"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:


== '''സാമൂഹിക സ്ഥാപനങ്ങൾ''' ==
== '''സാമൂഹിക സ്ഥാപനങ്ങൾ''' ==
[[പ്രമാണം:47326 sslp00117.resized.jpg|ലഘുചിത്രം|ആശുപത്രി -പഴയ ചിത്രം ]]
[[പ്രമാണം:47326 sslp00117.resized.jpg|ലഘുചിത്രം|ആശുപത്രി -പഴയ ചിത്രം |പകരം=|200x200ബിന്ദു]]
*പ്രാഥമികാരോഗ്യകേന്ദ്രം  
*പ്രാഥമികാരോഗ്യകേന്ദ്രം  



11:21, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

ചരിത്രം

കൂടരഞ്ഞി ടൗൺ -പഴയചിത്രം

താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. അതിനു മുൻപ് പനക്കച്ചാൽ മലമുകളിൽ ആദിവാസികൾ അധിവസിച്ചിരുന്നു. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

കുടിയേറ്റത്തിന്റെ ആരംഭം

1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ യുദ്ധം അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും മലബാറിലേക്കും കുടിയേറിത്തുടങ്ങി. മുക്കത്തുനിന്നു 6 കിലോമീറ്റർ കിഴക്കും, തിരുവമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ തെക്കും ഉള്ള പ്രദേശമാണ് കൂടരഞ്ഞി. കടപ്ലാമറ്റം കാരായ പെണ്ണപറമ്പിൽ ചാക്കോ,പാലക്കിയിൽ ജോസഫ്, പുതുപ്പള്ളിയിൽ കുര്യാക്കോ, വാരിയാനിയിൽ മാത്യു, മടലിയാങ്കൽ അഗസ്തി, മുതിരക്കലയിൽ അഗസ്റ്റി എന്നിവർ ചേർന്ന് കൂടരഞ്ഞിയിലെ കൊമ്മ ഭാഗത്തു ഇടജന്മമിയായ മോയി ഹാജിയോട് ഏക്കറിന് 35 രൂപ വിലക്ക് 250 ഏക്കർ സ്ഥലം 1947 ൽ വാങ്ങി. ഇതിൽ ആദ്യ മൂന്നുപേർ ചേർന്ന് അധികം വൈകാതെ കൃഷി ആരംഭിച്ചു. ഇവരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കാടുവെട്ടിത്തുടങ്ങിയെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അവർ മൂന്നുമാസക്കാലം കാവളോറ എസ്റ്റേറ്റ് മാനേജർ ആയിരുന്ന പൊന്നമ്പയിൽ ജോൺ സാറിന്റെ കൂടെയാണ് രാത്രിയിൽ കഴിച്ചുകൂട്ടിയിരുന്നത്.കൃഷിയിറക്കിയതോടെ അവർ സ്വന്തം പറമ്പിൽ താമസവുമാക്കി. ഇക്കാലത്തു ധാരാളം കുടിയേറ്റക്കാർ കൂടരഞ്ഞി, ഈട്ടിപ്പാറ, മങ്കയം, കരിങ്കുറ്റി, വഴിക്കടവ് ഭാഗങ്ങളിലെല്ലാം താമസം ആരംഭിച്ചു.ഒരുവർഷത്തിനുള്ളിൽ 80 ൽ പരം വീട്ടുകാരാണ് കുടിയേറിയത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

