"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:
തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി.
തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി.
== മെൻലോ പാർക്കിലെ മന്ത്രികൻ==
== മെൻലോ പാർക്കിലെ മന്ത്രികൻ==
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|ഇടത്ത്‌]]<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]</p>
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|വലത്ത്‌]]<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]</p>
== '''ശാസ്ത്ര പരീക്ഷണ മത്സരം''' ==
== '''ശാസ്ത്ര പരീക്ഷണ മത്സരം''' ==
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]

12:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം.കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. സയൻസ് ക്ലബ്ബിൻറെ സജീവസാന്നിധ്യം അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളിൽ ഊർജം പകർന്ന് മുന്നോട്ട് പോകുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുക വഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു..

2021-2022 ലെ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് ഉദ്ഘാടനം

കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ   ജൂലൈ 21 ചാന്ദ്രദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.

ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡ് മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി. ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി.

ചാന്ദ്ര വാരാഘോഷം

ഉദ്ഘാടനം

ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷവും ഗംഭീരമായി നടന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നെങ്കിലും ചാന്ദ്രദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. 2021-22 വർഷത്തെ ചാന്ദ്ര വാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യപക ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഒരായ്ച കാലത്തെ പ്രോഗ്രാമുകൾക്ക് അതോട് കൂടി തുടക്കം കുറിച്ചു..

രണ്ടാം ദിനം

ചാന്ദ്രദിന പതിപ്പ് നിർമാണ മത്സരങ്ങളാണ് ഒന്നാം ദിനം നടന്നത്. UP ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗത്തിൽ എഴാം ക്ലാസിലെ അഞ്ചു വി ആർ ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ എ എസ് (ആറാം ക്ലാസ് ) രണ്ടാo സ്ഥാനവും മുഹമ്മദ് അസ്ലം. പി എ (ഏഴാം ക്ലാസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഹന സയ്യിദ വി എ ( എട്ടാം ക്ലാസ് ) ഒന്നാം സ്ഥാനവും മഞ്ജു വി ആർ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും അരുൺ വിവി (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി.

മൂന്നാം ദിനം

തുടർന്ന് വെബിനാർ മത്സരങ്ങളാണ് രണ്ടാം ദിനം നടന്നത്.  ഹൈസ്കൂൾ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ 12 വിദ്യാർത്ഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും മുഹമ്മദ് നിഹാൽ എ എ (എട്ടാം ക്ലാസ് ) രണ്ടാം സ്ഥാനവും അഹമ്മദ് അഫ്സൽ( എട്ടാം  ക്ലാസ് ) മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ കുട്ടികളിൽ നവ്യാനുഭവമായി മാറി.

നാലാം ദിനം

ചാന്ദ്രദിന പ്രസംഗ മത്സരങ്ങളായിരുന്നു മൂന്നാം ദിനം നടന്നിരുന്നത്.  ഹൈസ്കൂൾ വിഭാഗത്തിലായി 15 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടത്തു .

ഹൈസ്കൂൾ വിഭാഗത്തിലെ  മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും, വിഷ്ണു പ്രിയ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും, അദ്നാൻ അലി, ഹന സയ്യിദ മൂന്നാം സ്ഥാനവും പങ്കിട്ടു.

അഞ്ചാം ദിനം, ആറാംദിനം

അഞ്ചാം ദിനത്തിൽ ചാന്ദ്രദിന ഗാന മത്സരവും  ആറാം ദിനത്തിൽ ചാന്ദ്രദിന നൃത്തവും അരങ്ങേറി.

വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഏഴാം ദിനം

കൽപന ചൗളയെ അറിയാം
കൽപന ചൗളയെ അറിയാം

ശാസ്ത്ര രംഗത്തെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കല്പനാ ചൗളയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർഥികൾക്ക് കൈമാറുന്നതിനും വിദ്യാത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും കൽപന ചൗളയെ അറിയാം എന്ന പ്രോഗ്രാം കുട്ടികളിൽ കൂടുതൽ ഉണർവേകി. തുടർന്ന് പോസ്റ്റർ രചനാ മത്സരം,ചാന്ദ്ര ദിന ചിത്ര രചനാ മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിന ഗാന മത്സരവും ദൃശ്യാവിശ്കാരവും തുടങ്ങിയ അനേകം പ്രോഗ്രാമുകൾ കൊണ്ട് ചാന്ദ്രദിനം ധന്യമാക്കി. പ്രോഗ്രാമിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ലോക ഓസോൺ ദിനം

ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയിൽനിന്നും നമ്മെ സംരക്ഷിച്ചുനിർത്തുന്ന കുടയായി ഓസോൺപാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്.

World Ozone Day  | ലോക ഓസോൺ ദിനം |( International Day for the Preservation of the Ozone Layer 2021 ) സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌.

ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് അൽഫാറുഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ വെബിനാറുകൾ നടന്നു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി പ്ലസ്ടു വിഭാഗം ഫിസിക്സ് അദ്ധ്യാപകൻ മുഹമ്മദ് ശരീഫ് വിഷയാവതരണം നടത്തി.

തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി.

