 2. രോഗം - മുൻകരുതലും അവബോധവും ==== | ||
കോവിഡ് 19 എന്ന സാംക്രമിക രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു .കുട്ടികൾ സ്വയം തയ്യാറാക്കിയ മാസ്കുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു. നല്ലപാഠം വോളൻ്റി യേഴ്സ് സാനിട്ടൈസേഷൻ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്കൊപ്പം നിന്നിരുന്നു. അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും മുമ്പന്തിയിലുണ്ടായിരുന്നു. സ്വയം രക്ഷയും അന്യരുടെ രക്ഷയും എങ്ങനെ നടപ്പാക്കണമെന്ന് സ്വയം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു . | കോവിഡ് 19 എന്ന സാംക്രമിക രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു .കുട്ടികൾ സ്വയം തയ്യാറാക്കിയ മാസ്കുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു. നല്ലപാഠം വോളൻ്റി യേഴ്സ് സാനിട്ടൈസേഷൻ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്കൊപ്പം നിന്നിരുന്നു. അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും മുമ്പന്തിയിലുണ്ടായിരുന്നു. സ്വയം രക്ഷയും അന്യരുടെ രക്ഷയും എങ്ങനെ നടപ്പാക്കണമെന്ന് സ്വയം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു . | ||
3.ദിനാചരണങ്ങൾ | ==== 3.ദിനാചരണങ്ങൾ ==== | ||
സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . | സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . | ||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു .വിവിധ ദിനാചരണങ്ങളോട് ബന്ധപ്പെട്ട വീഡിയോകൾ നല്ലപാഠം അംഗങ്ങളായ കുട്ടികളാണ് നിർമ്മിച്ചത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വീഡിയോ നിർമ്മാണത്തിന് സഹായകമായി. കോവിഡിനു ശേഷം സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചതോടെ എല്ലാ ദിനാചരണങ്ങളിലും നേരിട്ട് പങ്കാളികളാകാൻ സാധിച്ചു. ദിനാചരണത്തോട് ബന്ധപ്പെട്ട പല മത്സരങ്ങളിലും പങ്കെടുത്ത് അംഗങ്ങൾ സമ്മാനങ്ങൾ നേടിയിരുന്നു. സമ്മാനങ്ങൾ നേടിയവരെ അഭിനന്ദിച്ചു | വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു .വിവിധ ദിനാചരണങ്ങളോട് ബന്ധപ്പെട്ട വീഡിയോകൾ നല്ലപാഠം അംഗങ്ങളായ കുട്ടികളാണ് നിർമ്മിച്ചത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വീഡിയോ നിർമ്മാണത്തിന് സഹായകമായി. കോവിഡിനു ശേഷം സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചതോടെ എല്ലാ ദിനാചരണങ്ങളിലും നേരിട്ട് പങ്കാളികളാകാൻ സാധിച്ചു. ദിനാചരണത്തോട് ബന്ധപ്പെട്ട പല മത്സരങ്ങളിലും പങ്കെടുത്ത് അംഗങ്ങൾ സമ്മാനങ്ങൾ നേടിയിരുന്നു. സമ്മാനങ്ങൾ നേടിയവരെ അഭിനന്ദിച്ചു | ||
4. നേത്രദാനം | ==== 4. നേത്രദാനം ==== | ||
നേത്രദാനത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി ശ്രീമതി .ജെസ്സിയമ്മ ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ നേത്രദാന സന്നദ്ധത പ്രകടിപ്പിച്ചു.മുതിരുമ്പോൾ തങ്ങളെ മറ്റൊരാൾക്ക് പ്രയോജനമുള്ളവരാക്കി മാറ്റുമെന്ന് അവർ പ്രതിജ്ഞ ചെയ്തു. | നേത്രദാനത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി ശ്രീമതി .ജെസ്സിയമ്മ ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ നേത്രദാന സന്നദ്ധത പ്രകടിപ്പിച്ചു.മുതിരുമ്പോൾ തങ്ങളെ മറ്റൊരാൾക്ക് പ്രയോജനമുള്ളവരാക്കി മാറ്റുമെന്ന് അവർ പ്രതിജ്ഞ ചെയ്തു. | ||