ആശുപത്രി -പഴയ ചിത്രം

തിരുവമ്പാടി പഞ്ചായത്തിന്റെ രണ്ടുവാർഡുകളായിരുന്നു ആദ്യകാലത്തു കൂടരഞ്ഞി പ്രദേശം. കൂടരഞ്ഞിപ്പുഴയുടെ വീട്ടിപ്പാറ ഭാഗത്തിനു കിഴക്കുള്ള പ്രദേശങ്ങളായ വീട്ടിപ്പാറ, പനക്കച്ചാൽ,കൽപ്പിനി, മങ്കയം, ആനയോട്,കൂമ്പാറ, മരഞ്ചാട്ടി, കള്ളിപ്പാറ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം രണ്ടാം വാർഡിലും, പടിഞ്ഞാറുള്ള പ്രദേശങ്ങളായ താഴെ കൂടരഞ്ഞി, കൂടരഞ്ഞി,കരിങ്കുറ്റി, കുളിരാമുട്ടി, പെരുംപൂള,മഞ്ഞക്കടവ്,പൂവാറന്തോട് എന്നെ സ്ഥലങ്ങൾ മൂന്നാം വാർഡിലും ഉൾപ്പെട്ടിട്ടിരുന്നു. മൂനാം വാർഡ് എസ് സി / എസ് ടി , ജനറൽ എന്ന നിലയിൽ ദ്വയാങ്ക വാർദ്ദ്‌ ആയിരുന്നു. 1963 ലാണ് പഞ്ചായത്തിൽ ആദ്യ തിരഞ്ഞെടുപ്പ് വരുന്നത്. ആ തിരഞ്ഞെടുപ്പിൽ മാളിയേക്കൽ തോമസ് പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ തിരുവമ്പാടി പഞ്ചായത്ത് വിഭജിച്ചു കൂടരഞ്ഞി പഞ്ചായത്ത് രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിന്റെ ഒന്നാം വാർഡ് ആയ തൊണ്ടിമേൽ പ്രദേശവും, രണ്ടും മൂണും വാർഡുകളായ കൂടരഞ്ഞി പ്രദേശവും ചെർട്ടാണ് പുതിയ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് . വി കെ കൊച്ചെറുക്കൻ പ്രസിഡന്റും തോമസ് മാളിയേക്കൽ,മാത്യു കരിക്കാട്ടിൽ,വളന്തോട് രാമൻ എന്നിവർ മെമ്പർമാരുടെ പുതിയ ഭരണസമിതി ഉണ്ടായി. കൂടരഞ്ഞി പ്രദേശവുമായി ബന്ധമില്ലാത്ത തൊണ്ടിമ്മൽ തിരുവമ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തുകൊണ്ടുംകൂടരഞ്ഞി പ്രദേശത്തെ രണ്ടു വാർഡുകൾ ആറു വാർഡുകൾ ആയി വിഭജിച്ചുകൊണ്ടും യഥാർത്ഥ കൂടരഞ്ഞി പഞ്ചായത്ത് പിന്നീട് നിലവിൽ വന്നു.1973 ൽ ശ്രീ വി വി ജോർജ് വണ്ടാനത് പ്രസിഡന്റ് ആയി സർക്കാർ നോമിനേറ്റ് ചെയ്ത ആദ്യത്തെ ഭരണ സമിതി ഉണ്ടായി.

