"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ചരിത്രം എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത് പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു .ഫ്രാൻസിൽ നിന്നെത്തിയ മദർ മേരി ഓഫ് ദ പാഷൻ 1877 ജനുവരി 6-ാം തീയതി തമിഴ്‌നാട്ടിലെ ഊട്ടിയിൽ തുടങ്ങിവെച്ച ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്ന്യാസ സമൂഹത്തിലെ സന്ന്യാസിനിമാർ 1915 അഗസ്റ്റ് 22-ാം തീയതി കാട്ടിപ്പറമ്പിൽ വരുകയും ഇവിടെ ഒരു സന്ന്യാസഭവനം തുടങ്ങുകയും ചെയ്തു. മേരി ഓഫ് ദ പാഷൻ്റ ദീർഘവീക്ഷണത്തോടെയുള്ള പ്രേഷിത മേഖലകളിലൊന്നായിരുന്നു വിദ്യാഭ്യാസം. സമൂഹം രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സ്ത്രീ ജനങ്ങളെ ശാക്തീകരിക്കുക എന്നതും മദർ മേരി ഓഫ് ദ പാഷൻ്റ വലിയ ഒരാഗ്രഹനായിരുന്നു. തൊഴിലിലൂടെ സാമ്പത്തിക സ്വയം പര്യാപ്തതയും സാമുഹികമായ ഇടപെടലിലൂടെ സാമൂഹ്യവത്ക്കരണവും നേടി സ്ത്രീകൾക്ക് സ്വന്തം കാലിൽ നില്ക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കുവേണ്ടി ഒരു തയ്യൽകേന്ദ്രം തുടങ്ങി. തുടർന്ന് പെൺകുട്ടികൾ അവിടെ ഹാൻഡ് എംബ്രോയ്ഡറി പരിശീലനം തുടങ്ങിപോന്നു. ഒരു നാടിൻ്റയോ രാജ്യത്തിൻ്റയോ സമഗ്രവികസനം സാധ്യമാകുന്നത് ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തെ ആശ്രയിച്ചാണ് എന്ന തിരിച്ചറിവിലൂടെ 1916-ൽ ഈ സന്ന്യാസിനി സഹോദരിമാർ വി. യൗസേപ്പിതാവിൻ്റ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 18 പെൺകുട്ടികൾക്ക് അക്ഷരജ്ഞാനത്തിൻ്റ ആദ്യപാഠങ്ങൾ നൽകിക്കൊണ്ട് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം വളർന്ന് 1933 ൽ സെൻ്റ. ജോസഫ്സ് ഗേൾസ് എൽ.പി എസ് ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ആൺകുട്ടികൾ വിദൂരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുകയും ഇടയ്ക്കുവെച്ച് പൊഴിഞ്ഞുപോകുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആൺകുട്ടികളെയും ഈ വിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ തുടങ്ങി. തുടർന്ന് 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
1990 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ഈ വിദ്യാലയത്തിൽ 22 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 27 അദ്ധ്യാപികമാരും ഉണ്ടായിരുന്നു. മിഷനറിമാരുടെ ത്യാഗോജ്ജ്വലമായ സേവനത്തിലൂടെ വളർന്ന്, അവരിൽ നിന്ന് സേവനമാതൃകകൾ സ്വീകരിച്ച് കർമ്മധീരരായ അദ്ധ്യാപികമാരുടെ കഠിനാദ്ധ്വാനത്തിലൂടെ പുരോഗതിനേടിയ ഈ വിദ്യാലയത്തിൽ ചെല്ലാനം മുതൽ സൗദി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് നേഴ്സറി മുതൽ 500 ഓളം കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിച്ചു പോരുന്നു.
സമീപ്രദേശങ്ങളിലുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചയും തുടർപഠനത്തിനായി ഹൈസ്കൂൾ സൗകര്യം ഈ വിദ്യാലയത്തിൽ ഇല്ലാത്തതും കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നു. എങ്കിലും തീരപ്രദേശങ്ങളിലെ നിർധനരായ കുട്ടികൾക്ക് അത്താണിയായി, പഠനപാഠ്യേതര വിഷയങ്ങഴിൽ മികച്ച നിലവാരം നിലനിർത്തി, കാട്ടിപ്പറമ്പ് പ്രദേശത്തിൻ്റ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ജീവിതത്തിൻ്റ വ്യത്യസ്ത മേഖലകളിലേക്ക് അനേകരെ കൈപിടിച്ചുയർത്തി സ്വാഭിമാനത്തോടെ സെൻ്റ ജോസഫ്സ് എൽ. പി & യു. പി. എസ് ശിരസ്സുയർത്തി നിൽക്കുന്നു.