"സി. എം. എസ്. എൽ. പി. എസ്. ഊരകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
കെ.എൽ.ജോൺ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ഗാന്ധി സ ത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെട്ട വാഴപ്പിള്ളി ഗോപാലമേനോൻ ,ലക്ഷ്മികുട്ടിയമ്മ, പി.കൃഷ്ണയ്യർ, മീനാക്ഷിയമ്മ എന്നിവർ ഇവിടത്തെ ആദ്യ കാല അധ്യാപരായിരുന്നു. | കെ.എൽ.ജോൺ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ഗാന്ധി സ ത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെട്ട വാഴപ്പിള്ളി ഗോപാലമേനോൻ ,ലക്ഷ്മികുട്ടിയമ്മ, പി.കൃഷ്ണയ്യർ, മീനാക്ഷിയമ്മ എന്നിവർ ഇവിടത്തെ ആദ്യ കാല അധ്യാപരായിരുന്നു. | ||
നവീകരണത്തിന്റേയും പരിവർത്തനത്തിന്റേയും ശബ്ദ ഭേരിയായി മുന്നോക്കം ചലിക്കുന്ന ഊരകം എൽ .പി സ്കൂൾ സ്ഥാപക മിഷനറി പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ തീക്ഷ്ണതയോടും ത്യാഗസന്നദ്ധതയോടും കൂടെ ഇന്നും പ്രവർത്തിച്ച് നിൽക്കുന്നു. | നവീകരണത്തിന്റേയും പരിവർത്തനത്തിന്റേയും ശബ്ദ ഭേരിയായി മുന്നോക്കം ചലിക്കുന്ന ഊരകം എൽ .പി സ്കൂൾ സ്ഥാപക മിഷനറി പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ തീക്ഷ്ണതയോടും ത്യാഗസന്നദ്ധതയോടും കൂടെ ഇന്നും പ്രവർത്തിച്ച് നിൽക്കുന്നു. | ||
===== മുൻ മാനേജർമാർ ===== | |||
[[പ്രമാണം:മുൻ മാനേജർമാർ.jpg|ലഘുചിത്രം]] |
21:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ്.അക്ഷരം പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ട അവശരും ആലംഭ ഹീനരുമായ ഒരു ജനസമൂഹത്തിന് നിർഭയമായും സ്വതന്ത്രമായും വിദ്യാഭ്യാസം ചെയ്യാൻ അവസരം നൽകിയതോടൊപ്പം തന്നെ അവർക്ക് പഠനോപകരണങ്ങളും മറ്റും നൽകി പഠിപ്പിയ്ക്കാൻ തയ്യാറായ ചർച്ച് മിഷനറി സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ കഥയായാണ് ഊരകം സി.എം.എസ്.എൽ.പി.സ്കൂളിന് പറയാനുള്ളത്.
1799 ൽ ഇംഗ്ലണ്ടിൽ സ്ഥാപിതമായ സംഘടനയാണ് ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്).1836 മെയ് മാസത്തിലാണ് ചർച്ച് മിഷനറി സൊസൈറ്റിയുടെ ആദ്ധ്യാത്മികോപദേഷ്ടാവായ റവ.തോമസ് നോർട്ടൻ എന്ന മിഷനറി കൊച്ചിയിൽ വന്നത്.നിരക്ഷരരായ നാട്ടുകാർക്ക് അക്ഷരാഭ്യാസം ചെയ്യുന്നതിനു വേണ്ടി പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും വിദ്യാഭ്യാസ രംഗം സജീവമാക്കുന്നതിനു വേണ്ടി നിസ്തുലമായ പങ്ക് വഹിച്ച മിഷനറിമാരായ റവ.ഹെന്റി ഹാർലി ,റവ.വി ല്കിൻസൺ, റവ. ബൗവർ എന്നിവരുടെ പേരുകൾ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.1884-ൽ മിഷനറിയായ റവ. ബൗവർ തന്റെ സുവിശേഷ പ്രവർത്തനങ്ങൾക്കിടയിൽ ഊരകം വാർണകുളം അമ്പലത്തിനടുത്ത് നിരക്ഷരരായ നാട്ടുകാർക്ക് അക്ഷരാഭ്യാസം നൽകുന്നതിന്റെ ഭാഗമായി ഒരു ഭവനത്തിൽ ഒന്നിച്ചു കൂടി. അതിന്റെ ഫലമായി തൃശൂരിൽ നിന്ന് ഒരധ്യാപകൻ വന്ന് അവരെ പഠിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിവെച്ചു എന്നാൽ ജാതി ചിന്ത തടസം സൃഷ്ടിച്ചു.
1901-ൽ തൃശൂർ കൊടുങ്ങല്ലൂർ മെയിൻ റോഡരികിലായി വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരത്തക്കവിധത്തിൽ ഇന്ന് കാണുന്ന സ്കൂൾ സ്ഥാപിച്ചത് പെരുമറിന് കാലത്താണ്. ആദ്യത്തെ സ്കൂൾ മാനേജർ ഈ പെരുമർ തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ പ്രോത്സാഹനത്തും പ്രവർത്തന പരിപടികളും ഈ വിദ്യാലയം സുധീരം മുന്നേറിക്കൊണ്ടിരുന്നു.സവർണ വർഗ്ഗത്തിനോടൊപ്പം ക്ലാസ് മുറികളിലിരുന്ന് പഠിക്കുവാനുള്ള അവകാശം അവർണ്ണർക്ക് നിഷേധിയ്ക്കപ്പെട്ടിരുന്ന കാലമായിരുന്നു അന്ന്. ഇത്തരം വെല്ലുവിളികളെ ധീരമായി നേരിട്ടു കൊണ്ടാണ് സി.എം.എസ് സ്കൂൾ സ്ഥാപിച്ചതും അതിന്റെ കവാടം ജാതീയമോ, സാമ്പത്തിക മോ ആയ വ്യത്യാസം കൂടാതെ ഏവർക്കും തുറന്നുകൊടുത്തതും.സി.എം.എസ്.എൽ.പി സ്കൂളിനെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ കാലാകാലങ്ങളിൽ തങ്ങളുടെ ജീവരക്തം കൊണ്ട് സ്കൂളിന്റെ പ്രശസ്തി നട്ടുവളർത്തിയ മാനേജർമാരെയും, ഹെസ് മാസ്റ്റർ മാരേയും അവരോടൊപ്പം പ്രവർത്തിച്ച അധ്യാപകരേയും നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്മരിക്കുന്നു.
കെ.എൽ.ജോൺ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ഗാന്ധി സ ത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെട്ട വാഴപ്പിള്ളി ഗോപാലമേനോൻ ,ലക്ഷ്മികുട്ടിയമ്മ, പി.കൃഷ്ണയ്യർ, മീനാക്ഷിയമ്മ എന്നിവർ ഇവിടത്തെ ആദ്യ കാല അധ്യാപരായിരുന്നു. നവീകരണത്തിന്റേയും പരിവർത്തനത്തിന്റേയും ശബ്ദ ഭേരിയായി മുന്നോക്കം ചലിക്കുന്ന ഊരകം എൽ .പി സ്കൂൾ സ്ഥാപക മിഷനറി പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ തീക്ഷ്ണതയോടും ത്യാഗസന്നദ്ധതയോടും കൂടെ ഇന്നും പ്രവർത്തിച്ച് നിൽക്കുന്നു.