5. ജൈവവൈവിധ്യം | ==== 5. ജൈവവൈവിധ്യം ==== | ||
സ്കൂൾ കാമ്പസ് ജൈവ വൈവിധ്യത്താൽ നിറഞ്ഞതാണെന്ന ബോധം കുട്ടികളിൽ വളർത്താനായി സ്കൂളിലെ വൃക്ഷങ്ങളുടെ പേരുകളും വിവരങ്ങളും പട്ടികപ്പെടുത്തി.സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലെല്ലാം സഹകരിക്കാൻ നല്ല പാഠം അംഗങ്ങൾക്ക് സാധിച്ചു.തുളസീവനം പദ്ധതിയിലൂടെ വിവിധ ഇനം തുളസിച്ചെടികളെ കുട്ടികൾ പരിചയപ്പെട്ടു. ശലഭത്താരയ്ക്കായി തയ്യാറാക്കിയ ബട്ടർഫ്ലൈ ഗാർഡനിലും നല്ല പാഠം പ്രവർത്തകർ പങ്കാളിത്തം വഹിച്ചിരുന്നു. | സ്കൂൾ കാമ്പസ് ജൈവ വൈവിധ്യത്താൽ നിറഞ്ഞതാണെന്ന ബോധം കുട്ടികളിൽ വളർത്താനായി സ്കൂളിലെ വൃക്ഷങ്ങളുടെ പേരുകളും വിവരങ്ങളും പട്ടികപ്പെടുത്തി.സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലെല്ലാം സഹകരിക്കാൻ നല്ല പാഠം അംഗങ്ങൾക്ക് സാധിച്ചു.തുളസീവനം പദ്ധതിയിലൂടെ വിവിധ ഇനം തുളസിച്ചെടികളെ കുട്ടികൾ പരിചയപ്പെട്ടു. ശലഭത്താരയ്ക്കായി തയ്യാറാക്കിയ ബട്ടർഫ്ലൈ ഗാർഡനിലും നല്ല പാഠം പ്രവർത്തകർ പങ്കാളിത്തം വഹിച്ചിരുന്നു. | ||
22:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബുക്കാനൻ നല്ലപാഠം
കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.
നല്ലപാഠം യൂണിറ്റ് പ്രവർത്തനങ്ങൾ
21-22 റിപ്പോർട്ട്
പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .
പെണ്ണിടം പൊന്നിടം - പെണ്മണി സ്ത്രീ ശാക്തീകരണപരിപാടി
പള്ളം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ നല്ലപാഠം യൂണിറ്റിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതി "പെണ്മണി " യുടെ തുടർപ്രവർത്തനമായി സ്ത്രീകൾക്ക് സ്വതന്ത്രമായി പെരുമാറാൻ ഒരു ഇടം എന്ന സങ്കല്പത്തിൻ്റെ സാക്ഷാത്കാരമായ"പെണ്ണിടം പൊന്നിടം" ഫെബ്രുവരി ഇരുപത്തി നാലാം തീയതി ആരംഭിച്ചു. വിശ്രമം,വിനോദം, വിജ്ഞാനം എന്നിവ ഒരുമിച്ച് അമ്മമാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് പഠനം ഓൺലൈൻ വഴിയായിരുന്നതിനാൽ അമ്മമാരുമായി കൂടുതൽ ബന്ധം പുലർത്തുവാൻ അദ്ധ്യാപികമാർക്ക് സാധിച്ചു. അടച്ചു പൂട്ടിയിരുപ്പിൻ്റെ അസ്വാതന്ത്ര്യങ്ങൾ അലട്ടുന്ന സ്ത്രീ മനസ്സുകളെ പരിചയപ്പെടാൻ സാധിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പദ്ധതിയുടെ ആശയം. സ്വതന്ത്രമായി വന്നിരിക്കുവാനും വിനോദങ്ങളിലേർപ്പെടാനും ഒപ്പം വിജ്ഞാനം നേടാനും പെൺപള്ളിക്കൂടമെന്ന നിലയിൽ ഇടമൊരുക്കുകയായിരുന്നു നല്ല പാഠം യൂണിറ്റിൻ്റെ ലക്ഷ്യം . ഈ സ്കൂളിലെ വിദ്യാർത്ഥിനികളുടെ അമ്മമാർക്കാണ് ഇടം ഒരുക്കി നൽകുന്നത്. സ്കൂൾ ലോക്കൽ മാനേജർ റവ. വർക്കി തോമസ്, അലിവ് പാലിയേറ്റീവ് സെൻ്റർ ഡയറക്ടർ റവ.സബി മാത്യു, ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, അദ്ധ്യാപകർ, നല്ലപാഠം അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ എന്നിവരെല്ലാം ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.
"സ്നേഹത്തണൽ"
ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.