മെൻലോ പാർക്കിലെ മന്ത്രികൻ

edison day

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ മെൻലോ പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ശാസ്ത്ര പരീക്ഷണ മത്സരം

ദേശീയ ശാസ്ത്ര ദിന വാരാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര പരീക്ഷണ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി അവരവരുടെ ക്ലാസിൽ പഠിച്ച ശാസ്ത്രപരീക്ഷണങ്ങൾ ആണ് മറ്റു കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പരമാവധി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കാണും മുൻതൂക്കം നൽകിയത്. ഏറെ കൗതുകവും അതിലുപരി അമ്പരപ്പുമുണ്ടാക്കിയ മത്സരമായിരുന്നു ശാസ്ത്ര പരീക്ഷണ മത്സരം. ലളിതമായ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങൾ ആണ് കുട്ടികൾ അവതരിപ്പിച്ചത് വൈദ്യുതി, സാന്ദ്രത, അന്തരീക്ഷ മർദ്ദം , മർദ്ദവും വ്യാപകമർദ്ദവും തുടങ്ങി വിവിധ മേഖലകളെ പ്രതിപാദിക്കുന്ന പരീക്ഷണങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. യുപി വിഭാഗം ശാസ്ത്ര അധ്യാപിക ശ്രീദേവി ടീച്ചർ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപകൻ ഷെരീഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

2020-2021 ലെ പ്രവർത്തനങ്ങൾ

ലോക രക്തദാന ദിനം

ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡു്മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി.ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപൽ ഫസലുൽ ഹഖ് നിർവഹിച്ചു.ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004മുതൽക്കാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി

ലോക പരിസ്ഥിതി ദിനം

മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ അയച്ചു തരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.പരിസ്ഥിതിദിന പോസ്റ്റർ നിർമാണ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമായി .

ലോക ഓസോൺ ദിനം

കൊറോണ പ്രതിസന്ധിയിൽ വീടുകൾക്കുള്ളിൽ കഴിഞ്ഞ വിദ്യാർഥികളിൽ ഓസോൺ ഡേ സന്ദേഷം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഗംഭീരമായി നടന്നു.

ഓസോൺ ഡേ സ്ലോഗൻ, ഓസോൺ ഡേ പ്രഭാഷണം, കവിതാ പാരായണം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ ഈ വർഷം ഗംഭീരമായി നടന്നു.

2019-2020 ലെ പ്രവർത്തനങ്ങൾ

കുസാറ്റ് സന്ദർശനം

ശാസ്ത്രാവബോധം വളർത്തുന്നതിനുo അതു നേരിട്ടു കണ്ട് ആസ്വദിക്കുന്നതിനും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ കുസാറ്റ് സന്ദർശനം നടത്തി. മികവിന്റെ നേട്ടങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുകയാണു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). അത് നേരിട്ട് ആസ്വദിക്കാൻ വേണ്ടി അൽഫാറുഖിയ്യയിലെ വിദ്യാർഥികൾ ഓരോ ഡിപ്പാർട്ട്മെന്റിലും   കയറിയിറങ്ങി വിവരങ്ങൾ ആവാഹിച്ചെടുത്ത്  യാത്ര മനോഹരമാക്കി മാറ്റി.സ്കൂളിലെ ഗണിത ക്ലബ്, സയൻസ് ക്ലബ്, എന്നിവർ സംയുക്തമായിട്ടായിരുന്നു പരിപാടി  നടന്നിയിരുന്നത്. തെരഞ്ഞെടുത്ത 25 വിദ്യാർഥികളാണ് പങ്കെടുത്തത്. യാത്രക്ക് റഷീദ് സാർ , സ്മിത ടീച്ചർ, റിലീഷ , നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

ചാന്ദ്രദിനം

മനുഷ്യന്റെ ഒരു ചെറിയ കാൽവെപ്പ്, മാനവരാശിയുടെ മഹത്തായ കുതിച്ചുചാട്ടം എന്നു വിശേഷിപ്പിക്കുന്ന ചാന്ദ്രദിനം ഈ വർഷവുo അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ഗംഭീരമായി നടന്നു.ശാസ്ത്രാവബോധം വളർത്തുന്നതിനുo അതു നേരിട്ടു കണ്ട് ആസ്വദിക്കുന്നതിനും ഇത്തരം ദിനങ്ങൾ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു മുതൽ കൂട്ടാകുന്നു.യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ചാന്ദ്ര മനുഷ്യനോട് ചോദിക്കാo എന്ന പ്രോഗ്രാം ഈ വർഷത്തെ പ്രത്യാകതയായിരുന്നു. കുട്ടികളിൽ കൂടുതൽ കൗതുകവും ഉണർവും ഈ പ്രോഗ്രാം ഉണ്ടാക്കിയെടുത്തുചാന്ദ്ര ദിന ചിത്ര രചനാ മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിന ഗാന മത്സരവും ദൃശ്യാവിശ്കാരവും,പോസ്റ്റർ രചനാ മത്സരംതുടങ്ങിയ അനേകം പ്രോഗ്രാമുകൾ കൊണ്ട് ചാന്ദ്രദിനം ധന്യമാക്കി.

ശാസ്ത്രമേള

ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രമേളകൾ. അതിന്റെ ഭാഗമായി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലും ശാസ്ത്ര മേള ഗംഭീരമായി നടന്നു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ മേള എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.