സി. എം. എസ്. എൽ. പി. എസ്. ഊരകം/അംഗീകാരങ്ങൾ
സി.എം.എസ് എൽ .പി വിദ്യാലയത്തിന് അംഗീകാരങ്ങളും അവാർഡുകളും എന്നും ഒരു മുതൽകൂട്ടാണ്. ചേർപ്പ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന് എന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്.പ്രവർത്തി പരിചയമേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും ,ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനവും ഗണിതം ഓവറോൾ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
കായികമേളയിൽ എല്ലാ വർഷവും മാർച്ച് പാസ്റ്റിന് രണ്ടാംസ്ഥാനവും. എൽ.പി.വിഭാഗത്തിൽ മിനി ഗേൾസിൽ ഒന്നാം സ്ഥാനവും കിഡീസി ൽ ഒന്നാം സ്ഥാനവും, കായിക മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
സീഡിന്റെ പ്രവർത്തനത്തിൽ ലൗ പ്ലാസ്റ്റിക് പദ്ധതിക്ക് അവാർഡും. നല്ല സീഡ് കോർഡിനേറ്റർക്കുള്ള അവാർഡ് ലഭിക്കുകയും. ഹരിത മുകുളം അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിന് രണ്ടു തവണകളായി ലഭിക്കുകയും ചെയ്തു. ഗ്രീൻ സ്കൂൾ പ്രോജക്ടിൽ ഞങ്ങളുടെ വിദ്യാലയത്തിന് ഗ്രീൻ അവാർഡ് ലഭിക്കുകയും ചെയ്തു.