കലാസ്വാദനം കർഷകമനസുകളിൽ

കാട്ടുപുല്ലുമേഞ്ഞ കൂരകളിലും കൂറ്റൻ മരങ്ങളുടെ ഉച്ചിയിൽ കെട്ടിയ എരുമടങ്ങളിലും താമസമാരംഭിച്ച, നിശ്ചയദാർഢ്യത്തോടുകൂടിയുള്ള സാഹസിക ജീവിതമാണ് ഇന്നത്തെ കൂടരഞ്ഞിയുടെ വളർച്ചക്കാധാരം. അധ്വാനം ആരാധനയാക്കിമാറ്റിയ ഇവർക്ക് ആദ്യകാല കലാപ്രവർത്തനവും കലാപ്രകടനവും ആസ്വാദനവും മണ്ണിൽ പതിക്കുന്ന മണ്വെട്ടിയുടെ ശബ്ദവും, പ്രകൃതിയുടെ താരാട്ടും ചാറ്റൽ മഴയുടെ സംഗീതവും ഘോരമൃഗങ്ങളുടെ ഗർജ്ജനവും ആയിരുന്നു.കൂടരഞ്ഞിയിൽ ആദ്യമായി അരങ്ങേറിയ നാടകം ശ്രീ എം ജെ കരി എഴുതി സംവിധാനം ചെയ്ത 'പൈശാചിക കോൺഫ്രൻസ്' ആണ്.ദുസ്വഭാവങ്ങളായ മദ്യപാനം , ചൂടുകളി എന്നിവയെ പ്രതീകാത്മകമായി വിമർശിച്ച ഒരു നാടകമായിരുന്നു ഇത്. 1950 ൽ അരങ്ങേറിയ ഈ നാടകം താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ പുരുഷന്മാർ തന്നെ സ്‌ട്രെസ് വേഷവും കെട്ടി അവതരിപ്പിക്കുകയാണ് ഉണ്ടായത. വീണ്ടും 1953 മാർച്ച് 3 നു 'മരിയാഗൊരേത്തി' എന്ന ഭക്തി നാടകം അരങ്ങേറി. ഈ കാലഘട്ടത്തിൽ നിരവധി ഭക്തി സാന്ദ്രമായ നാടകങ്ങൾ അരങ്ങേറി. ഈ നാട്ടിൽ ആദ്യമായി അവതരിപ്പിച്ച പ്രൊഫഷണൽ നാടകം ശ്രീ സെബാസ്റ്റ്യൻ, കുഞ്ഞുഭാഗവതർ തുടങ്ങിയവർ അഭിനയിച്ച 'കരുണ' ആണ്. ഈ കാലഘട്ടത്തിൽ കേരളത്തിലെ പ്രഗത്ഭന്മാരായ കൊട്ടാരക്കര ശ്രീധരൻ നായർ, ജോസ് പ്രകാശ്, എസ് ജെ ദേവ്, എസ് പി  , അഭിനയിച്ച നിരവധി നാടകങ്ങൾ കൂടരഞ്ഞിയിൽ അരങ്ങേറി. കൂടരഞ്ഞി പള്ളിയിലെ പെരുന്നാളുകൾ ഭക്തിപൂർണ്ണമായിരുന്നതോടൊപ്പം തന്നെ മധുരമനോഹാര കലാസന്ധ്യകൾക്കു കളമൊരുക്കുകയും ചെയ്തിരുന്നു. 1950 കളുടെ അവസാനത്തിൽ കൂടരഞ്ഞിയിലെ കലാകാരന്മാർ അവതരിപ്പിച്ച 'തൂവലും തൂമ്പയും' എന്ന നാടകം കോഴിക്കോട് ഖാദി ആൻഡ് വില്ലജ് ഇൻഡസ്ട്രീസ്  നടത്തിയ നാടക മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായി. എഴുപതുമുതൽ കൂടരഞ്ഞിയിൽ പ്രവർത്തിച്ചിരുന്ന മെലഡി ഓർക്കസ്ട്രയും അരുണ ആർട്സ് ക്ലബും കൂടരഞ്ഞിയിലെ കലാരംഗത്തു ധാരാളം പ്രതിഭകളെ വാർത്തെടുത്തു.