"പെണ്മണി "
സൈക്കിൾ സവാരി പരിശീലന പരിപാടി ഉദ്ഘാടനം
പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ഉദ്ഘാടനം റവ. വർക്കി തോമസ് (ലോക്കൽ മാനേജർ)നിർവഹിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതിയാണ് 2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതി ലോക്കൽ മാനേജർ റവ.വർക്കി തോമസ് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ്സ് മീനു മറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം ചുമതലക്കാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്.കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു.
സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.
2020-21 റിപ്പോർട്ട്
കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി.
1.കർഷകശ്രീപദ്ധതി
കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്തു.അവ നട്ടുവളർത്തുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു .കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു .മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഈ പ്രവർത്തനത്തിലൂടെ വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ സാധിച്ചു. കർഷകർ സമൂഹത്തിൻ്റെ നെടുംതൂണാണെന്ന തിരിച്ചറിവ് വിദ്യാർത്ഥിനികളിൽ കാർഷികവൃത്തിയെ കുറിച്ച് പുതിയ കാഴ്ചപ്പാടുണ്ടാക്കി.
2. രോഗം - മുൻകരുതലും അവബോധവും
കോവിഡ് 19 എന്ന സാംക്രമിക രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു .കുട്ടികൾ സ്വയം തയ്യാറാക്കിയ മാസ്കുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു. നല്ലപാഠം വോളൻ്റി യേഴ്സ് സാനിട്ടൈസേഷൻ പ്രവർത്തനങ്ങളിൽ അദ്ധ്യാപകർക്കൊപ്പം നിന്നിരുന്നു. അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും മുമ്പന്തിയിലുണ്ടായിരുന്നു. സ്വയം രക്ഷയും അന്യരുടെ രക്ഷയും എങ്ങനെ നടപ്പാക്കണമെന്ന് സ്വയം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു .
3.ദിനാചരണങ്ങൾ
സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു .വിവിധ ദിനാചരണങ്ങളോട് ബന്ധപ്പെട്ട വീഡിയോകൾ നല്ലപാഠം അംഗങ്ങളായ കുട്ടികളാണ് നിർമ്മിച്ചത്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വീഡിയോ നിർമ്മാണത്തിന് സഹായകമായി. കോവിഡിനു ശേഷം സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചതോടെ എല്ലാ ദിനാചരണങ്ങളിലും നേരിട്ട് പങ്കാളികളാകാൻ സാധിച്ചു. ദിനാചരണത്തോട് ബന്ധപ്പെട്ട പല മത്സരങ്ങളിലും പങ്കെടുത്ത് അംഗങ്ങൾ സമ്മാനങ്ങൾ നേടിയിരുന്നു. സമ്മാനങ്ങൾ നേടിയവരെ അഭിനന്ദിച്ചു
4. നേത്രദാനം
നേത്രദാനത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനായി ശ്രീമതി .ജെസ്സിയമ്മ ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ നേത്രദാന സന്നദ്ധത പ്രകടിപ്പിച്ചു.മുതിരുമ്പോൾ തങ്ങളെ മറ്റൊരാൾക്ക് പ്രയോജനമുള്ളവരാക്കി മാറ്റുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.
5. ജൈവവൈവിധ്യം
സ്കൂൾ കാമ്പസ് ജൈവ വൈവിധ്യത്താൽ നിറഞ്ഞതാണെന്ന ബോധം കുട്ടികളിൽ വളർത്താനായി സ്കൂളിലെ വൃക്ഷങ്ങളുടെ പേരുകളും വിവരങ്ങളും പട്ടികപ്പെടുത്തി.സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലെല്ലാം സഹകരിക്കാൻ നല്ല പാഠം അംഗങ്ങൾക്ക് സാധിച്ചു.തുളസീവനം പദ്ധതിയിലൂടെ വിവിധ ഇനം തുളസിച്ചെടികളെ കുട്ടികൾ പരിചയപ്പെട്ടു. ശലഭത്താരയ്ക്കായി തയ്യാറാക്കിയ ബട്ടർഫ്ലൈ ഗാർഡനിലും നല്ല പാഠം പ്രവർത്തകർ പങ്കാളിത്തം വഹിച്ചിരുന്നു.
ഗാലറി
-
ബുക്കാനൻ നല്ലപാഠം യൂണിറ്റ്
-
പെണ്ണിടം പൊന്നിടം
-
വൃക്ഷത്തൈവിതരണം
-
നല്ലപാഠം പത്രവാർത്തകൾ
-
തേൻമാവ് നാടകാവതരണം
-
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
-
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
-
പ്രളയദുരിതാശ്വാസ സഹായവുമായി