ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:40, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ലൈബ്രറി
വരി 5: | വരി 5: | ||
== ഹൈടെക് ക്ലാസ്സ് മുറികൾ == | == ഹൈടെക് ക്ലാസ്സ് മുറികൾ == | ||
കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ ക്ളാസുകൾ ഹൈടെക് ക്ളാസ് മുറികളിലാണ് പ്രവർത്തിക്കുന്നത്.ഹൈടെക് ക്ളാസ് മുറികളിലെ പഠനം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. | |||
== ലൈബ്രറി == | == ലൈബ്രറി == | ||
വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും. ഏകദേശം ഇരുപത്തി അയ്യായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകുന്നു. | |||
== സയൻസ് ലാബ് == | == സയൻസ് ലാബ് == | ||
കുടയത്തൂർ സ്ക്കൂളിൽ ഒരു ശാസ്ത്ര പോഷിണീ ലാബുണ്ട്. കുട്ടികൾക്ക് ലാബിൽ പോയിരുന്ന് പരീക്ഷണങ്ങൾ ചെയ്ത് പഠിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സമീപ സ്ക്കുളുകളിലെ അധ്യാപകരും കുട്ടികളും ലാബ് സന്ദർശിക്കുകയും പരീക്ഷണങ്ങൾ ചെയ്യുകയും ചെയ്യുന്നു. | |||
== ഗണിത ലാബ് == | == ഗണിത ലാബ് == |