കൃഷി

1952 നോടനുബന്ധിച്ചു കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല് )കൃഷി ആരംഭിക്കുന്നത്. കപ്പയ്ക്കും, നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തെരുവതൈലം ആയിരുന്നു. അറുപതുകളുടെ അവസാനമായപ്പോഴേക്കും തീരെ വിലയില്ലാതായതിനെ തുടർന്ന് ഈ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. രാമച്ചക്കൃഷിയും ചിലർ നടത്തിയെങ്കിലും വ്യാപകമായ പ്രചാരം ഇതിനു ലഭിച്ചില്ല. കുരുമുളകുകൃഷിക്കും, റബ്ബർകൃഷിക്കും അറുപതുകളിൽ തന്നെ പ്രചാരം ലഭിച്ചിരുന്നു. കോഴിക്കോട് റബ്ബർന്റെ റീജിയണൽ ഓഫീസിൽ ആരംഭിക്കുന്നത് അക്കാലത്താണ്. റബര് ബോർഡ് റബര് കൃഷിക്ക് അനുയോജ്യമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇഞ്ചി, മഞ്ഞൾ, കച്ചോലം, വാഴ, ചേന, ചെമ്പു തുടങ്ങിയ കൂറുംകൂപ്പ് കൃഷികളും ഇക്കാലത്തു പ്രചാരത്തിലായി. പ്ലാവ്, മാവ്, കശുമാവ്, കാപ്പി, ജാതി, മുരിങ്ങ തുടങ്ങിയവയൊക്കെ കൃഷി ചെയ്യുവാനും ആളുകൾ മുൻപോട്ടു വന്നു. അക്കാലത്തു കർഷകർ സ്വന്തമായി കൃഷിഭൂമി നിരത്തി ഇരുന്നൂറോളം പുതിയ നെൽവയലുകൾ ഉണ്ടാക്കിയെടുത്തു. അധിക നിലങ്ങളും ഇരിപ്പു നിലങ്ങൾ ആയിരുന്നു. എങ്കിലും ഒരിപ്പുനിലങ്ങളും പുഞ്ചപ്പാടങ്ങളും ഉണ്ടായിരുന്നു. വിസ്താരം കുറഞ്ഞ വയലുകൾ കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സ്വന്തം പാടത്തുനിന്നും ശേഖരിക്കുന്ന അരിഭക്ഷണത്തോടുള്ള ആവേശം കൃഷി ഇറക്കുന്നതിനു കര്ഷകന് മടിതോന്നിച്ചില്ല. എഴുപതുകളുടെ ആരംഭത്തിൽ വയൽ ഒഴിവാക്കിത്തുടങ്ങി. കാരണം വിലക്കുറവിനെക്കാൾ ജോലിക്കാരെ കിട്ടുന്നതിനുള്ള പ്രയാസം ആയിരുന്നു. ഇന്ന് റബർ , കുരുമുളക്, തെങ്ങ് , കവുങ്ങ് , ജാതി, .മരച്ചീനി, ഇഞ്ചി, വാഴ, പുൽതൈലം, എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്തു വരുന്നു.

ഗതാഗതം

കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ കാളവണ്ടി ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൌൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലേഖ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി.

സാമൂഹിക സ്ഥാപനങ്ങൾ

ആശുപത്രി -പഴയ ചിത്രം
  • പ്രാഥമികാരോഗ്യകേന്ദ്രം
  • പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഓഫീസ്
  • വില്ലേജ് ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ
  • ദാറുൽ ഉലൂം എൽ പി സ്കൂൾ, താഴെ കൂടരഞ്ഞി
  • സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (സി ബി എസ് സി ), കരിംകുറ്റി

ആരാധനാലയങ്ങൾ

  • ഭജന മഠം, എസ് എൻ ഡി പി മന്ദിരം - കാരാട്ടുപാറ
  • ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം  -താഴെ കൂടരഞ്ഞി
  • ഷാഫി മദ്ഹബ് അനുസരിച്ചുള്ള  മുസ്ലിം പള്ളി -കൂടരഞ്ഞി അങ്ങാടി
  • ഹനഫി മദ്ഹബ് അനുസരിച്ചുള്ള മുസ്ലിം പള്ളി -താഴെ കൂടരഞ്ഞി
  • ജമാഅത്ത് വിഭാഗത്തിന്റെ പള്ളി -കൂടരഞ്ഞി അങ്ങാടി
  • ക്രിസ്ത്യൻ കുരിശുപള്ളി -കൂടരഞ്ഞി അങ്ങാടി
  • സെന്റ് സെബാസ്ററ്യൻസ് പള്ളി -കൂടരഞ്ഞി

അതിരുകൾ

തെക്ക് – കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

വടക്ക് – തിരുവമ്പാടി പഞ്ചായത്ത്

കിഴക്ക് – മലപ്പുറം ജില്ലയിലെ  ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

പടിഞ്ഞാറ് – കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