"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:
ബില്ലറ്റ് ടീച്ചറിന്റെയും മേഴ‍്സി ടീച്ചറിന്റെയും  നേതൃത്വത്തിൽ സോഷ്യൽ സയൻസ് ലാബ് നന്നായി പ്രവർത്തിച്ചുവരുന്നു.
ബില്ലറ്റ് ടീച്ചറിന്റെയും മേഴ‍്സി ടീച്ചറിന്റെയും  നേതൃത്വത്തിൽ സോഷ്യൽ സയൻസ് ലാബ് നന്നായി പ്രവർത്തിച്ചുവരുന്നു.

== കംപ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അതിന് പിന്തുണ നൽകുന്ന രീതിയിലാണ് കുടയത്തൂർഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത്. ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ,  ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു.  എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷയിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങിാൻ സാധിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ , ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനം എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . തുടർച്ചയായി സബ്ജില്ലാതല ഐടി മേള ഈ വിദ്യാലയത്തിൽ വച്ച് നടത്തപ്പെടുന്നു'''.'''

== സ്കൂൾ സൊസൈറ്റി ==
== സ്കൂൾ സൊസൈറ്റി ==
ബില്ലറ്റ് ടീച്ചറിന്റെ നേതൃത്വത്തിൽ സ്ക്കൂൾ സൊസൈറ്റി ഭംഗിയായി പ്രവർത്തിക്കുന്നു.

== പാചകപ്പുര ==
== പാചകപ്പുുര ==
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം  തയ്യാറാക്കുന്നതിനായി  വൃത്തിയുള്ള നല്ലൊരു പാചകപ്പുര ഉണ്ട്.

== കൗൺസലിംഗ് ==
== കൗൺസലിംഗ് ==
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  കൗൺസിലറുടെ സേവനം ലഭ്യമാണ്. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ്ങും ഗ്രൂപ്പ്‌ കൗൺസിലിങ്ങും നൽകുന്നു. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും അവർക്കു കൗൺസിലിങ്ങ് നൽകുകയും ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ കുട്ടികൾക്ക് 'Medical Reference 'നൽകുന്നുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നുണ്ട്.
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ  കൗൺസിലറുടെ സേവനം ലഭ്യമാണ്. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ്ങും ഗ്രൂപ്പ്‌ കൗൺസിലിങ്ങും നൽകുന്നു. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും അവർക്കു കൗൺസിലിങ്ങ് നൽകുകയും ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ കുട്ടികൾക്ക് മെഡിക്കൽ റഫറൻസ് നൽകുന്നുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നുണ്ട്.

== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==
== ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത ==

19:49, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് ക്ലാസ്സ് മുറികൾ

കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ ക്ളാസുകൾ ഹൈടെക് ക്ളാസ് മുറികളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ളാസ് മുറികളിലെ പഠനം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. പ്രൊജക്ടറിന്റെ സഹായത്തോടെ സമഗ്ര ഉൾപ്പെടെയുള്ള പോർട്ടലിലെ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി കൊണ്ട് പാഠഭാഗങ്ങൾ വിശദമാക്കാൻ സാധിക്കുന്നത് കുട്ടികൾക്ക് ഫലപ്രദമാണ്.

ലൈബ്രറി

വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക  എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും. ഏകദേശം ഇരുപത്തി അയ്യായിരത്തോളം  പുസ്തകങ്ങൾ സ്കൂൾ  ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ  ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകുന്നു.

സയൻസ് ലാബ്‌

കുടയത്തൂർ സ്ക്കൂളിൽ ഒരു ശാസ്ത്ര പോഷിണീ ലാബുണ്ട്. കുട്ടികൾക്ക് ലാബിൽ പോയിരുന്ന് പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സമീപ സ്ക്കുളുകളിലെ അധ്യാപകരും കുട്ടികളും ലാബ് സന്ദർശിക്കുകയും പരീക്ഷണങ്ങൾ ചെയ്യുകയും ചെയ്യുന്നു.

ഗണിത ലാബ്‌

ഗണിത ആധ്യാപകരായ ലിൻഡ ജോസ് മേഴ്സി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഗണിതലാബ് പ്രവർട്ടിക്കുന്നു.

സോഷ്യൽ സയൻസ് ലാബ്‌

ബില്ലറ്റ് ടീച്ചറിന്റെയും മേഴ‍്സി ടീച്ചറിന്റെയും നേതൃത്വത്തിൽ സോഷ്യൽ സയൻസ് ലാബ് നന്നായി പ്രവർത്തിച്ചുവരുന്നു.

കമ്പ്യൂട്ടർ ലാബ്

ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അതിന് പിന്തുണ നൽകുന്ന രീതിയിലാണ് കുടയത്തൂർഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത്. ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷയിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങിാൻ സാധിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ , ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പരിശീലനം എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . തുടർച്ചയായി സബ്ജില്ലാതല ഐടി മേള ഈ വിദ്യാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

സ്കൂൾ സൊസൈറ്റി

ബില്ലറ്റ് ടീച്ചറിന്റെ നേതൃത്വത്തിൽ സ്ക്കൂൾ സൊസൈറ്റി ഭംഗിയായി പ്രവർത്തിക്കുന്നു.

പാചകപ്പുുര

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള നല്ലൊരു പാചകപ്പുര ഉണ്ട്.

കൗൺസലിംഗ്

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. മാനസിക സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ്ങും ഗ്രൂപ്പ്‌ കൗൺസിലിങ്ങും നൽകുന്നു. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും അവർക്കു കൗൺസിലിങ്ങ് നൽകുകയും ചെയ്യുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ കുട്ടികൾക്ക് മെഡിക്കൽ റഫറൻസ് നൽകുന്നുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നുണ്ട്.

ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത

കുടയത്തൂർ സ്ക്കൂളിൽ അദ്ധ്യാപകർക്കും കുട്ടികൾക്കുമെല്ലാം സുലഭമായി കുടിക്കാൻ സാധിക്കത്തക്കവിധം ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് വാർട്ടർ പ്യൂരിഫയർ ക്രമീകരിച്ചിരിക്കുന്നത്. ശുദ്ധീകരിച്ച് പുറത്തേയ്ക്ക് വരുന്ന ശുദ്ധജല ലഭ്യത സ്കൂളിലേയ്ക്ക് കടന്നുവരുന്ന ആർക്കും ഉപകാരപ്രദമാണ്.

സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം

അടുക്കളത്തോട്ടം

പൂന്തോട്ടം

നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം അത്യന്താപേക്ഷിതവുമാണ്.

അക്ഷരമിത്രം

കുട്ടികൾക്കായി മലയാള ഭാഷാ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും മലയാളം തെറ്റു കൂടാതെ എഴുതുവാനും വായിക്കുവാനും സഹായിക്കുവാനായി അക്ഷരമിത്രം എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്.. മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ഭാഷാ പഠന ക്ലാസ് നടത്തിവരുന്നു..ഇത്തരം കുട്ടികളെ പ്രത്യേക വിഭാഗമായി തിരിച്ച് ഇടവേളകളിൽ അവർക്ക് താല്പര്യമുളവാക്കുന്ന രീതിയിൽ വിവിധ മൊഡ്യൂളുകൾ അനുസരിച്ച് ക്ലാസുകൾ നടത്തി വരുന്നു...

ഭാഷാ പോഷിണി

ഭാഷാപോഷിണി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മുതലായ ഭാഷകളിൽ നൈപുണ്യവും താൽപര്യവും വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തി വരുന്നു. മേൽപ്പറഞ്ഞ ഭാഷകളിൽ കുട്ടികൾക്ക് അവരവർക്കിഷ്ടമുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നു.

പൊതു വിജ്ഞാനം

കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ക്വിസ് മത്സരം നടത്തിവരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ചോദ്യങ്ങൾ നൽകി മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം നൽകുന്നു. ഇതിലൂടെ കുട്ടികളിൽ  പൊതുവിജ്ഞാനം നേടുന്നതിനുള്ള താല്പര്യം വർധിക്കുന്നു.

വായനാപ്പയറ്റ്

ക്ലാസ്സുകളിൽ പ്രത്യേക ലൈബ്രറി സജ്ജീകരിച്ച് കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ലൈബ്രറി പിരീഡുകൾ ഉപയോഗിച്ച് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നു. ഒപ്പം വായനാ കുറിപ്പ് എഴുതിപ്പിക്കുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു.

സുരീലി ഹിന്ദി

സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി അഞ്ചാം  ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി കൊച്ചുറാണി ജോയി നേതൃത്വം നൽകി വരുന്നു.

ഇംഗ്ളീഷ് വേൾഡ്

ആജ് കാ ശബ്ദ്

കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.

ബാലോത്സവം

കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി ബാലോത്സവം എന്ന പരിപാടി നടത്തിവരുന്നു. വിവിധ രീതിയിൽ  കഴിവുറ്റ കുട്ടികളെ മുൻപോട്ടു കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളിൽ സഭാകമ്പം ഒഴിവാക്കുന്നതിനും അവർക്ക് താല്പര്യമുള്ള മേഖലകളിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനും ഇതുവഴി സാധിക്കുന്നു.

ക്ളാസ് പി ടി എ